വിവരങ്ങള്‍ കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക—ബൈബിൾക​ഥാ​പാ​ത്ര​ങ്ങൾക്കു ജീവൻ പകരുന്നു

ഈ പരമ്പര അസാമാ​ന്യ​മായ വിശ്വാ​സം കാണിച്ച ബൈബി​ളി​ലെ ചില സ്‌ത്രീ​ക​ളു​ടെ​യും പുരു​ഷ​ന്മാ​രു​ടെ​യും ജീവിതം നമ്മുടെ മുന്നിൽ കൊണ്ടു​വ​രു​ന്നു. a ഈ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളും അവരുടെ വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​യും വിശ്വാ​സം ശക്തമാ​ക്കാ​നും ദൈവ​ത്തോട്‌ അടുക്കാ​നും നമ്മളെ സഹായി​ക്കും.

അവരുടെ വിശ്വാസം അനുകരിക്കുക എന്ന അതേ തലക്കെട്ടിലുള്ള മറ്റൊരു വീഡിയോ പരമ്പരയിലൂടെ വിശ്വസ്‌തരായ ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച്‌ നിങ്ങൾക്കു കൂടുതലായി പഠിക്കാനാകും.

a ആ രംഗങ്ങൾ ഭാവന​യിൽ കണ്ടു​കൊണ്ട്‌ അവരുടെ ജീവി​ത​ത്തി​ലൂ​ടെ സഞ്ചരി​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ ബൈബി​ളിൽ പറഞ്ഞി​ട്ടി​ല്ലാത്ത ചില വിശദാം​ശങ്ങൾ ഈ പരമ്പര​യി​ലെ ലേഖന​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതെല്ലാം ബൈബിൾവി​വ​ര​ണ​ങ്ങ​ളു​മാ​യും ചരി​ത്ര​രേ​ഖ​ക​ളു​മാ​യും പുരാ​വ​സ്‌തു​ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യും ചേർച്ച​യി​ലാ​ണെന്നു ഗവേഷണം ചെയ്‌ത്‌ ഉറപ്പു​വ​രു​ത്തി​യ​താണ്‌.

സൃഷ്ടിമുതൽ പ്രളയംവരെ

ഹാബേൽ—“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”

ഹാബേലിനെപ്പറ്റി വളരെ കുറച്ചേ ബൈബിൾ പറയുന്നുള്ളൂ. എങ്കിലും നമുക്ക് അവനെക്കുറിച്ചും അവന്‍റെ വിശ്വാത്തെക്കുറിച്ചും എന്തൊക്കെ മനസ്സിലാക്കാനാകും?

ഹാനോക്ക്‌: “ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു”

നിങ്ങൾ കുടും​ബ​ത്തി​നാ​യി കരുതേണ്ട ഒരാളാ​ണോ? ശരിയായ കാര്യ​ത്തി​നു​വേണ്ടി നിലപാട്‌ എടുക്കാൻ നിങ്ങൾക്ക്‌ ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടോ? എങ്കിൽ ഹാനോ​ക്കി​ന്റെ വിശ്വാ​സ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ വളരെ കാര്യങ്ങൾ പഠിക്കാ​നാ​കും.

നോഹ “ദൈവത്തോടുകൂടെ നടന്നു”

മക്കളെ വളർത്തിക്കൊണ്ടുരുന്നതിൽ നോഹയ്‌ക്കും ഭാര്യക്കും എന്തെല്ലാം പ്രതിന്ധങ്ങളുണ്ടായി? പെട്ടകം പണിതുകൊണ്ട് അവർ വിശ്വാസം കാണിച്ചത്‌ എങ്ങനെ?

നോഹയെ “വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു”

മനുഷ്യചരിത്രത്തിൽ അറിയപ്പെട്ടിട്ടുള്ളതിലേക്കും നിർണായകമായ ഒരു സമയത്ത്‌ നോഹയും അവന്റെ കുടുംബവും അതിജീവിച്ചത്‌ എങ്ങനെയാണ്‌?

ഗോത്രപിതാക്കന്മാരുടെ കാലം

അബ്രാഹാം—‘വിശ്വസിക്കുന്ന എല്ലാവർക്കും അവൻ പിതാവായി’

അബ്രാഹാം വിശ്വാസം കാണിച്ചത്‌ എങ്ങനെ? ഏതെല്ലാം വിധങ്ങളിൽ അബ്രാഹാമിന്‍റെ വിശ്വാസം അനുകരിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

സാറ: ‘നീ വളരെ സുന്ദരി​യാണ്‌’

ഈജി​പ്‌തിൽവെച്ച്‌, ഫറവോ​ന്റെ പ്രഭു​ക്ക​ന്മാർ സാറയു​ടെ കണ്ണഞ്ചി​പ്പി​ക്കുന്ന സൗന്ദര്യം കണ്ടുമ​യ​ങ്ങു​ന്നു. തുടർന്ന്‌ നടന്ന സംഭവങ്ങൾ നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

ദൈവം സാറയെ “രാജകു​മാ​രി” എന്നു വിളിച്ചു

ഈ പേര്‌ സാറയ്‌ക്ക്‌ ഉചിത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

“ഞാൻ ദൈവത്തിന്‍റെ സ്ഥാനത്തു ഇരിക്കുന്നുവോ?”

കുടുംമാധാനം എപ്പോഴെങ്കിലും അസൂയയാലോ ചതിയാലോ വിദ്വേത്താലോ ശിഥിമാക്കപ്പെട്ടിട്ടുണ്ടെങ്കിൽ യോസേഫിന്‍റെ ബൈബിൾകഥ നിങ്ങളെ സഹായിക്കും.

“ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത ഞാൻ ഉപേക്ഷിക്കില്ല!”

ബുദ്ധി​മു​ട്ടും പ്രയാ​സ​വും ഉള്ള സാഹച​ര്യ​ങ്ങ​ളി​ലും വിശ്വാ​സ​ത്തി​ന്റെ മറ്റു പരി​ശോ​ധ​നകൾ നേരി​ടേ​ണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങ​ളി​ലും ബൈബി​ളി​ലുള്ള ഇയ്യോ​ബി​ന്റെ കഥ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

ഇയ്യോബ്‌—യഹോവ ഇയ്യോ​ബി​നെ ആശ്വസി​പ്പി​ച്ചു

ഇയ്യോ​ബി​ന്റെ വിശ്വാ​സം അനുക​രി​ച്ചാൽ യഹോ​വ​യു​ടെ ഹൃദയത്തെ കൂടുതൽ സന്തോ​ഷി​പ്പി​ക്കാം. സാത്താനെ കൂടുതൽ അസ്വസ്ഥ​നു​മാ​ക്കാം.

ഇസ്രായേല്യരുടെ പുറപ്പാടും ന്യായാധിപന്മാരുടെ കാലവും

മിര്യാം—“യഹോ​വയെ പാടി സ്‌തു​തി​ക്കു​വിൻ!”

മിര്യാ​മി​ന്റെ നേതൃ​ത്വ​ത്തിൽ ഇസ്രാ​യേ​ല്യ​സ്‌ത്രീ​കൾ ചെങ്കട​ലി​ന്റെ തീരത്തു​വെച്ച്‌ ഒരു വിജയ​ഗീ​തം പാടി. ധൈര്യ​ത്തി​ന്റെ​യും വിശ്വാ​സ​ത്തി​ന്റെ​യും താഴ്‌മ​യു​ടെ​യും ഒരു ഉത്തമമാ​തൃ​ക​യാ​ണു മിര്യാം.

രൂത്ത്‌—“നീ പോകുന്നേടത്തു ഞാനും പോരും”

രൂത്ത്‌ കുടുംത്തെയും സ്വദേത്തെയും വിട്ട് പോരാൻ മനസ്സുകാണിച്ചത്‌ എന്തുകൊണ്ട്? അവളുടെ ഏതു സദ്‌ഗുങ്ങളാണ്‌ അവളെ യഹോവയ്‌ക്കു പ്രിയങ്കരിയാക്കിയത്‌?

രൂത്ത്‌—ഒരു “ഉത്തമ സ്‌ത്രീ”

രൂത്തിന്‍റെയും ബോവസിന്‍റെയും വിവാബന്ധം സവിശേയുള്ളതായിരുന്നത്‌ എന്തുകൊണ്ട്? കുടുംത്തെക്കുറിച്ച് രൂത്തിൽനിന്നും നൊവൊമിയിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും?

ഹന്നാ ദൈവന്നിധിയിൽ ഹൃദയം പകർന്നു!

അതീവദുഷ്‌കമായിരുന്ന ഒരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ യഹോയിലുള്ള വിശ്വാസം ഹന്നായെ സഹായിച്ചു.

