വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു ദൈവത്തോട്‌ അടുക്കാൻ കഴിയുന്ന വിധം

നിങ്ങൾക്കു ദൈവത്തോട്‌ അടുക്കാൻ കഴിയുന്ന വിധം

അധ്യായം 16

നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാൻ കഴിയുന്ന വിധം

1. പല മതങ്ങളി​ലും ഏതു സാമ്യങ്ങൾ പ്രകട​മാണ്‌?

 ഒരു പൗരസ്‌ത്യ​രാ​ജ്യം സന്ദർശിച്ച ഒരു വിനോ​ദ​സ​ഞ്ചാ​രി ഒരു ബുദ്ധമത വിഹാ​ര​ത്തിൽ കാണാ​നി​ട​യായ മതപര​മായ കർമാ​നു​ഷ്‌ഠാ​ന​ങ്ങ​ളിൽ വിസ്‌മ​യി​ച്ചു​പോ​യി. പ്രതി​മകൾ മറിയ​യു​ടേ​തോ ക്രിസ്‌തു​വി​ന്റേ​തോ അല്ലായി​രു​ന്നെ​ങ്കി​ലും കർമാ​നു​ഷ്‌ഠാ​ന​ങ്ങ​ളിൽ അനവധി​യും അവളുടെ നാട്ടി​ലു​ളള പളളി​യി​ലെ കർമങ്ങ​ളു​മാ​യി സാദൃ​ശ്യ​മു​ള​ള​വ​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കൊന്ത​ക​ളു​ടെ ഉപയോ​ഗ​വും പ്രാർഥ​നാ​ജ​ല്‌പ​ന​ങ്ങ​ളും അവൾ ശ്രദ്ധിച്ചു. മററു​ള​ള​വ​രും അത്തരം താരത​മ്യ​ങ്ങൾ നടത്തി. പൗരസ്‌ത്യ​ദേ​ശ​ത്തും പാശ്ചാ​ത്യ​ദേ​ശ​ത്തും ഭക്തർ ദൈവ​ത്തോട്‌ അല്ലെങ്കിൽ തങ്ങളുടെ ആരാധ​നാ​ല​ക്ഷ്യ​ങ്ങ​ളോട്‌ അടുക്കാൻ ശ്രമി​ക്കുന്ന വിധങ്ങൾ ശ്രദ്ധേ​യ​മാ​യി സമാന​മാണ്‌.

2. പ്രാർഥ​നയെ എങ്ങനെ വർണി​ച്ചി​രി​ക്കു​ന്നു, അനേകർ പ്രാർഥി​ക്കു​ന്നത്‌ എന്തിന്‌?

2 പലരും വിശേ​ഷാൽ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ അവനോട്‌ അടുക്കാൻ ശ്രമി​ക്കു​ന്നു. പ്രാർഥ​നയെ “പുണ്യ​വാ​ള​നോട്‌ അഥവാ വിശു​ദ്ധ​നോട്‌—ദൈവ​ത്തോ​ടോ ദൈവ​ങ്ങ​ളോ​ടോ ഇന്ദ്രി​യാ​തീത മണ്ഡല​ത്തോ​ടോ പ്രകൃ​താ​തീത ശക്തിക​ളോ​ടോ—മനുഷ്യൻ നടത്തുന്ന ആശയവി​നി​മയ നടപടി” എന്നു വർണി​ച്ചി​രി​ക്കു​ന്നു. (ദി ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക) എന്നിരു​ന്നാ​ലും, ദൈവത്തെ പ്രാർഥ​ന​യിൽ സമീപി​ക്കു​മ്പോൾ, തങ്ങൾക്ക്‌ അതിൽനി​ന്നു ലഭിക്കുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചു മാത്രമേ ചിലർ ചിന്തി​ക്കു​ന്നു​ളളു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു മനുഷ്യൻ ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോ​ടു ചോദി​ച്ചു: “നിങ്ങൾ എനിക്കു​വേണ്ടി പ്രാർഥി​ച്ചാൽ, എന്റെ കുടും​ബ​ത്തി​ലും ജോലി​സ്ഥ​ല​ത്തും എന്റെ ആരോ​ഗ്യം സംബന്ധി​ച്ചും എനിക്കു​ളള പ്രശ്‌നങ്ങൾ പരിഹ​രി​ക്ക​പ്പെ​ടു​മോ?” പ്രത്യ​ക്ഷ​ത്തിൽ ആ മനുഷ്യൻ അങ്ങനെ വിചാ​രി​ച്ചു. എന്നാൽ അനേകർ പ്രാർഥി​ക്കു​ന്നു​വെ​ങ്കി​ലും തങ്ങളുടെ പ്രശ്‌നങ്ങൾ തുടർന്നു നിലനിൽക്കു​ന്ന​താ​യി കണ്ടെത്തു​ന്നു. അതു​കൊണ്ട്‌, ‘നാം ദൈവ​ത്തോട്‌ അടുക്കു​ന്നത്‌ എന്തിന്‌?’ എന്നു നാം ചോദി​ച്ചേ​ക്കാം.

ദൈവ​ത്തോട്‌ അടു​ക്കേ​ണ്ട​തി​ന്റെ കാരണം

3. നമ്മുടെ പ്രാർഥ​നകൾ ആരോ​ടാ​യി​രി​ക്കണം, എന്തു​കൊണ്ട്‌?

