വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌

നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌

“യഹോവ ദൈവ​മാ​യുള്ള ജനത, തന്‍റെ സ്വത്തായി ദൈവം തിര​ഞ്ഞെ​ടുത്ത ജനം, സന്തുഷ്ടർ.”—സങ്കീ. 33:12.

ഗീതങ്ങൾ: 40, 50

1. എല്ലാത്തി​ന്‍റെ​യും ഉടമസ്ഥൻ യഹോ​വ​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

സകലവും യഹോ​വ​യു​ടേ​താണ്‌. “ആകാശ​വും ആകാശ​ങ്ങ​ളു​ടെ ആകാശ​വും ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും” യഹോ​വ​യു​ടെ സ്വന്തമാണ്‌. (ആവ. 10:14; വെളി. 4:11) മനുഷ്യ​രെ സൃഷ്ടി​ച്ചത്‌ യഹോ​വ​യാ​യ​തു​കൊണ്ട് എല്ലാ മനുഷ്യ​രും യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌. (സങ്കീ. 100:3) എങ്കിലും മനുഷ്യ​ച​രി​ത്രം പരി​ശോ​ധി​ച്ചാൽ, ഒരു പ്രത്യേ​ക​വി​ധ​ത്തിൽ തന്‍റെ സ്വന്തമാ​യി​രി​ക്കാൻ ദൈവം ചിലരെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​താ​യി കാണാം.

2. യഹോ​വ​യു​ടെ ‘പ്രത്യേ​ക​സ്വ​ത്താ​യി’ ബൈബിൾ തിരി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നത്‌ ആരെ​യൊ​ക്കെ​യാണ്‌?

2 ഉദാഹ​ര​ണ​ത്തിന്‌, 135-‍ാ‍ം സങ്കീർത്തനം പുരാതന ഇസ്രാ​യേ​ലി​ലെ വിശ്വ​സ്‌ത​രായ ആരാധ​കരെ യഹോ​വ​യു​ടെ ‘പ്രത്യേ​ക​സ്വത്ത്‌’ എന്നു വിളി​ക്കു​ന്നുണ്ട്. (സങ്കീ. 135: 4) ഇസ്രാ​യേ​ല്യ​ര​ല്ലാത്ത ചിലരും യഹോ​വ​യു​ടെ ജനത്തിന്‍റെ ഭാഗമാ​യി​ത്തീ​രു​മെന്നു ഹോ​ശേ​യ​യു​ടെ പുസ്‌തകം മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ഹോശേ. 2:23) ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള ‘വിശു​ദ്ധ​ജ​ന​ത​യു​ടെ’ കൂട്ടത്തിൽ ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രെ​യും യഹോവ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി​യ​പ്പോൾ ഹോ​ശേ​യ​യു​ടെ ഈ പ്രവചനം നിറ​വേറി. (പ്രവൃ. 10:45; റോമ. 9:23-26; 1 പത്രോ. 2:9, 10) ഈ “വിശു​ദ്ധ​ജനത” വളരെ വിശി​ഷ്ട​മായ ഒരു വിധത്തിൽ യഹോ​വ​യു​ടെ ‘പ്രത്യേ​ക​സ്വ​ത്താണ്‌.’ അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ച​വ​രും സ്വർഗീ​യ​ജീ​വ​നു​വേണ്ടി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും ആണ്‌. ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള, ബഹുഭൂ​രി​പ​ക്ഷം​വ​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​മോ? യഹോവ അവരെ​യും തന്‍റെ ‘ജനമെ​ന്നും’ താൻ ‘തിര​ഞ്ഞെ​ടു​ത്ത​വ​രെ​ന്നും’ വിളി​ക്കു​ന്നു.—യശ. 65:22.

