വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  1 2018 | ബൈബിൾ ഇന്നും പ്രായോഗികമാണോ?

ബൈബിൾ ഇന്നും പ്രാ​യോ​ഗി​ക​മാ​ണോ?

ഈ അത്യാ​ധു​നിക ഹൈ​ടെക്‌ ലോക​ത്തിൽ വിവര​ങ്ങ​ളു​ടെ ഒരു പ്രളയം​ത​ന്നെ​യാ​ണു​ള്ളത്‌. വളരെ പുരാ​ത​ന​ഗ്ര​ന്ഥ​മായ ബൈബിൾ ഇക്കാലത്തും പ്രാ​യോ​ഗി​ക​മാ​ണോ? ബൈബിൾ പറയുന്നു:

‘തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌. അവ പഠിപ്പി​ക്കാൻ ഉപകരി​ക്കു​ന്നു.’​—2 തിമൊ​ഥെ​യൊസ്‌ 3:16.

ഈ ലക്കം വീക്ഷാഗോപുരം ജീവിതത്തിന്‍റെ എല്ലാ വശങ്ങളി​ലും മനുഷ്യ​രെ വഴിന​യി​ക്കാ​നാ​കു​മെന്ന ബൈബി​ളി​ന്‍റെ അവകാ​ശ​വാ​ദം ശരിയാ​ണോ എന്നു പരി​ശോ​ധി​ക്കു​ന്നു.

 

ബൈബിളിന്‍റെ മാർഗനിർദേശം ഇന്ന് പ്രായോഗികമാണോ?

അനുനിമിഷം വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്ത്‌ എന്തിനു ബൈബിളിലേക്കു തിരിയണം? അതും, 2,000 വർഷം മുമ്പ് എഴുതിത്തീർന്ന ഒരു പുസ്‌തകത്തിലേക്ക്.

ബൈബിൾപഠിപ്പിക്കലുകൾ​—കാലത്തെ വെല്ലുന്ന ജ്ഞാനം!

അനുനിമിഷം വിവരങ്ങൾ പുതുതായി ലഭിക്കുന്നുണ്ടെങ്കിലും ബൈബിൾ ഒരു പഴഞ്ചൻ പുസ്‌തകമാകുന്നില്ല. പ്രായോഗികവും ഏതുസമയത്തും ആവശ്യമുള്ളതും ആയ മൂല്യങ്ങളിലും തത്ത്വങ്ങളിലും അടിസ്ഥാനപ്പെട്ടതാണ്‌ ബൈബിൾപഠിപ്പിക്കലുകൾ.

കാലഹരണപ്പെട്ടതോ കാലത്തിനു മുമ്പേയുള്ളതോ?

ബൈബിൾ ഒരു ശാസ്‌ത്രപുസ്‌തകമല്ല. എന്നാൽ ശാസ്‌ത്രീയകാര്യങ്ങളെക്കുറിച്ചുള്ള ബൈബിളിലെ പ്രസ്‌താവനകൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

1 പ്രശ്‌നങ്ങൾ ഒഴിവാക്കാൻ

ജീവിതത്തിലെ ചില വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദൈവികജ്ഞാനം ആളുകളെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നു കാണുക.

2 പ്രശ്‌നങ്ങൾ പരിഹരിക്കാൻ

അമിതമായ ഉത്‌കണ്‌ഠ, കാര്യങ്ങൾ പിന്നത്തേക്കു വെക്കുന്ന ശീലം, ഏകാന്തത എന്നിങ്ങനെ നിലനിൽക്കുന്നതും നിരാശപ്പെടുത്തുന്നതും ആയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ബൈബിൾ തരുന്നു.

3 പ്രശ്‌നങ്ങൾ​—എങ്ങനെ ഒത്തുപോകാം?

മാറാരോഗം, മരണം എന്നിങ്ങനെയുള്ള നമുക്ക് പരിഹരിക്കാനോ ഒഴിവാക്കാനോ സാധിക്കാത്ത പ്രശ്‌നങ്ങളുമായി എങ്ങനെ ഒത്തുപോകാം?

ബൈബിളും നിങ്ങളുടെ ഭാവിയും

നമ്മുടെ തൊട്ടുമുമ്പിലുള്ള പ്രശ്‌നങ്ങൾ അഥവാ ഈ അനിശ്ചിതലോകത്തിൽ നമുക്കു ദിവസവുമുണ്ടാകുന്ന പ്രശ്‌നങ്ങൾ നേരിടാൻ ദൈവവചനം നമ്മളെ സഹായിക്കുന്നു. എന്നാൽ ഇതിലും ഏറെ കാര്യങ്ങൾ ബൈബിളിനു പറയാനുണ്ട്. ഭാവിയെക്കുറിച്ച് തെളിമയുള്ളൊരു വീക്ഷണം ബൈബിൾ നൽകുന്നു.

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ഈ ചോദ്യത്തെക്കുറിച്ച് ചില ആളുകൾ വിശ്വസിക്കുന്നതും എന്നാൽ ബൈബിൾ പറയുന്നതും എന്താണെന്ന് കാണുക.