3 പ്രാർഥന അർഥശൂ​ന്യ​മായ ഒരു കർമമല്ല; അത്‌ കേവലം എന്തെങ്കി​ലും നേടാ​നു​ളള ഒരു മാർഗ​വു​മല്ല. ദൈവത്തെ സമീപി​ക്കു​ന്ന​തി​ന്റെ ഒരു മുഖ്യ കാരണം അവനു​മാ​യി ഒരു അടുത്ത ബന്ധം ഉണ്ടായി​രി​ക്കുക എന്നതാണ്‌. അതു​കൊ​ണ്ടു നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യാം ദൈവ​ത്തോട്‌ ആയിരി​ക്കണം. “യഹോവ, . . . തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവർക്കും സമീപ​സ്ഥ​നാ​കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദു പറഞ്ഞു. (സങ്കീർത്തനം 145:18) തന്നോടു സമാധാ​ന​പ​ര​മായ ബന്ധത്തി​ലാ​കാൻ യഹോവ നമ്മെ ക്ഷണിക്കു​ന്നു. (യെശയ്യാ​വു 1:18) ഈ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കു​ന്നവർ “എന്നാൽ ദൈവ​ത്തോ​ടു അടുത്തി​രി​ക്കു​ന്നതു എനിക്കു നല്ലതു” എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​ര​നോ​ടു യോജി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യാം ദൈവ​ത്തോട്‌ അടുക്കു​ന്നവർ യഥാർഥ സന്തുഷ്ടി​യും മനസ്സമാ​ധാ​ന​വും അനുഭ​വി​ക്കും.—സങ്കീർത്തനം 73:28.

4, 5. (എ) ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമുക്കു പ്രാർഥ​ന​യി​ലൂ​ടെ ദൈവ​വു​മാ​യി ഏതു തരം ബന്ധം കെട്ടു​പ​ണി​ചെ​യ്യാൻ കഴിയും?

4 ‘നമുക്ക്‌ ആവശ്യ​മു​ള​ളത്‌ എന്തെന്നു നാം ദൈവ​ത്തോ​ടു ചോദി​ക്കു​ന്ന​തി​നു മുമ്പേ അവൻ അറിയു​ന്നു’ എങ്കിൽ സഹായ​ത്തി​നാ​യി എന്തിന്‌ അവനോ​ടു പ്രാർഥി​ക്കണം? (മത്തായി 6:8; സങ്കീർത്തനം 139:4) നമുക്കു ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടെ​ന്നും അവനെ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്ന ഉറവ്‌ എന്നനി​ല​യിൽ നാം വീക്ഷി​ക്കു​ന്നു​വെ​ന്നും പ്രാർഥന പ്രകട​മാ​ക്കു​ന്നു. (യാക്കോബ്‌ 1:17; എബ്രായർ 11:6) നമ്മുടെ പ്രാർഥ​ന​ക​ളിൽ യഹോവ സന്തോ​ഷി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:8) നമ്മുടെ വിലമ​തി​പ്പി​ന്റെ​യും സ്‌തു​തി​യു​ടെ​യും അർഥവ​ത്തായ പ്രകട​നങ്ങൾ കേൾക്കു​ന്നത്‌ അവനു സന്തോ​ഷ​മാണ്‌, തന്റെ കൊച്ചു കുട്ടി ആത്മാർഥത നിറഞ്ഞ നന്ദി​പ്ര​കടന വാക്കുകൾ പറയു​ന്നതു കേൾക്കു​ന്ന​തിൽ ഒരു പിതാവു സന്തോ​ഷി​ക്കു​ന്ന​തു​പോ​ലെ​തന്നെ. (സങ്കീർത്തനം 119:108) ഒരു നല്ല പിതൃ​പു​ത്ര ബന്ധം ഉളളടത്ത്‌ ഊഷ്‌മ​ള​മായ ആശയവി​നി​യമം ഉണ്ട്‌. സ്‌നേ​ഹി​ക്ക​പ്പെ​ടുന്ന ഒരു കുട്ടി തന്റെ പിതാ​വി​നോ​ടു സംസാ​രി​ക്കാ​നാ​ഗ്രി​ക്കു​ന്നു. ദൈവ​ത്തോ​ടു​ളള നമ്മുടെ ബന്ധത്തിന്റെ കാര്യ​ത്തി​ലും അതുതന്നെ സത്യമാണ്‌. നാം യഹോ​വ​യെ​ക്കു​റി​ച്ചു പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​യും അവൻ നമ്മോടു പ്രകട​മാ​ക്കി​യി​രി​ക്കുന്ന സ്‌നേ​ഹ​ത്തെ​യും യഥാർഥ​ത്തിൽ വിലമ​തി​ക്കു​ന്നു​വെ​ങ്കിൽ പ്രാർഥ​ന​യിൽ അവനോട്‌ ആശയ​പ്ര​ക​ടനം നടത്താൻ നമുക്കു ശക്തമായ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കും.—1 യോഹ​ന്നാൻ 4:16-18.

5 അത്യുന്നത ദൈവത്തെ സമീപി​ക്കു​മ്പോൾ, നാം ഉപയോ​ഗി​ക്കേണ്ട കൃത്യ​മായ വാക്കു​ക​ളെ​ക്കു​റിച്ച്‌ അമിത​മാ​യി വ്യാകു​ല​പ്പെ​ടേണ്ട തില്ലെ​ങ്കി​ലും നാം ആദരവു​ള​ള​വ​രാ​യി​രി​ക്കണം. (എബ്രായർ 4:16) നമുക്ക്‌ എപ്പോ​ഴും യഹോ​വയെ സമീപി​ക്കാം. പ്രാർഥ​ന​യിൽ ദൈവ​ത്തി​ങ്കൽ ‘നമ്മുടെ ഹൃദയം പകരാൻ’ കഴിയു​ന്നത്‌ എന്തൊരു പദവി​യാണ്‌! (സങ്കീർത്തനം 62:8) യഹോ​വ​യോ​ടു​ളള വിലമ​തിപ്പ്‌ അവനു​മാ​യു​ളള ഊഷ്‌മള ബന്ധത്തി​ലേക്കു നയിക്കു​ന്നു, ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തൻ എന്നനി​ല​യിൽ വിശ്വ​സ്‌ത​നായ അബ്രഹാം ആസ്വദി​ച്ച​തു​പോ​ലെ​യു​ളള ഒരു ബന്ധത്തി​ലേ​ക്കു​തന്നെ. (യാക്കോബ്‌ 2:23) എന്നാൽ അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി​യാം കർത്താ​വി​നോ​ടു പ്രാർഥി​ക്കു​മ്പോൾ നാം അവനെ സമീപി​ക്കു​ന്ന​തി​നു​ളള അവന്റെ വ്യവസ്ഥ​ക​ള​നു​സ​രി​ക്കണം.