3. (എ) ഇന്ന് യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം ആസ്വദി​ക്കു​ന്നത്‌ ആരാണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ഇന്ന്, സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള ‘ചെറിയ ആട്ടിൻകൂ​ട്ട​വും’ ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള “വേറെ ആടുക​ളും” ഒരുമിച്ച് ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി’ യഹോ​വയെ സേവി​ക്കു​ന്നു. യഹോവ അവരെ വളരെ മൂല്യ​മു​ള്ള​വ​രാ​യി​ട്ടാ​ണു കാണു​ന്നത്‌. (ലൂക്കോ. 12:32; യോഹ. 10:16) യഹോ​വ​യു​മാ​യി ഇത്ര അടുത്ത ബന്ധത്തി​ലേക്കു വരാൻ അനുവ​ദി​ച്ച​തി​നു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! ജീവി​ത​ത്തി​ലൂ​ടെ ആ നന്ദി കാണി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഈ ലേഖനം ചർച്ച ചെയ്യും.

ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്

4. യഹോ​വ​യു​മാ​യി ഒരു ബന്ധം സാധ്യ​മാ​യ​തി​നു നന്ദി കാണി​ക്കാ​വുന്ന ഒരു വിധം ഏതാണ്‌, സമാന​മായ ഒരു കാര്യം യേശു എങ്ങനെ​യാ​ണു ചെയ്‌തത്‌?

4 മുഴു​ഹൃ​ദ​യ​ത്തോ​ടെ നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു​കൊണ്ട് നമ്മൾ യഹോ​വ​യോ​ടുള്ള നന്ദി കാണി​ക്കു​ന്നു. സ്‌നാ​ന​പ്പെ​ടു​മ്പോൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണെ​ന്നും യഹോ​വയെ പൂർണ​മാ​യി അനുസ​രി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ണെ​ന്നും നമ്മൾ പരസ്യ​മാ​യി കാണി​ക്കു​ക​യാണ്‌. (എബ്രാ. 12:9) സമാന​മായ കാര്യ​മാ​ണു സ്‌നാ​ന​സ​മ​യത്ത്‌ യേശു​വും ചെയ്‌തത്‌. ഒരർഥ​ത്തിൽ യഹോ​വ​യോ​ടു യേശു ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: “എന്‍റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാ​ന​ല്ലോ എന്‍റെ ആഗ്രഹം.” (സങ്കീ. 40:7, 8, അടിക്കു​റിപ്പ്) ദൈവ​ത്തി​നു സമർപ്പി​ച്ചി​രുന്ന ഒരു ജനതയു​ടെ ഭാഗമാ​യി​ട്ടാ​ണു ജനിച്ച​തെ​ങ്കി​ലും യേശു യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നാ​യി തന്നെത്തന്നെ സമർപ്പി​ച്ചു.

5, 6. (എ) യേശു സ്‌നാ​ന​മേ​റ്റ​പ്പോൾ യഹോവ എന്താണു പറഞ്ഞത്‌? (ബി) എല്ലാം യഹോ​വ​യു​ടേ​താ​ണെ​ങ്കി​ലും നമ്മുടെ സമർപ്പ​ണത്തെ യഹോവ വിലമ​തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കുക.

5 യേശു സ്‌നാ​ന​മേ​റ്റ​തി​നെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌? ബൈബിൾവി​വ​രണം പറയുന്നു: “സ്‌നാ​ന​മേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന് കയറു​മ്പോൾ ആകാശം തുറന്നു. ദൈവ​ത്തി​ന്‍റെ ആത്മാവ്‌ പ്രാവു​പോ​ലെ യേശു​വി​ന്‍റെ മേൽ ഇറങ്ങി​വ​രു​ന്നതു യോഹ​ന്നാൻ കണ്ടു. ‘ഇവൻ എന്‍റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു’ എന്ന് ആകാശ​ത്തു​നിന്ന് ഒരു ശബ്ദവും ഉണ്ടായി.” (മത്താ. 3:16, 17) യേശു അപ്പോൾത്തന്നെ സ്വർഗീ​യ​പി​താ​വി​ന്‍റെ സ്വത്താ​യി​രു​ന്നു. എങ്കിലും തന്‍റെ ഇഷ്ടം ചെയ്യു​ന്ന​തി​നു മാത്ര​മാ​യി ജീവിതം മാറ്റി​വെ​ക്കാൻ മകൻ മനസ്സു കാണി​ച്ചത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു. ഇതു​പോ​ലെ നമ്മളും ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു. ധാരാളം അനു​ഗ്ര​ഹങ്ങൾ നൽകി യഹോവ നമ്മളെ ആദരി​ക്കു​ക​യും ചെയ്യും.—സങ്കീ. 149:4.

