വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അക്രമി​കൾ സഹോ​ദ​ര​ങ്ങ​ളു​ടെ വസ്‌തു​വ​കകൾ നശിപ്പി​ച്ച​തൊ​ന്നും യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന് അവരെ തടഞ്ഞില്ല

ജോർജിയ | 1998-2006

ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു

ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു

നമ്മുടെ സഹോ​ദ​രങ്ങൾ പേടിച്ച് പിന്മാ​റി​യില്ല, കൂടി​വ​ര​വു​കൾ വേണ്ടെ​ന്നു​വെ​ച്ച​തു​മില്ല. പ്രചാ​ര​കരെ സംരക്ഷി​ക്കു​ന്ന​തി​നു മൂപ്പന്മാർ ജ്ഞാനപൂർവം മുൻക​രു​ത​ലു​കൾ സ്വീക​രി​ച്ചു. ആ കാലത്ത്‌ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി വാദിച്ച കാനഡ​യിൽനി​ന്നുള്ള അഭിഭാ​ഷ​ക​നായ ആൻഡ്രേ കാർബോ​ന്യു സഹോ​ദരൻ ഓർക്കു​ന്നു: “മിക്ക​പ്പോ​ഴും, ഒരു സഹോ​ദ​രനെ മൊ​ബൈൽഫോ​ണു​മാ​യി മീറ്റിങ്ങ് സ്ഥലത്തിന്‌ അടുത്ത്‌ നിറു​ത്തും. സംശയം തോന്നുന്ന വിധത്തിൽ ഒരു കൂട്ടം ആളുകൾ വരുന്നതു കണ്ടാൽ അദ്ദേഹം ഉടനെ മൂപ്പന്മാ​രെ വിവരം അറിയി​ക്കും.”

ഷമോയൻ കുടും​ബ​ത്തി​ന്‍റെ വീട്‌ (ഇടത്ത്‌), ഒരു പ്രസി​ദ്ധീ​കരണ ഡിപ്പോ (വലത്ത്‌) എന്നിവ ചുട്ടെ​രിച്ച നിലയിൽ

എന്തെങ്കി​ലും അനിഷ്ട​സം​ഭവം ഉണ്ടാകു​ക​യാ​ണെ​ങ്കിൽ സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും ആയി രണ്ടു പ്രതി​നി​ധി​കൾ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന് വരാറുണ്ട്. ആൻഡ്രേ സഹോ​ദരൻ തുടരു​ന്നു: “എന്നാൽ മീറ്റിങ്ങ് സ്ഥലത്ത്‌ വരുന്ന ബ്രാഞ്ച് പ്രതി​നി​ധി​കൾ പലപ്പോ​ഴും കാണു​ന്നതു നല്ല സന്തോ​ഷ​മുള്ള, ചിരി​ക്കുന്ന സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും ആണ്‌. ഇതു ശരിക്കും ഒരു അത്ഭുത​മാണ്‌!”

കോട​തി​മു​റി​ക്കു​ള്ളി​ലും പുറത്തും സഹോ​ദ​ര​ങ്ങൾക്ക് ഉപദ്ര​വങ്ങൾ നേരിട്ടു

ബൈബിൾവി​ദ്യാർഥി​കൾ ഉൾപ്പെടെ ആക്രമ​ണ​ത്തിന്‌ ഇരയാ​കാ​ത്ത​വ​രും ഇതേ നിശ്ചയ​ദാർഢ്യം ഉള്ളവരാണ്‌. സ്‌നാ​ന​മേൽക്കാത്ത പ്രചാ​രി​ക​യാ​കാൻ പോകു​ക​യാ​യി​രുന്ന ഒരു സ്‌ത്രീ പറഞ്ഞകാ​ര്യം ആൻഡ്രേ ഓർക്കു​ന്നു. ആ സ്‌ത്രീ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “സഹോ​ദ​ര​ങ്ങളെ ആക്രമി​ക്കു​ന്നതു ടെലി​വി​ഷ​നിൽ കണ്ടപ്പോൾ എനിക്ക് യഥാർഥ​ക്രിസ്‌ത്യാ​നി​ക​ളും കപട​ക്രിസ്‌ത്യാ​നി​ക​ളും തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​യി. ഞാൻ യഥാർഥ​ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂടെ​യാണ്‌.”