ദൈവ​ത്തോട്‌ അടുക്കു​ന്ന​തി​നു​ളള വ്യവസ്ഥകൾ

6, 7. നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്ന​തി​നു ദൈവം പണം ആവശ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും നാം പ്രാർഥി​ക്കു​മ്പോൾ അവൻ നമ്മിൽനിന്ന്‌ എന്താവ​ശ്യ​പ്പെ​ടു​ന്നു?

6 ദൈവത്തെ സമീപി​ക്കു​ന്ന​തി​നു പണം ആവശ്യ​മാ​ണോ? അനേകർ തങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാൻ വൈദി​കർക്കു പണം കൊടു​ക്കു​ന്നു. തങ്ങളുടെ സംഭാ​വ​ന​ക​ളു​ടെ വലിപ്പ​മ​നു​സ​രി​ച്ചു തങ്ങളുടെ പ്രാർഥ​നകൾ കേൾക്ക​പ്പെ​ടു​മെ​ന്നു​പോ​ലും ചിലർ വിശ്വ​സി​ക്കു​ന്നു. എന്നിരു​ന്നാ​ലും, നമുക്കു യഹോ​വയെ പ്രാർഥ​ന​യിൽ സമീപി​ക്കാൻ പണപര​മായ ഒരു നേർച്ച ആവശ്യ​മാ​ണെന്നു ദൈവ​വ​ചനം പറയു​ന്നില്ല. അവന്റെ ആത്മീയ കരുത​ലു​ക​ളും പ്രാർഥ​ന​യിൽ അവനു​മാ​യി ഉണ്ടാകുന്ന ബന്ധത്തിന്റെ അനു​ഗ്ര​ഹ​ങ്ങ​ളും വിലയി​ല്ലാ​തെ ലഭ്യമാണ്‌.—യെശയ്യാ​വു 55:1, 2.

7 അപ്പോൾ എന്താണാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌? ശരിയായ ഒരു ഹൃദയ​ഭാ​വം ഒരു അത്യന്താ​പേ​ക്ഷിത സംഗതി​യാണ്‌. (2 ദിനവൃ​ത്താ​ന്തം 6:29, 30; സദൃശ​വാ​ക്യ​ങ്ങൾ 15:11) ‘പ്രാർഥന കേൾക്കു​ന്ന​വ​നും’ ‘തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ പ്രതി​ഫ​ല​ദാ​യ​ക​നും’ എന്നനി​ല​യിൽ യഹോ​വ​യാം ദൈവ​ത്തി​ലു​ളള വിശ്വാ​സം നാം നമ്മുടെ ഹൃദയ​ത്തിൽ പ്രകടി​പ്പി​ക്കണം. (സങ്കീർത്തനം 65:2; എബ്രായർ 11:6) താഴ്‌മ​യു​ളള ഒരു ഹൃദയ​വും നമുക്കു വേണം. (2 രാജാ​ക്കൻമാർ 22:19; സങ്കീർത്തനം 51:17) ദൈവത്തെ സമീപി​ച്ച​പ്പോൾ എളിയ ഹൃദയ​ഭാ​വം ഉണ്ടായി​രുന്ന താഴ്‌മ​യു​ളള ഒരു നികു​തി​പി​രി​വു​കാ​രൻ അഹങ്കാ​രി​യായ ഒരു പരീശ​നെ​ക്കാൾ കൂടുതൽ നീതി​മാ​നെന്നു തെളി​ഞ്ഞ​താ​യി യേശു​ക്രി​സ്‌തു തന്റെ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൊ​ന്നിൽ പ്രകട​മാ​ക്കി. (ലൂക്കൊസ്‌ 18:10-14) നാം പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കു​മ്പോൾ, “ഗർവ്വമു​ളള ഏവനും യഹോ​വെക്കു വെറുപ്പു” എന്നു നമുക്ക്‌ ഓർത്തി​രി​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 16:5.

8. നമ്മുടെ പ്രാർഥ​നകൾ ദൈവം കേൾക്ക​ണ​മെന്നു നാം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നാം എന്തു നീക്കി നമ്മേത്തന്നെ ശുദ്ധീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു?

8 നമ്മുടെ പ്രാർഥ​ന​കൾക്കു ദൈവം ഉത്തരമ​രു​ള​ണ​മെന്നു നാം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നാം പാപപൂർണ​മായ നടത്ത നീക്കി നമ്മേത്തന്നെ ശുദ്ധീ​ക​രി​ക്കണം. ശിഷ്യ​നായ യാക്കോബ്‌ ദൈവ​ത്തോട്‌ അടുക്കാൻ മററു​ള​ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോൾ, “പാപി​കളേ, കൈകളെ വെടി​പ്പാ​ക്കു​വിൻ; ഇരുമ​ന​സ്സു​ള​ള​വരേ, ഹൃദയ​ങ്ങളെ ശുദ്ധീ​ക​രി​പ്പിൻ” എന്നു കൂട്ടി​ച്ചേർത്തു. (യാക്കോബ്‌ 4:8) അനുത​പി​ച്ചു തങ്ങളുടെ മുൻ ജീവി​ത​രീ​തി​ക്കു മാററം​വ​രു​ത്തു​ന്നു​വെ​ങ്കിൽ ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്കു​പോ​ലും യഹോ​വ​യു​മാ​യി ഒരു സമാധാ​ന​ബ​ന്ധ​ത്തിൽ വരാനാ​വും. (സദൃശ​വാ​ക്യ​ങ്ങൾ 28:13) നമ്മുടെ വഴി ശുദ്ധീ​ക​രി​ച്ച​താ​യി നടിക്കു​ക​മാ​ത്രം ചെയ്‌താൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കാൻ സാധ്യ​ത​യില്ല. “കർത്താ​വി​ന്റെ കണ്ണു നീതി​മാൻമാ​രു​ടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥ​നെ​ക്കും തുറന്നി​രി​ക്കു​ന്നു; എന്നാൽ കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] മുഖം ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്കു പ്രതി​കൂ​ല​മാ​യി​രി​ക്കു​ന്നു” എന്നു ദൈവ​വ​ചനം പറയുന്നു.—1 പത്രൊസ്‌ 3:12.

