ആരോഗ്യമേഖല—ദൈവരാജ്യത്തിലൂടെ ഒരു മാറ്റം വരുമോ?
“ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കോവിഡ്-19 അവസാനിച്ചാൽ പിന്നെ അങ്ങോട്ട് ലോകമെങ്ങുമുള്ള ആളുകളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാകില്ല എന്ന് അർഥമില്ല. . . . ഭാവിയിൽ മറ്റ് ഏതെങ്കിലും തരത്തിലുള്ള മഹാമാരി ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം. അതിനു നമ്മൾ തയ്യാറായിരിക്കണം.”—റ്റെഡ്രോസ് ആധനോം ഗെബ്രിയേസൂസ്, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ, 2023 മേയ് 22.
കോവിഡ്-19 മഹാമാരി കാരണം ഉണ്ടായ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങളുമായി ആളുകൾ ഇന്നും മല്ലിടുകയാണ്. ഗവൺമെന്റുകളും ആരോഗ്യസുരക്ഷാ മേഖലകളും അടുത്ത മഹാമാരിയെ നേരിടാൻ തയ്യാറാകുമോ? ഇപ്പോഴുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ അവർക്കു കഴിയുമോ?
നമുക്ക് ആവശ്യമായ ആരോഗ്യപരിപാലനം നൽകുന്ന ഒരു ഗവൺമെന്റിനെക്കുറിച്ച് ബൈബിൾ പറയുന്നു. “സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം” അഥവാ ഒരു ഗവൺമെന്റ് സ്ഥാപിക്കും എന്ന് അതിൽ പറയുന്നു. (ദാനിയേൽ 2:44) ആ ഗവൺമെന്റിനു കീഴിൽ “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.” (യശയ്യ 33:24) അന്ന് എല്ലാവർക്കും നല്ല ആരോഗ്യവും യൗവനകാലത്തെ പ്രസരിപ്പും ഉണ്ടാകും.—ഇയ്യോബ് 33:25.