എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയുമോ?
നിങ്ങളുടെ അഭിപ്രായം എന്താണ്?
കഴിയും?
കഴിയില്ല?
കഴിയുമായിരിക്കും?
ദൈവവചനം പറയുന്നത്:
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
നമുക്കുള്ള പ്രയോജനം:
കുടുംബാംഗങ്ങളും കൂട്ടുകാരും ഒന്നിച്ച് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആസ്വദിക്കാം.—യിരെമ്യ 29:11.
കുറച്ചു കാലത്തേക്കല്ല, എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയും.—സങ്കീർത്തനം 22:26.
ദൈവവചനം പറയുന്നത് വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം! അതു മനസ്സിലാക്കാൻ ഈ ലഘുപത്രികയിലെ മൂന്നു പാഠങ്ങളും നോക്കുക. അതിന്റെ തലക്കെട്ടുകൾ ഇതൊക്കെയാണ്: