എന്താണ് ദൈവരാജ്യം?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
ഹൃദയത്തിലെ സന്തോഷമാണോ?
-
സ്വർഗത്തിലെ നല്ലൊരു അവസ്ഥയാണോ?
-
സ്വർഗത്തിലെ ഒരു ഗവൺമെന്റാണോ?
തിരുവെഴുത്തു പറയുന്നത്:
“സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും.”—ദാനിയേൽ 2:44, പുതിയ ലോക ഭാഷാന്തരം.
“നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു, ഭരണാധിപത്യം അവന്റെ തോളിൽ ഇരിക്കും.”—യശയ്യ 9:6, അടിക്കുറിപ്പ്.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
-
ദൈവരാജ്യം നന്മ വരുത്തുന്ന, നീതിയുള്ള ഒരു ഭരണാധിപത്യം അഥവാ ഗവൺമെന്റായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും.—യശയ്യ 48:17, 18.
-
വരാൻപോകുന്ന ആ പുതിയ ലോകത്തിൽ നല്ല ആരോഗ്യത്തോടെ, സന്തോഷം നിറഞ്ഞ ജീവിതം ആസ്വദിക്കാനാകും.—വെളിപാട് 21:3, 4.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞതു രണ്ടു കാരണങ്ങളാൽ:
-
ദൈവരാജ്യം നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ യേശു ചെയ്തുകാണിച്ചു. ദൈവത്തിന്റെ രാജ്യം വരുന്നതിനും ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടക്കുന്നതിനും വേണ്ടി പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:9, 10) ആ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നത് എങ്ങനെയെന്ന് യേശു കാണിച്ചുതരുകയും ചെയ്തു.
ഭൂമിയിലായിരുന്നപ്പോൾ, യേശു വിശക്കുന്നവർക്ക് ആഹാരം നൽകി, രോഗികളെ സുഖപ്പെടുത്തി, മരിച്ചവർക്കു ജീവൻ നൽകി! (മത്തായി 15:29-38; യോഹന്നാൻ 11:38-44) ഭാവിയിൽ താൻ ദൈവരാജ്യത്തിന്റെ ഭരണാധികാരിയാകുമ്പോൾ പ്രജകൾക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളുടെ ഹൃദയസ്പർശിയായ ഒരു ചിത്രം വരച്ചുകാട്ടുകയായിരുന്നു യേശു.—വെളിപാട് 11:15.
-
ദൈവരാജ്യം പെട്ടെന്നു വരുമെന്നു ലോകാവസ്ഥകൾ വ്യക്തമാക്കുന്നു. ദൈവരാജ്യം ഭൂമിയിൽ സമാധാനം കൊണ്ടുവരുന്നതിനു തൊട്ടുമുമ്പുള്ള കാലയളവിൽ, ഭക്ഷ്യക്ഷാമങ്ങളും യുദ്ധങ്ങളും ഭൂകമ്പങ്ങളും ജീവിതം ദുരിതപൂർണമാക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:3, 7.
ഈ അവസ്ഥകളാണ് ഇന്നു നമ്മൾ കണ്ടും കേട്ടും അനുഭവിച്ചും വരുന്നത്. അതുകൊണ്ട് ദൈവരാജ്യം ഇത്തരം സകല ദുരിതങ്ങൾക്കും പെട്ടെന്നുതന്നെ അറുതിവരുത്തുമെന്നു നമുക്ക് ഉറപ്പോടെ വിശ്വസിക്കാൻ കഴിയും.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ദൈവരാജ്യം ഭരിക്കുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
സങ്കീർത്തനം 37:29, യശയ്യ 65:21-23 എന്നീ തിരുവെഴുത്തുകൾ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.