പത്രോ​സ്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 2:1-22

2  എന്നാൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കള്ളപ്ര​വാ​ച​ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. നിങ്ങൾക്കി​ട​യി​ലും വ്യാ​ജോ​പദേ​ഷ്ടാ​ക്കൾ ഉണ്ടാകും.+ ആരും അറിയാ​തെ ഹാനി​ക​ര​മായ വിഭാ​ഗീ​യത ഉണ്ടാക്കിക്കൊ​ണ്ടും തങ്ങളെ വിലയ്‌ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പ​റ​ഞ്ഞുകൊ​ണ്ടും അവർ തങ്ങൾക്കു​തന്നെ പെട്ടെന്നു നാശം വിളി​ച്ചു​വ​രു​ത്തും. 2  അവരുടെ ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റം*+ പലരും അനുക​രി​ക്കും. അവർ കാരണം ആളുകൾ സത്യമാർഗത്തെ നിന്ദി​ക്കും.+ 3  കള്ളത്തരം പറഞ്ഞു​കൊ​ണ്ട്‌ അത്യാഗ്ര​ഹത്തോ​ടെ അവർ നിങ്ങളെ ചൂഷണം ചെയ്യും. പണ്ടേ അവർക്കു​വേണ്ടി തീരു​മാ​നി​ച്ചുവെ​ച്ചി​രി​ക്കുന്ന ന്യായവിധി+ അവരുടെ മേൽ വരാൻ താമസി​ക്കില്ല; അവരുടെ നാശം ഉറങ്ങി​ക്കി​ട​ക്കു​കയല്ല.+ 4  പാപം ചെയ്‌ത ദൈവദൂതന്മാരെ+ ദൈവം വെറുതേ വിടാതെ, പിന്നീടു ന്യായം വിധി​ക്കാ​നാ​യി ടാർട്ടറസിലെ*+ അന്ധകാ​ര​ത്തിൽ ചങ്ങലയ്‌ക്കി​ട്ടു.*+ 5  പുരാതനലോകത്തെയും ദൈവം ശിക്ഷി​ക്കാ​തെ വിട്ടില്ല.+ എന്നാൽ ദൈവ​ഭ​ക്തി​യി​ല്ലാ​ത്ത​വ​രു​ടെ ലോകത്തെ ഒരു ജലപ്ര​ള​യ​ത്താൽ നശിപ്പി​ച്ചപ്പോൾ,+ നീതിയെ​ക്കു​റിച്ച്‌ പ്രസം​ഗിച്ച നോഹയെ+ ദൈവം വേറെ ഏഴു പേരോടൊ​പ്പം സംരക്ഷി​ച്ചു.+ 6  അതുപോലെ സൊ​ദോം, ഗൊ​മോറ എന്നീ നഗരങ്ങളെ ചുട്ടു​ചാ​മ്പ​ലാ​ക്കിക്കൊണ്ട്‌ ദൈവം അവിടത്തെ നിവാ​സി​കളെ​യും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവി​യിൽ, ഭക്തിയി​ല്ലാ​തെ ജീവി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കുമെന്നു കാണി​ച്ചുകൊ​ടു​ത്തു.+ 7  എന്നാൽ ധിക്കാരികളുടെ* ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റത്തിൽ* ഏറെ മനോ​വി​ഷമം അനുഭ​വി​ച്ചി​രുന്ന നീതി​മാ​നായ ലോത്തി​നെ ദൈവം രക്ഷിച്ചു.+ 8  അവർക്കിടയിൽ താമസി​ച്ചപ്പോൾ ദിവസ​വും കാണേ​ണ്ടി​വന്ന ധിക്കാരപ്രവൃത്തികളും* കേൾക്കേ​ണ്ടി​വന്ന കാര്യ​ങ്ങ​ളും ആ നീതി​മാ​ന്റെ നീതി​നി​ഷ്‌ഠ​മായ മനസ്സിനെ വല്ലാതെ വേദനി​പ്പി​ച്ചി​രു​ന്നു. 9  അതെ, ദൈവ​ഭ​ക്തരെ എങ്ങനെ പരീക്ഷ​ണ​ങ്ങ​ളിൽനിന്ന്‌ രക്ഷിക്ക​ണമെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം.+ ന്യായ​വി​ധി​ദി​വ​സ​ത്തിൽ നശിപ്പി​ച്ചു​ക​ള​യേണ്ട നീതികെ​ട്ട​വരെ,+ 10  വിശേഷിച്ച്‌ അധികാ​രത്തെ പുച്ഛിക്കുന്നവരെയും+ മറ്റുള്ള​വ​രു​ടെ ശരീരത്തെ മലിനപ്പെ​ടു​ത്താൻ നോക്കു​ന്ന​വരെ​യും,+ എങ്ങനെ ന്യായ​വി​ധി​ക്കാ​യി സൂക്ഷി​ക്ക​ണമെ​ന്നും ദൈവ​ത്തിന്‌ അറിയാം. ധിക്കാ​രി​ക​ളും തന്നിഷ്ട​ക്കാ​രും ആയ അവർക്കു മഹത്ത്വ​മാർന്ന​വരെപ്പോ​ലും അധി​ക്ഷേ​പി​ക്കാൻ പേടി​യില്ല. 11  എന്നാൽ കൂടുതൽ ബലവും ശക്തിയും ഉള്ള ദൈവ​ദൂ​ത​ന്മാർപോ​ലും യഹോവയോടുള്ള* ആദരവ്‌ കാരണം, അധി​ക്ഷേ​പ​വാ​ക്കു​കൾ ഉപയോ​ഗിച്ച്‌ അവരെ കുറ്റ​പ്പെ​ടു​ത്താ​റില്ല.+ 12  പിടിയിലായി കൊല്ലപ്പെ​ടാൻ മാത്രം പിറന്ന, സഹജജ്ഞാ​ന​ത്താൽ ജീവി​ക്കുന്ന, വിശേ​ഷ​ബു​ദ്ധി​യി​ല്ലാത്ത മൃഗങ്ങളെപ്പോലെ​യാണ്‌ ഈ മനുഷ്യർ.+ തങ്ങൾക്ക്‌ അറിയി​ല്ലാത്ത കാര്യ​ങ്ങളെ നിന്ദി​ക്കുന്ന ഇക്കൂട്ടർ നാശക​ര​മായ അവരുടെ ജീവി​ത​ഗതി കാരണം നശിച്ചുപോ​കും. 13  അവരുടെ ദുഷിച്ച ജീവി​ത​രീ​തി​യു​ടെ പരിണ​ത​ഫലം അവർ അനുഭ​വിക്കേ​ണ്ടി​വ​രും. പട്ടാപ്പ​കൽപോ​ലും ജീവി​ത​സു​ഖ​ങ്ങ​ളിൽ ആറാടു​ന്ന​തിൽ അവർ ആനന്ദം കണ്ടെത്തു​ന്നു.+ നിങ്ങ​ളോടൊ​പ്പം വിരു​ന്നു​ക​ളിൽ പങ്കെടു​ക്കുന്ന അവർ വഞ്ചകമായ ഉപദേ​ശ​ങ്ങ​ളിൽ മദിച്ചു​ര​സി​ക്കുന്ന കറകളും കളങ്കങ്ങ​ളും ആണ്‌.+ 14  അവരുടെ കണ്ണുക​ളിൽ വ്യഭി​ചാ​രം നിറഞ്ഞു​നിൽക്കു​ന്നു.+ അവർക്കു പാപം ചെയ്യാ​തി​രി​ക്കാ​നാ​കു​ന്നില്ല. വിശ്വാ​സ​ത്തിൽ ഉറപ്പില്ലാത്തവരെ* അവർ വശീക​രിച്ച്‌ വശത്താ​ക്കു​ന്നു. അവർ അത്യാഗ്ര​ഹ​ത്തിൽ പരിശീ​ലനം നേടിയ ഹൃദയ​മു​ള്ള​വ​രും ശപിക്ക​പ്പെട്ട സന്താന​ങ്ങ​ളും ആണ്‌. 15  അവർ നേർവഴി വിട്ട്‌ തെറ്റിപ്പോ​യി​രി​ക്കു​ന്നു. അനീതി​യു​ടെ കൂലി കൊതിച്ച,+ ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​ന്റെ വഴിയിലാണ്‌+ അവർ നടക്കു​ന്നത്‌. 16  ബിലെയാമിന്‌ അയാളു​ടെ അപരാ​ധ​ത്തി​നു തക്ക ശാസന കിട്ടി.+ മിണ്ടാപ്രാ​ണി​യായ കഴുത മനുഷ്യ​ശ​ബ്ദ​ത്തിൽ സംസാ​രിച്ച്‌ ആ പ്രവാ​ച​കന്റെ ഭ്രാന്ത​മായ ഗതിക്കു തടയി​ട്ട​ല്ലോ.