വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെല്ലുവിളികളെ തരണം ചെയ്യാൻ സഹായം

വെല്ലുവിളികളെ തരണം ചെയ്യാൻ സഹായം

വെല്ലു​വി​ളി​കളെ തരണം ചെയ്യാൻ സഹായം

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശ്രീല​ങ്ക​യി​ലെ ബ്രാഞ്ച്‌ ഓഫീ​സിന്‌, കിഴക്കൻ പ്രവി​ശ്യ​യി​ലെ യുവജന മാനവ​ശേഷി വികസന സൊ​സൈ​റ്റി​യു​ടെ സെക്ര​ട്ട​റി​യിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. അദ്ദേഹം ഉണരുക! മാസി​ക​യു​ടെ ചില മുൻല​ക്കങ്ങൾ ആവശ്യ​പ്പെ​ടു​ക​യും ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യും ചെയ്‌തു:

“നിങ്ങൾ അയച്ചുതന്ന മാസി​കകൾ വിദ്യാ​ഭ്യാ​സ​മൂ​ല്യ​മു​ള്ള​തും വിജ്ഞാ​ന​പ്ര​ദ​വും പ്രചോ​ദ​നാ​ത്മ​ക​വും അതു​പോ​ലെ യുക്തി​സ​ഹ​വും കാര്യങ്ങൾ നന്നായി ബോധ്യ​പ്പെ​ടു​ത്തി തരുന്ന​വ​യു​മാ​ണെന്ന്‌ ഞാനും എന്റെ സഹപ്ര​വർത്ത​ക​രും കണ്ടെത്തി​യി​രി​ക്കു​ന്നു. ഗൂഢോ​ദ്ദേ​ശ്യ​ത്തോ​ടെ ക്രിസ്‌തീയ ഉപദേ​ശങ്ങൾ പ്രചരി​പ്പി​ക്കുന്ന മാസി​ക​ക​ളാ​ണവ എന്നു ചിലർ പറയു​ന്നത്‌ ശരിയല്ല. എന്റെ അഭി​പ്രാ​യ​ത്തിൽ ഈ മാസി​കകൾ അതീവ​ശ്രേ​ഷ്‌ഠ​മാണ്‌.

ഉണരുക!യുടെ പ്രതി​കൾക്ക്‌ (പഴയതി​നും പുതി​യ​തി​നും) ആവശ്യം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. വരും മാസങ്ങ​ളി​ലും അങ്ങനെ തന്നെ ആയിരി​ക്കും എന്നതിന്റെ എല്ലാ സൂചന​ക​ളു​മുണ്ട്‌. നിങ്ങളു​ടെ മാസി​ക​ക​ളി​ലെ ലേഖനങ്ങൾ പ്രായ​മാ​യ​വർക്കും കുട്ടി​കൾക്കും യുവജ​ന​ങ്ങൾക്കും അറിവു പകരു​ന്ന​വ​യാണ്‌. ലൗകി​ക​ത്വ​ത്തിൽനിന്ന്‌ ഉടലെ​ടു​ക്കുന്ന, ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും വെല്ലു​വി​ളി​കളെ തരണം ചെയ്യാൻ ഇത്‌ എല്ലാ ആളുക​ളെ​യും സഹായി​ക്കു​ന്നു.”

പ്രായ​ഭേ​ദ​മ​ന്യേ എല്ലാവർക്കും ഇന്നത്തേ​തു​പോ​ലെ​യുള്ള വെല്ലു​വി​ളി​കൾ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രുന്ന അവസ്ഥ ചരി​ത്ര​ത്തിൽ ഇതിനു​മുമ്പ്‌ ഉണ്ടായി​ട്ടില്ല. ഭാവി തങ്ങൾക്ക്‌ എന്താണു കൈവ​രു​ത്താൻ പോകു​ന്ന​തെ​ന്നും തങ്ങളെ​ക്കു​റിച്ച്‌ കരുത​ലുള്ള ഒരു ദൈവ​മു​ണ്ടോ എന്നും ഇന്ന്‌ അനേക​രും അതിശ​യി​ക്കു​ന്നു. ഇത്തരം ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രി​ക​യിൽ പ്രതി​പാ​ദി​ക്കു​ന്നുണ്ട്‌. ഈ ലഘുപ​ത്രി​ക​യെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന വിലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ വിലാ​സ​ത്തി​ലോ അയക്കുക. (g01 2/22)

□ ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം: