വിവരങ്ങള്‍ കാണിക്കുക

JW.ORG—ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു

JW.ORG—ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു

ലോക​മെ​ങ്ങു​മു​ള്ള ആളുകൾ jw.org വെബ്‌​സൈ​റ്റിൽനി​ന്നു പ്രയോ​ജ​നം നേടു​ന്നുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തിൽ വെബ്‌​സൈ​റ്റി​നെ​ക്കു​റിച്ച്‌ 2014 മെയ്‌ മാസം വരെ ലഭിച്ചി​രി​ക്കു​ന്ന ഏതാനും ചില അഭിന​ന്ദ​ന​വാ​ക്കു​ക​ളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌.

കുട്ടികൾക്കുവേണ്ടി

“നഴ്‌സ​റി​യിൽ പഠിക്കുന്ന എന്റെ കുട്ടി വീട്ടി​ലേ​ക്കു തിരിച്ചു വരു​മ്പോൾ അവന്റെ കൂട്ടു​കാ​രു​ടെ പെൻസി​ലു​ക​ളും കളിപ്പാ​ട്ട​ങ്ങ​ളും കളിക്ക​ണ്ണ​ട​ക​ളും ഒക്കെ എടുത്തു​കൊ​ണ്ടു വരാറുണ്ട്‌. അത്‌ മോഷണം തന്നെയാ​ണെ​ന്നും മോഷണം തെറ്റാ​ണെ​ന്നും അവനെ പറഞ്ഞു മനസ്സി​ലാ​ക്കാൻ പലതവണ ശ്രമി​ച്ചു​നോ​ക്കി. അതൊ​ന്നും ഫലം കണ്ടില്ല. അങ്ങനെ​യി​രി​ക്കെ​യാണ്‌ മോഷണം തെറ്റാണ്‌ എന്ന വീഡി​യോ jw.org വെബ്‌​സൈ​റ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്‌തത്‌. വളരെ ഫലപ്ര​ദ​മാ​യൊ​രു വീഡി​യോ ആയിരു​ന്നു അത്‌, അവന്റെ രോഗ​ത്തി​നു പറ്റിയ മരുന്ന്‌! ഇത്‌ കണ്ടതോ​ടെ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ മോഷണം തെറ്റാ​ണെന്ന്‌ അവന്‌ ബോധ്യ​പ്പെ​ട്ടു. അതു​കൊണ്ട്‌, എടുത്തു​കൊ​ണ്ടു​വന്ന സാധനങ്ങൾ തിരി​ച്ചു​കൊ​ടു​ക്കാ​മെന്നു പറയു​ക​യും ചെയ്‌തു. ഈ വെബ്‌​സൈറ്റ്‌ ഞങ്ങളെ എത്രയ​ധി​കം സഹായി​ച്ചെ​ന്നോ!”—ഡി. എൻ., ആഫ്രിക്ക.

“jw.org വെബ്‌​സൈ​റ്റി​ലെ മോഷണം തെറ്റാണ്‌ എന്ന വീഡി​യോ ... വളരെ ഫലപ്ര​ദ​മാ​യ ഒന്നായി​രു​ന്നു, അവന്റെ രോഗ​ത്തി​നു പറ്റിയ മരുന്ന്‌!”

“എന്റെ കുട്ടി​കൾക്ക്‌ ഈ വെബ്‌​സൈറ്റ്‌ വളരെ ഇഷ്ടമാണ്‌. അതിൽനി​ന്നും അനി​മേ​ഷ​നോ​ടു കൂടിയ ചില ഹ്രസ്വ വീഡി​യോ​കൾ അവർ ഡൗൺലോഡ്‌ ചെയ്യാ​റുണ്ട്‌. അതിലൂ​ടെ നുണ പറയു​ന്ന​തി​ന്റെ​യും മോഷ്ടി​ക്കു​ന്ന​തി​ന്റെ​യും അപകട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബൈബിൾത​ത്ത്വ​ങ്ങൾ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാൻ അവർക്കു കഴിയു​ന്നു. ജീവി​ത​ത്തിൽ ഉടനീളം പ്രയോ​ജ​ന​പ്പെ​ടു​ന്ന മൂല്യ​വ​ത്താ​യ മറ്റു ഗുണങ്ങ​ളും വളർത്തി​യെ​ടു​ക്കാൻ പഠിച്ചു​കൊണ്ട്‌ അവർ സമൂഹ​ത്തിന്‌ ഒരു മുതൽക്കൂ​ട്ടാ​യി​ത്തീ​രു​ന്നു.”—ഓ. ഡബ്ലിയു., വെസ്റ്റ്‌ ഇൻഡീസ്‌.

സ്‌കൂൾകുട്ടികൾക്കുവേണ്ടി

“സ്‌കൂ​ളിൽ പോകു​ന്നത്‌ എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. പഠനം നിറു​ത്തി​യാ​ലോ എന്നു​പോ​ലും ഞാൻ ചിന്തിച്ചു. എന്നാൽ, ഒരു ദിവസം jw.org വെബ്‌​സൈ​റ്റിൽ ‘ഞാൻ പഠിപ്പു നിറു​ത്ത​ണോ?’ എന്ന ഒരു ലേഖനം വായി​ക്കാ​നി​ട​യാ​യി. അത്‌ സ്‌കൂൾ ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള എന്റെ കാഴ്‌ച​പ്പാട്‌ ആകെ മാറ്റി. സ്‌കൂ​ളിൽ പോകു​ന്നത്‌ ഭാവി പരുവ​പ്പെ​ടു​ത്താ​നും ഉത്തരവാ​ദി​ത്വ​മു​ള്ള ഒരു വ്യക്തി​യാ​കാ​നും എന്നെ സഹായി​ക്കു​മെന്ന്‌ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു.”—എൻ. എഫ്‌., ആഫ്രിക്ക.

“വെബ്‌​സൈ​റ്റിൽ നൽകി​യി​രി​ക്കു​ന്ന യുവജ​ന​ങ്ങൾക്കാ​യു​ള്ള മാർഗ​നിർദേ​ശ​ങ്ങൾ സ്‌കൂ​ളിൽ നല്ല പെരു​മാ​റ്റ​മു​ള്ള​വ​നാ​യി​രി​ക്കാൻ എന്നെ സഹായി​ച്ചു”

“വെബ്‌​സൈ​റ്റിൽ നൽകി​യി​രി​ക്കു​ന്ന യുവജ​ന​ങ്ങൾക്കാ​യു​ള്ള മാർഗ​നിർദേ​ശ​ങ്ങൾ സ്‌കൂ​ളിൽ നല്ല പെരു​മാ​റ്റ​മു​ള്ള​വ​നാ​യി​രി​ക്കാൻ എന്നെ സഹായി​ച്ചു. പഠനത്തിൽ എങ്ങനെ ശ്രദ്ധ കൊടു​ക്ക​ണ​മെ​ന്നും മറ്റ്‌ ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങൾ എങ്ങനെ ഒഴിവാ​ക്ക​ണ​മെ​ന്നും ഞാൻ പഠിച്ചു.”—ജി., ആഫ്രിക്ക.

“തന്റെ മകളെ സ്‌കൂ​ളിൽവെച്ച്‌ മറ്റൊരു പെൺകു​ട്ടി എപ്പോ​ഴും പരിഹ​സി​ക്കു​ന്ന​താ​യി ഒരു സഹജോ​ലി​ക്കാ​രി എന്നോടു പറഞ്ഞു. ഇത്‌ ആ കുട്ടിയെ വല്ലാതെ ബാധി​ച്ച​തു​കൊണ്ട്‌ അവൾ കുറച്ചു ദിവസം സ്‌കൂ​ളിൽ പോയില്ല. ഈ അവസര​ത്തിൽ ഞാൻ മുമ്പു കണ്ട jw.org-ലുള്ള തിരിച്ച്‌ ഉപദ്ര​വി​ക്കാ​തെ ഒരു പരിഹാ​സി​യെ നേരി​ടു​ക (ഇംഗ്ലീഷ്‌) എന്ന വീഡി​യോ​യി​ലെ ചില വിവരങ്ങൾ അവളോ​ടു പറഞ്ഞു. ഇത്തരം സാഹച​ര്യ​ങ്ങ​ളെ തമാശ​യാ​ക്കി​മാ​റ്റാൻ പറഞ്ഞ​പ്പോൾ, അത്‌ അവൾക്ക്‌ ഏറെ ഇഷ്ടമായി. ഇങ്ങനെ​യൊ​രു പ്രശ്‌നം നേരി​ട്ടാൽ എന്തൊക്കെ ചെയ്യാ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ അവൾ തന്റെ കുട്ടി​യോട്‌ സംസാ​രി​ച്ചു. അതിനു ശേഷം ആ കുട്ടി വളരെ ആത്മവി​ശ്വാ​സ​ത്തോ​ടെ സ്‌കൂ​ളി​ലേ​ക്കു പോയി. ദിവസ​ങ്ങൾക്കു ശേഷം സാഹച​ര്യ​ങ്ങൾ മാറി. അവളെ പരിഹ​സി​ച്ചി​രു​ന്ന ആ പെൺകു​ട്ടി ഇപ്പോൾ അവളുടെ സുഹൃ​ത്താ​യി​ത്തീ​രു​ക​പോ​ലും ചെയ്‌തു.—വി. കെ., പൂർവ യൂറോപ്പ്‌.”

യുവജനങ്ങൾക്കുവേണ്ടി

“‘ഞാൻ സ്വയം ഉപദ്ര​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്ന വെബ്‌​സൈ​റ്റി​ലെ ലേഖന​ത്തിന്‌ നന്ദി. കുറെ​ക്കാ​ല​മാ​യി ഞാൻ അനുഭ​വി​ച്ചു​വ​രു​ന്ന പ്രശ്‌ന​മാ​ണിത്‌. ഇത്‌ എന്റെ മാത്രം പ്രശ്‌ന​മാ​ണെ​ന്നും മറ്റുള്ള​വർക്ക്‌ ഇത്‌ മനസ്സി​ലാ​കി​ല്ലെ​ന്നും ആണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ ഈ ലേഖന​ത്തി​ലെ ചില അനുഭ​വ​ങ്ങൾ എന്നെ ശരിക്കും സഹായി​ച്ചു. ഒടുവിൽ എന്നെ മനസ്സി​ലാ​ക്കു​ന്ന​വ​രു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി.”—ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു യുവതി.

“jw.org എന്ന വെബ്‌​സൈറ്റ്‌, യുവജ​ന​ങ്ങ​ളെ ബാധി​ക്കു​ന്ന പ്രശ്‌ന​ങ്ങൾക്കു​ള്ള പരിഹാ​രം കണ്ടെത്തുക വളരെ എളുപ്പ​മാ​ക്കി​യി​രി​ക്കു​ന്നു. ഇതിലെ ഒരു ലേഖനം വ്യത്യ​സ്‌ത തരത്തി​ലു​ള്ള ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം തിരി​ച്ച​റി​യാൻ എന്നെ സഹായി​ച്ചു. അതിലൂ​ടെ, ഞാൻതന്നെ അതിന്റെ ഒരു ഇരയാ​യി​രു​ന്നു​വെ​ന്നു തിരി​ച്ച​റി​യാ​നും അതിനെ ഉചിത​മാ​യി എങ്ങനെ നേരി​ടാ​നാ​കു​മെന്ന്‌ പഠിക്കാ​നും എനിക്കു സാധിച്ചു.”—ടി. ഡബ്ലിയു., വെസ്റ്റ്‌ ഇൻഡീസ്‌.

“ഈ ലേഖന​ത്തി​ലെ ചില അനുഭ​വ​ങ്ങൾ എന്നെ ശരിക്കും സഹായി​ച്ചു. ഒടുവിൽ എന്നെ മനസ്സി​ലാ​ക്കു​ന്ന​വ​രു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി”

മാതാ​പി​താ​ക്കൾക്കു​വേണ്ടി

“കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള എന്റെ മകൻ അമിത​ചു​റു​ചു​റു​ക്കു​ള്ള​വ​നാണ്‌. മുൻകൂ​ട്ടി പറയാ​നാ​വാ​ത്ത​തും സ്ഥിരത​യി​ല്ലാ​ത്ത​തും ആയ അവന്റെ പെരു​മാ​റ്റം പലപ്പോ​ഴും എന്നെ ബുദ്ധി​മു​ട്ടി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ അവനു​മാ​യി ശരിക്കും ഒന്ന്‌ ഇരുന്ന്‌ സംസാ​രി​ക്കാ​നേ കഴിഞ്ഞി​രു​ന്നി​ല്ല. അങ്ങനെ​യി​രി​ക്കെ, ഒരു ദിവസം jw.org വെബ്‌​സൈ​റ്റി​ലെ ദമ്പതി​കൾക്കും മാതാ​പി​താ​ക്കൾക്കും (couples and parents) എന്ന ഭാഗം ഞാൻ നോക്കി. അവിടെ, എന്റെ സാഹച​ര്യ​ത്തിന്‌ ഇണങ്ങുന്ന അനവധി ലേഖനങ്ങൾ കണ്ടു. അത്‌ മകനു​മാ​യി എങ്ങനെ ആശയവി​നി​മ​യം ചെയ്യണ​മെന്ന്‌ എന്നെ പഠിപ്പി​ച്ചു. അവനും ആ സൈറ്റ്‌ വളരെ പ്രയോ​ജ​ന​പ്പെ​ട്ടു. ഇപ്പോൾ അവൻ ഉള്ളുതു​റന്ന്‌ അവന്റെ സന്തോ​ഷ​ങ്ങ​ളും സങ്കടങ്ങ​ളും എന്നോടു പറയാ​റുണ്ട്‌.”—സി. ബി., ആഫ്രിക്ക.

“ഞങ്ങളുടെ കുട്ടികൾ അഭിമു​ഖീ​ക​രി​ക്കു​ന്ന പ്രശ്‌ന​ങ്ങൾക്കു​ള്ള തക്കസമ​യ​ത്തെ ഉത്തരമാ​യി​രി​ക്കും jw.org-ൽ വരുന്ന ഒരു ലേഖനം”

“കളിക​ളി​ലൂ​ടെ കുട്ടി​ക​ളെ കാര്യങ്ങൾ പഠിപ്പി​ക്കാൻ jw.org വെബ്‌​സൈറ്റ്‌ മാതാ​പി​താ​ക്ക​ളാ​യ ഞങ്ങളെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യഥാർഥ​സു​ഹൃ​ത്തു​ക്ക​ളെ കണ്ടെത്താൻ സഹായി​ക്കു​ന്ന വീഡി​യോ, സൗഹൃ​ദ​ത്തെ​ക്കു​റിച്ച്‌ ശരിയായ കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കാ​നും തങ്ങളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കാൻ കഴിയുന്ന സുഹൃ​ത്തു​ക്ക​ളെ തിര​ഞ്ഞെ​ടു​ക്കാ​നും കുട്ടി​ക​ളെ സഹായി​ച്ചു. മിക്ക​പ്പോ​ഴും ഞങ്ങളുടെ കുട്ടികൾ അഭിമു​ഖീ​ക​രി​ക്കു​ന്ന പ്രശ്‌ന​ങ്ങൾക്കു​ള്ള തക്കസമ​യ​ത്തെ ഉത്തരമാ​യി​രി​ക്കും jw.org-ൽ വരുന്ന ഒരു ലേഖനം. അത്‌ മികച്ച നിർദേ​ശ​ങ്ങ​ളു​ടെ ഒരു ഉറവി​ടം​ത​ന്നെ​യാണ്‌.”—ഇ. എൽ., യൂറോപ്പ്‌.

വിവാഹിതർക്കുവേണ്ടി

“ഞങ്ങൾ വിവാ​ഹി​ത​രാ​യിട്ട്‌ ആറു വർഷ​ത്തോ​ള​മാ​യി. എങ്കിലും, ഞങ്ങളുടെ ആശയവി​നി​മ​യ​രീ​തി​യി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാഴ്‌ച​പ്പാ​ടു​ക​ളി​ലും ഏതൊരു ദമ്പതി​ക​ളെ​യും​പോ​ലെ വ്യത്യ​സ്‌ത​ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇക്കാര്യ​ങ്ങ​ളിൽ യോജി​പ്പി​ലെ​ത്തു​ക എന്നത്‌ ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ jw.org-ൽ വന്ന ‘ഒരു നല്ല ശ്രോ​താവ്‌ ആയിരി​ക്കാൻ’ എന്ന ലേഖനം എന്റെ കണ്ണിൽപ്പെ​ട്ടു. നല്ലൊരു ശ്രോ​താ​വാ​യി​രി​ക്കാ​നുള്ള പ്രാ​യോ​ഗി​ക​നിർദേശം അതിലു​ണ്ടാ​യി​രു​ന്നു. ഞാൻ ആ ലേഖനം വായി​ക്കു​ക​യും അതേക്കു​റിച്ച്‌ ഭാര്യ​യോട്‌ പറയു​ക​യും ചെയ്‌തു. ആ നല്ല നിർദേ​ശ​ങ്ങൾ പ്രവൃ​ത്തി​യിൽ കൊണ്ടു​വ​രാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.”—ബി. ബി., വെസ്റ്റ്‌ ഇൻഡീസ്‌.

“ഈ വെബ്‌​സൈ​റ്റാണ്‌ ഞങ്ങളുടെ വിവാ​ഹ​ബ​ന്ധം നിലനി​റു​ത്തി​യത്‌”

“കഴിഞ്ഞ ഒരു വർഷമാ​യി ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം സഹവസി​ച്ചു​വ​രി​ക​യാണ്‌. നിങ്ങളു​ടെ jw.org വെബ്‌​സൈ​റ്റി​നോ​ടുള്ള വിലമ​തിപ്പ്‌ അറിയി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ഈ സൈറ്റി​ലൂ​ടെ, ഞാൻ എന്റെ ദേഷ്യം നിയ​ന്ത്രി​ക്കേ​ണ്ടത്‌ എങ്ങനെ, ഒരു നല്ല ഭർത്താ​വും പിതാ​വും ആയിരി​ക്കേ​ണ്ടത്‌ എങ്ങനെ തുടങ്ങിയ പല കാര്യങ്ങൾ മനസ്സി​ലാ​ക്കി. സത്യം പറഞ്ഞാൽ, ഈ വെബ്‌​സൈ​റ്റാണ്‌ ഞങ്ങളുടെ വിവാ​ഹ​ബ​ന്ധം നിലനി​റു​ത്തി​യത്‌.”—എൽ. ജി., വെസ്റ്റ്‌ ഇൻഡീസ്‌.

ബധിരർക്കു​ള്ള സഹായം

“jw.org വെബ്‌​സൈറ്റ്‌ എനിക്കു പുതു​ജീ​വൻ നൽകി. അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലു​ള്ള വീഡി​യോ​കൾ എന്റെ ആംഗ്യ​ഭാ​ഷ മെച്ച​പ്പെ​ടു​ത്താൻ സഹായി​ച്ചു. ജീവി​ത​ത്തിൽ ഒരിക്ക​ലും അർഥവ​ത്താ​യ ലക്ഷ്യങ്ങൾ വെക്കാൻ കഴിയി​ല്ലെ​ന്നാണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ സ്വന്തഭാ​ഷ​യിൽ ദൈവ​വ​ച​നം കാണുക എന്ന വീഡി​യോ കണ്ടപ്പോൾ എന്റെ ഉത്സാഹം വർധി​ക്കു​ക​യും ജീവി​ത​ത്തി​ലെ നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നുള്ള എന്റെ നിശ്ചയം ശക്തമാ​കു​ക​യും ചെയ്‌തു.”—ജെ. എൻ., ആഫ്രിക്ക.

“jw.org വെബ്‌​സൈറ്റ്‌ എനിക്കു പുതു​ജീ​വൻ നൽകി”

“ഈ വെബ്‌​സൈറ്റ്‌ വളരെ മൂല്യ​വ​ത്താ​യ ഒന്നാണ്‌. ബധിര​രാ​യ ആളുകളെ, വിശേ​ഷാൽ യുവാ​ക്ക​ളെ, സഹായി​ക്കു​ന്ന ഒരു സാമൂ​ഹി​ക​പ്ര​വർത്ത​ക​നാണ്‌ ഞാൻ. ആംഗ്യ​ഭാ​ഷ​യിൽ യഥേഷ്ടം ലഭ്യമാ​യി​രി​ക്കു​ന്ന വീഡി​യോ​ക​ളും മറ്റും എന്റെതന്നെ ആംഗ്യ​ഭാ​ഷ മെച്ച​പ്പെ​ടു​ത്താൻ സഹായി​ച്ചി​രി​ക്കു​ന്നു. കുടും​ബ​ജീ​വി​ത​വും സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും മെച്ച​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്ന​വ​രെ സഹായി​ക്കാൻ ഈ വെബ്‌​സൈറ്റ്‌ എനിക്ക്‌ ഉപകാ​ര​പ്പെ​ട്ടു.”—കെ. ജെ., വെസ്റ്റ്‌ ഇൻഡീസ്‌.

