ബ്രിട്ടൻ ഫോട്ടോ ഗാലറി 9 (2019 സെപ്റ്റംബർ—2020 ഫെബ്രുവരി)
ഈ ഫോട്ടോ ഗാലറിയിൽ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രിട്ടൻ ബ്രാഞ്ച് ഓഫീസിന്റെ നിർമാണം പൂർത്തിയാക്കിയത് എങ്ങനെയാണെന്നു കാണാം. അതുപോലെ 2019 സെപ്റ്റംബർ മുതൽ 2020 ഫെബ്രുവരി വരെ അവർ ഈ സൗകര്യങ്ങൾ ഉപയോഗിച്ചത് ഏതു വിധത്തിലാണെന്നും മനസ്സിലാക്കാം.
2019, സെപ്റ്റംബർ 10—ഓഫീസ് കെട്ടിടം
നിലമൊരുക്കുന്നവർ പുല്ല് പിടിപ്പിക്കാനായി മണ്ണ് നിരപ്പാക്കുന്നു. താമസത്തിനുള്ള കെട്ടിടങ്ങൾ എ-യും ബി-യും പുറകുവശത്ത് കാണാം.
2019, സെപ്റ്റംബർ 19—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിനു പുറകിലായുള്ള മനോഹരമായ കുളം. ഈ കുളവും ചെംസ്ഫോർഡ് സൈറ്റിലുള്ള മറ്റു കുളങ്ങളും ആ പ്രദേശത്തെ ചെരിവും വെള്ളത്തിന്റെ ഒഴുക്കും അനുസരിച്ച് നിർമിച്ചതാണ്. അങ്ങനെയാകുമ്പോൾ വളരെക്കാലം ഈ കുളങ്ങൾ ഉപയോഗിക്കാനാകും. ഈ സംവിധാനങ്ങൾ വെള്ളത്തിന്റെ ഗുണനിലവാരം ഉയർത്താനും വെള്ളപ്പൊക്കസാധ്യതകൾ കുറയ്ക്കാനും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആയി പരിസ്ഥിതിയെ ഒരുക്കാനും സഹായിക്കും.
2019, സെപ്റ്റംബർ 19—ഓഫീസ് കെട്ടിടം
മരപ്പണി ചെയ്യുന്ന ഒരു ഭാര്യയും ഭർത്താവും ഓഫീസുകളെ വേർതിരിക്കാൻ ബോർഡുകൾ ഉറപ്പിക്കുന്നു.
2019, ഒക്ടോബർ 14—താമസത്തിനുള്ള കെട്ടിടം എ
ലേസർ ഉപയോഗിച്ച് ലെവൽ നോക്കിക്കൊണ്ട്, മുടി വെട്ടുന്ന മുറിയുടെ വാതിലിൽ സൈൻബോർഡ് ഒട്ടിക്കുന്നു.
2019, ഒക്ടോബർ 28—ബ്രാഞ്ച് സൈറ്റ്
ലെവൽ നോക്കി ഒരു നടപ്പാതയിൽ സൈൻബോർഡ് ഉറപ്പിക്കുന്നു. ഇതുപോലുള്ള സൈൻബോർഡുകൾ 85 ഏക്കർ വരുന്ന ഈ സ്ഥലത്തെ താമസക്കാർക്കും സന്ദർശകർക്കും വലിയൊരു സഹായമാണ്.
2019, നവംബർ 4—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
പ്രാദേശിക അഗ്നിരക്ഷാസേവന വിഭാഗത്തിലെ ഒരംഗം വെളളത്തിന്റെ പ്രഷർ നോക്കുന്നു.
2019, നവംബർ 14—ഓഫീസ് കെട്ടിടം
നിർമാണപ്രവർത്തന കമ്മിറ്റിയിലെ ഒരംഗം, പ്രഭാതാരാധന പുതിയ സംവിധാനം ഉപയോഗിച്ചുകൊണ്ട് നടത്തിനോക്കുന്നു. ഇത് ലണ്ടനിലെ ബഥേൽ കുടുംബത്തിനുവേണ്ടി സംപ്രേഷണം ചെയ്തു.