6 ഉദാഹ​ര​ണ​ത്തിന്‌, ഒരു മനുഷ്യ​നു മനോ​ഹ​ര​മായ പൂക്കൾ നിറഞ്ഞ ഒരു പൂന്തോ​ട്ട​മു​ണ്ടെന്നു വിചാ​രി​ക്കുക. ഒരു ദിവസം അദ്ദേഹ​ത്തി​ന്‍റെ കുഞ്ഞു​മകൾ തോട്ട​ത്തിൽനിന്ന് ഒരു പൂവ്‌ ഇറുത്ത്‌ അദ്ദേഹ​ത്തി​നു സമ്മാന​മാ​യി നൽകി. ആ പിതാവ്‌ ഇങ്ങനെ ചിന്തി​ക്കു​മോ: ‘ഈ പൂവ്‌ എന്‍റേതു​ത​ന്നെ​യല്ലേ? ഇത്‌ എടുത്ത്‌ എനിക്കു തന്നാൽ ഒരു സമ്മാന​മാ​കു​മോ?’ സ്‌നേ​ഹ​മുള്ള ഒരു പിതാവ്‌ അങ്ങനെ ചിന്തി​ക്കു​ക​പോ​ലു​മില്ല. തന്‍റെ കുഞ്ഞു​മ​കൾക്കു തന്നോ​ടുള്ള സ്‌നേ​ഹ​മാണ്‌ ആ പൂവിൽ അദ്ദേഹം കാണു​ന്നത്‌, അദ്ദേഹ​ത്തി​നു വളരെ സന്തോഷം തോന്നും. തോട്ട​ത്തി​ലെ മറ്റെല്ലാ പൂക്ക​ളെ​ക്കാ​ളും തന്‍റെ മകൾ തന്ന പൂവിനെ അദ്ദേഹം വിലയു​ള്ള​താ​യി കാണും. സമാന​മാ​യി, നമ്മൾ പൂർണ​മാ​യി നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കു​മ്പോൾ യഹോ​വ​യും ഇതു​പോ​ലെ സന്തോ​ഷി​ക്കി​ല്ലേ?—പുറ. 34:14.

7. തന്നെ മനസ്സോ​ടെ സേവി​ക്കു​ന്ന​വ​രെ​പ്പറ്റി യഹോ​വ​യ്‌ക്ക് എന്താണു തോന്നു​ന്ന​തെന്നു മലാഖി പ്രവാ​ചകൻ എങ്ങനെ​യാ​ണു വിശദീ​ക​രി​ക്കു​ന്നത്‌?

7 മലാഖി 3:16 വായി​ക്കുക. നിങ്ങൾ ഇതേവരെ സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ അതിന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് ചിന്തി​ക്കണം. ഉരുവായ നിമി​ഷം​മു​തൽ മനുഷ്യ​വർഗ​ത്തി​ലെ മറ്റ്‌ എല്ലാവ​രെ​യും​പോ​ലെ നിങ്ങളും യഹോ​വ​യു​ടേ​താണ്‌. എന്നാൽ ഒന്നു ചിന്തി​ക്കുക, യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ അംഗീ​ക​രി​ക്കു​ന്നെന്നു കാണി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​യി നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​മ്പോൾ അത്‌ യഹോ​വയെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ക്കും! (സുഭാ. 23:15) തന്നെ മനസ്സോ​ടെ സേവി​ക്കു​ന്ന​വർക്ക് യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും, അവരുടെ പേരുകൾ തന്‍റെ “ഓർമ​പ്പു​സ്‌ത​ക​ത്തിൽ” എഴുതു​ക​യും ചെയ്യും.

