‘സന്തോഷവാർത്ത അറിയിക്കുക!’
2024-ലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ
പ്രവേശനം സൗജന്യം • പണപ്പിരിവില്ല
ചില പരിപാടികൾ
വെള്ളി: യേശുവിനെപ്പറ്റി സുവിശേഷങ്ങളിൽ കാണുന്ന സന്തോഷവാർത്ത, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ രേഖയാണ് എന്നതിന് എന്തെല്ലാം തെളിവുകളുണ്ട്? ഈ ബൈബിൾ വിവരണങ്ങൾ പഠിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ശനി: യേശുവിന്റെ ജനനത്തെയും ബാല്യകാലത്തെയും കുറിച്ച് എന്തെല്ലാം പ്രവചനങ്ങളുണ്ടായിരുന്നു, അവ സത്യമായിത്തീർന്നോ?
ഞായർ: “ദുർവാർത്തയെ നമ്മൾ പേടിക്കുന്നില്ലാത്തത് എന്തുകൊണ്ട്?” എന്ന ബൈബിളധിഷ്ഠിത പ്രസംഗം കേൾക്കാം. ലോകാവസ്ഥകൾ ഓരോ ദിവസവും വഷളാകുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് എങ്ങനെ സുരക്ഷിതത്വവും ആത്മവിശ്വാസവും ഉള്ളവരായിരിക്കാനാകുന്നുവെന്ന് അതിൽ വിശദീകരിക്കും.
നാടകം
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 1
ലോകത്തിന്റെ യഥാർഥവെളിച്ചം
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ട ഒന്നാണ് യേശുവിന്റെ അത്ഭുതകരമായ ജനനം. ക്രൂരനായ ഒരു രാജാവ് യേശുവിനെ വേട്ടയാടി. എന്നാൽ യേശുവിനെ മാതാപിതാക്കൾ ഈജിപ്തിലേക്കു കൊണ്ടുപോയി. പിന്നീട്, യേശു അന്നാളിലെ മികച്ച അധ്യാപകരിൽ ചിലരെ അത്ഭുതപ്പെടുത്തി. ഇവയും മറ്റു സംഭവങ്ങളും വെള്ളി, ശനി ദിവസങ്ങളിലെ നാടകങ്ങളിൽ ഇതൾവിരിയുന്നതു കാണാം.
ഈ വർഷത്തെ കൺവെൻഷനെക്കുറിച്ചുള്ള പിൻവരുന്ന വീഡിയോകൾ കാണുക
ഞങ്ങളുടെ കൺവെൻഷനുകൾ എങ്ങനെയാണ്?
യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ എന്താണു നടക്കുന്നതെന്നു കാണുക.
2024-ലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ: ‘സന്തോഷവാർത്ത അറിയിക്കുക!’
ഈ കൺവെൻഷനിലൂടെ നമ്മൾ എന്തു പഠിക്കും?
നാടകത്തിന്റെ ട്രെയിലർ: “യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര”
യേശുവിന്റെ ജനനത്തെക്കുറിച്ച് പലർക്കും അറിയാം. എന്നാൽ അതിനു മുമ്പും ശേഷവും എന്തെല്ലാം സംഭവങ്ങളാണ് അരങ്ങേറിയത്?