അന്ധർക്കുള്ള സഹായം

“jw.org-ൽനിന്ന്‌ പ്രയോ​ജ​നം നേടിയ ഒരു അന്ധനാണ്‌ ഞാൻ. പോസ്റ്റ്‌ വഴിയാ​ണെ​ങ്കിൽ മാസങ്ങ​ളെ​ടു​ത്തേ​ക്കാ​വുന്ന വിവരങ്ങൾ ഇപ്പോൾ ഈ വെബ്‌​സൈ​റ്റി​ലൂ​ടെ ഉടനടി എനിക്കു ലഭിക്കു​ന്നു. ഇത്‌ നല്ല കുടും​ബ​ജീ​വി​തം ആസ്വദി​ക്കാ​നും സമൂഹ​ത്തിന്‌ കൊള്ളാ​വു​ന്ന ഒരുവ​നാ​യി​ത്തീ​രാ​നും എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. മാത്രമല്ല, കാഴ്‌ച​യു​ള്ള സുഹൃ​ത്തു​ക്കൾക്ക്‌ വിവരങ്ങൾ ലഭിക്കുന്ന അതേസ​മ​യം​ത​ന്നെ എനിക്കും വിവരങ്ങൾ ലഭിക്കാൻ ഈ വെബ്‌​സൈറ്റ്‌ സഹായി​ച്ചി​ട്ടുണ്ട്‌.”—സി. എ., തെക്കേ അമേരിക്ക.

“ഈ വെബ്‌​സൈറ്റ്‌ നല്ല കുടും​ബ​ജീ​വി​തം ആസ്വദി​ക്കാ​നും സമൂഹ​ത്തിന്‌ കൊള്ളാ​വു​ന്ന ഒരുവ​നാ​യി​ത്തീ​രാ​നും എന്നെ സഹായി​ച്ചി​രി​ക്കു​ന്നു”

“ബ്രെയിൽ ലിപി വായി​ക്കാൻ കഴിയാ​ത്ത​വർക്കും ബ്രെയി​ലി​ലു​ള്ള പുസ്‌ത​ക​ങ്ങൾ വാങ്ങാൻ പണമി​ല്ലാ​ത്ത​വർക്കും jw.org വെബ്‌​സൈറ്റ്‌ ഒരു അനു​ഗ്ര​ഹ​മാണ്‌. ഈ സൈറ്റി​ലെ ഓഡി​യോ റെക്കോർഡി​ങ്ങു​ക​ളിൽനിന്ന്‌ അന്ധരായ ആളുകൾക്ക്‌ പല വിഷയ​ങ്ങ​ളെ സംബന്ധി​ച്ചു​ള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കു​ന്നു. യാതൊ​രു വിവേ​ച​ന​യോ പക്ഷപാ​ത​മോ ഇല്ലാതെ സകല ആളുകൾക്കും ഒരു​പോ​ലെ ലഭിക്കത്തക്ക വിധത്തി​ലാണ്‌ ഈ വെബ്‌​സൈറ്റ്‌ രൂപക​ല്‌പന ചെയി​തി​രി​ക്കു​ന്നത്‌. ഇതുമൂ​ലം അന്ധരായ ആളുക​ളും സമൂഹ​ത്തി​ലെ അംഗങ്ങ​ളാ​ണെ​ന്നും ഞങ്ങൾ ആദരി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഞങ്ങൾക്കു തോന്നു​ന്നു.”—ആർ. ഡി., ആഫ്രിക്ക.

