ടെൻഷനെ വരുതിയിലാക്കാൻ!
ടെൻഷനില്ലാത്ത ജീവിതം തൊട്ടുമുന്നിൽ!
ബൈബിളിലെ ജ്ഞാനമൊഴികൾ അനാവശ്യമായ ടെൻഷൻ ഒഴിവാക്കാൻ നമ്മളെ സഹായിക്കുന്നു. എന്നാൽ ടെൻഷൻ പിടിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ നമ്മളെക്കൊണ്ടു പറ്റില്ലെന്നുള്ളത് ഒരു സത്യമാണ്. പക്ഷേ നമ്മുടെ സ്രഷ്ടാവിന് അതു കഴിയും. ഇക്കാര്യത്തിൽ നമ്മളെ സഹായിക്കാൻ ദൈവം ഒരാളെ നിയമിച്ചിട്ടുപോലുമുണ്ട്. അത് യേശുക്രിസ്തുവാണ്. ഒരു മനുഷ്യനായിരുന്നപ്പോൾ ചെയ്തതിലും വലിയ അത്ഭുതങ്ങൾ യേശു പെട്ടെന്നുതന്നെ മുഴുഭൂമിയിലും ചെയ്യും. ഉദാഹരണത്തിന്:
യേശു രോഗികളെ സുഖപ്പെടുത്തും.
‘പല തരം രോഗങ്ങൾ . . . അനുഭവിക്കുന്ന സകലരെയും ജനം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി.’—മത്തായി 4:24.
യേശു എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും കൊടുക്കും.
“അവർ (ക്രിസ്തുവിന്റെ പ്രജകൾ) വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്.”—യശയ്യ 65:21, 22.
യേശുവിന്റെ ഭരണം ആഗോള സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തും.
“അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും; ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും. സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റംവരെയും അവനു പ്രജകളുണ്ടായിരിക്കും. . . . അവന്റെ ശത്രുക്കൾ പൊടി നക്കും.”—സങ്കീർത്തനം 72:7-9.
യേശു അനീതി തുടച്ചുനീക്കും.
“എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും; പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:13, 14.
യേശു കഷ്ടപ്പാടും മരണവും ഇല്ലാതാക്കും.
“മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!” —വെളിപാട് 21:4.