ബൈബിൾ പഠനസഹായികൾ
നിങ്ങളുടെ ബൈബിൾപഠനം രസകരമാക്കാനും ദൈവത്തിന്റെ വചനം കൂടുതൽ നന്നായി മനസ്സിലാക്കാനും സഹായിക്കുന്ന സൗജന്യ ബൈബിൾ പഠനസഹായികൾ ആണ് ഈ ഭാഗത്തുള്ളത്. ഞങ്ങളുടെ ഓൺലൈൻ ബൈബിൾ നിങ്ങൾക്കു സൗജന്യമായി വായിക്കാം. ഗവേഷണം ചെയ്ത് പഠിക്കുന്നതിനുവേണ്ടിയുള്ള പല ഫീച്ചറുകളും അതിലുണ്ട്. ഇതുകൂടാതെ ബൈബിൾ വീഡിയോകൾ, ബൈബിൾ വിജ്ഞാനകോശം, ബൈബിൾ ഭൂപടങ്ങൾ, ബൈബിൾ പദാവലി എന്നിങ്ങനെയുള്ള പല സൗജന്യ പഠനോപകരണങ്ങളും ഇവിടെയുണ്ട്. ഇതെല്ലാം നിങ്ങളുടെ ബൈബിൾപഠനം ശരിക്കും രസകരമാക്കും.
ബൈബിൾ ഓൺലൈനായി വായിക്കാം
ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന ചിത്രങ്ങളും പഠനക്കുറിപ്പുകളും ഒത്തുവാക്യങ്ങളും മറ്റു സവിശേഷതകളും ഈ പതിപ്പിലുണ്ട്.
ബൈബിൾ പഠിക്കാനുള്ള വീഡിയോകൾ
ബൈബിൾപുസ്തകങ്ങൾക്ക് ആമുഖം
ഓരോ ബൈബിൾപുസ്തകത്തിന്റെയും രസകരമായ വസ്തുതകളും പശ്ചാത്തലവും.
അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ
ഈ ചെറിയ വീഡിയോകൾ, ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്, മരിച്ചവർ ഏത് അവസ്ഥയിലാണ്, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ബൈബിൾചോദ്യങ്ങൾക്ക് ഉത്തരം തരുന്നു.
ബൈബിൾ പഠിക്കാനുള്ള സഹായികൾ
ബൈബിൾ വിജ്ഞാനകോശം
തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന ഈ വിജ്ഞാനകോശം ആളുകൾ, സ്ഥലങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പ്രധാനസംഭവങ്ങൾ, ബൈബിളിലെ അലങ്കാരപ്രയോഗങ്ങൾ എന്നിങ്ങനെ ആയിരത്തിലധികം വിഷയങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നു. ഈ വിജ്ഞാനകോശം ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ അതിലെ മാപ്പുകളും ഫോട്ടോകളും ചിത്രങ്ങളും വിഷയസൂചികയും തിരുവെഴുത്തുസൂചികയും ഒക്കെ കാണാനാകും.
ബൈബിൾ ഒറ്റനോട്ടത്തിൽ
ബൈബിൾ നൽകുന്ന സന്ദേശം എന്ന പത്രികയിൽ പ്രധാനപ്പെട്ട ബൈബിൾസംഭവങ്ങൾ വളരെ ചുരുക്കത്തിൽ പറഞ്ഞുപോയിരിക്കുകയാണ്. അതു വായിക്കുമ്പോൾ ബൈബിൾ എന്ന ഈ വലിയ ഗ്രന്ഥത്തിന്റെ കേന്ദ്രവിഷയം എന്താണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്കു മനസ്സിലാകും.
ബൈബിൾ ഭൂപടങ്ങൾ
ബൈബിൾ ഭൂപടങ്ങൾ നിറഞ്ഞ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയിൽ ബൈബിളിൽ പറയുന്ന നാടുകളുടെ, പ്രത്യേകിച്ച് വാഗ്ദത്തനാടിന്റെ പല കാലഘട്ടങ്ങളിലുള്ള മാപ്പുകളും ചാർട്ടുകളും ആണ് ഉള്ളത്.
ഇന്നത്തെ ബൈബിൾവാക്യം
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകം. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ദിവസവും ഓരോ ബൈബിൾവാക്യവും അതിന്റെ വിശദീകരണവും വായിക്കാം.
ബൈബിൾവായന: നിങ്ങളുടെ എത്തുപാടിൽ
ദിവസേന ബൈബിൾവായിക്കുന്നതിനും ബൈബിൾചരിത്രത്തിന്റെ ആകമാനവീക്ഷണം ലഭിക്കുന്നതിനും ബൈബിൾ വായിച്ച് തുടങ്ങുന്നതിനും എല്ലാം ഒരു സഹായമാണ് ഈ പട്ടിക.
ബൈബിളിലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
മിക്ക ബൈബിൾഭാഷാന്തരങ്ങളിലും കാണുന്ന അതേ ക്രമത്തിൽ ബൈബിളിലെ 66 പുസ്തകങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ പേരിനു ശേഷം ആദ്യം അധ്യായത്തിന്റെ സംഖ്യയും പിന്നെ വാക്യത്തിന്റെ സംഖ്യയും കൊടുത്തിരിക്കുന്നു.
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ദൈവം, യേശു, കുടുംബം, കഷ്ടപ്പാട് തുടങ്ങിയവയെക്കുറിച്ച് ബൈബിൾ നൽകുന്ന ഉത്തരങ്ങൾ കണ്ടെത്തൂ.
ബൈബിൾവാക്യങ്ങളുടെ വിശദീകരണം
പ്രചാരത്തിലുള്ള ചില ബൈബിൾവാക്യങ്ങളുടെയും പദപ്രയോഗങ്ങളുടെയും ശരിയായ അർഥം.
ഓൺലൈൻ ലൈബ്രറി (opens new window)
യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈനില്‍ ബൈബിള്‍വിഷയങ്ങളില്‍ ഗവേഷണം നടത്തുക.
ഒരു അധ്യാപകനോടൊപ്പം ബൈബിൾ പഠിക്കാം
യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയിരിക്കുന്ന ബൈബിൾപഠന പരിപാടി എന്താണ്?
യഹോവയുടെ സാക്ഷികൾ നിങ്ങൾക്കുവേണ്ടി രസകരമായ ബൈബിൾപഠന പരിപാടി തയ്യാറാക്കിയിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ബൈബിൾഭാഷാന്തരം ഉപയോഗിച്ചും പഠിക്കാം. കുടുംബത്തെ മുഴുവനോ കൂട്ടുകാരെയോ ആരെ വേണമെങ്കിലും പഠിക്കുമ്പോൾ കൂടെക്കൂട്ടാം.
ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
അവരിൽനിന്ന് ഒരു ബൈബിൾചോദ്യത്തിന് ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം.