ഭാഗം 1 • പ്രവൃത്തികൾ 1:1–6:7
“നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു”
എ.ഡി. 33-ലെ പെന്തിക്കോസ്തിൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതിനെ തുടർന്ന് യേശുവിന്റെ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കാൻ തുടങ്ങി. ക്രിസ്തീയ സഭ സ്ഥാപിതമായതിനെയും യരുശലേമിൽ നടന്ന ഊർജിതമായ സാക്ഷീകരണവേലയെയും വർധിച്ചുവന്ന എതിർപ്പിന്മധ്യേ അപ്പോസ്തലന്മാർ ധീരതയോടെ ഉറച്ചുനിന്നതിനെയും കുറിച്ചുള്ള ആവേശോജ്ജ്വലമായ വിവരണമാണ് ഈ ഭാഗത്ത് നാം കാണുന്നത്.