9. നാം ആരിലൂ​ടെ യഹോ​വയെ സമീപി​ക്കണം, എന്തു​കൊണ്ട്‌?

9 ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “പാപം ചെയ്യാതെ നൻമ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമി​യിൽ ഇല്ല.” (സഭാ​പ്ര​സം​ഗി 7:20) ‘അപ്പോൾ, നമുക്കു യഹോ​വ​യാം ദൈവത്തെ എങ്ങനെ സമീപി​ക്കാൻ കഴിയും?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. ബൈബിൾ ഉത്തരം നൽകുന്നു: “ഒരുത്തൻ പാപം​ചെ​യ്‌തു എങ്കിലോ, നീതി​മാ​നായ യേശു​ക്രി​സ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ടു.” (1 യോഹ​ന്നാൻ 2:1) നാം പാപി​ക​ളാ​ണെ​ങ്കി​ലും, നമുക്കു​വേണ്ടി ഒരു മറുവി​ല​യാ​യി മരിച്ച യേശു​ക്രി​സ്‌തു​വി​ലൂ​ടെ നമുക്കു സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ദൈവത്തെ സമീപി​ക്കാൻ കഴിയും. (മത്തായി 20:28) നമുക്കു യഹോ​വ​യാം ദൈവത്തെ സമീപി​ക്കാ​നു​ളള ഏക സരണി അവനാണ്‌. (യോഹ​ന്നാൻ 14:6) നാം മനഃപൂർവം പാപം ചെയ്‌തു​കൊ​ണ്ടി​രു​ന്നാ​ലും യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ മൂല്യം സ്വതേ നമുക്കു ലഭിക്കു​മെന്നു നാം കരുത​രുത്‌. (എബ്രായർ 10:26) എന്നുവ​രി​കി​ലും, തിൻമ​യിൽനി​ന്നു വിട്ടു​നിൽക്കാൻ പരമാ​വധി ശ്രമി​ച്ചി​ട്ടും ചില സമയങ്ങ​ളിൽ നാം തെററി​പ്പോ​കു​ന്നു​വെ​ങ്കിൽ നമുക്ക്‌ അനുത​പി​ക്കാ​നും ദൈവ​ത്തോ​ടു ക്ഷമായാ​ചനം നടത്താ​നും കഴിയും. നാം വിനീ​ത​മായ ഒരു ഹൃദയ​ത്തോ​ടെ ദൈവത്തെ സമീപി​ക്കു​മ്പോൾ, അവൻ നമ്മെ കേൾക്കും.—ലൂക്കൊസ്‌ 11:4.

ദൈവ​ത്തോ​ടു സംസാ​രി​ക്കാ​നു​ളള അവസരങ്ങൾ

10. പ്രാർഥ​ന​യു​ടെ കാര്യ​ത്തിൽ നമുക്കു യേശു​വി​നെ എങ്ങനെ അനുക​രി​ക്കാൻ കഴിയും, സ്വകാ​ര്യ​പ്രാർഥ​ന​ക്കു​ളള ചില അവസരങ്ങൾ ഏവ?

10 യേശു​ക്രി​സ്‌തു യഹോ​വ​യു​മാ​യു​ളള തന്റെ ബന്ധത്തെ വളരെ​യ​ധി​കം വിലമ​തി​ച്ചു. അതു​കൊണ്ട്‌, സ്വകാ​ര്യ​പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു സംസാ​രി​ക്കാൻ യേശു സമയം കണ്ടെത്തി. (മർക്കൊസ്‌ 1:35; ലൂക്കൊസ്‌ 22:40-46) നാം യേശു​വി​ന്റെ ദൃഷ്ടാന്തം അനുക​രി​ക്കു​ന്ന​തും നിരന്തരം ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തും നന്നായി​രി​ക്കും. (റോമർ 12:12) പ്രാർഥ​നാ​വാ​ക്കു​ക​ളോ​ടെ ദിവസം ആരംഭി​ക്കു​ന്നതു യുക്തമാണ്‌; ഉറങ്ങാൻ കിടക്കു​ന്ന​തി​നു​മുമ്പ്‌ അന്നത്തെ പ്രവർത്ത​ന​ത്തി​നു​വേണ്ടി നമുക്ക്‌ യഹോ​വക്ക്‌ ഉചിത​മാ​യി നന്ദി കരേറ​റാ​വു​ന്ന​തു​മാണ്‌. പകൽസ​മ​യത്ത്‌, “ഏതു നേരത്തും” ദൈവത്തെ സമീപി​ക്കു​ന്നതു ലക്ഷ്യമാ​ക്കുക. (എഫെസ്യർ 6:18) യഹോ​വക്കു നമ്മെ കേൾക്കാൻ കഴിയു​മെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു നമുക്കു നമ്മുടെ ഹൃദയ​ത്തിൽ മൗനമാ​യി​പോ​ലും പ്രാർഥി​ക്കാൻ കഴിയും. ദൈവ​ത്തോ​ടു സ്വകാ​ര്യ​മാ​യി സംസാ​രി​ക്കു​ന്നത്‌ അവനോ​ടു​ളള നമ്മുടെ ബന്ധത്തെ അരക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു. ദിവസേന യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നത്‌ അവനോ​ടു പൂർവാ​ധി​കം അടുക്കു​ന്ന​തി​നു നമ്മെ സഹായി​ക്കു​ന്നു.