8, 9. യഹോ​വ​യു​ടെ “ഓർമ​പ്പു​സ്‌ത​ക​ത്തിൽ” പേരു​ള്ള​വ​രിൽനിന്ന് യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

8 നമ്മുടെ പേര്‌ യഹോ​വ​യു​ടെ “ഓർമ​പ്പു​സ്‌ത​ക​ത്തിൽ” നിലനിൽക്ക​ണ​മെ​ങ്കിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യണം. നമ്മൾ ‘യഹോ​വയെ ഭയപ്പെ​ടു​ക​യും ദൈവ​നാ​മ​ത്തെ​ക്കു​റിച്ച് ധ്യാനി​ക്കു​ക​യും’ വേണ​മെന്നു മലാഖി പറയുന്നു. മറ്റൊ​രാൾക്കോ മറ്റൊരു വസ്‌തു​വി​നോ, ആരാധ​ന​യും ഭക്തിയും കൊടു​ക്കു​ന്നെ​ങ്കിൽ നമ്മുടെ പേര്‌ യഹോ​വ​യു​ടെ പുസ്‌ത​ക​ത്തിൽനിന്ന് നീക്കം ചെയ്യ​പ്പെ​ടും.—പുറ. 32:33; സങ്കീ. 69:28.

9 അതു​കൊണ്ട് യഹോ​വ​യ്‌ക്കു സമർപ്പണം നടത്തു​ന്ന​തിൽ കേവലം ഒരു വാക്കു കൊടു​ക്കു​ന്ന​തി​ലും സ്‌നാ​ന​പ്പെ​ടു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. ഇതൊക്കെ നിമി​ഷ​നേ​രം​കൊണ്ട് കഴിഞ്ഞു​പോ​കും. എന്നാൽ സത്യാ​രാ​ധന ഒരു ജീവി​ത​രീ​തി​യാണ്‌. യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കു​ന്ന​വ​രായ നമ്മൾ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം, ഓരോ ദിവസ​വും യഹോ​വയെ അനുസ​രി​ക്കണം.—1 പത്രോ. 4:1, 2.

ലോക​ത്തി​ന്‍റെ മോഹങ്ങൾ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്

10. യഹോ​വയെ സേവി​ക്കു​ന്ന​വ​രും അല്ലാത്ത​വ​രും തമ്മിൽ പ്രകട​മായ എന്തു വ്യത്യാ​സ​മു​ണ്ടാ​യി​രി​ക്കണം?

10 കഴിഞ്ഞ ലേഖന​ത്തിൽ കയീ​നെ​യും ശലോ​മോ​നെ​യും ഇസ്രാ​യേ​ല്യ​രെ​യും കുറി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ നമ്മൾ ചിന്തിച്ചു. അവർ എല്ലാവ​രും യഹോ​വയെ ആരാധി​ക്കു​ന്നെന്ന് അവകാ​ശ​പ്പെ​ട്ട​വ​രാണ്‌. പക്ഷേ അവർ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ത്തില്ല. യഹോ​വ​യ്‌ക്കു​ള്ളവർ തിന്മയെ വെറു​ത്തു​കൊണ്ട് നീതി​യു​ടെ പക്ഷത്ത്‌ ഉറച്ചു​നിൽക്ക​ണ​മെന്ന് ഇവരുടെ ദൃഷ്ടാ​ന്തങ്ങൾ വ്യക്തമാ​യി കാണി​ച്ചു​ത​രു​ന്നു. (റോമ. 12:9) ‘ഓർമ​പ്പു​സ്‌ത​ക​ത്തെ​ക്കു​റിച്ച്’ മലാഖി പരാമർശി​ച്ച​ശേഷം, “നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള” വ്യത്യാ​സ​ത്തെ​ക്കു​റിച്ച് യഹോവ പറഞ്ഞതു തികച്ചും ഉചിത​മാണ്‌.—മലാ. 3:18.

11. നമ്മൾ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്നെന്നു മറ്റുള്ളവർ വ്യക്തമാ​യി അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്?