ദൈവത്തെ അറിയാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ സഹായം

“മതപര​മാ​യ പ്രയോ​ഗ​ങ്ങ​ളു​ടെ​യോ ഒരു പുരോ​ഹി​ത​നു മാത്രം മനസ്സി​ലാ​കു​ന്ന വാക്കു​ക​ളു​ടെ​യോ അതി​പ്ര​സ​രം ഇല്ല എന്നതാണ്‌ നിങ്ങളു​ടെ വെബ്‌​സൈ​റ്റും മറ്റു മതപര​മാ​യ സൈറ്റു​ക​ളും തമ്മിലുള്ള വ്യത്യാ​സം. കൂടാതെ, ആവശ്യ​ത്തി​ല​ധി​കം വിവരങ്ങൾ കുത്തി​നി​റ​ച്ചു​കൊണ്ട്‌ അതു വായന​ക്കാ​രെ വീർപ്പു​മു​ട്ടി​ക്കു​ന്നി​ല്ല. വെബ്‌​സൈറ്റ്‌ ലളിത​വും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും ആണ്‌. അതിൽ വാചക​ക​സർത്തു​ക​ളോ തത്ത്വശാ​സ്‌ത്ര​ങ്ങ​ളോ ഇല്ല. വിശ്വാ​സം എന്നത്‌ മനസ്സി​ലാ​കാ​ത്ത​വി​ധം സങ്കീർണ​മാ​ണെന്ന്‌ അത്‌ തോന്നി​പ്പി​ക്കു​ന്നി​ല്ല. പകരം, ഏതൊരു സാധാ​ര​ണ​ക്കാ​ര​നും നേടി​യെ​ടു​ക്കാൻ കഴിയുന്ന ഒന്നാണ്‌ വിശ്വാ​സ​മെന്ന്‌ ഈ സൈറ്റ്‌ കാണി​ച്ചു​ത​രു​ന്നു.”—എ. ജി., ഏഷ്യ.

“വെബ്‌​സൈറ്റ്‌ ലളിത​വും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും ആണ്‌. ... ഏതൊരു സാധാ​ര​ണ​ക്കാ​ര​നും നേടി​യെ​ടു​ക്കാൻ കഴിയുന്ന ഒന്നാണ്‌ വിശ്വാ​സ​മെന്ന്‌ അത്‌ കാണി​ച്ചു​ത​രു​ന്നു”

“jw.org വെബ്‌​സൈറ്റ്‌ ഇല്ലായി​രു​ന്നെ​ങ്കിൽ എന്റെ ജീവിതം ദുരി​ത​പൂർണ​മാ​കു​മാ​യി​രു​ന്നു! ദൈവ​ത്തിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന ആളുകൾക്കി​ട​യിൽ ഈ വെബ്‌​സൈറ്റ്‌ എനിക്ക്‌ വലിയ ഒരു സഹായ​മാണ്‌. ഒരു കാര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ വീക്ഷണം എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ഞാൻ ആഗ്രഹി​ച്ചാൽ അപ്പോൾത്ത​ന്നെ അതിനുള്ള ഉത്തരങ്ങൾ ഈ വെബ്‌​സൈ​റ്റിൽനി​ന്നു കാണാ​നും കേൾക്കാ​നും സാധി​ക്കു​ന്നു. കൂടാതെ ജീവി​ത​ത്തി​ലു​ണ്ടാ​കു​ന്ന പല ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരങ്ങൾ കണ്ടെത്താ​നും ഈ സൈറ്റ്‌ എന്നെ സഹായി​ക്കു​ന്നു.”—ജെ. സി., വെസ്റ്റ്‌ ഇൻഡീസ്‌.

“തെക്കേ അമേരി​ക്ക​യി​ലെ കുഗ്രാ​മ​ത്തി​ലാണ്‌ ഞാൻ ജീവി​ക്കു​ന്ന​തെ​ങ്കി​ലും അവി​ടെ​പ്പോ​ലും ലഭിക്കുന്ന എല്ലാവിധ ആത്മീയ​സ​ഹാ​യ​ങ്ങ​ളെ​യും​പ്രതി ഞാൻ നന്ദി പറയുന്നു. ഈ വെബ്‌​സൈറ്റ്‌ ഇല്ലായി​രു​ന്നെ​ങ്കിൽ ജീവിതം നിരർഥ​ക​മാ​യേ​നെ!”—എം. എഫ്‌., തെക്കേ അമേരിക്ക.