+ 17  അവർ, വെള്ളമി​ല്ലാത്ത പൊട്ട​ക്കി​ണ​റു​ക​ളും കൊടു​ങ്കാ​റ്റു പറത്തിക്കൊ​ണ്ടുപോ​കുന്ന മൂടൽമ​ഞ്ഞും ആണ്‌. അവർക്കു​വേണ്ടി കനത്ത കൂരി​രു​ട്ടു കരുതിവെ​ച്ചി​രി​ക്കു​ന്നു.+ 18  അവർ പൊള്ള​യായ വമ്പൻ പ്രസ്‌താ​വ​നകൾ നടത്തുന്നു; ജഡികമോ​ഹങ്ങൾ ഉണർത്തിക്കൊണ്ടും+ ധിക്കാ​രത്തോ​ടെ പെരു​മാ​റിക്കൊ​ണ്ടും,* വഴിപി​ഴ​ച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ രക്ഷപ്പെ​ട്ടു​വ​രു​ന്ന​വരെ അവർ വശീക​രി​ക്കു​ന്നു.+ 19  മറ്റുള്ളവർക്കു സ്വാത​ന്ത്ര്യം വാഗ്‌ദാ​നം ചെയ്യുന്ന ഇവർതന്നെ ജീർണ​ത​യു​ടെ അടിമ​ക​ളാണ്‌.+ കാരണം ഒരാളെ മറ്റൊ​രാൾ തോൽപ്പി​ക്കുന്നെ​ങ്കിൽ തോൽക്കു​ന്ന​യാൾ മറ്റേയാളുടെ* അടിമ​യാ​ണ​ല്ലോ.+ 20  കർത്താവും രക്ഷകനും ആയ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലൂ​ടെ ലോക​ത്തി​ന്റെ മാലി​ന്യ​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട്‌ അവയ്‌ക്ക്‌ അടിമപ്പെ​ട്ടാൽ അവരുടെ ഒടുവി​ലത്തെ സ്ഥിതി ആദ്യ​ത്തേ​തിനെ​ക്കാൾ വഷളാ​യി​ത്തീ​രും.+ 21  നീതിയുടെ വഴി സൂക്ഷ്‌മ​മാ​യി മനസ്സി​ലാ​ക്കി​യശേഷം, തങ്ങൾക്കു കിട്ടിയ വിശു​ദ്ധ​ക​ല്‌പ​ന​യിൽനിന്ന്‌ പിന്തി​രി​യു​ന്ന​തിനെ​ക്കാൾ അത്‌ അറിയാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു അവർക്കു നല്ലത്‌.+ 22  “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”+ എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നാണം​കെട്ട പെരു​മാ​റ്റം.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “അന്ധകാ​ര​ത്തി​ന്റെ ഗർത്തങ്ങ​ളിൽ ഇട്ടു.”
അഥവാ “നിയമ​ലം​ഘ​ക​രു​ടെ.”
അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്തിൽ.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “നിയമ​ലം​ഘ​ന​ങ്ങ​ളും.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ചഞ്ചലചി​ത്തരെ.”
അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്താ​ലും.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.
അഥവാ “ഒരാളെ എന്തെങ്കി​ലും തോൽപ്പി​ക്കു​ന്നെ​ങ്കിൽ തോൽക്കു​ന്ന​യാൾ അതിന്റെ.”
അഥവാ “സൂക്ഷ്‌മ​മായ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം