എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 5:1-14

5  കാഴ്‌ച​ക​ളും പാപങ്ങൾക്കുവേ​ണ്ടി​യുള്ള ബലിക​ളും അർപ്പി​ച്ചുകൊണ്ട്‌ മനുഷ്യർക്കു​വേണ്ടി ദൈവ​ശുശ്രൂഷ നിർവ​ഹി​ക്കാ​നാ​ണു മനുഷ്യർക്കി​ട​യിൽനി​ന്നുള്ള മഹാപുരോ​ഹി​ത​ന്മാരെയെ​ല്ലാം നിയമി​ക്കു​ന്നത്‌.+ 2  മഹാപുരോഹിതനും ബലഹീ​ന​ത​ക​ളു​ള്ള​തി​നാൽ അറിവി​ല്ലാ​യ്‌മകൊണ്ട്‌ തെറ്റു ചെയ്യുന്നവരോട്‌* അനുകമ്പയോടെ* ഇടപെ​ടാൻ അദ്ദേഹ​ത്തി​നു കഴിയു​ന്നു. 3  ബലഹീനതകളുള്ളതുകൊണ്ട്‌ അദ്ദേഹം ജനത്തി​നുവേണ്ടി ചെയ്യു​ന്ന​തുപോ​ലെ സ്വന്തം പാപങ്ങൾക്കുവേ​ണ്ടി​യും യാഗങ്ങൾ അർപ്പി​ക്കണം.+ 4  എന്നാൽ ആരും ഈ പദവി സ്വയം ഏറ്റെടു​ക്കു​ന്നതല്ല; അഹരോനെപ്പോ​ലെ, ദൈവം വിളി​ക്കുമ്പോ​ഴാണ്‌ ഒരാൾക്ക്‌ അതു ലഭിക്കു​ന്നത്‌.+ 5  അതുപോലെതന്നെ, ക്രിസ്‌തു​വും മഹാപുരോ​ഹി​തൻ എന്ന സ്ഥാനം സ്വയം ഏറ്റെടു​ത്തുകൊണ്ട്‌ തന്നെത്താൻ മഹത്ത്വപ്പെ​ടു​ത്തി​യില്ല.+ “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു”+ എന്നു ക്രിസ്‌തു​വിനോ​ടു പറഞ്ഞ ദൈവ​മാ​ണു ക്രിസ്‌തു​വി​നെ മഹത്ത്വപ്പെ​ടു​ത്തി​യത്‌. 6  അതുപോലെ, “നീ എന്നെന്നും മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള പുരോ​ഹി​തൻ”+ എന്നും ദൈവം മറ്റൊ​രി​ടത്ത്‌ പറയുന്നു. 7  ഭൂമിയിൽ ജീവി​ച്ചി​രുന്ന കാലത്ത്‌ ക്രിസ്‌തു ഉറക്കെ നിലവി​ളി​ച്ചും കണ്ണീ​രൊ​ഴു​ക്കി​യും കൊണ്ട്‌,+ മരണത്തിൽനി​ന്ന്‌ തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവ​ത്തോ​ട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു; ദൈവ​ഭ​യ​മു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പ്രാർഥ​നകൾ ദൈവം കേട്ടു. 8  ദൈവത്തിന്റെ മകനാ​യി​രുന്നെ​ങ്കി​ലും താൻ അനുഭ​വിച്ച കഷ്ടതക​ളി​ലൂ​ടെ ക്രിസ്‌തു അനുസ​രണം പഠിച്ചു.+ 9  പൂർണനായിത്തീർന്ന ക്രിസ്‌തു​വിന്‌,+ തന്നെ അനുസ​രി​ക്കുന്ന എല്ലാവർക്കും നിത്യരക്ഷ നൽകാ​നുള്ള ചുമതല ലഭിച്ചു.+ 10  കാരണം മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു മഹാപുരോഹിതനായി+ ദൈവം ക്രിസ്‌തു​വി​നെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു. 11  ക്രിസ്‌തുവിനെക്കുറിച്ച്‌ ഞങ്ങൾക്ക്‌ ഇനിയും ഒരുപാ​ടു പറയാ​നുണ്ട്‌; പക്ഷേ കേൾക്കുന്ന കാര്യ​ത്തിൽ നിങ്ങൾ ഇപ്പോൾ പിന്നി​ലാ​യ​തുകൊണ്ട്‌ വിശദീ​ക​രി​ച്ചു​ത​രാൻ ബുദ്ധി​മു​ട്ടാണ്‌. 12  വാസ്‌തവത്തിൽ ഈ സമയം​കൊ​ണ്ട്‌ നിങ്ങൾ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​വ​രാകേ​ണ്ട​താണ്‌. പക്ഷേ, ഇപ്പോൾ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ അരുള​പ്പാ​ടു​ക​ളു​ടെ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾമു​തൽ നിങ്ങളെ ആരെങ്കി​ലും വീണ്ടും പഠിപ്പി​ക്കേണ്ട സ്ഥിതി​യാണ്‌;+ കട്ടിയായ ആഹാര​ത്തി​നു പകരം പാൽ വേണ്ട അവസ്ഥയി​ലേക്കു നിങ്ങൾ തിരി​ച്ചുപോ​യി​രി​ക്കു​ന്നു. 13  പാൽ കുടി​ക്കു​ന്ന​വനു നീതി​യു​ടെ വചന​ത്തെ​ക്കു​റിച്ച്‌ അറിയില്ല. കാരണം അവൻ ഒരു കൊച്ചു​കു​ട്ടി​യാണ്‌.+ 14  എന്നാൽ കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാപ്രാ​പ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പിച്ച മുതിർന്ന​വർക്കു​ള്ള​താണ്‌.*

അടിക്കുറിപ്പുകള്‍

അഥവാ “വഴി​തെറ്റി നടക്കു​ന്ന​വ​രോ​ട്‌.”
അഥവാ “ആർദ്ര​ത​യോ​ടെ; കരുണ​യോ​ടെ.”
അഥവാ “പക്വത​യു​ള്ള​വർക്കു​ള്ള​താ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം