വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പത്തിന്‍റെ മാതൃകകൾ

ആത്മാർപ്പത്തിന്‍റെ മാതൃകകൾ

കൂടുതൽ രാജ്യപ്രസംകരെ ആവശ്യമുള്ള സ്ഥലങ്ങളിൽ പോയി സേവിക്കുന്ന ഉത്സാഹമുള്ള സാക്ഷിളുടെ കൂട്ടത്തിൽ ഏകാകിളായ ധാരാളം സഹോരിമാരുണ്ട്. അവരിൽ ചിലർ അനേകവർഷങ്ങളായി വിദേശത്ത്‌ സേവിക്കുന്നരാണ്‌. വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു തീരുമാമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്‌ എന്താണ്‌? ആ സേവനത്തിലായിരുന്നപ്പോൾ അവർ എന്തൊക്കെ പഠിച്ചു? അതുകൊണ്ട് അവർക്കു ലഭിച്ച അനുഗ്രഹങ്ങൾ എന്തൊക്കെയാണ്‌? അനുഭമ്പന്നരായ ഈ സഹോരിമാരിൽ പലരോടും ഞങ്ങൾ സംസാരിച്ചു. വളരെധികം സംതൃപ്‌തി തരുന്ന ശുശ്രൂയുടെ ഈ വശത്ത്‌ പ്രവർത്തിക്കമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഏകാകിയായ ഒരു സഹോരിയാണോ നിങ്ങൾ? എങ്കിൽ ഇവർ പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്കു പ്രയോജനം ചെയ്യും. യഥാർഥത്തിൽ, സഹോങ്ങൾക്ക് എല്ലാവർക്കും ഇവരുടെ മാതൃയിൽനിന്ന് പ്രയോമുണ്ട്.

സംശയങ്ങൾ മറികക്കുന്നു

അനീറ്റ

ഒരു വിദേശരാജ്യത്ത്‌ ഒറ്റയ്‌ക്കു പോയി മുൻനിരസേവനം ചെയ്‌താൽ വിജയിക്കുമോ എന്നു നിങ്ങൾക്കു സംശയമുണ്ടോ? ഇപ്പോൾ 75 വയസ്സു പ്രായമുള്ള അനീറ്റയ്‌ക്കു തനിക്ക് അതിനുള്ള പ്രാപ്‌തിയുണ്ടോ എന്നു സംശയമായിരുന്നു. ഇംഗ്ലണ്ടിലാണ്‌ അനീറ്റ വളർന്നത്‌. 18 വയസ്സുമുതൽ അവിടെ മുൻനിസേവനം ചെയ്‌തു. അനീറ്റ പറയുന്നു: “യഹോയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നത്‌ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ വിദേശത്ത്‌ പോയി സേവിക്കാൻ കഴിയുമെന്നു സ്വപ്‌നത്തിൽപ്പോലും ഞാൻ വിചാരിച്ചതല്ല. എനിക്കു മറ്റൊരു ഭാഷ അറിയില്ലായിരുന്നു. പുതിയൊരു ഭാഷ പഠിക്കാൻ എനിക്കു കഴിയില്ലെന്നാണു ഞാൻ വിചാരിച്ചത്‌. അതുകൊണ്ട് ഗിലെയാദ്‌ സ്‌കൂളിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്രയും കഴിവില്ലാത്ത എനിക്ക് ആ ക്ഷണം കിട്ടില്ലോ എന്നു ഞാൻ ഓർത്തു. പക്ഷേ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘എന്നെക്കൊണ്ട് അതിനു പറ്റുമെന്ന് യഹോയ്‌ക്കു തോന്നുന്നുണ്ടെങ്കിൽ ഞാൻ അതിനു ശ്രമിക്കും.’ 50 വർഷം മുമ്പായിരുന്നു അത്‌. അന്നുമുതൽ ഞാൻ ജപ്പാനിൽ ഒരു മിഷനറിയായി സേവിക്കുന്നു.” അനീറ്റ കൂട്ടിച്ചേർക്കുന്നു: “ചിലപ്പോൾ കണ്ണൊന്നു ചിമ്മിക്കൊണ്ട് ചെറുപ്പക്കാരിളായ സഹോരിമാരോടു ഞാൻ പറയും, ‘നിങ്ങളുടെ സാധനങ്ങൾ കെട്ടിപ്പെറുക്കി എന്‍റെകൂടെ വരുക. എക്കാലത്തെയും ഏറ്റവും ആവേശമായ പ്രവർത്തത്തിൽ എന്നോടൊപ്പം ചേരുക.’ പലരും അങ്ങനെ ചെയ്‌തിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോമുണ്ട്.”

ധൈര്യം സംഭരിക്കുന്നു

വിദേശത്ത്‌ പോയി സേവിച്ച മിക്ക സഹോരിമാർക്കും തുടക്കത്തിൽ അങ്ങനെ ചെയ്യാൻ അൽപ്പം മടിയുണ്ടായിരുന്നു. അവർക്ക് എങ്ങനെയാണ്‌ ആവശ്യമായ ധൈര്യം ലഭിച്ചത്‌?

മൗറീൻ

ഇപ്പോൾ 64 വയസ്സുള്ള മൗറീൻ പറയുന്നു: “വളർന്നുന്നപ്പോൾ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഉദ്ദേശ്യമുള്ള ഒരു ജീവിമുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.” 20 വയസ്സു തികഞ്ഞപ്പോൾ മൗറീൻ മുൻനിസേരുടെ ആവശ്യം കൂടുലുണ്ടായിരുന്ന കനഡയിലെ ക്യുബെക്കിലേക്കു മാറിത്താസിച്ചു. “പിന്നീട്‌ എനിക്കു ഗിലെയാദ്‌ സ്‌കൂളിലേക്കു ക്ഷണം ലഭിച്ചു, പക്ഷേ സുഹൃത്തുക്കളൊന്നും ഇല്ലാതെ പരിചമൊന്നുമില്ലാത്ത ഒരു സ്ഥലത്തേക്കു പോകുന്ന കാര്യം ഓർത്തപ്പോൾ എനിക്കു പേടി തോന്നി. രോഗിയായ പപ്പയെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അമ്മയെ വിട്ടുപോകുന്ന കാര്യവും എന്നെ വിഷമിപ്പിച്ചു. പല രാത്രിളിൽ ഈ കാര്യങ്ങളെക്കുറിച്ച് കണ്ണുനീരോടെ യഹോയോടു ഞാൻ യാചിച്ചു. എന്‍റെ ഉത്‌കണ്‌ഠളെക്കുറിച്ച് ഞാൻ പപ്പയോടും മമ്മിയോടും പറഞ്ഞു. എന്നാൽ അവർ ആ ക്ഷണം സ്വീകരിക്കാനാണ്‌ എന്നെ പ്രോത്സാഹിപ്പിച്ചത്‌. എന്‍റെ പപ്പയ്‌ക്കും മമ്മിക്കും സഭയിലുള്ളവർ ആവശ്യമായ സഹായം ചെയ്യുന്നതും ഞാൻ കണ്ടു. യഹോയുടെ കരുതലുള്ള കൈ കണ്ടത്‌ യഹോവ എന്നെയും പരിപാലിക്കുമെന്നു വിശ്വസിക്കാൻ എന്നെ സഹായിച്ചു. അങ്ങനെ പോകാൻ ഞാൻ തയ്യാറായി.” 1979 മുതൽ 30-ലധികം വർഷം മൗറീൻ വെസ്റ്റ് ആഫ്രിക്കയിൽ ഒരു മിഷനറിയായി സേവിച്ചു. ഇപ്പോൾ മൗറീൻ കനഡയിലാണ്‌, അമ്മയെയും പരിചരിച്ച് പ്രത്യേമുൻനിസേവിയായി പ്രവർത്തിക്കുന്നു. വിദേശത്ത്‌ സേവിച്ച കാലങ്ങളിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് മൗറീൻ പറയുന്നു: “എനിക്കു വേണ്ടതെല്ലാം വേണ്ട സമയത്ത്‌ യഹോവ എപ്പോഴും തന്നിട്ടുണ്ട്.”

വെൻഡി

65-കാരിയായ വെൻഡി 14 വയസ്സുമുതൽ ഓസ്‌ട്രേലിയിൽ മുൻനിസേവനം ചെയ്യാൻ തുടങ്ങി. വെൻഡി ഓർക്കുന്നു: “എനിക്കു വലിയ പേടിയായിരുന്നു, പരിചമില്ലാത്ത ആളുകളോടു സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. പക്ഷേ എല്ലാത്തരം ആളുകളോടും സംസാരിക്കാൻ മുൻനിസേവനം ചെയ്‌തതുവഴി ഞാൻ പഠിച്ചു. അങ്ങനെ എനിക്ക് ആത്മവിശ്വാസം കൂടി. പിന്നെപ്പിന്നെ ലജ്ജ ഒരു പ്രശ്‌നല്ലാതായി. യഹോയിൽ ആശ്രയിക്കാൻ മുൻനിസേവനം എന്നെ പഠിപ്പിച്ചു. വിദേശത്ത്‌ സേവിക്കുയെന്നത്‌, ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണെന്ന് എനിക്കു തോന്നിത്തുടങ്ങി. കൂടാതെ, മുമ്പ് ജപ്പാനിൽ 30 വർഷത്തിലേറെ സേവിച്ച ഏകാകിയായ ഒരു സഹോദരി മൂന്നു മാസത്തേക്കു ജപ്പാനിൽ ഒരു സാക്ഷീര്യത്തിന്‌ എന്നെ ക്ഷണിച്ചു. ആ സഹോരിയോടൊപ്പം പ്രവർത്തിച്ചതു വിദേശത്ത്‌ സേവിക്കാനുള്ള എന്‍റെ ആഗ്രഹം ശക്തമാക്കി.” 1980-കളുടെ മധ്യത്തിൽ ഓസ്‌ട്രേലിയ്‌ക്ക് ഏകദേശം 1,770 കിലോമീറ്റർ കിഴക്കുള്ള വന്വാട്ടു എന്ന ദ്വീപിലേക്കു വെൻഡി പോയി.

വെൻഡി ഇപ്പോഴും വന്വാട്ടുവിലാണ്‌. അവിടത്തെ വിദൂര പരിഭാഷാകേന്ദ്രത്തിൽ സേവിക്കുന്നു. വെൻഡി പറയുന്നു: “ഒറ്റപ്പെട്ട പ്രദേങ്ങളിൽ പുതിയ സഭകളും ഗ്രൂപ്പുളും ആരംഭിക്കുന്നതു കാണുന്നതാണ്‌ എന്‍റെ ഏറ്റവും വലിയ സന്തോഷം. യഹോയുടെ പ്രവർത്തനം ഈ ദ്വീപുളിൽ നടക്കുമ്പോൾ അതിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ എനിക്കു ലഭിച്ച പദവി വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല.”

കുമികൊ (നടുക്ക്)