2019, നവംബർ 19—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
ഒരു ഇലക്ട്രീഷ്യൻ പ്രവേശനപാതയിൽ ട്രാഫിക് ലൈറ്റ് പിടിപ്പിക്കുന്നു.
2019, നവംബർ 19—നിർമാണസഹായങ്ങൾക്കായുള്ള സ്ഥലം
വീണ്ടും ഉപയോഗിക്കാനായി കേബിളിൽനിന്ന് ചെമ്പ് വേർതിരിക്കുന്നു.
2019, നവംബർ 25—നിർമാണസഹായങ്ങൾക്കായുള്ള സ്ഥലം
സന്ദർശകകേന്ദ്രത്തിലെ ഒരു ടൂർ ഗൈഡ് സൈറ്റിൽ എന്തെല്ലാം ഉണ്ടെന്നു വിശദീകരിക്കുന്നു. നിർമാണത്തിന്റെ സമയത്ത് 95,000-ത്തിലധികം സന്ദർശകരാണ് സൈറ്റ് കാണാൻ വന്നത്.
2019, ഡിസംബർ 5—ഓഫീസ് കെട്ടിടം
ബ്രിട്ടൻ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗം നിർമാണസംഘത്തോടു സംസാരിക്കുന്നു. ബഥേൽ ഡിപ്പാർട്ടുമെന്റിന് ഈ സൗകര്യങ്ങൾ കൈമാറുന്നതിനു മുമ്പുള്ള അവസാനത്തെ പ്രതിമാസയോഗമായിരുന്നു അത്. 11,000-ത്തിലധികം സന്നദ്ധസേവകരാണ് ഈ പ്രോജക്ടിനുവേണ്ടി അവരുടെ സമയവും ഊർജവും ചെലവഴിച്ചത്.
2019, ഡിസംബർ 10—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
പുതിയ സ്റ്റുഡിയോയിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ മേഖലാ വീഡിയോ ടീമിനെയും പ്രാദേശിക പ്രക്ഷേപണഡിപ്പാർട്ടുമെന്റിനെയും പരിശീലിപ്പിക്കുന്നു. പുതിയ തറയ്ക്കു കേടുവരാതിരിക്കാൻ അവർ ഷൂസിന്റെ പുറത്ത് നീല നിറത്തിലുള്ള ആവരണം ധരിച്ചിട്ടുണ്ട്.
2019, ഡിസംബർ 30—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴിയിലെ ടൈലിനിടയിലുള്ള വിടവ് നികത്താൻ മണൽ നിരത്തുന്നു.
2020, ജനുവരി 16—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
പുതിയ വർക്ഷോപ്പിൽ ഒരു മിനിബസിന്റെ കേടുപോക്കുന്നു. ഇപ്പോൾ ബ്രാഞ്ച് കെട്ടിടങ്ങളെല്ലാം ഒരിടത്തായതുകൊണ്ട് ബഥേൽ കുടുംബത്തിലുള്ളവർക്കു ദിവസവും ജോലിക്കുപോകാൻ ഇതുപോലുള്ള മിനിബസുകളുടെ ആവശ്യമില്ല. നമുക്കുള്ള കൂടുതൽ വാഹനങ്ങൾ വിൽക്കാനാകും. പുറകിൽ കാണുന്നത് ഗ്രൗണ്ട് പരിപാലന ടീം ഉപയോഗിക്കുന്ന വാഹനമാണ്.
2020, ജനുവരി 29—താമസത്തിനുള്ള കെട്ടിടം ഡി
ബഥേൽ അംഗങ്ങളുടെ വീട്ടുസാധനങ്ങൾ ഇറക്കുന്നു. ഇക്കാര്യത്തിൽ സഹായിക്കുന്നതിന് 27 പേരുടെ ഒരു ടീമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രവർത്തിച്ചത്. മാർച്ച് മാസത്തിന്റെ തുടക്കത്തിൽത്തന്നെ മുഴു ബഥേൽ കുടുംബത്തിനും പുതിയ ബ്രാഞ്ചിൽ താമസിക്കാനും ജോലി ചെയ്യാനും ആയി.