സഹവി​ശ്വാ​സി​കൾക്കു​വേണ്ടി ധൈര്യ​ത്തോ​ടെ നില​കൊ​ള്ളു​ന്നു

വെല്ലു​വി​ളി​നി​റഞ്ഞ ആ കാലങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടു​കൊണ്ട് പ്രചാ​രകർ അസാധാ​ര​ണ​മായ വിശ്വാ​സ​വും ധൈര്യ​വും പ്രകടി​പ്പി​ച്ചു. കോട​തി​യിൽ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി വാദി​ച്ച​വ​രും സമാന​മായ വിശ്വാ​സ​മാ​ണു കാണി​ച്ചത്‌.

സാക്ഷി​ക​ളെ മിക്ക​പ്പോ​ഴും കുടും​ബം തകർക്കു​ന്നവർ, വൈദ്യ​ചി​കിത്സ സ്വീക​രി​ക്കാ​ത്തവർ, രാജ്യ​ദ്രോ​ഹി​കൾ എന്നൊ​ക്കെ​യാ​ണു മാധ്യ​മങ്ങൾ തെറ്റായി ചിത്രീ​ക​രി​ച്ചത്‌. അഭിഭാ​ഷകർ എന്നനി​ല​യിൽ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി ഹാജരാ​യവർ തങ്ങളുടെ സത്‌പേ​രും തൊഴി​ലും ആണ്‌ അപകട​പ്പെ​ടു​ത്തി​യത്‌.

ഐക്യ​നാ​ടു​ക​ളി​ലെ നിയമ​വി​ഭാ​ഗ​ത്തിൽനിന്ന് വന്ന ധീരരായ സഹോ​ദ​ര​ന്മാർ കോട​തി​യിൽ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി വാദിച്ചു

ജോർജി​യ​യി​ലെ സഹോ​ദ​ര​ങ്ങളെ ആ കാലങ്ങ​ളിൽ സഹായി​ച്ചി​രുന്ന കാനഡ​ബ്രാ​ഞ്ചിൽനി​ന്നുള്ള വക്കീലായ ജോൺ ബേൺസ്‌ സഹോ​ദരൻ ഓർക്കു​ന്നു: “വക്കീല​ന്മാ​രായ പ്രാ​ദേ​ശിക സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവരുടെ സേവനം വിട്ടു​തന്നു. അവരുടെ തൊഴി​ലി​നെ ദോഷ​ക​ര​മാ​യി ബാധി​ക്കു​മെന്ന് അറിഞ്ഞി​ട്ടും ആ സഹോ​ദ​രങ്ങൾ ഒട്ടും പേടി​ക്കാ​തെ കോട​തി​യിൽ പോകു​ക​യും തങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു വെളി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.” ആ ധീരരായ സാക്ഷികൾ യഥാർഥ​ത്തിൽ, “സന്തോ​ഷ​വാർത്തയ്‌ക്കു​വേണ്ടി വാദിച്ച് അതു നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ” പ്രവർത്തി​ച്ച​വ​രാണ്‌.—ഫിലി. 1:7.

ജോർജി​യ​ക്കാർ അക്രമി​കൾക്കെ​തി​രെ ശബ്ദമു​യർത്തു​ന്നു

ഈ സമയത്ത്‌ സാക്ഷി​കൾക്കു നേരെ​യുള്ള അക്രമ​പ്ര​വർത്ത​നങ്ങൾ തുടരു​ക​യാ​യി​രു​ന്നു. അതു​കൊണ്ട് സമാധാ​ന​പ്രി​യ​രായ തങ്ങളെ കൂട്ടം​ചേർന്നുള്ള ആക്രമ​ണ​ങ്ങ​ളിൽനിന്ന് സംരക്ഷി​ക്ക​ണ​മെ​ന്നും കൈ​യേറ്റം ചെയ്‌ത​വരെ ശിക്ഷി​ക്ക​ണ​മെ​ന്നും ആവശ്യ​പ്പെട്ട് 2001 ജനുവരി 8 മുതൽ സാക്ഷികൾ പൊതു​ജ​ന​ത്തി​നി​ട​യിൽ ഒരു ഒപ്പു​ശേ​ഖ​രണം നടത്തി.

