വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനികനാളിൽ

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനികനാളിൽ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ആധുനി​ക​നാ​ളിൽ

യുഗാണ്ട

സത്യത്തി​നു​വേണ്ടി ദാഹി​ച്ചി​രുന്ന യുഗാ​ണ്ട​ക്കാർ ആ നാടിന്റെ ചരി​ത്ര​ത്തി​ലെ ഏറ്റവും സംഘർഷ​ഭ​രി​ത​മായ കാലഘ​ട്ട​ത്തിൽ സഹിച്ചു​നി​ന്ന​തും നിരോ​ധ​ന​ത്തിൻകീ​ഴി​ലും പരസ്യ​മാ​യി യോഗങ്ങൾ നടത്തി​യ​തും എങ്ങനെ​യെന്ന്‌ വായി​ച്ച​റി​യുക. ഓബ്‌വാ​കാ​ബാ​കാ ബ്വാ കാട്ടോൻഡാ എന്ന പ്രയോ​ഗ​ത്തി​ന്റെ അർഥവും അത്‌ ഈ വിശ്വസ്‌ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി നിങ്ങളെ എങ്ങനെ ഏകീഭ​വി​പ്പി​ക്കു​മെ​ന്നും മനസ്സി​ലാ​ക്കുക.

അൽബേ​നി​യ

മതപര​മായ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നിറു​ത്ത​ലാ​ക്ക​പ്പെട്ട സാഹച​ര്യ​ത്തിൽ സത്യാ​രാ​ധ​ന​മാ​ത്രം നിലനി​ന്നത്‌ എങ്ങനെ​യാണ്‌? മണിക്കൂ​റു​ക​ളോ​ളം മൃഗീ​യ​പീ​ഡ​ന​ത്തിന്‌ ഇരയാ​യാൽ നമ്മുടെ സഹോ​ദ​രങ്ങൾ പിടി​ച്ചു​നിൽക്കു​മോ? തടവു​ശിക്ഷ നേരി​ടേ​ണ്ടി​വന്ന യുവസ​ഹോ​ദ​ര​ന്മാർക്ക്‌ മരണശ​യ്യ​യി​ലാ​യി​രുന്ന ഒരു വിശ്വസ്‌ത സഹോ​ദരൻ എന്തു ബുദ്ധി​യു​പ​ദേശം നൽകി? ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കൈവി​ടാ​തെ അചഞ്ചല​രാ​യി നില​കൊണ്ട ഈ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ച്ച​റി​യുക. നിങ്ങളു​ടെ വിശ്വാ​സത്തെ അതു ബലിഷ്‌ഠ​മാ​ക്കും, തീർച്ച!

ബെലീസ്‌

വിവിധ സംസ്‌കാ​ര​ങ്ങ​ളു​ടെ സംഗമ​ഭൂ​മി​യായ ബെലീ​സി​ന്റെ ദിവ്യാ​ധി​പത്യ ചരി​ത്ര​ത്തിൽ യഹോ​വ​യു​ടെ ദാസന്മാ​രായ ചിലർ അവശേ​ഷി​പ്പി​ച്ചി​രി​ക്കുന്ന കാൽപ്പാ​ടു​കൾ കാണുക! ‘ബാറ്റിൽഫീൽഡിൽ’ നടന്ന തീപാ​റുന്ന ഒരു ‘പോരാ​ട്ടത്തെ’ക്കുറി​ച്ചും ഹാറ്റി ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ വരുത്തിയ വിനാ​ശ​ത്തോട്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രതി​ക​രിച്ച വിധ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം അറിയാൻ ആഗ്രഹി​ക്കു​ന്നു​വോ? ബെലീ​സി​ലെ ബാരിയർ റീഫി​ലേ​ക്കുള്ള ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തിൽ പങ്കെടു​ക്കു​ന്നോ? ബെലീ​സി​നെ​ക്കു​റി​ച്ചുള്ള വിവരണം വായി​ക്കവെ, നിങ്ങൾക്ക്‌ അതിനുള്ള അവസരം ലഭിക്കും.