11. (എ) കുടും​ബങ്ങൾ ഒരുമി​ച്ചു പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) പ്രാർഥ​ന​യു​ടെ ഒടുവിൽ നിങ്ങൾ “ആമേൻ” എന്നു പറയു​മ്പോൾ അത്‌ എന്തർഥ​മാ​ക്കു​ന്നു?

11 ആളുക​ളു​ടെ കൂട്ടങ്ങൾക്കു​വേണ്ടി നടത്തുന്ന പ്രാർഥ​ന​ക​ളും യഹോവ കേൾക്കു​ന്നു. (1 രാജാ​ക്കൻമാർ 8:22-53) കുടും​ബ​ത്ത​ല​വന്റെ നേതൃ​ത്വ​ത്തിൽ ഒരു കുടും​ബ​മെന്ന നിലയി​ലും നമുക്കു ദൈവ​ത്തോട്‌ അടുക്കാൻ കഴിയും. ഇതു കുടും​ബ​ബ​ന്ധത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു, തങ്ങളുടെ മാതാ​പി​താ​ക്കൾ താഴ്‌മ​യോ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നതു കേൾക്കു​മ്പോൾ യഹോവ കുഞ്ഞു​ങ്ങൾക്കു യഥാർഥ​മാ​യി​ത്തീ​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തിൽ എന്നപോ​ലെ ആരെങ്കി​ലും പ്രാർഥ​ന​യിൽ ഒരു കൂട്ടത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെ​ങ്കി​ലോ? നാം സദസ്സിൽ ഉണ്ടെങ്കിൽ പ്രാർഥ​ന​യു​ടെ അവസാ​ന​ത്തിൽ നമുക്കു മുഴു​ഹൃ​ദ​യ​ത്തോ​ടെ “അങ്ങനെ​യാ​യി​രി​ക്കട്ടെ” എന്നർഥ​മു​ളള “ആമേൻ” എന്നു പറയാൻ കഴിയ​ത്ത​ക്ക​വണ്ണം നമുക്ക്‌ അവധാ​ന​പൂർവം ശ്രദ്ധി​ക്കാം.—1 കൊരി​ന്ത്യർ 14:16.

യഹോവ കേൾക്കുന്ന പ്രാർഥ​ന​കൾ

12. (എ) ദൈവം ചില പ്രാർഥ​ന​കൾക്ക്‌ ഉത്തരമ​രു​ളാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) പ്രാർഥി​ക്കു​മ്പോൾ നാം വ്യക്തി​പ​ര​മായ ആവശ്യ​ങ്ങ​ളിൽ മാത്രം കേന്ദ്രീ​ക​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

12 ക്രിസ്‌തു​വി​ലൂ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചി​ട്ടും തങ്ങളുടെ പ്രാർഥ​ന​കൾക്കു ദൈവം ഉത്തരം നൽകു​ന്നി​ല്ലെന്നു ചിലർ വിചാ​രി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, “അവന്റെ [ദൈവ​ത്തി​ന്റെ] ഇഷ്ടപ്ര​കാ​രം നാം എന്തെങ്കി​ലും അപേക്ഷി​ച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു” എന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ പറഞ്ഞു. (1 യോഹ​ന്നാൻ 5:14) അപ്പോൾ, നാം ദൈ​വേ​ഷ്ട​പ്ര​കാ​രം ചോദി​ക്കേ​ണ്ട​തുണ്ട്‌. നമ്മുടെ ആത്മീയ ക്ഷേമത്തിൽ അവൻ തത്‌പ​ര​നാ​ക​യാൽ നമ്മുടെ ആത്മീയ​തയെ ബാധി​ക്കുന്ന എന്തും പ്രാർഥ​ന​ക്കു​ളള ഉചിത​മായ ഒരു വിഷയ​മാണ്‌. മുഴു​വ​നാ​യി ഭൗതി​കാ​വ​ശ്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നു​ളള പ്രലോ​ഭ​നത്തെ നാം ചെറു​ത്തു​നിൽക്കണം. ഉദാഹ​ര​ണ​ത്തിന്‌, രോഗം കൈകാ​ര്യം​ചെ​യ്യാ​നു​ളള ഉൾക്കാ​ഴ്‌ച​ക്കും കരുത്തി​നും​വേണ്ടി പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണെ​ങ്കി​ലും ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ളള ആകുല​തകൾ ആത്മീയ താത്‌പ​ര്യ​ങ്ങളെ ഞെരു​ക്ക​രുത്‌. (സങ്കീർത്തനം 41:1-3) ഒരു ക്രിസ്‌തീയ വനിതക്കു തന്റെ ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചു താൻ കണക്കി​ല​ധി​കം ഉത്‌ക​ണ്‌ഠാ​കു​ല​യാ​ണെന്നു ബോധ​മു​ണ്ടാ​യ​പ്പോൾ തന്റെ രോഗ​ത്തെ​ക്കു​റിച്ച്‌ ഉചിത​മായ വീക്ഷണം കിട്ടാൻ സഹായി​ക്കു​ന്ന​തിന്‌ അവൾ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. തത്‌ഫ​ല​മാ​യി അവളുടെ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ വളരെ ചെറിയ ഒരു പ്രശ്‌ന​മാ​യി​ത്തീർന്നു, തനിക്ക്‌ “അത്യന്ത​ശക്തി” നൽക​പ്പെ​ട്ട​താ​യി അവൾക്ക്‌ അനുഭ​വ​പ്പെട്ടു. (2 കൊരി​ന്ത്യർ 4:7) മററു​ള​ള​വർക്ക്‌ ആത്മീയ സഹായം ചെയ്യാ​നു​ളള അവളുടെ ആഗ്രഹം ശക്തമാ​യി​ത്തീർന്നു, അവൾ ഒരു മുഴു​സമയ രാജ്യ​പ്ര​ഘോ​ഷക ആയിത്തീർന്നു.