ഈ അപേക്ഷ​യു​ടെ ഉദ്ദേശ്യ​ത്തെ​പ്പറ്റി ബേൺസ്‌ സഹോ​ദരൻ വിവരി​ക്കു​ന്നു: “ഞങ്ങളുടെ ലക്ഷ്യം, യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരെ​യുള്ള ആക്രമ​ണ​ങ്ങളെ മിക്ക ജോർജി​യൻ പൗരന്മാ​രും എതിർക്കു​ന്നെ​ന്നും യഥാർഥ​ത്തിൽ ഇതിന്‍റെ പിന്നിൽ ഒരു ചെറി​യ​കൂ​ട്ടം മതതീ​വ്ര​വാ​ദി​കൾ മാത്ര​മാ​ണെ​ന്നും തെളി​യി​ക്കുക എന്നതാ​യി​രു​ന്നു.”

വെറും രണ്ടാഴ്‌ച​ക്കു​ള്ളിൽ ജോർജി​യ​യു​ടെ എല്ലാ മേഖല​ക​ളിൽനി​ന്നു​മുള്ള 1,33,375 പൗരന്മാർ ഈ അപേക്ഷ​യിൽ ഒപ്പിട്ടു. അവരിൽ ഭൂരി​പ​ക്ഷ​വും ഓർത്ത​ഡോക്‌സു​കാ​രാ​യി​രു​ന്നു. ഈ പരാതി പ്രസി​ഡ​ന്‍റാ​യി​രുന്ന ഷെവർഡ്‌നാഡ്‌സെക്കു സമർപ്പി​ച്ചെ​ങ്കി​ലും അക്രമ​ങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. മതതീ​വ്ര​വാ​ദി​കൾ സാക്ഷി​കളെ തിരഞ്ഞു​പി​ടിച്ച് ആക്രമി​ക്കു​ന്നതു തുടർന്നു​കൊ​ണ്ടേ​യി​രു​ന്നു.

സാക്ഷികൾക്കെതിരെയുള്ള അക്രമ​ങ്ങളെ കുറ്റ​പ്പെ​ടു​ത്തി​ക്കൊണ്ട് ആയിര​ക്ക​ണ​ക്കി​നു ജോർജി​യ​ക്കാർ ഒപ്പിട്ട ഒരു പരാതി

എന്നാൽ ഈ സമയ​മെ​ല്ലാം യഹോവ തന്‍റെ ജനത്തി​ന്‍റെ​മേൽ അനു​ഗ്ര​ഹങ്ങൾ ചൊരി​യു​ക​യാ​യി​രു​ന്നു. മതതീ​വ്ര​വാ​ദി​കൾ ദൈവ​ജ​ന​ത്തി​നു നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ ദൈവ​മായ യഹോവ ആത്മാർഥ​ത​യുള്ള നിരവ​ധി​പേരെ വ്യാജ​മ​ത​ത്തി​ന്‍റെ പിടി​യിൽനി​ന്നും വിടു​വിച്ച് കൊണ്ടു​പോ​ന്നു.

വ്യാജ​മ​ത​ത്തി​ന്‍റെ കെട്ടുകൾ പൊട്ടിച്ച് പുറ​ത്തേക്ക്. . .

ജീവി​ത​ത്തിൽ ഏറിയ​പ​ങ്കും ബാബി​ലീന ഖരാടി​ഷ്വി​ലി ജോർജി​യൻ ഓർത്ത​ഡോക്‌സ്‌ പള്ളിയി​ലെ ഒരു ഉറച്ച വിശ്വാ​സി ആയിരു​ന്നു. ഏതാണ്ട് 30 വയസ്സു​ള്ള​പ്പോൾ ബാബി​ലീന പട്ടണം​തോ​റും ഗ്രാമം​തോ​റും യാത്ര ചെയ്‌ത്‌ ആളുകളെ വിശു​ദ്ധ​ന്മാ​രു​ടെ ജീവി​ത​ത്തെ​ക്കു​റിച്ച് പഠിപ്പി​ക്കു​മാ​യി​രു​ന്നു.