കുമികൊയ്‌ക്ക് ഏകദേശം 65 വയസ്സുണ്ട്. ജപ്പാനിൽ ഒരു മുൻനിസേവിയായി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണു കുമികൊയുടെ മുൻനിസേങ്കാളി നേപ്പാളിൽ പോയി സേവിക്കുന്നതിനെക്കുറിച്ച് അവരോടു പറഞ്ഞത്‌. കുമികൊ പറയുന്നു: “അവൾ എന്നോട്‌ അതെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. പക്ഷേ ഓരോ തവണയും പറ്റില്ലെന്നാണു ഞാൻ പറഞ്ഞത്‌. ഒരു പുതിയ ഭാഷ പഠിക്കുന്നതും പുതിയ ചുറ്റുപാടുളുമായി ഇണങ്ങിച്ചേരുന്നതും ഒക്കെ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കു തോന്നി. പണവും ഒരു പ്രശ്‌നമായിരുന്നു. ഇതെക്കുറിച്ചെല്ലാം ചിന്തിച്ചുകൊണ്ടിരുന്ന ഒരു സമയത്താണു സ്‌കൂട്ടർ അപകടം ഉണ്ടായി ഞാൻ ആശുപത്രിയിലായത്‌. അവിടെയായിരുന്നപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇനി എനിക്ക് എന്താണു സംഭവിക്കാൻപോകുന്നതെന്ന് ആർക്ക് അറിയാം. വലിയ അസുഖമെങ്ങാനും വന്നാലോ? പിന്നെ ഒരിക്കലും എനിക്കു വിദേശത്ത്‌ സേവിക്കാൻ അവസരം കിട്ടില്ല. ഇപ്പോൾ ഒരു വർഷത്തേക്ക് എങ്കിലും വിദേശത്ത്‌ സേവിക്കാൻ എനിക്കു കഴിയില്ലേ?’ നല്ല തീരുമാമെടുക്കാൻ എന്നെ സഹായിക്കേണമേ എന്നു ഞാൻ യഹോയോട്‌ ആത്മാർഥമായി പ്രാർഥിച്ചു.” ആശുപത്രി വിട്ടശേഷം കുമികൊ നേപ്പാൾ സന്ദർശിച്ചു. പിന്നീട്‌, കുമികൊയും മുൻനിസേങ്കാളിയും അവിടേക്കു മാറിത്താസിച്ചു.”

നേപ്പാളിലെ കഴിഞ്ഞ പത്തു വർഷത്തെ സേവനകാത്തേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് കുമികൊ പറയുന്നു: “ഞാൻ ഉത്‌കണ്‌ഠപ്പെട്ടുകൊണ്ടിരുന്ന എന്‍റെ പ്രശ്‌നങ്ങൾ ചെങ്കടൽ മാറിപ്പോതുപോലെ എന്‍റെ മുന്നിൽനിന്ന് നീങ്ങിപ്പോയി. ആവശ്യം അധികമുള്ളിടത്ത്‌ പോയി സേവിക്കാൻ ഞാൻ എടുത്ത തീരുമാത്തെക്കുറിച്ച് എനിക്കു വളരെ സന്തോഷം തോന്നുന്നു. മിക്കപ്പോഴും ഒരു വീട്ടിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത വീടുളിലെ അഞ്ചോ ആറോ പേരൊക്കെ അതു കേൾക്കാൻ വരും. ചെറിയ കുട്ടികൾപോലും ആദരവോടെ, ബൈബിളിനെക്കുറിച്ചുള്ള ലഘുലേഖ തരാമോ എന്നു ചോദിക്കും. ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന ഈ പ്രദേശത്ത്‌ പ്രവർത്തിക്കുന്നതു വലിയ സന്തോമാണ്‌.”

പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടുന്നു

ഏകാകിളും ധീരരും ആയ ഈ സഹോരിമാർക്കു പല പ്രശ്‌നങ്ങളും ഉണ്ടായി. അവർ എങ്ങനെയാണ്‌ അതു കൈകാര്യം ചെയ്‌തത്‌?

