വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ അറിയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

ദൈവത്തെ അറിയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

ദൈവം ആരാണ്‌ എന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടുപി​ടി​ക്കാൻ സഹായി​ക്കുന്ന ചില കാര്യങ്ങൾ നമ്മൾ ഇതി​നോ​ടകം പരി​ശോ​ധി​ച്ചു. ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെ​ന്നും ദൈവ​ത്തി​ന്റെ പ്രമു​ഖ​ഗു​ണം സ്‌നേ​ഹ​മാ​ണെ​ന്നും നമ്മൾ ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി. മനുഷ്യ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ദൈവം ഇതുവരെ എന്തൊക്കെ ചെയ്‌തി​ട്ടു​ണ്ടെ​ന്നും ഇനി എന്തു ചെയ്യു​മെ​ന്നും നമ്മൾ ചർച്ച ചെയ്‌തു. ദൈവ​ത്തെ​ക്കു​റിച്ച്‌ ഇനിയും കുറെ പഠിക്കാ​നു​ണ്ടെ​ങ്കി​ലും അതു​കൊണ്ട്‌ നിങ്ങൾക്കുള്ള പ്രയോ​ജനം എന്താ​ണെന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തി​ച്ചേ​ക്കാം.

“ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും” എന്ന്‌ യഹോവ ഉറപ്പു തരുന്നു. (1 ദിനവൃ​ത്താ​ന്തം 28:9) യഹോ​വ​യു​മാ​യുള്ള ‘ഉറ്റ സ്‌നേ​ഹ​ബ​ന്ധ​മാണ്‌’ ദൈവത്തെ അന്വേ​ഷിച്ച്‌ കണ്ടെത്തി​യാൽ ലഭിക്കുന്ന അമൂല്യ​മായ സമ്മാനം. (സങ്കീർത്തനം 25:14) ഈ സ്‌നേ​ഹ​ബ​ന്ധം​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

യഥാർഥ​സ​ന്തോ​ഷം. “സന്തോ​ഷ​മുള്ള ദൈവം” എന്നാണ്‌ യഹോ​വയെ വിശേ​ഷി​പ്പി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 1:11) ദൈവ​ത്തോട്‌ അടുക്കു​ക​യും ദൈവത്തെ അനുക​രി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്ക്‌ യഥാർഥ​സ​ന്തോ​ഷം ലഭിക്കും. അതു വൈകാ​രി​ക​മാ​യും മാനസി​ക​മാ​യും ശാരീ​രി​ക​മാ​യും നമുക്കു ഗുണം ചെയ്യും. (സങ്കീർത്തനം 33:12) അടുക്കും ചിട്ടയും ഇല്ലാത്ത ജീവി​ത​രീ​തി ഒഴിവാ​ക്കി​യും നല്ല ആരോ​ഗ്യ​ശീ​ലങ്ങൾ വളർത്തി​ക്കൊ​ണ്ടും മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ടും നിങ്ങൾക്ക്‌ ഒരു സന്തോ​ഷ​മുള്ള ജീവിതം നയിക്കാ​നും കഴിയും. സങ്കീർത്ത​ന​ക്കാ​രന്റെ ഈ വാക്കു​ക​ളോ​ടു നിങ്ങളും യോജി​ക്കും: “ഞാൻ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലും; അതല്ലോ എനിക്കു നല്ലത്‌.”—സങ്കീർത്തനം 73:28.

വ്യക്തി​പ​ര​മാ​യ ശ്രദ്ധയും കരുത​ലും. “നിന്റെ മേൽ കണ്ണുനട്ട്‌ ഞാൻ നിന്നെ ഉപദേ​ശി​ക്കും” എന്ന്‌ യഹോവ തന്റെ ദാസർക്ക്‌ ഉറപ്പു കൊടു​ത്തി​രി​ക്കു​ന്നു. (സങ്കീർത്തനം 32:8) ഇതിന്‌ അർഥം ദൈവം തന്റെ ഓരോ ദാസ​രെ​യും ശ്രദ്ധി​ക്കു​ക​യും അവർക്ക്‌ ഓരോ​രു​ത്തർക്കും വേണ്ടതു കരുതു​ക​യും ചെയ്യും എന്നാണ്‌. (സങ്കീർത്തനം 139:1, 2) യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ത്താൽ എപ്പോ​ഴും നിങ്ങ​ളോ​ടൊ​പ്പം യഹോ​വ​യുണ്ട്‌ എന്ന കാര്യം നിങ്ങൾ മനസ്സി​ലാ​ക്കും.

മഹത്തായ ഭാവി. ഇപ്പോൾത്തന്നെ സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ജീവിതം നയിക്കു​ന്ന​തി​നുള്ള വഴി പറഞ്ഞു​ത​രു​ന്ന​തോ​ടൊ​പ്പം നിങ്ങൾക്കു മഹത്തായ ഒരു ഭാവി​യും യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (യശയ്യ 48:17, 18) ബൈബിൾ പറയുന്നു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) ഇന്നത്തെ പ്രക്ഷു​ബ്ധ​മായ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽപ്പോ​ലും ഉറപ്പോ​ടെ നിൽക്കാൻ സഹായി​ക്കുന്ന നങ്കൂരം​പോ​ലെ​യാണ്‌ ദൈവം തരുന്ന പ്രത്യാശ.—എബ്രായർ 6:19.

ദൈവത്തെ മെച്ചമാ​യി അറി​യേ​ണ്ട​തി​ന്റെ​യും ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ​യും പ്രധാ​ന​കാ​ര​ണ​ങ്ങ​ളിൽ ചിലതു മാത്ര​മാണ്‌ ഇവ. കൂടുതൽ വിവര​ങ്ങൾക്കാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളു​മാ​യി സംസാ​രി​ക്കു​ന്ന​തി​നോ ഞങ്ങളുടെ വെബ്‌​സൈറ്റ്‌ ആയ jw.org സന്ദർശി​ക്കു​ന്ന​തി​നോ നിങ്ങളെ ക്ഷണിക്കു​ന്നു.