എന്നാൽ ബാബി​ലീ​നയ്‌ക്കു ദൈവ​ത്തെ​ക്കു​റിച്ച് കൂടുതൽ കാര്യങ്ങൾ അറിയ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട് അവൾ ജോർജി​യൻ ഓർത്ത​ഡോക്‌സു​കാ​രു​ടെ സെമി​നാ​രി​യിൽ പോയി പ്രസം​ഗങ്ങൾ കേൾക്കാൻ തീരു​മാ​നി​ച്ചു. ഒരിക്കൽ ഒരു പുരോ​ഹി​തൻ അവിടെ കൂടി​യി​രു​ന്ന​വരെ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം കാണി​ക്കു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൈയിൽനിന്ന് അതിന്‍റെ ഒരു കോപ്പി വാങ്ങാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം പറഞ്ഞു: “ഇതിൽനിന്ന് ബൈബി​ളി​നെ​പ്പറ്റി ധാരാളം കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാം.”

ബാബി​ലീ​ന ഞെട്ടി​പ്പോ​യി. കാരണം, അവൾ എപ്പോ​ഴും സാക്ഷി​കളെ ഒഴിവാ​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോ​ഴി​താ ഒരു പുരോ​ഹി​തൻ അവരുടെ പുസ്‌ത​കങ്ങൾ വാങ്ങാൻ പറയുന്നു! ബാബി​ലീന സ്വയം ഇങ്ങനെ ചോദി​ച്ചു: ‘ദൈവ​ത്തെ​ക്കു​റിച്ച് യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനിന്ന് പഠിക്കാ​നാ​ണെ​ങ്കിൽ പിന്നെ ഇവി​ടെ​നി​ന്നിട്ട് എന്താണു കാര്യം?’ അപ്പോൾത്തന്നെ പോട്ടി നഗരത്തി​ലെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെട്ട് അവൾ ബൈബിൾപ​ഠനം തുടങ്ങി.

ബാബി​ലീ​ന​യു​ടെ ബൈബിൾപ​ഠനം പുരോ​ഗ​മി​ച്ചു. അവൾ ജീവി​ത​ത്തിൽ കാര്യ​മായ മാറ്റങ്ങൾ വരുത്തി. ഒരിക്കൽ അവർ ഇങ്ങനെ പറഞ്ഞു: “ചിത്രങ്ങൾ ഉപയോ​ഗി​ച്ചുള്ള ആരാധന തെറ്റാ​ണെന്നു ഞാൻ എന്‍റെ സ്വന്തം കണ്ണു​കൊണ്ട് ബൈബി​ളിൽനിന്ന് കണ്ടപ്പോൾ എല്ലാ തരം വിഗ്ര​ഹാ​രാ​ധ​ന​യും ഞാൻ ഒഴിവാ​ക്കി. അതുത​ന്നെ​യാ​ണു ശരിയായ തീരു​മാ​നം എന്നു ഞാൻ ഉറപ്പിച്ചു.” ഏതാണ്ട് 80-നോട്‌ അടുത്ത പ്രായ​ത്തിൽ ബാബി​ലീന ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ തീരു​മാ​ന​മെ​ടു​ത്തു.

കൊച്ചുമകൾ ഇസബെ​ല​യോ​ടു ബാബി​ലീന ബൈബിൾസ​ത്യം പങ്കു​വെ​ച്ചു

സങ്കടക​ര​മെ​ന്നു പറയട്ടെ 2001-ൽ രോഗി​യാ​യി​ത്തീർന്ന ബാബി​ലീന സ്‌നാ​ന​മേൽക്കാൻ കഴിയു​ന്ന​തി​നു മുമ്പ് മരിച്ചു. എന്നാൽ അവരുടെ കൊച്ചു​മകൾ ഇസബെല പിന്നീടു സ്‌നാ​ന​മേൽക്കു​ക​യും ഇപ്പോൾ വിശ്വസ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ക​യും ചെയ്യുന്നു.