ശമുവേൽ, “യഹോയുടെ സന്നിധിയിൽ വളർന്നുവന്നു”

ശമുവേലിന്‍റെ കുട്ടിക്കാത്തിന്‍റെ പ്രത്യേകത എന്തായിരുന്നു? സമാഗകൂടാത്തിങ്കൽ വളർന്നുരവെ അവന്‍റെ വിശ്വാസം ശക്തമാകാൻ സഹായിച്ചത്‌ എന്താണ്‌?

ശമുവേൽ എല്ലാം സഹിച്ചുനിന്നു

നമ്മുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ലേശങ്ങളും നിരായും നമുക്കെല്ലാം ഉണ്ടാകാറുണ്ട്. അപ്പോൾ ശമുവേലിന്‍റെ സഹിഷ്‌ണുയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും കാലം

യോനാ​ഥാൻ—“യഹോ​വയെ തടയാൻ ഒന്നിനു​മാ​കില്ല”

കാവൽസേ​നാ​താ​വ​ള​ത്തി​ലെ ആയുധ​ധാ​രി​കളെ ആക്രമി​ക്കാൻ യോനാ​ഥാൻ രണ്ടാൾപ്പ​ടയെ നയിച്ചു. പിന്നെ സംഭവി​ച്ചത്‌ ചരി​ത്ര​മാണ്‌.

‘യുദ്ധം യഹോ​വ​യ്‌ക്കു​ള്ളത്‌’

ദാവീ​ദിന്‌ എങ്ങനെ​യാ​ണു ഗൊല്യാ​ത്തി​നെ തോൽപ്പി​ക്കാ​നാ​യത്‌? ദാവീ​ദി​ന്റെ കഥയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ദാവീ​ദും യോനാ​ഥാ​നും—“ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”

എങ്ങനെ​യാ​ണു രണ്ടു ചുറ്റു​പാ​ടു​ക​ളിൽനിന്ന്‌ വന്ന, വളരെ പ്രായ​വ്യ​ത്യാ​സ​മുള്ള രണ്ടു പേർ ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യത്‌? ഇന്നു സൗഹൃ​ദങ്ങൾ സ്ഥാപി​ക്കാൻ അവരുടെ കഥ നിങ്ങളെ എങ്ങനെ സഹായി​ക്കും?

അബീഗയിൽ വിവേകം കാണിച്ചു

അബീഗയിലിന്‍റെ സുഖകല്ലാത്ത ദാമ്പത്യത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്നത്‌ എന്താണ്‌?

ഏലിയാവ്‌ സത്യാരാനയ്‌ക്കുവേണ്ടി നിലകൊണ്ടു

ബൈബിളിന്‍റെ പഠിപ്പിക്കലുളോട്‌ വിയോജിപ്പു കാണിക്കുന്നരുമായി ഇടപെടുമ്പോൾ നമുക്ക് എങ്ങനെ ഏലിയാവിനെ അനുകരിക്കാം?

ഏലിയാവ്‌ കാത്തിരുന്നു, പ്രാർഥയോടെ, ജാഗ്രയോടെ

യഹോവ തന്‍റെ വാഗ്‌ദാനം നിറവേറ്റുന്നതുരെയും ഏലിയാപ്രവാചകൻ പ്രാർഥനാനിനായി കാത്തിരുന്നത്‌ എങ്ങനെ?

ഏലിയാവ്‌ തന്‍റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു

ഏലിയാവ്‌ വല്ലാതെ മനസ്സുടുത്ത്‌ മരിക്കാൻ കൊതിച്ചത്‌ എന്തുകൊണ്ടായിരുന്നു?

ഏലിയ—സഹിച്ചുനിന്നു, അവസാ​ന​ത്തോ​ളം

വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിന്ന ഏലിയ​യു​ടെ മാതൃക നമ്മളെ സഹായി​ക്കും.

യോനാ തന്‍റെ തെറ്റുളിൽനിന്ന് പാഠം പഠിച്ചു

ഒരു നിയമനം സ്വീകരിക്കേണ്ടിന്നപ്പോൾ യോനായ്‌ക്കുണ്ടായ ഭയം നിങ്ങൾക്കു മനസ്സിലാക്കാനാകുന്നുണ്ടോ? അവന്‍റെ ജീവിതകഥ യഹോയുടെ ക്ഷമയെയും കരുണയെയും കുറിച്ച് നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നു.

