വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ1

ബൈബിൾപ​രി​ഭാ​ഷ​യിൽ പിൻപ​റ്റിയ തത്ത്വങ്ങൾ

ബൈബിൾ എഴുതി​യതു പുരാതന എബ്രായ, അരമായ, ഗ്രീക്ക്‌ ഭാഷക​ളി​ലാണ്‌. ബൈബിൾ ഇപ്പോൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 3,000-ത്തിലേറെ ഭാഷക​ളി​ലുണ്ട്‌. ബൈബിൾ വായി​ക്കുന്ന ഭൂരി​പക്ഷം പേർക്കും മേൽപ്പറഞ്ഞ ഭാഷകൾ അറിയില്ല. അതു​കൊണ്ട്‌ അവരുടെ ഭാഷക​ളിൽ ബൈബിൾ വേണമാ​യി​രു​ന്നു. ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ എന്തെല്ലാം തത്ത്വങ്ങ​ളാ​ണു മനസ്സിൽപ്പി​ടി​ക്കേ​ണ്ടത്‌? ഈ തത്ത്വങ്ങൾ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഭാ​ഷയെ സ്വാധീ​നി​ച്ചത്‌ എങ്ങനെ​യാണ്‌?

പരിഭാഷ എന്നു കേൾക്കു​മ്പോൾ ചിലർ ചിന്തി​ക്കു​ന്നതു പദാനു​പദം പരിഭാ​ഷ​പ്പെ​ടു​ത്തണം എന്നാണ്‌. അല്ലെങ്കിൽ ആശയം ചോർന്നു​പോ​കു​മെന്ന്‌ അവർ കരുതു​ന്നു. എന്നാൽ അതു ശരിയല്ല. ചില കാരണങ്ങൾ ഇതാ:

  • ഓരോ ഭാഷയു​ടെ​യും വ്യാക​ര​ണ​വും പദസമ്പ​ത്തും വാചക​ഘ​ട​ന​യും ഒക്കെ വ്യത്യ​സ്‌ത​മാണ്‌. “വ്യാക​ര​ണ​വും ഉത്ഭവവും മാത്രമല്ല, . . . ആശയങ്ങൾ ചിട്ട​പ്പെ​ടു​ത്തുന്ന വിധവും ഓരോ ഭാഷയി​ലും വ്യത്യ​സ്‌ത​മാണ്‌” എന്ന്‌ എബ്രാ​യ​പ്രൊ​ഫ​സ​റായ എസ്‌. ആർ. ഡ്രൈവർ പറയുന്നു. ഒരു ഭാഷയിൽ ചിന്തി​ക്കു​ന്ന​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ വിധത്തി​ലാ​ണു മറ്റൊരു ഭാഷയിൽ ചിന്തി​ക്കു​ന്നത്‌. “അതു​കൊ​ണ്ടു​തന്നെ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളു​ടെ വാചക​ഘടന ഒരേ​പോ​ലെ​യാ​യി​രി​ക്കില്ല” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.

  • ആധുനി​ക​ഭാ​ഷ​ക​ളു​ടെ​യൊ​ന്നും പദസമ്പ​ത്തോ വ്യാക​ര​ണ​മോ ബൈബിൾ എഴുതിയ എബ്രായ, അരമായ, ഗ്രീക്ക്‌ ഭാഷക​ളു​ടെ തനിപ്പ​കർപ്പല്ല. അതു​കൊണ്ട്‌ ബൈബിൾ പദാനു​പദം പരിഭാഷ ചെയ്‌താൽ ആശയം വ്യക്തമാ​കില്ല. ചില​പ്പോൾ അർഥം മാറി​പ്പോ​കാ​നും സാധ്യ​ത​യുണ്ട്‌.

  • വാക്കു​കൾക്കും പ്രയോ​ഗ​ങ്ങൾക്കും അത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ പലപല അർഥങ്ങൾ കൈവ​ന്നേ​ക്കാം.

ചില ഭാഗങ്ങൾ പരിഭാ​ഷ​കനു പദാനു​പദം വിവർത്തനം ചെയ്യാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ വളരെ സൂക്ഷിച്ച്‌ വേണം അതു ചെയ്യാൻ.