അവൾ ഒരു കന്യാസ്‌ത്രീ​യാ​കാൻ ആഗ്രഹി​ച്ചു

ഒരു കന്യാസ്‌ത്രീ​യാ​കാൻ തീരു​മാ​നി​ച്ച​പ്പോൾ എലീസോ സീഡ്‌സ്‌ഷ്വി​ലിയ്‌ക്ക് 28 വയസ്സാ​യി​രു​ന്നു. കിബൂ​ലി​യി​ലെ അവളുടെ വീടി​ന​ടുത്ത്‌ കന്യാസ്‌ത്രീ​മ​ഠ​ങ്ങ​ളൊ​ന്നും ഇല്ലാതി​രു​ന്ന​തി​നാൽ 2001-ൽ എലീസോ ടിബി​ലി​സി​യി​ലേക്കു പോയി. മഠത്തിൽ പ്രവേ​ശനം കിട്ടാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കെ, അവൾ ഒരു ടീച്ചറാ​യി പാർട്ട്ടൈം ജോലി​ക്കു​ക​യറി. നുനു എന്ന ഒരു സഹോ​ദ​രി​യു​ടെ മകൾ ആ ക്ലാസ്സിൽ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എലീസോ പറയുന്നു: “ഞങ്ങൾ മിക്ക​പ്പോ​ഴും ബൈബി​ളി​നെ​ക്കു​റിച്ച് സംസാ​രി​ക്കു​മാ​യി​രു​ന്നു. ഞാൻ ഓർത്ത​ഡോക്‌സ്‌ മതത്തി​നു​വേണ്ടി ഭയങ്കര​മാ​യി വാദി​ക്കും. എന്നാൽ നുനു സഹോ​ദ​രി​യാ​കട്ടെ ക്ഷമയോ​ടെ ബൈബിൾ വാക്യങ്ങൾ ഓരോ​ന്നാ​യി കാണി​ച്ചു​ത​രും. ഒരു ദിവസം നുനു എന്നെ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രിക വായിച്ച് കേൾപ്പി​ക്കാ​മെന്നു പറഞ്ഞു. ഞങ്ങൾ ഖണ്ഡികകൾ വായി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ചെയ്‌ത​പ്പോൾ ചിത്ര​ങ്ങ​ളും മറ്റും ഉപയോ​ഗിച്ച് ആരാധി​ക്കു​ന്നതു ദൈവ​കല്‌പ​ന​യു​ടെ നേരി​ട്ടുള്ള ലംഘന​മാ​ണെന്ന് എനിക്കു മനസ്സി​ലാ​യി.”

പിന്നീട്‌, എലീസോ അവിടത്തെ പള്ളിയിൽ പോയി പുരോ​ഹി​ത​നോ​ടു കുറെ ചോദ്യ​ങ്ങൾ ചോദി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ ഉത്തരങ്ങ​ളിൽനിന്ന് പള്ളിയു​ടെ പഠിപ്പി​ക്ക​ലു​കൾ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യ​ല്ലെന്ന് എലീ​സോയ്‌ക്കു മനസ്സി​ലാ​യി. (മർക്കോ. 7:7, 8) താൻ സത്യം കണ്ടെത്തി എന്ന ബോധ്യം വന്ന എലീസോ ഉടനെ​തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. വൈകാ​തെ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

കന്യാസ്‌ത്രീയാകാൻ ആഗ്രഹിച്ച എലീസോ സീഡ്‌സ്‌ഷ്വി​ലി (ഇടത്ത്‌), നുനു കൊപ​ലി​യാ​നി (വലത്ത്‌)

എതിർപ്പു​ണ്ടാ​യി​ട്ടും രാജ്യ​ഹാ​ളു​കൾ പണിയു​ന്നു

2001-ഓടെ ധാരാളം സഭകൾക്ക് ആരാധ​നയ്‌ക്കാ​യി കൂടി​വ​രാ​നുള്ള ഹാളു​ക​ളു​ടെ ആവശ്യം വളരെ​യ​ധി​കം വർധിച്ചു. ഏതാണ്ട് 70 രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​മു​ണ്ടെ​ന്നാ​ണു കണക്കെ​ടു​ത്ത​പ്പോൾ കണ്ടത്‌. അതു​കൊണ്ട് എതിർപ്പു​ണ്ടാ​യി​ട്ടും രാജ്യ​ഹാൾ നിർമി​ക്കുന്ന ഒരു പരിപാ​ടി​ക്കു തുടക്കം കുറിച്ചു.—എസ്ര 3:3.

ഒരു നിർമാ​ണ​സം​ഘം താമസി​യാ​തെ ടിബി​ലി​സി​യിൽ എത്തി. മുമ്പ് പല സഭകൾ ചേർന്ന് ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന ഒരു കെട്ടിടം രൂപമാ​റ്റം വരുത്തി മെച്ച​പ്പെ​ടു​ത്താ​നുള്ള ജോലി​കൾ അവർ അവിടെ ആരംഭി​ച്ചു. തുടർന്ന് പടിഞ്ഞാ​റൻ ജോർജി​യ​യി​ലെ ടിബി​ലി​സി​യി​ലും ചിയാ​ടു​റ​യി​ലും ആയി മറ്റു രണ്ടു പദ്ധതി​കൾകൂ​ടി ആരംഭി​ച്ചു.

ടിബിലിസിയിലെ പഴയ രാജ്യ​ഹാൾ (ഇടത്ത്‌), ആ സ്ഥാനത്ത്‌ പണിത ഇപ്പോ​ഴത്തെ പുതിയ രാജ്യ​ഹാൾ (വലത്ത്‌)

ചിയാ​ടു​റ​യി​ലെ നിർമാ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രുന്ന ടമാസി കുട്‌സി​ഷ്വി​ലി സഹോ​ദരൻ ഓർമി​ക്കു​ന്നു: “എല്ലാ ദിവസ​വും ഞങ്ങൾ 15-ഓളം സഹോ​ദ​രങ്ങൾ ജോലി ചെയ്യാൻ ഉണ്ടായി​രു​ന്നു. പെട്ടെ​ന്നു​തന്നെ പുതിയ ഹാൾ പണിയുന്ന കാര്യം പട്ടണത്തിൽ എല്ലാവ​രും അറിഞ്ഞു. എതിരാ​ളി​കൾ വന്ന് രാജ്യ​ഹാൾ തകർക്കാൻ ആലോ​ചി​ക്കു​ന്നുണ്ട് എന്ന ഒരു കിംവ​ദ​ന്തി​യും ഞങ്ങൾ കേട്ടു.”

ഇങ്ങനെ​യു​ള്ള എതിർപ്പു​ക​ളു​ടെ പശ്ചാത്ത​ല​ത്തിൽ രാജ്യ​ഹാൾ നിർമാ​ണ​പ​ദ്ധതി എന്തുമാ​ത്രം വിജയി​ക്കു​ന്നുണ്ട്? ടമാസി സഹോ​ദരൻ പറയുന്നു: “മൂന്നു മാസം​കൊണ്ട് രാജ്യ​ഹാൾ പണി പൂർത്തി​യാ​യി. ഭീഷണി​കൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും എതിരാ​ളി​കൾ ആരും​തന്നെ പണിസ്ഥ​ലത്ത്‌ എത്തിയില്ല.” *

ഒടുവിൽ ആശ്വാസം!

ഓർത്തഡോക്‌സ്‌ മതതീ​വ്ര​വാ​ദി​ഗ്രൂ​പ്പി​ലെ അംഗങ്ങ​ളും അവരുടെ തലവൻ വാസിലി കാലാ​വി​ഷ്വി​ലി​യും, അറസ്റ്റി​ലാ​യ​പ്പോൾ

2003 ഒക്‌ടോ​ബ​റിൽ സാം​ട്രെ​ഡിയ നഗരത്തിൽ ഒരു രാജ്യ​ഹാൾ പണിയാൻ തുടങ്ങി. മതതീ​വ്ര​വാ​ദി​കൾ വീണ്ടും അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങളെ ഭീഷണി​പ്പെ​ടു​ത്തി. ഹാളിന്‍റെ ഭിത്തി കെട്ടി​പ്പൊ​ക്കി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഭിത്തി​യി​ലെ ചാന്തു പോലും ഉണങ്ങി​യി​രു​ന്നില്ല. ആ സമയത്ത്‌ ഒരുകൂ​ട്ടം എതിരാ​ളി​കൾ വന്ന് കെട്ടിടം തകർത്തു​ക​ളഞ്ഞു.