2020, ഫെബ്രുവരി 6—ഓഫീസ് കെട്ടിടം
അടുക്കളയിൽ ജോലി ചെയ്യുന്നവർ ബഥേൽ കുടുംബത്തിനുവേണ്ടി സലാഡ് ഉണ്ടാക്കുന്നു.
2020, ഫെബ്രുവരി 7—ജോലിക്കാർക്കായുള്ള താമസസ്ഥലം
നമ്മൾ വിറ്റ ഒരു താത്കാലിക താമസസൗകര്യം കൊണ്ടുപോകുന്നു. ഇതുപോലുള്ള താത്കാലിക താമസസൗകര്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ജോലിക്കാർക്ക് സൈറ്റിലേക്കു നടന്നുപോയാൽ മതിയായിരുന്നു. ഇതു വാഹനങ്ങൾ ഓടിക്കുന്നതു കൊണ്ടുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ സഹായിച്ചു. പരിസ്ഥിതിനിലവാരം വിലയിരുത്തുന്നതിൽ പേരുകേട്ട സ്ഥാപനമായ ബ്രീം (BREEAM) നമ്മുടെ ഈ രീതി നൂതനമായ ഒരു ആശയമാണെന്നാണ് അഭിപ്രായപ്പെട്ടത്. ദൂരെ പുറകിലായി താമസസൗകര്യത്തിനായുള്ള പുതിയ കെട്ടിടങ്ങൾ കാണാം.
2020, ഫെബ്രുവരി 14—ഓഫീസ് കെട്ടിടം
പരിഭാഷാവിഭാഗത്തിലെ അംഗങ്ങൾ ഓഡിയോ റെക്കോർഡിങ്ങിനുവേണ്ടി സൗണ്ട്പ്രൂഫായ സ്റ്റുഡിയോ സ്ഥാപിക്കുന്നു. ഓരോ ടീമിന്റെയും ഓഫീസ്മുറികളിലുള്ള അടിസ്ഥാന റെക്കോർഡിങ്ങ് സൗകര്യങ്ങൾക്കു പുറമേയാണിത്. സ്കോടിഷ് ഗെയ്ലിക്കും ഐറിഷും പോലെ ബ്രിട്ടൻ ബ്രാഞ്ചിനു കീഴിലുള്ള പല ഭാഷാ ടീമുകളും ഇത് ഉപയോഗിക്കുന്നുണ്ട്.
2020, ഫെബ്രുവരി 24—ഓഫീസ് കെട്ടിടം
പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗത്തിലെ ഒരു സഹോദരൻ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലുള്ള നിർമാണപ്രതിനിധിയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നു. നിർമാണപ്രതിനിധികൾ രാജ്യഹാൾ നിർമാണവും പരിപാലനവും ആയി ബന്ധപ്പെട്ട് ബ്രാഞ്ചുമായി മിക്കപ്പോഴും സംസാരിക്കാറുണ്ട്. ഈ വിഭാഗത്തിലെ മറ്റു ചിലർ രാജ്യഹാളുകളുടെ നിർമാണവും പുതുക്കിപണിയലും ആയി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ചചെയ്യുന്നു.
2020, ഫെബ്രുവരി 25—ഓഫീസ് കെട്ടിടം
വന്നുസേവിക്കുന്ന സന്നദ്ധസേവകർ ആദ്യം സ്വീകരണമുറിയിൽ എത്തുന്നു. ഇതിനു ശേഷമാണ് അവർ നിയമിതഡിപ്പാർട്ടുമെന്റിലേക്കു പോകുന്നത്. ചെംസ്ഫോർഡിൽ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചപ്പോൾ ഏതാണ്ട് 500 പേരാണ് ഇങ്ങനെ വന്നുസേവിച്ചത്. സന്ദർശകർക്കുള്ള പ്രദർശനത്തിനായി വെച്ചിരിക്കുന്ന ടിവികൾ സെറ്റു ചെയ്യുന്നവരെ പുറകിലായി കാണാം.