ദൈവം ആരാണ്?
ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് അനേകരും പറയാറുണ്ട്. എന്നാൽ ദൈവം ആരാണെന്നു ചോദിച്ചാൽ വ്യത്യസ്ത ഉത്തരങ്ങൾ നിങ്ങൾക്കു കിട്ടും. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാൻ മാത്രം നോക്കുന്ന ക്രൂരനായ ഒരു ന്യായാധിപനാണു ചിലർക്കു ദൈവം. മറ്റു ചിലർക്ക്, എന്തു ചെയ്താലും ക്ഷമിക്കുന്ന സ്നേഹവാനായ ഒരു വ്യക്തിയാണു ദൈവം. എന്നാൽ വേറെ ചിലർ, ദൈവം വളരെ അകലെയാണെന്നും നമ്മുടെ കാര്യത്തിൽ താത്പര്യമില്ലാത്ത ആളാണെന്നും വിശ്വസിക്കുന്നു. ഇങ്ങനെ പല അഭിപ്രായങ്ങളുള്ളതുകൊണ്ട് ദൈവം ആരാണെന്നു ശരിക്കും മനസ്സിലാക്കാൻ പറ്റില്ലെന്നു പലരും ചിന്തിച്ചേക്കാം.
ദൈവം ആരാണെന്ന് അറിയുന്നതു പ്രധാനമാണോ? അതെ. ദൈവത്തെ അടുത്ത് അറിയുന്നതു നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യവും അർഥവും തരും. (പ്രവൃത്തികൾ 17:26-28) ദൈവത്തോടു നിങ്ങൾ എത്ര അടുക്കുന്നുവോ അത്രയും ദൈവം നിങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. (യാക്കോബ് 4:8) ഏറ്റവും പ്രധാനമായി, ദൈവത്തെക്കുറിച്ച് ശരിയായ അറിവ് നേടുന്നത് എന്നേക്കുമുള്ള ജീവിതത്തിലേക്കു നയിക്കും.—യോഹന്നാൻ 17:3.
ദൈവത്തെ എങ്ങനെ അടുത്ത് അറിയാനാകും? നിങ്ങൾക്കു ശരിക്കും അറിയാവുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. ആ സൗഹൃദം വളർന്നത് എങ്ങനെയാണ്? ആ വ്യക്തിയുടെ പേര്, വ്യക്തിത്വം, ഇഷ്ടാനിഷ്ടങ്ങൾ, അദ്ദേഹം ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതും ആയ കാര്യങ്ങൾ, അങ്ങനെ പലതും നിങ്ങൾ മനസ്സിലാക്കി. അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ് നിങ്ങളെ ആ വ്യക്തിയോട് അടുപ്പിച്ചത്.
ഇതുപോലെ, പിൻവരുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ നമുക്കു ദൈവത്തെ അടുത്ത് അറിയാനാകും:
ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം ഈ മാസികയിലുണ്ട്. ഇതിലെ ലേഖനങ്ങൾ ദൈവം ആരാണെന്നു മനസ്സിലാക്കാൻ മാത്രമല്ല ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ നിങ്ങൾക്കു ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കും.