എന്നാൽ 2003 നവംബ​റിൽ ജോർജി​യ​യിൽ ഉണ്ടായ പുതിയ ഒരു സംഭവ​വി​കാ​സം സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം ആശ്വാസം പകർന്നു. ഭരണത്തിൽ ഉണ്ടായ മാറ്റം കൂടുതൽ മതസഹിഷ്‌ണുത വളർന്നു​വ​രാൻ ഇടയാക്കി. അതിന്‍റെ ഫലമായി യഹോ​വ​യു​ടെ സാക്ഷി​കളെ ആക്രമിച്ച ഓർത്ത​ഡോക്‌സ്‌ മതതീ​വ്ര​വാ​ദി​ഗ്രൂ​പ്പി​ലെ അക്രമി​ക​ളിൽ അനേകം പേരെ അറസ്റ്റ് ചെയ്‌തു.

ദൈവ​ജ​ന​ത്തി​നു അനു​ഗ്ര​ഹ​ങ്ങ​ളു​ടെ പെരുമഴ

എതിർപ്പു​ക​ളും ഉപദ്ര​വ​ങ്ങ​ളും അവസാ​നിച്ച് അധികം​വൈ​കാ​തെ ജോർജി​യ​യി​ലെ യഹോ​വ​യു​ടെ ജനത്തിനു തുടർന്ന​ങ്ങോട്ട് ആത്മീയാ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ നാളുകൾ ആയിരു​ന്നു. 2004-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ജോർജി​യൻ ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരു​വെ​ഴു​ത്തു​കൾ പ്രകാ​ശനം ചെയ്‌തു.

പിന്നീട്‌ 2006-ലെ “വിടുതൽ സമീപം!” ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ മറ്റൊരു അവിസ്‌മ​ര​ണീ​യ​മായ സംഭവം അരങ്ങേറി. ഭരണസം​ഘാം​ഗ​മായ ജഫ്രി ജാക്‌സൺ സഹോ​ദരൻ പങ്കെടു​ക്കു​ന്നു​ണ്ടെന്നു കേട്ട​പ്പോൾ കൺ​വെൻ​ഷ​നെ​ത്തിയ പ്രതി​നി​ധി​കൾക്കെ​ല്ലാം ആകാം​ക്ഷ​യാ​യി. ജോർജി​യൻ ഭാഷയി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ സമ്പൂർണ​പ​തിപ്പ് ജാക്‌സൺ സഹോ​ദരൻ പ്രകാ​ശനം ചെയ്‌ത​പ്പോൾ കൂടി​വ​ന്ന​വർക്കു സന്തോഷം അടക്കാ​നാ​യില്ല.

ജോർജിയൻ ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളി​ന്‍റെ പ്രകാ​ശനം 2006-ൽ നടന്ന​പ്പോൾ

പലരു​ടെ​യും കണ്ണുകൾ കൃതജ്ഞ​ത​കൊണ്ട് നിറ​ഞ്ഞൊ​ഴു​കി. ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “സമ്പൂർണ​ബൈ​ബിൾ കിട്ടി​യ​പ്പോൾ എനിക്കു​ണ്ടായ സന്തോഷം വാക്കു​ക​ളിൽ വിവരി​ക്കാ​നാ​കില്ല. . . . ഇതു ചരി​ത്ര​പ്ര​ധാ​ന​മായ ഒരു നിമി​ഷ​മാണ്‌.” 17,000-ത്തിലധി​കം ആളുകൾ ഈ ആത്മീയ​സ​ദ്യ​യിൽ പങ്കെടു​ത്തു. ജോർജി​യ​യി​ലെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ന്‍റെ ഏടുക​ളിൽ കുറി​ച്ചി​ടാ​നുള്ള ഒരു സുവർണ​നി​മി​ഷം.

^ ഖ. 29 2001മുതൽ 2003വരെയുള്ള കാലത്ത്‌ രാജ്യത്ത്‌ ആകെ ഏഴു രാജ്യ​ഹാ​ളു​കൾ പണിതു.