പദാനു​പ​ദ​തർജമ ആശയക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യേ​ക്കാ​വുന്ന ചില ഭാഗങ്ങൾ:

  • ‘ഉറങ്ങുക’ എന്ന പദം ഉറക്ക​ത്തെ​യും മരണ​ത്തെ​യും കുറി​ക്കാൻ മൂലപാ​ഠ​ത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്തായി 28:13; പ്രവൃ​ത്തി​കൾ 7:60) ഈ പദം മരണ​ത്തെ​ക്കു​റിച്ച്‌ പറയാൻ ഉപയോ​ഗി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ ‘മരിച്ചു’ എന്നോ ‘മരിച്ച്‌ ഉറക്കത്തി​ലാ​യി’ എന്നോ മറ്റോ ബൈബിൾപ​രി​ഭാ​ഷ​കർക്കു വിവർത്തനം ചെയ്യാ​നാ​കും. അങ്ങനെ വായന​ക്കാ​രന്‌ ആശയക്കു​ഴ​പ്പ​മു​ണ്ടാ​കു​ന്നത്‌ ഒഴിവാ​ക്കാം.—1 കൊരി​ന്ത്യർ 7:39; 1 തെസ്സ​ലോ​നി​ക്യർ 4:13; 2 പത്രോ​സ്‌ 3:4.

  • എഫെസ്യർ 4:14-ൽ പൗലോ​സ്‌ അപ്പോ​സ്‌തലൻ ഉപയോ​ഗിച്ച ഒരു പദപ്ര​യോ​ഗം പദാനു​പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യാൽ “മനുഷ്യ​രു​ടെ ചൂതു​ക​ളി​യിൽ” എന്നു വരും. ചൂതു കളിക്കു​മ്പോൾ മറ്റുള്ള​വരെ കബളി​പ്പി​ക്കുന്ന രീതി​യെ​യാണ്‌ ഈ പുരാ​ത​ന​പ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ ഇതു പദാനു​പദം പരിഭാഷ ചെയ്‌താൽ മിക്ക ഭാഷക്കാർക്കും ഒന്നും മനസ്സി​ലാ​കില്ല. അതേസ​മയം ‘മനുഷ്യ​രു​ടെ കൗശലം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യാൽ ഈ പ്രയോ​ഗ​ത്തി​ന്റെ അർഥം കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നാ​കും.

  • റോമർ 12:11-ൽ “തിളയ്‌ക്കുന്ന ആത്മാവി​ന്‌” എന്ന്‌ അക്ഷരാർഥ​മുള്ള ഒരു ഗ്രീക്കു​പ്ര​യോ​ഗ​മുണ്ട്‌. പക്ഷേ അത്‌ അങ്ങനെ​തന്നെ പരിഭാ​ഷ​പ്പെ​ടു​ത്തി​യാൽ ഉദ്ദേശി​ക്കുന്ന അർഥം മലയാ​ള​ത്തിൽ കിട്ടില്ല. അതു​കൊണ്ട്‌ “ദൈവാ​ത്മാ​വിൽ ജ്വലിക്കുക ” എന്നാണ്‌ ഈ ബൈബി​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

  • മത്തായി 5:3

    പദാനുപദപരിഭാഷ: “ആത്മാവിൽ ദരി​ദ്ര​രാ​യവർ”

    ആശയം: “ആത്മീയ​കാ​ര്യ​ങ്ങൾക്കായി ദാഹി​ക്കു​ന്നവർ”

    യേശു പ്രശസ്‌ത​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ഉപയോ​ഗിച്ച ഒരു പ്രയോ​ഗം മിക്ക​പ്പോ​ഴും “ആത്മാവിൽ ദരി​ദ്ര​രാ​യവർ ഭാഗ്യ​വാ​ന്മാർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (മത്തായി 5:3, സത്യ​വേ​ദ​പു​സ്‌തകം) എന്നാൽ ഇങ്ങനെ പദാനു​പദം തർജമ ചെയ്‌താൽ മിക്ക ഭാഷക​ളി​ലും അർഥം വ്യക്തമാ​കില്ല. ചില​പ്പോൾ “ആത്മാവിൽ ദരി​ദ്ര​രാ​യവർ” എന്ന പ്രയോ​ഗം കേൾക്കു​മ്പോൾ അത്‌, മാനസി​ക​നില തെറ്റി​യ​വ​രോ ഉണർവി​ല്ലാ​ത്ത​വ​രോ ഉറപ്പി​ല്ലാ​ത്ത​വ​രോ ആണെന്നു​പോ​ലും തോന്നി​യേ​ക്കാം. എന്നാൽ സന്തോഷം ലഭിക്കു​ന്നതു ശാരീ​രി​കാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​മ്പോ​ഴല്ല, ദൈവ​ത്തി​ന്റെ മാർഗ​നിർദേശം ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​യു​മ്പോ​ഴാണ്‌ എന്നു പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു യേശു. (ലൂക്കോ​സ്‌ 6:20) അതു​കൊണ്ട്‌ “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ” എന്നോ “ആത്മീയാ​വ​ശ്യ​ങ്ങൾ തങ്ങൾക്കു ഏറെ വേണ​മെ​ന്ന​റി​യു​ന്നവർ” (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) എന്നോ ഒക്കെയുള്ള പരിഭാ​ഷകൾ മൂലപ​ദ​ത്തി​ന്റെ അർഥം കൂടുതൽ നന്നായി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.—മത്തായി 5:3.

  • “അസൂയ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള എബ്രാ​യ​പ​ദ​ത്തി​നു മിക്ക​പ്പോ​ഴും അടുത്ത സുഹൃത്ത്‌ വിശ്വാ​സ​വഞ്ചന കാണി​ക്കു​മ്പോൾ തോന്നുന്ന ദേഷ്യം എന്നോ മറ്റുള്ള​വ​രു​ടെ വസ്‌തു​വ​കകൾ കാണു​മ്പോ​ഴുള്ള അസൂയ എന്നോ അർഥമു​ണ്ട്‌. (സുഭാ​ഷി​തങ്ങൾ 6:34; യശയ്യ 11:13) എന്നാൽ എബ്രാ​യ​യിൽ ഇതേ പദം നല്ല അർഥത്തി​ലും ഉപയോ​ഗി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യഹോവ തന്റെ ദാസന്മാ​രെ സംരക്ഷി​ക്കാൻ കാട്ടുന്ന ഉത്സാഹത്തെ അഥവാ “തീക്ഷ്‌ണത”യെ കുറി​ക്കാ​നും യഹോവ “സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന” ദൈവ​മാ​ണെന്നു പറയാ​നും ഈ പദംതന്നെ ഉപയോ​ഗി​ക്കു​ന്നു. (പുറപ്പാ​ട്‌ 34:14; 2 രാജാ​ക്ക​ന്മാർ 19:31; യഹസ്‌കേൽ 5:13; സെഖര്യ 8:2) കൂടാതെ ദൈവ​ത്തോ​ടും ദൈവത്തെ ആരാധി​ക്കു​ന്ന​തി​നോ​ടും ഉള്ള ബന്ധത്തിൽ വിശ്വ​സ്‌ത​ദൈ​വ​ദാ​സർക്കുള്ള “ശുഷ്‌കാ​ന്തി”യെയും അവർ ദൈവ​ത്തോ​ടുള്ള ‘അവിശ്വ​സ്‌തത ഒട്ടും വെച്ചു​പൊ​റു​പ്പി​ക്കാ​ത്ത​തി​നെ​യും’ കുറി​ക്കാൻ ഇതേ പദം ഉപയോ​ഗി​ക്കാ​റുണ്ട്‌.—സങ്കീർത്തനം 69:9; 119:139; സംഖ്യ 25:11.

  • യാദ്‌ എന്ന എബ്രാ​യ​പദം സാധാ​ര​ണ​യാ​യി “കൈ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌. എന്നാൽ സന്ദർഭ​മ​നു​സ​രിച്ച്‌ ഈ പദം “ബലം,” “അധികാ​രം,” “ഉദാരത” എന്നിങ്ങനെ പല വിധങ്ങ​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്താം

    മനുഷ്യ​ന്റെ കൈ എന്നു മിക്കവാ​റും പരിഭാഷ ചെയ്യാ​റുള്ള എബ്രാ​യ​പ​ദ​ത്തി​നു പല അർഥങ്ങ​ളുണ്ട്‌. “ബലം,” “അധികാ​രം,” ‘ഉദാരത’ എന്നൊക്കെ സന്ദർഭ​മ​നു​സ​രിച്ച്‌ അതു പരിഭാ​ഷ​പ്പെ​ടു​ത്താം. (ആവർത്തനം 32:27; 2 ശമുവേൽ 8:3; 1 രാജാ​ക്ക​ന്മാർ 10:13) അതു​കൊ​ണ്ടു​തന്നെ ഈ പദം വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ മലയാ​ള​പ​രി​ഭാ​ഷ​യിൽ വ്യത്യ​സ്‌ത​പ​ദങ്ങൾ ഉപയോ​ഗിച്ച്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മൂലഭാ​ഷ​യി​ലെ ഒരു പദം എല്ലായി​ട​ത്തും ഒരേ പദം ഉപയോ​ഗിച്ച്‌ തർജമ ചെയ്യു​ന്നതല്ല കൃത്യ​മായ ബൈബിൾപ​രി​ഭാഷ എന്നാണ്‌ ഇപ്പറഞ്ഞ​തി​ന്റെ​യൊ​ക്കെ അർഥം. പരിഭാ​ഷകൻ നന്നായി ചിന്തിച്ച്‌ മൂലഭാ​ഷ​യി​ലെ ആശയങ്ങൾ ഏറ്റവും നന്നായി പ്രതി​ഫ​ലി​പ്പി​ക്കുന്ന വാക്കുകൾ തിര​ഞ്ഞെ​ടു​ക്കണം. മാത്രമല്ല ഏതു ഭാഷയി​ലേ​ക്കാ​ണോ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌ ആ ഭാഷയു​ടെ വ്യാക​ര​ണ​നി​യ​മ​ങ്ങൾക്കു ചേർച്ച​യിൽ വാചകങ്ങൾ രൂപീ​ക​രി​ക്കണം. അപ്പോൾ വായന രസകര​മാ​യി​ത്തീ​രും.