11 തന്‍റെ ജനമായി നമ്മളെ തിര​ഞ്ഞെ​ടു​ത്ത​തിന്‌ യഹോ​വ​യോ​ടു നന്ദി കാണി​ക്കാൻ കഴിയുന്ന മറ്റൊരു കാര്യം ഇതാണ്‌: നമ്മുടെ ആത്മീയ​പു​രോ​ഗതി ‘എല്ലാവർക്കും വ്യക്തമാ​യി കാണാൻ’ കഴിയണം. (1 തിമൊ. 4:15; മത്താ. 5:16) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ഞാൻ എല്ലാ കാര്യ​ത്തി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌തത പുലർത്തു​ന്നു​ണ്ടെന്നു മറ്റുള്ള​വർക്കു പ്രകട​മാ​ണോ? യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​ണെന്നു മറ്റുള്ള​വരെ അറിയി​ക്കാൻ കിട്ടുന്ന അവസര​ങ്ങൾക്കാ​യി ഞാൻ നോക്കി​യി​രി​ക്കു​ന്നു​ണ്ടോ?’ സ്വന്തം ജനമായി യഹോവ നമ്മളെ തിര​ഞ്ഞെ​ടു​ത്തിട്ട്, നമ്മൾ യഹോ​വ​യു​ടേ​താ​ണെന്നു തിരി​ച്ച​റി​യി​ക്കാൻ മടി കാണി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യ്‌ക്ക് എത്രമാ​ത്രം ദുഃഖം തോന്നും!—സങ്കീ. 119:46; മർക്കോസ്‌ 8:38 വായി​ക്കുക.

നിങ്ങളുടെ ജീവി​ത​രീ​തി നിങ്ങളെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി തിരി​ച്ച​റി​യി​ക്കു​ന്നു​ണ്ടോ? (12, 13 ഖണ്ഡികകൾ കാണുക)

12, 13. ചിലർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണോ അല്ലയോ എന്നു തിരി​ച്ച​റി​യാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

12 സങ്കടക​ര​മെന്നു പറയട്ടെ, ചിലർ ‘ലോക​ത്തി​ന്‍റെ ആത്മാവി​നെ’ അനുക​രി​ക്കു​ന്ന​തു​കൊണ്ട് അവർ ‘ദൈവത്തെ സേവി​ക്കു​ന്ന​വ​രാ​ണോ സേവി​ക്കാ​ത്ത​വ​രാ​ണോ’ എന്നു വ്യക്തമാ​യി പറയാൻ കഴിയു​ന്നില്ല. (1 കൊരി. 2:12) ‘ജഡമോ​ഹങ്ങൾ’ തൃപ്‌തി​പ്പെ​ടു​ത്താൻ ഒരുവനെ പ്രേരി​പ്പി​ക്കു​ന്ന​താ​ണു ലോക​ത്തി​ന്‍റെ ആത്മാവ്‌. (എഫെ. 2:3) ഉദാഹ​ര​ണ​ത്തിന്‌, വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റിച്ച് നമുക്ക് എത്ര കൂടെ​ക്കൂ​ടെ ബുദ്ധി​യു​പ​ദേശം ലഭിച്ചി​ട്ടുണ്ട്! എന്നിട്ടും മാന്യ​മ​ല്ലാത്ത വസ്‌ത്ര​ധാ​ര​ണ​വും ചമയവും ആണ്‌ ചിലർ ഇപ്പോ​ഴും ഇഷ്ടപ്പെ​ടു​ന്നത്‌. ഇറുകി​പ്പി​ടി​ച്ച​തും ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തും ആയ വസ്‌ത്ര​ങ്ങ​ളാണ്‌ അവർ ധരിക്കു​ന്നത്‌. ക്രിസ്‌തീ​യ​കൂ​ടി​വ​ര​വു​കൾക്കു​പോ​ലും അവർ അങ്ങനെ​യാ​ണു വരുന്നത്‌! മറ്റു ചിലർ മുടി വെട്ടു​ന്ന​തി​ലും മുടി ചീകു​ന്ന​തി​ലും അങ്ങേയ​റ്റത്തെ ഫാഷൻ അവലം​ബി​ക്കു​ന്നു. (1 തിമൊ. 2:9, 10) ഫലമോ? ഒരു കൂട്ടത്തി​ലാ​യി​രി​ക്കു​മ്പോൾ അവർ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണോ അതോ ‘ലോക​ത്തി​ന്‍റെ സുഹൃ​ത്തു​ക്ക​ളാ​ണോ’ എന്നു തിരി​ച്ച​റി​യുക ബുദ്ധി​മു​ട്ടാണ്‌.—യാക്കോ. 4:4.

