ദൈവത്തിന്റെ പേര് യേശു എന്നാണോ?
ബൈബിളിന്റെ ഉത്തരം
“‘ഞാൻ ദൈവപുത്രനാണ്’” എന്ന് യേശു സ്വയം വിശേഷിപ്പിച്ചു. (യോഹന്നാൻ 10:36; 11:4) സർവശക്തനായ ദൈവമാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടില്ല.
കൂടാതെ, യേശു ദൈവത്തോടു പ്രാർഥിച്ചു. (മത്തായി 26:39) എങ്ങനെ പ്രാർഥിക്കണമെന്നു ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ, യേശു പറഞ്ഞത് ഇതാണ്: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.”—മത്തായി 6:9.
ഒരു പുരാതന തിരുവെഴുത്തുഭാഗം ഉദ്ധരിച്ചുകൊണ്ട് യേശു ദൈവത്തിന്റെ പേര് വെളിപ്പെടുത്തുകയും ഇങ്ങനെ പറയുകയും ചെയ്തു: “‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ”—മർക്കോസ് 12:29; ആവർത്തനം 6:4.