യശയ്യ 53:1-12
53 ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്?+
യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?+
2 അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും.
അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+നമ്മുടെ കണ്ണിൽ അവന് ആകർഷകമായ രൂപസൗന്ദര്യവുമില്ല.
3 ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു.+വേദനകൾ എന്തെന്ന് അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി.
അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു.*
നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.+
4 അവൻ നമ്മുടെ രോഗങ്ങൾ ചുമന്നു,+നമ്മുടെ വേദനകൾ വഹിച്ചു.+
എന്നാൽ അവൻ ദൈവശിക്ഷ ലഭിച്ചവനും ക്ലേശിതനും പീഡിതനും ആണെന്നു നമ്മൾ കരുതി.
5 നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+
നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+
6 ആടുകളെപ്പോലെ നമ്മളെല്ലാം അലഞ്ഞുനടന്നു,+എല്ലാവരും അവരവരുടെ വഴിക്കു പോയി.നമ്മുടെയെല്ലാം തെറ്റുകൾ യഹോവ അവന്റെ മേൽ ചുമത്തി.+
7 അവന് ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാങ്ങി,+എന്നിട്ടും അവൻ വായ് തുറന്നില്ല.
അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു,+രോമം കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയായിരുന്നു അവൻ.അവൻ വായ് തുറന്നില്ല.+
8 നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധിച്ചും അവനെ ഇല്ലാതാക്കി;അവന്റെ ഉത്ഭവത്തെക്കുറിച്ച്* ആരും ചിന്തിക്കുന്നില്ല.
അവനെ ജീവനുള്ളവരുടെ ദേശത്തുനിന്ന് നീക്കിക്കളഞ്ഞല്ലോ,+എന്റെ ജനത്തിന്റെ ലംഘനത്തിനുവേണ്ടി അവൻ അടികൊണ്ടിരിക്കുന്നു.*+
9 അവൻ തെറ്റൊന്നും* ചെയ്തില്ലെങ്കിലും,അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നെങ്കിലും,+ദുഷ്ടന്മാരോടൊപ്പമായിരുന്നു അവന്റെ ശവക്കുഴി,*+മരണത്തിൽ അവൻ സമ്പന്നരോടുകൂടെയായിരുന്നു.*+
10 അവനെ തകർക്കുക എന്നത് യഹോവയുടെ ഇഷ്ടമായിരുന്നു;* അവൻ രോഗിയാകാൻ അങ്ങ് അനുവദിച്ചു.
അങ്ങ് അവന്റെ ജീവൻ ഒരു അപരാധയാഗമായി അർപ്പിച്ചാൽ,+അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘായുസ്സു ലഭിക്കും,+അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം* നിറവേറും.+
11 അവൻ സഹിച്ച കഠിനവേദനകളുടെ ഫലം കണ്ട് അവൻ തൃപ്തനാകും.
തന്റെ അറിവുകൊണ്ട് നീതിമാനായ എന്റെ ദാസൻ+അനേകരെ നീതിയിലേക്കു നടത്തും.+അവൻ അവരുടെ തെറ്റുകൾ ചുമക്കും.+
12 അതുകൊണ്ട് ഞാൻ അനേകർക്കിടയിൽ അവന് ഒരു ഓഹരി കൊടുക്കും,അവൻ ബലവാന്മാരോടൊപ്പം കൊള്ളമുതൽ പങ്കിടും.മരണത്തോളം അവൻ തന്റെ ജീവൻ ചൊരിഞ്ഞു,+അവൻ ലംഘകരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+അവൻ അനേകരുടെ പാപങ്ങൾ ചുമന്നു,+അവൻ ലംഘകർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ഞങ്ങൾ കേട്ടത്.”
^ “അവന്റെ” എന്നതു ദൈവത്തെയോ ഒരു കാഴ്ചക്കാരനെയോ കുറിക്കുന്നു.
^ മറ്റൊരു സാധ്യത “കണ്ടാൽ ആളുകൾ മുഖം തിരിക്കുന്ന ഒരാളെപ്പോലെയായിരുന്നു അവൻ.”
^ അഥവാ “അവനെ കൊന്നിരിക്കുന്നു.”
^ അഥവാ “ജീവിതരീതിയെക്കുറിച്ച്.” അക്ഷ. “തലമുറയെക്കുറിച്ച്.”
^ അഥവാ “ഉപദ്രവിച്ചും.”
^ അഥവാ “അക്രമമൊന്നും.”
^ അഥവാ “അവനു ദുഷ്ടന്മാരോടൊപ്പം ശ്മശാനസ്ഥലം കൊടുക്കും.”
^ അക്ഷ. “ഒരു സമ്പന്നനോടുകൂടെയായിരുന്നു.”
^ അഥവാ “ഇഷ്ടം; ആനന്ദം.”
^ അക്ഷ. “വിത്തിനെ.”
^ അഥവാ “തകർക്കാൻ യഹോവയ്ക്കു സന്തോഷമായിരുന്നു.”