13 മറ്റു ചില കാര്യ​ങ്ങ​ളി​ലും സാക്ഷി​ക​ളിൽ ചിലർ ലോക​ത്തി​ന്‍റെ രീതികൾ ഉപേക്ഷി​ച്ചി​ട്ടില്ല. കൂടി​വ​ര​വു​ക​ളി​ലെ ചില തരം ഡാൻസും മറ്റു പ്രവർത്ത​ന​ങ്ങ​ളും ക്രിസ്‌ത്യാ​നി​കൾക്കു സ്വീകാ​ര്യ​മാ​യി​രി​ക്കുന്ന എല്ലാ അതിർവ​ര​മ്പു​ക​ളും ലംഘി​ക്കു​ന്ന​താണ്‌. ആത്മീയ​വ്യ​ക്തി​കൾക്ക് ഒട്ടും ചേരാത്ത വിധത്തി​ലുള്ള സ്വന്തം ഫോ​ട്ടോ​ക​ളും അഭി​പ്രാ​യ​ങ്ങ​ളും സോഷ്യൽമീ​ഡി​യ​യിൽ അവർ പോസ്റ്റ് ചെയ്യാ​റുണ്ട്. ഒരുപക്ഷേ ഏതെങ്കി​ലും ഗുരു​ത​ര​മായ പാപം ചെയ്‌ത​തി​ന്‍റെ പേരിൽ അവർക്കെ​തി​രെ ക്രിസ്‌തീ​യ​സ​ഭ​യിൽ ശിക്ഷണ​ന​ട​പ​ടി​ക​ളൊ​ന്നും എടുത്തി​ട്ടി​ല്ലാ​യി​രി​ക്കാം. പക്ഷേ നല്ല പെരു​മാ​റ്റം കാത്തു​സൂ​ക്ഷി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കുന്ന, യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിലെ അവരുടെ സമപ്രാ​യ​ക്കാർക്ക് ഇത്തരക്കാർ മോശ​മായ സ്വാധീ​ന​മാ​യേ​ക്കാം.—1 പത്രോസ്‌ 2:11, 12 വായി​ക്കുക.

യഹോവയുടെ പക്ഷത്ത്‌ ഉറച്ചു​നിൽക്കാ​ത്തവർ നിങ്ങളെ സ്വാധീ​നി​ക്കാൻ അനുവ​ദി​ക്ക​രുത്‌

14. യഹോ​വ​യു​മാ​യുള്ള നമ്മുടെ പ്രത്യേ​ക​ബന്ധം സംരക്ഷി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

14 “ജഡത്തിന്‍റെ മോഹം, കണ്ണിന്‍റെ മോഹം, വസ്‌തു​വ​കകൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്കൽ” ഇക്കാര്യ​ങ്ങ​ളെ​ല്ലാം ലോകം അത്യു​ത്സാ​ഹ​ത്തോ​ടെ ഉന്നമി​പ്പി​ക്കു​ക​യാണ്‌. (1 യോഹ. 2:16) എന്നാൽ നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​യ​തു​കൊണ്ട് “അഭക്തി​യും ലൗകി​ക​മോ​ഹ​ങ്ങ​ളും തള്ളിക്ക​ളഞ്ഞ് സുബോ​ധ​ത്തോ​ടെ​യും നീതി​നി​ഷ്‌ഠ​യോ​ടെ​യും ദൈവ​ഭ​ക്തി​യോ​ടെ​യും ഈ വ്യവസ്ഥി​തി​യിൽ ജീവി​ക്കാൻ” നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (തീത്തോ. 2:12) നമ്മുടെ സംസാരം, തീറ്റി, കുടി, വസ്‌ത്ര​ധാ​രണം, ചമയം, ജോലി എന്നുവേണ്ട എല്ലാ കാര്യ​ങ്ങ​ളി​ലും നമ്മളെ നിരീ​ക്ഷി​ക്കു​ന്ന​വർക്കു നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണെന്നു മനസ്സി​ലാ​കണം.—1 കൊരി​ന്ത്യർ 10:31, 32 വായി​ക്കുക.

‘പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ച്ചു​കൊണ്ട്’

15. നമ്മൾ സഹാരാ​ധ​ക​രോ​ടു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്?