ഡയാനെ

കനഡയിൽനിന്നുള്ള ഡയാനെ പറയുന്നു: “വീട്ടിൽനിന്ന് മാറിനിൽക്കുന്നത്‌ ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.” ഡയാനെക്ക് ഇപ്പോൾ 60-നു മുകളിൽ പ്രായമുണ്ട്. അവർ 20 വർഷം ഐവറി കോസ്റ്റിൽ (ഇപ്പോഴത്തെ കോറ്റ്‌-ഡീ ഐവോർ) മിഷനറിയായി സേവിച്ചു. “വയലിൽ ഞാൻ കണ്ടുമുട്ടുന്ന ആളുകളെ സ്‌നേഹിക്കാൻ സഹായിക്കണേ എന്നു ഞാൻ യഹോയോടു പ്രാർഥിക്കുമായിരുന്നു. നിയമത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് അങ്ങേയറ്റത്തെ പട്ടിണിയൊക്കെ നേരിടേണ്ടിരുമ്പോൾ അസ്വസ്ഥരാകുയോ അതിശയിച്ചുപോകുയോ ഒക്കെ ചെയ്‌തേക്കാമെന്ന് ഞങ്ങളുടെ ഒരു ഗിലെയാദ്‌ അധ്യാനായ ജാക്ക് റെഡ്‌ഫോർഡ്‌ സഹോദരൻ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അതിന്‍റെകൂടെ അദ്ദേഹം ഇങ്ങനെയും പറഞ്ഞു: ‘നിങ്ങളുടെ പ്രശ്‌നങ്ങളിലേക്കല്ല നോക്കേണ്ടത്‌. വ്യക്തികളെ നോക്കുക, അവരുടെ മുഖങ്ങൾ, അവരുടെ കണ്ണുകൾ. ബൈബിൾസത്യം കേൾക്കുമ്പോൾ അത്‌ അവരെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്നു ശ്രദ്ധിക്കുക.’ ഞാൻ അങ്ങനെ ചെയ്‌തു. ദൈവരാജ്യത്തിന്‍റെ ആശ്വാസം നൽകുന്ന സന്ദേശം ആളുകളുമായി പങ്കുവെക്കുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം കാണുന്നത്‌ എത്ര വലിയ അനുഗ്രമാണെന്നോ!” വിദേശത്ത്‌ സേവിക്കാൻ ഡയാനെയെ മറ്റ്‌ എന്തുകൂടി സഹായിച്ചു? “എന്‍റെ ബൈബിൾവിദ്യാർഥിളുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അവർ യഹോയുടെ വിശ്വസ്‌തരായ ആരാധരായിത്തീരുന്നതു കണ്ടത്‌ എന്നെ വളരെധികം സന്തോഷിപ്പിച്ചു. എന്‍റെ നിയമനം എന്‍റെ ഭവനമായി മാറി. യേശു വാഗ്‌ദാനം ചെയ്‌തതുപോലെ എനിക്ക് ആത്മീയ അമ്മമാരെയും അപ്പന്മാരെയും ആങ്ങളമാരെയും ചേച്ചിമാരെയും അനിയത്തിമാരെയും കിട്ടി.”—മർക്കോ. 10:29, 30.

46 വയസ്സുള്ള ആനി, ഏഷ്യയിൽ നമ്മുടെ പ്രവർത്തത്തിനു നിയന്ത്രമുള്ള ഒരു ദേശത്താണു സേവിക്കുന്നത്‌. ആനി പറയുന്നു: “വിദേശത്ത്‌ പല സ്ഥലങ്ങളിൽ സേവിച്ച കാലത്ത്‌ വളരെ വ്യത്യസ്‌തമായ പശ്ചാത്തവും വ്യക്തിത്വവും ഉള്ള സഹോരിമാരുടെകൂടെയാണു ഞാൻ താമസിച്ചത്‌. അതു ചിലപ്പോഴൊക്കെ തെറ്റിദ്ധാണകൾ ഉണ്ടാകാനും വികാരങ്ങൾ മുറിപ്പെടാനും ഒക്കെ കാരണമായി. ആ അവസരങ്ങളിൽ എന്‍റെകൂടെ താമസിക്കുന്നരുമായി കൂടുതൽ അടുക്കാനും അവരുടെ സംസ്‌കാരം കുറച്ചുകൂടെ നന്നായി മനസ്സിലാക്കാനും ഞാൻ ശ്രമിച്ചു. അവരോടു സ്‌നേവും വഴക്കവും കാണിക്കാനും ഞാൻ പ്രയത്‌നിച്ചു. ഈ ശ്രമങ്ങളൊക്കെ ഫലം കണ്ടു. ആഴമുള്ള, നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാൻ എനിക്കു കഴിഞ്ഞു. അത്‌ എന്നെ നിയമത്തിൽ പിടിച്ചുനിൽക്കാൻ സഹായിച്ചു.”

യൂട്ടെ

53-കാരിയായ ജർമനിയിൽനിന്നുള്ള യൂട്ടെയെ 1993-ൽ മഡഗാസ്‌കറിലേക്കു മിഷനറിയായി നിയമിച്ചു. യൂട്ടെ പറയുന്നു: “അവിടത്തെ ഭാഷ പഠിച്ചെടുക്കുന്നതും അതുപോലെ ഈർപ്പം നിറഞ്ഞ കാലാസ്ഥയും മലേറിയും അമീബയും ഇത്തിക്കണ്ണിളായ വിരകളും ഒക്കെ പ്രശ്‌നമായിരുന്നു. പക്ഷേ, എനിക്കു ധാരാളം സഹായം കിട്ടി, ഇതൊക്കെ മറികക്കാൻ എനിക്കു കഴിഞ്ഞു. അവിടെയുള്ള സഹോരിമാരും അവരുടെ കുട്ടിളും എന്‍റെ ബൈബിൾവിദ്യാർഥിളും ഭാഷ പഠിക്കാൻ ക്ഷമയോടെ എന്നെ സഹായിച്ചു. എനിക്കു രോഗം വന്നപ്പോൾ എന്‍റെ മിഷനറിങ്കാളി എന്നെ സ്‌നേത്തോടെ പരിചരിച്ചു. എല്ലാത്തിനും ഉപരിയായി യഹോവ എന്നെ സഹായിച്ചു. എന്‍റെ ഉത്‌കണ്‌ഠളെല്ലാം പ്രാർഥയിൽ ഞാൻ യഹോയോടു പറയുമായിരുന്നു. എന്നിട്ട് ആ പ്രാർഥകൾക്ക് ഉത്തരം ലഭിക്കാൻ ഞാൻ ക്ഷമയോടെ കാത്തിരുന്നു, ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ! യഹോവ എന്‍റെ പ്രശ്‌നങ്ങളെല്ലാം ഒന്നൊന്നായി പരിഹരിച്ചു.” യൂട്ടെ ഇപ്പോൾ 23 വർഷമായി മഡഗാസ്‌കറിൽ സേവിക്കുന്നു.

കൈയും കണക്കും ഇല്ലാതെ അനുഗ്രഹിച്ചു

ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കുന്ന മറ്റുള്ളരെപ്പോലെ, വിദേരാജ്യങ്ങളിൽ താമസിച്ച് സേവിക്കുന്ന ഏകാകിളായ സഹോരിമാരും തങ്ങളുടെ സേവനം ജീവിതം ധന്യമാക്കിയെന്നു സാക്ഷ്യപ്പെടുത്തുന്നു. അവർക്കു ലഭിച്ച ചില അനുഗ്രഹങ്ങൾ എന്തൊക്കെയാണ്‌?

ഹെയ്‌ഡി

ജർമനിയിൽനിന്നുള്ള 70 വയസ്സു കഴിഞ്ഞ ഹെയ്‌ഡി 1968 മുതൽ ഐവറി കോസ്റ്റിൽ (ഇപ്പോഴത്തെ കോറ്റ്‌-ഡീ ഐവോർ) ഒരു മിഷനറിയായി സേവിക്കുയാണ്‌. ഹെയ്‌ഡി പറയുന്നു: ‘എന്‍റെ ആത്മീയമക്കൾ “സത്യത്തിൽ നടക്കുന്നു” എന്നു കാണുന്നതാണ്‌ എന്‍റെ ഏറ്റവും വലിയ സന്തോഷം. ഞാൻ ബൈബിൾ പഠിപ്പിച്ച ചിലർ ഇപ്പോൾ മുൻനിസേരും സഭാമൂപ്പന്മാരും ആണ്‌. പലരും എന്നെ “അമ്മ” എന്നോ “വല്യമ്മച്ചി” എന്നോ ഒക്കെയാണു വിളിക്കുന്നത്‌. ഇതിൽ ഒരു മൂപ്പനും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും എന്നെ അവരുടെ കുടുംബാംമായിട്ടാണു കാണുന്നത്‌. അങ്ങനെ യഹോവ എനിക്ക് ഒരു മകനെയും മരുമളെയും മൂന്നു പേരക്കിടാങ്ങളെയും തന്നിരിക്കുന്നു.’—3 യോഹ. 4.

ക്യാരെൻ (നടുക്ക്)

20-ലധികം വർഷം വെസ്റ്റ് ആഫ്രിക്കയിൽ സേവിച്ച സഹോരിയാണ്‌ 70 വയസ്സു കഴിഞ്ഞ കനഡയിൽനിന്നുള്ള ക്യാരെൻ. അവർ പറയുന്നു: “ത്യാഗം ചെയ്യാനും സ്‌നേവും ക്ഷമയും ഉള്ളവളായിരിക്കാനും മിഷനറിജീവിതം എന്നെ പഠിപ്പിച്ചു. പല ദേശങ്ങളിൽനിന്നുള്ള സഹോങ്ങളോടുകൂടെ പ്രവർത്തിച്ചത്‌ എന്‍റെ വീക്ഷണം വിശാമാക്കി. ഒരു കാര്യംതന്നെ പലവിങ്ങളിൽ ചെയ്യാമെന്നും ഞാൻ പഠിച്ചു. ലോകത്തെല്ലായിത്തും ഉറ്റസുഹൃത്തുക്കളുള്ളത്‌ എത്ര വലിയ അനുഗ്രമാണ്‌! ഞങ്ങളുടെ ജീവിസാര്യങ്ങളും നിയമങ്ങളും ഒക്കെ മാറി. എങ്കിലും ആ സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.”

ലാവോസിൽ മിഷനറിയായി സേവിച്ച സഹോരിയാണ്‌ ഇപ്പോൾ 80-നോട്‌ അടുത്ത്‌ പ്രായമുള്ള ഇംഗ്ലണ്ടിൽനിന്നുള്ള മാർഗരെറ്റ്‌. സഹോദരി പറയുന്നു: “യഹോവ എല്ലാ വംശങ്ങളിലും പശ്ചാത്തങ്ങളിലും ഉള്ള ആളുകളെ തന്‍റെ സംഘടയിലേക്ക് ആകർഷിക്കുന്നതു നേരിട്ട് കാണാൻ വിദേശത്ത്‌ സേവിച്ചതിലൂടെ എനിക്കു കഴിഞ്ഞു. ആ അനുഭവം എന്‍റെ വിശ്വാസം വളരെധികം ശക്തമാക്കി. യഹോയാണു സംഘടനയെ നയിക്കുന്നതെന്നും യഹോയുടെ ഉദ്ദേശ്യങ്ങളെല്ലാം നടപ്പാകുമെന്നും ഉള്ള പൂർണമായ ഉറപ്പ് അത്‌ എനിക്കു തന്നു.”

ക്രിസ്‌തീസേത്തിന്‍റെ അതുല്യമായ ഒരു രേഖയാണു വിദേശത്ത്‌ സേവിക്കുന്ന ഏകാകിളായ സഹോരിമാർ രചിച്ചിരിക്കുന്നത്‌. അവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. (ന്യായാ. 11:40) അവരുടെ എണ്ണം അനുദിനം വർധിച്ചുരുയുമാണ്‌. (സങ്കീ. 68:11) ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഉത്സാഹമുള്ള സഹോരിമാരുടെ മാതൃക പിൻപറ്റിക്കൊണ്ട് നിങ്ങളുടെ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയും’ എന്നതിനു യാതൊരു സംശയവുമില്ല.—സങ്കീ. 34:8.