എന്നുക​രു​തി വാക്കുകൾ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ പരിഭാ​ഷകൻ അതിരു​ക​ടന്ന്‌ പോക​രുത്‌. പരിഭാ​ഷകൻ അങ്ങേയറ്റം സ്വാത​ന്ത്ര്യ​മെ​ടുത്ത്‌, തനിക്കു മനസ്സി​ലാ​യ​തു​പോ​ലെ ബൈബിൾ പരാവർത്തനം ചെയ്‌താൽ അർഥം​തന്നെ മാറി​പ്പോ​യേ​ക്കാം. കാരണം മൂലപാ​ഠ​ത്തി​ലെ ആശയ​ത്തോ​ടു പരിഭാ​ഷകൻ തന്റെ മനസ്സി​ലുള്ള ആശയം അറിയാ​തെ കൂട്ടി​ച്ചേർക്കു​ക​യോ മൂലപാ​ഠ​ത്തി​ലുള്ള പ്രധാ​ന​പ്പെട്ട ആശയങ്ങൾ വിട്ടു​ക​ള​യു​ക​യോ ചെയ്യാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ പരാവർത്തനം ചെയ്‌ത ബൈബിൾപ​രി​ഭാ​ഷകൾ വായി​ക്കാൻ എളുപ്പ​മാ​യി​രി​ക്കു​മെ​ങ്കി​ലും അത്‌ അമിത​സ്വാ​ത​ന്ത്ര്യ​മെ​ടുത്ത്‌ പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന​തു​കൊണ്ട്‌ ചില​പ്പോൾ വായന​ക്കാ​രനു കൃത്യ​മായ സന്ദേശം ലഭിക്കാ​തെ പോ​യേ​ക്കാം.

പരിഭാ​ഷ​ക​ന്റെ വിശ്വാ​സ​ങ്ങ​ളും പരിഭാ​ഷയെ എളുപ്പം സ്വാധീ​നി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ “നാശത്തി​ലേ​ക്കുള്ള വാതിൽ വീതി​യുള്ള”താണെന്നു മത്തായി 7:13 പറയുന്നു. എന്നാൽ ചില പരിഭാ​ഷകർ നാശം എന്ന പദത്തിനു പകരം “നരകം” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. പക്ഷേ അവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ശരിയായ അർഥം “നാശം” എന്നുത​ന്നെ​യാണ്‌. നരകം എന്ന പഠിപ്പി​ക്ക​ലിൽ വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം അവർ അങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌.

കർഷക​രും ആട്ടിട​യ​രും മുക്കു​വ​രും ഒക്കെ പൊതു​വേ സംസാ​രി​ച്ചി​രുന്ന, സാധാരണ ഭാഷയി​ലാ​ണു ബൈബിൾ എഴുതി​യത്‌ എന്ന കാര്യ​വും പരിഭാ​ഷകർ മനസ്സിൽപ്പി​ടി​ക്കണം. (നെഹമ്യ 8:8, 12; പ്രവൃ​ത്തി​കൾ 4:13) അതു​കൊണ്ട്‌ ഏതു പശ്ചാത്ത​ല​ത്തി​ലും​പെട്ട ആത്മാർഥ​ത​യുള്ള ആളുകൾക്കു ബൈബി​ളി​ലെ സന്ദേശം മനസ്സി​ലാ​കുന്ന വിധത്തി​ലു​ള്ള​താ​യി​രി​ക്കും ഒരു നല്ല ബൈബിൾപ​രി​ഭാഷ. വ്യക്തവും പെട്ടെന്നു മനസ്സി​ലാ​കു​ന്ന​തും സാധാരണ ഉപയോ​ഗി​ക്കു​ന്ന​തും ആയ ഭാഷയാ​യി​രി​ക്കും അതിലു​ള്ളത്‌. അല്ലാതെ പണ്ഡിത​ന്മാ​രു​ടെ ഭാഷയാ​യി​രി​ക്കില്ല.