15 സഹാരാ​ധ​ക​രോട്‌ എങ്ങനെ ഇടപെ​ടു​ന്നു എന്നതും യഹോ​വ​യു​മാ​യുള്ള സൗഹൃ​ദത്തെ നമ്മൾ വില​പ്പെ​ട്ട​താ​യി കാണു​ന്നു​ണ്ടോ എന്നു തെളി​യി​ക്കും. അവരും യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌. അക്കാര്യം എപ്പോ​ഴും നമ്മുടെ മനസ്സി​ലു​ണ്ടെ​ങ്കിൽ നമ്മൾ ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും സഹോ​ദ​ര​ങ്ങ​ളോട്‌ ഇടപെ​ടും. (1 തെസ്സ. 5:15) യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യ​ന്മാ​രാ​ണെന്ന് എല്ലാവ​രും അറിയും.”—യോഹ. 13:35.

16. തന്‍റെ ജനത്തെ യഹോവ എത്ര കരുത​ലോ​ടെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ മോശ​യു​ടെ നിയമ​ത്തി​ലെ ഒരു ഉദാഹ​രണം പറയുക.

16 സഹോ​ദ​ര​ങ്ങ​ളോ​ടു നമ്മൾ എങ്ങനെ ഇടപെ​ട​ണ​മെന്നു മനസ്സി​ലാ​ക്കാൻ ഇക്കാര്യം ചിന്തി​ക്കുക. യഹോ​വ​യു​ടെ ആലയത്തി​ലെ ഉപകര​ണങ്ങൾ സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി മാത്ര​മാ​യി വേർതി​രി​ച്ച​വ​യാ​യി​രു​ന്നു. ഈ ഉപകര​ണങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ വ്യക്തമായ നിർദേ​ശങ്ങൾ നൽകി​യി​രു​ന്നു. അതു ലംഘി​ക്കു​ന്ന​വർക്കു മരണശി​ക്ഷ​യാ​ണു ലഭിച്ചി​രു​ന്നത്‌. (സംഖ്യ 1:50, 51) തന്‍റെ ആരാധ​ന​യിൽ ഉപയോ​ഗി​ച്ചി​രുന്ന ജീവനി​ല്ലാത്ത ഉപകര​ണ​ങ്ങ​ളു​ടെ കാര്യ​ത്തിൽ യഹോവ അത്ര ശ്രദ്ധി​ച്ചെ​ങ്കിൽ സ്വന്തം ജനമായി തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന, തനിക്കു സമർപ്പി​ച്ചി​രി​ക്കുന്ന വിശ്വ​സ്‌ത​രായ ആരാധ​ക​രു​ടെ ക്ഷേമത്തിൽ യഹോവ എത്ര ശ്രദ്ധയു​ള്ള​വ​നാ​യി​രി​ക്കും! ഒരിക്കൽ യഹോവ തന്‍റെ ജനത്തോ​ടു സംസാ​രി​ച്ച​പ്പോൾ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ തൊടു​ന്നവൻ എന്‍റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്നു.”—സെഖ. 2:8.

17. യഹോവ ‘ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌’ എന്താണ്‌?

17 തന്‍റെ ജനം തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ക​യും ഇടപെ​ടു​ക​യും ചെയ്യു​ന്നത്‌ യഹോവ ‘ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌’ എന്നു മലാഖി എഴുതി. (മലാ. 3:16) തീർച്ച​യാ​യും “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു.” (2 തിമൊ. 2:19) നമ്മൾ പറയു​ന്ന​തും ചെയ്യു​ന്ന​തും ആയ ഓരോ കാര്യ​വും യഹോവ അറിയു​ന്നുണ്ട്. (എബ്രാ. 4:13) നമ്മൾ ദയയോ​ടെയല്ല സഹാരാ​ധ​ക​രോട്‌ ഇടപെ​ടു​ന്ന​തെ​ങ്കിൽ യഹോവ അതു ശ്രദ്ധി​ക്കും. അതേസ​മയം നമ്മൾ ആതിഥ്യ​വും ഔദാ​ര്യ​വും ക്ഷമയും ദയയും കാണി​ക്കു​മ്പോൾ അതും യഹോ​വ​യു​ടെ കണ്ണിൽപ്പെ​ടാ​തെ പോകി​ല്ലെന്ന കാര്യ​ത്തിൽ നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം.—എബ്രാ. 13:16; 1 പത്രോ. 4:8, 9.