13. മത്തായി 6:9-13-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, നമ്മുടെ പ്രാർഥ​ന​ക​ളിൽ ഉൾപ്പെ​ടു​ത്താ​വുന്ന ചില ഉചിത​മായ വിഷയ​ങ്ങ​ളേവ?

13 കേൾക്കു​ന്ന​തിൽ യഹോ​വക്കു പ്രസാദം തോന്ന​ത്ത​ക്ക​വണ്ണം നമുക്കു നമ്മുടെ പ്രാർഥ​ന​ക​ളിൽ എന്ത്‌ ഉൾപ്പെ​ടു​ത്താ​വു​ന്ന​താണ്‌? യേശു​ക്രി​സ്‌തു തന്റെ ശിഷ്യരെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചു. മത്തായി 6:9-13 വരെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മാതൃകാ പ്രാർഥ​ന​യിൽ അവൻ നമുക്ക്‌ ഉചിത​മാ​യി പ്രാർഥി​ക്കാ​വുന്ന വിഷയ​ങ്ങ​ളു​ടെ ഒരു മാതൃക വിവരി​ച്ചു. നമ്മുടെ പ്രാർഥ​ന​ക​ളിൽ മുഖ്യ​താ​ത്‌പ​ര്യം എന്തിനാ​യി​രി​ക്കണം? ഏററവും ഉയർന്ന മുൻഗണന യഹോ​വ​യാം ദൈവ​ത്തി​ന്റെ നാമത്തി​നും രാജ്യ​ത്തി​നും ആയിരി​ക്കണം. നമ്മുടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാണ്‌. നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമക്കു​വേ​ണ്ടി​യും പരീക്ഷ​ക​ളിൽനി​ന്നും ദുഷ്ടനായ പിശാ​ചായ സാത്താ​നിൽനി​ന്നു​മു​ളള വിടു​ത​ലി​നു​വേ​ണ്ടി​യും പ്രാർഥി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. നാം ഈ പ്രാർഥന ഉരുവി​ടാൻ അല്ലെങ്കിൽ വീണ്ടും വീണ്ടും ആവർത്തി​ക്കാൻ, അതിന്റെ അർഥം ആലോ​ചി​ക്കാ​തെ ജപിച്ചു​കൊ​ണ്ടി​രി​ക്കാൻ യേശു ആഗ്രഹി​ച്ചില്ല. (മത്തായി 6:7) ഒരു കുട്ടി തന്റെ പിതാ​വി​നോ​ടു സംസാ​രി​ക്കു​മ്പോൾ എല്ലാ പ്രാവ​ശ്യ​വും ഒരേ പദങ്ങൾ ഉപയോ​ഗി​ച്ചാൽ അത്‌ ഏതുതരം ബന്ധമാ​യി​രി​ക്കും?

14. അപേക്ഷ​കൾക്കു പുറമേ, ഏതു പ്രാർഥ​നകൾ നാം അർപ്പി​ക്കണം?

14 അപേക്ഷ​കൾക്കും ഹൃദയം​ഗ​മ​മായ അഭ്യർഥ​ന​കൾക്കും പുറമേ, നാം സ്‌തു​തി​യു​ടെ​യും നന്ദി​പ്ര​ക​ട​ന​ത്തി​ന്റെ​യും പ്രാർഥ​ന​ക​ളും അർപ്പി​ക്കേ​ണ്ട​താണ്‌. (സങ്കീർത്തനം 34:1; 92:1; 1 തെസ്സ​ലൊ​നീ​ക്യർ 5:18) മററു​ള​ള​വർക്കു​വേ​ണ്ടി​യും നമുക്കു പ്രാർഥി​ക്കാൻ കഴിയും. ക്ലേശി​ത​രോ പീഡി​ത​രോ ആയ നമ്മുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കു വേണ്ടി​യു​ളള നമ്മുടെ പ്രാർഥ​നകൾ അവരി​ലു​ളള നമ്മുടെ താത്‌പ​ര്യ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു, അങ്ങനെ​യു​ളള താത്‌പ​ര്യം നാം പ്രകട​മാ​ക്കു​ന്നതു കേൾക്കു​ന്നതു യഹോ​വക്കു പ്രസാ​ദ​മാണ്‌. (ലൂക്കൊസ്‌ 22:32; യോഹ​ന്നാൻ 17:20; 1 തെസ്സ​ലൊ​നീ​ക്യർ 5:25) യഥാർഥ​ത്തിൽ, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു; എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ ദൈവത്തെ അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകല ബുദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.”—ഫിലി​പ്പി​യർ 4:6, 7.

പ്രാർഥ​ന​യിൽ ഉററി​രി​ക്കു​ക

15. നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം​കി​ട്ടു​ന്നി​ല്ലെന്നു തോന്നു​ന്നു​വെ​ങ്കിൽ നാം എന്ത്‌ ഓർമി​ക്കണം?

15 നിങ്ങൾ ദൈവ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം സമ്പാദി​ക്കു​ന്നു​വെ​ങ്കി​ലും നിങ്ങളു​ടെ പ്രാർഥ​ന​കൾക്കു ചില​പ്പോൾ ഉത്തരം കിട്ടു​ന്നി​ല്ലെന്നു തോന്നാ​നി​ട​യുണ്ട്‌. ഒരു പ്രത്യേക പ്രാർഥ​നക്ക്‌ ഉത്തരം നൽകാ​നു​ളള ദൈവ​ത്തി​ന്റെ സമയം അതല്ലാ​ത്ത​താ​യി​രി​ക്കാം അതിനു കാരണം. (സഭാ​പ്ര​സം​ഗി 3:1-9) ഒരു സാഹച​ര്യം കുറേ കാല​ത്തേക്കു തുടരാൻ യഹോവ അനുവ​ദി​ച്ചേ​ക്കാം, എന്നാൽ അവൻ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​ക​തന്നെ ചെയ്യുന്നു, അതിനു​ളള ഏററം നല്ല സമയവും അവനറി​യാം.—2 കൊരി​ന്ത്യർ 12:7-9.

16. നാം പ്രാർഥ​ന​യിൽ ഉററി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, ഇതു ചെയ്യു​ന്നതു ദൈവ​വു​മാ​യു​ളള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധി​ക്കും?

16 പ്രാർഥ​ന​യി​ലു​ളള നമ്മുടെ സ്ഥിരനിഷ്‌ഠ നാം ദൈവ​ത്തോ​ടു പറയുന്ന കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ ഹൃദയം​ഗ​മ​മായ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു. (ലൂക്കൊസ്‌ 18:1-8) ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു പ്രത്യേക ദൗർബ​ല്യം പരിഹ​രി​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കാൻ നാം യഹോ​വ​യോ​ടു പ്രാർഥി​ച്ചേ​ക്കാം. പ്രാർഥ​ന​യിൽ ഉററി​രു​ന്നു​കൊ​ണ്ടും നമ്മുടെ അപേക്ഷ​കൾക്ക​നു​സൃ​ത​മാ​യി പ്രവർത്തി​ച്ചു​കൊ​ണ്ടും നാം ആത്മാർഥത പ്രകട​മാ​ക്കു​ന്നു. നമ്മൾ അപേക്ഷ​ക​ളിൽ കൃത്യ​ത​യും പരമാർഥ​ത​യു​മു​ള​ള​വ​രാ​യി​രി​ക്കണം. നാം ഒരു പ്രലോ​ഭ​നത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ തീവ്ര​മാ​യി പ്രാർഥി​ക്കു​ന്നതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. (മത്തായി 6:13) നമ്മുടെ പാപപ​ങ്കി​ല​മായ അഭിനി​വേ​ശ​ങ്ങളെ നിയ​ന്ത്രി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടു നാം പ്രാർഥ​ന​യിൽ തുടരു​മ്പോൾ യഹോവ നമ്മെ എങ്ങനെ സഹായി​ക്കു​ന്നു​വെന്നു നാം കാണും. ഇതു നമ്മുടെ വിശ്വാ​സത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ക​യും അവനു​മാ​യു​ളള നമ്മുടെ ബന്ധത്തെ ബലപ്പെ​ടു​ത്തു​ക​യും ചെയ്യും.—1 കൊരി​ന്ത്യർ 10:13; ഫിലി​പ്പി​യർ 4:13.

17. ദൈവത്തെ സേവി​ക്കു​ന്ന​തിൽ പ്രാർഥ​നാ​പൂർവ​മായ ഒരു മനോ​ഭാ​വ​ത്തിൽനി​ന്നു നാം എങ്ങനെ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കും?

17 യഹോ​വ​യാം ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​മ്പോൾ ഒരു പ്രാർഥ​നാ​മ​നോ​ഭാ​വം നട്ടുവ​ളർത്തു​ന്ന​തി​നാൽ നമ്മുടെ സ്വന്തം ശക്തി​കൊ​ണ്ടല്ല അവനെ സേവി​ക്കു​ന്ന​തെന്നു തിരി​ച്ച​റി​യാ​നി​ട​യാ​കും. കാര്യങ്ങൾ ചെയ്യി​ക്കു​ന്നതു യഹോ​വ​യാണ്‌. (1 കൊരി​ന്ത്യർ 4:7) ഇതു സമ്മതി​ക്കു​ന്നതു വിനീ​ത​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കും, അവനു​മാ​യു​ളള നമ്മുടെ ബന്ധത്തെ അതു സമ്പന്നമാ​ക്കു​ക​യും ചെയ്യും. (1 പത്രൊസ്‌ 5:5, 6) അതേ, പ്രാർഥ​ന​യിൽ ഉററി​രി​ക്കു​ന്ന​തി​നു നമുക്ക്‌ ഈടുററ കാരണങ്ങൾ ഉണ്ട്‌. ആത്മാർഥ​മായ പ്രാർഥ​ന​ക​ളും നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്വർഗീ​യ​പി​താ​വി​നോട്‌ എങ്ങനെ അടുക്കാ​മെ​ന്നു​ളള വില​യേ​റിയ അറിവും നമ്മുടെ ജീവി​തത്തെ യഥാർഥ​മാ​യി സന്തുഷ്ട​മാ​ക്കും.

യഹോ​വ​യു​മാ​യു​ളള ആശയവി​നി​യമം ഏകപക്ഷീ​യ​മല്ല

18. നമുക്ക്‌ എങ്ങനെ ദൈവത്തെ ശ്രദ്ധി​ക്കാ​നാ​വും?

