വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം 2. ഭക്ഷ്യക്ഷാ​മം

പ്രവചനം 2. ഭക്ഷ്യക്ഷാ​മം

പ്രവചനം 2. ഭക്ഷ്യക്ഷാ​മം

‘ഭക്ഷ്യക്ഷാ​മങ്ങൾ ഉണ്ടാകും.’​—മർക്കോസ്‌ 13:8.

● നൈജറിലുള്ള ക്വാർടേജ്‌ എന്ന ഗ്രാമ​ത്തിൽ ഒരാൾ അഭയം തേടി വന്നു. അദ്ദേഹ​ത്തി​ന്റെ ബന്ധുക്ക​ളും കൂടപ്പി​റ​പ്പു​ക​ളും എല്ലാം ആ രാജ്യ​ത്തി​ന്റെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽനിന്ന്‌ ദാരി​ദ്ര്യം മൂലം ഈ ഗ്രാമ​ത്തി​ലേക്ക്‌ കുടി​യേ​റി​യ​വ​രാണ്‌. എല്ലാവ​രും കൂടെ​ത്ത​ന്നെ​യു​ണ്ടെ​ങ്കി​ലും അദ്ദേഹം ഒറ്റയ്‌ക്ക്‌ വീടിനു വെളി​യിൽ കിടക്കു​ക​യാണ്‌. കാരണം എന്താണ്‌? “കുടും​ബത്തെ പോറ്റാൻ അയാൾക്കു കഴിയു​ന്നില്ല, അവരുടെ മുഖത്ത്‌ നോക്കാ​നും പറ്റുന്നില്ല,” ഗ്രാമ​ത്ത​ല​വ​നായ സിദി പറഞ്ഞു.

കണക്കുകൾ കാണി​ക്കു​ന്നത്‌: ലോക​മെ​ങ്ങും ഏതാണ്ട്‌ ഏഴിൽ ഒരാൾക്ക്‌ ദിവസ​വും ആവശ്യ​ത്തിന്‌ ഭക്ഷണം കിട്ടു​ന്നില്ല. ആഫ്രി​ക്ക​യി​ലെ സഹാറ​യ്‌ക്ക്‌ തെക്കുള്ള രാജ്യ​ങ്ങ​ളി​ലെ സ്ഥിതി ഇതിലും ദയനീ​യ​മാണ്‌! അവിടെ മൂന്നിൽ ഒരാൾ എന്നും പട്ടിണി​യി​ലാണ്‌. ഇതു മനസ്സി​ലാ​ക്കാൻ അച്ഛനും അമ്മയും ഒരു കുട്ടി​യും ഉള്ള കുടും​ബത്തെ മനസ്സിൽ കാണുക. ആ വീട്ടിൽ രണ്ടു പേർക്ക്‌ കഴിക്കാ​നുള്ള ഭക്ഷണമേ ആകെ ഉള്ളൂ. ആര്‌ പട്ടിണി കിടക്കും? അച്ഛനോ അമ്മയോ അതോ കുട്ടി​യോ? എല്ലാ ദിവസ​വും ഇതൊക്കെ തന്നെയാണ്‌ അവിടത്തെ കുടും​ബ​ങ്ങ​ളു​ടെ അവസ്ഥ.

പൊതുവേ പറയാ​റു​ള്ളത്‌: വേണ്ടതി​ല​ധി​കം ഭക്ഷ്യസാ​ധ​നങ്ങൾ ഇന്ന്‌ ഭൂമി​യിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. ഇത്‌ എല്ലാവർക്കും കിട്ടുന്ന വിധത്തിൽ വീതിച്ചു കൊടു​ത്താൽ മതിയാ​കും.

വസ്‌തുത എന്താണ്‌? അത്‌ ശരിയാണ്‌. ഇന്ന്‌ കൃഷി​ക്കാർക്ക്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഭക്ഷണസാ​ധ​നങ്ങൾ ഉത്‌പാ​ദി​പ്പി​ക്കാ​നും മറ്റു സ്ഥലങ്ങളി​ലേക്ക്‌ അയയ്‌ക്കാ​നും കഴിയും. മനുഷ്യ​ന്റെ വിശപ്പ​ക​റ്റാൻ ഗവൺമെ​ന്റു​കൾ ഒരു കാര്യം ചെയ്‌താൽ മതി. ഭക്ഷണസാ​ധ​നങ്ങൾ ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്യുക. വർഷങ്ങ​ളാ​യി ഗവൺമെ​ന്റു​കൾ ഇതിനു​വേണ്ടി ശ്രമി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർക്ക്‌ ഈ പ്രശ്‌നം പരിഹ​രി​ക്കാൻ കഴിഞ്ഞി​ട്ടില്ല.

നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? മർക്കോസ്‌ 13:8-ലെ പ്രവചനം ഇപ്പോൾ നടക്കു​ക​യാ​ണോ? നമ്മൾ ഇന്ന്‌ സാങ്കേ​തി​ക​മാ​യി വളരെ പുരോ​ഗതി കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എന്തു​കൊ​ണ്ടാണ്‌ ലോക​മെ​ങ്ങും ഭക്ഷ്യക്ഷാ​മം തുടരു​ന്നത്‌?

ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും അവസാ​ന​നാ​ളു​ക​ളു​ടെ മറ്റൊരു പ്രശ്‌ന​ത്തി​ലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു. അത്‌ എന്താണ്‌?

[ആകർഷകവാക്യം]

“ഇന്ന്‌ ലോക​ത്തിൽ ധാരാളം കുട്ടികൾ ന്യു​മോ​ണി​യ​യും വയറി​ള​ക്ക​വും മറ്റു രോഗ​ങ്ങ​ളും വന്ന്‌ മരിക്കു​ന്നുണ്ട്‌. പോഷ​കാ​ഹാ​ര​ക്കു​റവു കാരണ​മാണ്‌ അതിൽ മൂന്നി​ലൊ​ന്നിൽ കൂടുതൽ കുട്ടി​ക​ളും മരിക്കു​ന്നത്‌.”​—ആൻ എം. വെൻമാൻ, യു.എൻ. ശിശു​ക്ഷേമ ഫണ്ടിന്റെ മുൻ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ടർ.

[ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Paul Lowe/Panos Pictures