ധാരാളം ബൈബിൾപ​രി​ഭാ​ഷകർ ഒരിക്ക​ലും ന്യായീ​ക​രി​ക്കാ​നാ​കാത്ത ഒരു സ്വാത​ന്ത്ര്യ​മെ​ടു​ത്തു. അവർ യഹോവ എന്ന ദൈവ​നാ​മം ആധുനിക ബൈബിൾപ​രി​ഭാ​ഷ​ക​ളിൽനിന്ന്‌ നീക്കി. ബൈബി​ളി​ന്റെ ആദ്യകാ​ലത്തെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ആ പേരുണ്ട്‌ എന്ന വസ്‌തുത അവർ അവഗണി​ച്ചു. (അനുബന്ധം എ4 കാണുക.) ചില പരിഭാ​ഷകൾ ദൈവ​നാ​മ​ത്തി​നു പകരം “കർത്താവ്‌” എന്നതു​പോ​ലുള്ള സ്ഥാന​പ്പേ​രു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ചിലർ ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌ എന്ന കാര്യം​തന്നെ മറച്ചു​വെ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ചില ഭാഷാ​ന്ത​രങ്ങൾ യോഹ​ന്നാൻ 17:26-ലെ യേശു​വി​ന്റെ പ്രാർഥന പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “ഞാൻ അങ്ങയെ അവർക്കു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു” എന്നാണ്‌. ഇനി ചിലർ യോഹ​ന്നാൻ 17:6, “അങ്ങയുടെ സദൃശ്യ​ങ്ങളെ ഞാനവർക്കു കാട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ യേശു​വി​ന്റെ പ്രാർഥ​ന​യു​ടെ കൃത്യ​മായ പരിഭാഷ “ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു” എന്നും “ഞാൻ അങ്ങയുടെ പേര്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു” എന്നും ആണ്‌.

ഇംഗ്ലീ​ഷി​ലു​ള്ള പുതിയ ലോക ഭാഷാ​ന്തരം ആദ്യപ​തി​പ്പി​ന്റെ ആമുഖ​ത്തിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞങ്ങൾ തിരു​വെ​ഴു​ത്തു​കൾ ഞങ്ങളുടെ വാക്കു​ക​ളിൽ പരാവർത്തനം ചെയ്‌തി​ട്ടില്ല. ആധുനിക ഇംഗ്ലീഷ്‌ ശൈലി അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം പദാനു​പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ ഞങ്ങൾ ശ്രമി​ച്ചി​രി​ക്കു​ന്നു. വായന തടസ്സ​പ്പെ​ടു​ക​യോ അങ്ങനെ ആശയം അവ്യക്ത​മാ​കു​ക​യോ ചെയ്യി​ല്ലെന്ന്‌ ഉറപ്പു​ള്ളി​ട​ത്താ​ണു പദാനു​പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.” അതു​കൊണ്ട്‌ പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി മൂലഭാ​ഷ​യി​ലെ തത്തുല്യ​മായ പദങ്ങളും പ്രയോ​ഗ​ങ്ങ​ളും സാധ്യ​മാ​കു​ന്നി​ടത്ത്‌ നിലനി​റു​ത്താ​നും അതേസ​മയം ആശയം അവ്യക്ത​മാ​ക്കു​ന്ന​തും വാചക​ത്തിൽ ചേരാ​ത്ത​തും ആയ വാക്കുകൾ ഒഴിവാ​ക്കാ​നും ശ്രദ്ധി​ച്ചി​രി​ക്കു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മായ സന്ദേശം ഒട്ടും നഷ്ടപ്പെ​ട്ടി​ട്ടില്ല എന്ന പരിപൂർണ​ബോ​ധ്യ​ത്തോ​ടെ നിങ്ങൾക്ക്‌ ഈ ബൈബിൾ വായി​ക്കാം. ഇതിന്റെ വായന നിങ്ങൾ ആസ്വദി​ക്കും എന്നതിന്‌ ഒരു സംശയ​വു​മില്ല.—1 തെസ്സ​ലോ​നി​ക്യർ 2:13.