യോനാ കരുണ കാണിക്കാൻ പഠിച്ചു

സത്യസന്ധമായി സ്വയം വിലയിരുത്താൻ യോനായെക്കുറിച്ചുള്ള ബൈബിൾവിരണം നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

എസ്ഥേർ ദൈവത്തിന്‌ തുണ നിന്നു

എസ്ഥേരിനെപ്പോലെ സ്വയം പരിത്യജിച്ചുകൊണ്ടുള്ള സ്‌നേഹം കാണിക്കമെങ്കിൽ വിശ്വാവും ധൈര്യവും വേണം.

എസ്ഥേർ വിവേതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു

എസ്ഥേർ യഹോവയ്‌ക്കും അവന്‍റെ ജനത്തിനും വേണ്ടി നിസ്വാർഥയായി പ്രവർത്തിച്ചത്‌ എങ്ങനെ?

ഒന്നാം നൂറ്റാണ്ട്

മറിയ—“ഇതാ, യഹോയുടെ ദാസി!”

ഗബ്രിയേൽ ദൂതനോട്‌ മറിയ സംസാരിച്ചതിൽനിന്ന് അവളുടെ വിശ്വാത്തെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം? മറ്റ്‌ ഏതെല്ലാം അമൂല്യഗുണങ്ങൾ അവൾക്കുണ്ടായിരുന്നു?

മറിയ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’

ബേത്ത്‌ലെഹെമിൽവെച്ച് മറിയയ്‌ക്കുണ്ടായ അനുഭവങ്ങൾ യഹോയുടെ വാഗ്‌ദാങ്ങളിലുള്ള അവളുടെ വിശ്വാസം ബലപ്പെടുത്തി.

അവൾ വാൾ അതിജീ​വിച്ചു

നിങ്ങൾ ദുഃഖ​ത്തി​ന്‍റെ “വാൾ” അഭിമു​ഖീ​ക​രി​ക്കു​ന്നെ​ങ്കിൽ യേശു​വി​ന്‍റെ അമ്മയായ മറിയ​യു​ടെ മാതൃ​ക​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

അവൻ സംരക്ഷിച്ചു, പോറ്റിപ്പുലർത്തി, പിടിച്ചുനിന്നു

യോസേഫ്‌ കുടുംബത്തെ സംരക്ഷിച്ചത്‌ ഏതെല്ലാം വിധങ്ങളിൽ? മറിയയെയും യേശുവിനെയും അവൻ ഈജിപ്‌തിലേക്കു കൊണ്ടുപോയത്‌ എന്തുകൊണ്ട്?

മാർത്ത—“ഞാൻ വിശ്വസിക്കുന്നു”

കടുത്ത ദുഃഖത്തിന്‍റെ സമയത്തും മാർത്ത എങ്ങനെയാണ്‌ ശ്രദ്ധേമായ വിശ്വാസം കാണിച്ചത്‌?

മഗ്‌ദ​ല​ക്കാ​രി മറിയ—“ഞാൻ കർത്താ​വി​നെ കണ്ടു”

ഈ സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കാ​നുള്ള പദവി മറിയ​യ്‌ക്കു ലഭിച്ചു.

അവൻ പോരാടി, ഭയത്തിനും സംശയത്തിനും എതിരെ

സംശയത്തിന്‌ സംഹാക്തിയുണ്ടെന്നു പറയാനാകും. എന്നാൽ യേശുവിനെ അനുഗമിക്കുന്നതു സംബന്ധിച്ച ഭയവും സംശയവും പത്രോസ്‌ മറികടന്നു.

പത്രോസ്‌ പറ്റിനിന്നു, പരിശോളുണ്ടാപ്പോഴും

യേശു തിരുത്തൽ നൽകിപ്പോൾ അത്‌ സ്വീകരിക്കാൻ പത്രോസിന്‍റെ വിശ്വസ്‌തയും കൂറും അവനെ സഹായിച്ചത്‌ എങ്ങനെ?

പത്രോസ്‌ ഗുരുവിൽനിന്ന് ക്ഷമിക്കാൻ പഠിച്ചു

ക്ഷമയെക്കുറിച്ച് യേശു പത്രോസിനെ എന്താണ്‌ പഠിപ്പിച്ചത്‌? പത്രോസിനോട്‌ ക്ഷമിച്ചെന്ന് യേശു എങ്ങനെ തെളിയിച്ചു?