18 നമ്മുടെ പ്രാർഥ​നകൾ ദൈവം കേൾക്ക​ണ​മെന്നു നാം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, അവൻ പറയു​ന്നതു നാം ശ്രദ്ധി​ക്കണം. (സെഖര്യാ​വു 7:13) അവൻ മേലാൽ ദിവ്യ​നി​ശ്വസ്‌ത പ്രവാ​ച​കൻമാ​രി​ലൂ​ടെ തന്റെ സന്ദേശങ്ങൾ അയയ്‌ക്കു​ന്നില്ല. തീർച്ച​യാ​യും ആത്മ മുഖാ​ന്ത​ര​ങ്ങ​ളെ​യും ഉപയോ​ഗി​ക്കു​ന്നില്ല. (ആവർത്ത​ന​പു​സ്‌തകം 18:10-12) എന്നാൽ ദൈവ​ത്തി​ന്റെ വചനമായ ബൈബിൾ പഠിച്ചു​കൊ​ണ്ടു നമുക്കു ദൈവത്തെ ശ്രദ്ധി​ക്കാൻ കഴിയും. (റോമർ 15:4; 2 തിമൊ​ഥെ​യൊസ്‌ 3:16, 17) നാം ആരോ​ഗ്യ​ദാ​യ​ക​മായ ഭൗതി​കാ​ഹാ​ര​ത്തോ​ടു​ളള അഭിരു​ചി നട്ടുവ​ളർത്തേ​ണ്ട​തു​ള​ള​തു​പോ​ലെ, “വചനമെന്ന മായമി​ല്ലാത്ത പാൽ കുടി​പ്പാൻ വാഞ്‌ഛി”ക്കുന്നതി​നു പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​വ​ചനം ദൈനം​ദി​നം വായി​ച്ചു​കൊണ്ട്‌ ആത്മീയ ഭക്ഷണത്തി​നു​വേ​ണ്ടി​യു​ളള ഒരു അഭിരു​ചി നട്ടുവ​ളർത്തുക.—1 പത്രൊസ്‌ 2:2, 3; പ്രവൃ​ത്തി​കൾ 17:11.

19. നിങ്ങൾ ബൈബി​ളിൽ വായി​ക്കു​ന്നതു സംബന്ധി​ച്ചു ധ്യാനി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌?

19 നിങ്ങൾ ബൈബി​ളിൽ വായി​ക്കു​ന്നതു സംബന്ധി​ച്ചു ധ്യാനി​ക്കുക. (സങ്കീർത്തനം 1:1-3; 77:11, 12) അതിന്റെ അർഥം വിവരങ്ങൾ സംബന്ധി​ച്ചു വിചി​ന്തനം ചെയ്യണ​മെ​ന്നാണ്‌. ഭക്ഷണം ദഹിപ്പി​ക്കു​ന്ന​തി​നോ​ടു നിങ്ങൾക്ക്‌ ഇതിനെ ഉപമി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങളെ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ അറിയാ​വു​ന്ന​തി​നോ​ടു ബന്ധിപ്പി​ച്ചു​കൊണ്ട്‌ ആത്മീയാ​ഹാ​രത്തെ ദഹിപ്പി​ക്കാൻ കഴിയും. വിവരങ്ങൾ നിങ്ങളു​ടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു എന്നു പരിചി​ന്തി​ക്കുക, അല്ലെങ്കിൽ അതു യഹോ​വ​യു​ടെ ഗുണങ്ങ​ളെ​യും ഇടപെ​ട​ലു​ക​ളെ​യും കുറിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു​വെന്നു വിചി​ന്തനം ചെയ്യുക. അങ്ങനെ വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ നിങ്ങൾക്കു യഹോവ പ്രദാ​നം​ചെ​യ്യുന്ന ആത്മീയാ​ഹാ​രം ഉൾക്കൊ​ള​ളാ​നാ​കും. ഇതു നിങ്ങളെ ദൈവ​ത്തോ​ടു കൂടുതൽ അടുപ്പി​ക്കും, ദൈനം​ദി​ന​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്യാൻ നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.

20. ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നതു ദൈവ​ത്തോട്‌ അടുക്കാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

20 ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പരസ്യ​വാ​യന കേൾക്കാൻ കൂടി​വ​ന്ന​പ്പോൾ അവധാ​ന​പൂർവം ശ്രദ്ധി​ച്ച​തു​പോ​ലെ, ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ചർച്ച​ചെ​യ്യ​പ്പെ​ടുന്ന ദൈവ​വ​ചനം ശ്രദ്ധി​ക്കു​ന്ന​തി​നാ​ലും നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാൻ കഴിയും. ആ സമയത്തെ പ്രബോ​ധകർ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വായനയെ അർഥസ​മ്പു​ഷ്ട​മാ​ക്കി, അങ്ങനെ കേൾക്കു​ന്നതു ഗ്രഹി​ക്കാ​നും ബാധക​മാ​ക്കു​ന്ന​തി​നു പ്രേരി​ത​രാ​കാ​നും തങ്ങളുടെ ശ്രോ​താ​ക്കളെ സഹായി​ച്ചു. ഇതു വലിയ സന്തോ​ഷ​ത്തി​ലേക്കു നയിച്ചു. (നെഹെ​മ്യാ​വു 8:8, 12) അതു​കൊ​ണ്ടു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നതു നിങ്ങളു​ടെ ശീലമാ​ക്കുക. (എബ്രായർ 10:24, 25) ഇതു കാര്യം ഗ്രഹി​ക്കാ​നും അനന്തരം ജീവി​ത​ത്തിൽ ദൈവ​പ​രി​ജ്ഞാ​നം ബാധക​മാ​ക്കാ​നും നിങ്ങളെ സഹായി​ക്കും, നിങ്ങൾക്കു സന്തുഷ്ടി​യും കൈവ​രു​ത്തും. ലോക​വ്യാ​പക ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നതു യഹോ​വ​യോ​ടു പററി​നിൽക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കും. നാം കാണാൻ പോകു​ന്ന​തു​പോ​ലെ, നിങ്ങൾക്കു ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ യഥാർഥ സുരക്ഷി​ത​ത്വം കണ്ടെത്താൻ കഴിയും.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

നിങ്ങൾ യഹോ​വ​യോട്‌ അടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവത്തോട്‌ അടുക്കു​ന്ന​തി​നു​ളള ചില വ്യവസ്ഥകൾ ഏവ?

നിങ്ങളുടെ പ്രാർഥ​ന​ക​ളിൽ എന്ത്‌ ഉൾപ്പെ​ടു​ത്താൻ കഴിയും?

നിങ്ങൾ പ്രാർഥ​ന​യിൽ ഉററി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്ക്‌ ഇന്നു യഹോ​വയെ എങ്ങനെ ശ്രദ്ധി​ക്കാൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[157-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]