“യഹോവ തന്‍റെ ജനത്തെ ഉപേക്ഷി​ക്കില്ല”

18. യഹോ​വ​യു​ടെ ജനമാ​യി​രി​ക്കാ​നുള്ള പദവി തന്നതിനു നമുക്ക് എങ്ങനെ നന്ദി കാണി​ക്കാം?

18 തന്‍റെ ജനമാ​യി​രി​ക്കാ​നുള്ള പദവി തന്നതിന്‌ യഹോ​വ​യോ​ടു നന്ദി കാണി​ക്കാൻ നമ്മളെ​ല്ലാം അതിയാ​യി ആഗ്രഹി​ക്കു​ന്നു. നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു സ്വമന​സ്സാ​ലെ സമർപ്പി​ച്ചു​കൊണ്ട് നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണെന്ന കാര്യം അംഗീ​ക​രി​ക്കു​ന്നു. അതാണു ജ്ഞാന​മെന്നു നമുക്ക് അറിയാം. “വക്രത​യു​ള്ള​തും വഴിപി​ഴ​ച്ച​തും ആയ ഒരു തലമു​റ​യിൽ” ആണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. എങ്കിലും “കുറ്റമ​റ്റ​വ​രും നിഷ്‌ക​ള​ങ്ക​രും ആയി” നമ്മൾ ‘ഈ ലോക​ത്തിൽ ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നത്‌’ മറ്റുള്ളവർ കാണണ​മെന്നു നമ്മൾ ആഗ്രഹി​ക്കു​ന്നു. (ഫിലി. 2:15) മോശ​മാ​യ​തിന്‌ എതിരെ നമ്മൾ ഒരു ഉറച്ച നിലപാ​ടെ​ടു​ക്കു​ന്നു. (യാക്കോ. 4:7) അതു​പോ​ലെ, സഹാരാ​ധ​ക​രും യഹോ​വ​യ്‌ക്കു​ള്ള​വ​രാ​ണെന്നു മനസ്സി​ലാ​ക്കി​ക്കൊണ്ട് അവരെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു.—റോമ. 12:10.

19. തനിക്കു​ള്ള​വർക്ക് യഹോവ എങ്ങനെ​യാ​ണു പ്രതി​ഫലം കൊടു​ക്കു​ന്നത്‌?

19 “യഹോവ തന്‍റെ ജനത്തെ ഉപേക്ഷി​ക്കില്ല” എന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. (സങ്കീ. 94:14) ഇത്‌ ഉറപ്പുള്ള ഒരു വാഗ്‌ദാ​ന​മാണ്‌, എന്തൊക്കെ സംഭവി​ച്ചാ​ലും യഹോവ നമ്മു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹത്തെ തടയാൻ മരണത്തി​നു​പോ​ലു​മാ​കില്ല. (റോമ. 8:38, 39) “ജീവി​ക്കു​ന്നെ​ങ്കിൽ നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി ജീവി​ക്കു​ന്നു. മരിക്കു​ന്നെ​ങ്കിൽ നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി മരിക്കു​ന്നു. അതു​കൊണ്ട് ജീവി​ച്ചാ​ലും മരിച്ചാ​ലും നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌.” (റോമ. 14:8) മരിച്ചു​പോയ തന്‍റെ വിശ്വ​സ്‌ത​രായ എല്ലാ സുഹൃ​ത്തു​ക്ക​ളെ​യും യഹോവ തിരികെ കൊണ്ടു​വ​രുന്ന ദിവസ​ത്തി​നാ​യി നമ്മൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. (മത്താ. 22:32) ഇപ്പോൾപ്പോ​ലും നമ്മൾ അനേകം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നുണ്ട്. ബൈബിൾ പറയുന്നു: “യഹോവ ദൈവ​മാ​യുള്ള ജനത, തന്‍റെ സ്വത്തായി ദൈവം തിര​ഞ്ഞെ​ടുത്ത ജനം, സന്തുഷ്ടർ.”—സങ്കീ. 33:12.