ഉണരുക! അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു
ഉണരുക! അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു
“എന്റെ കുടുംബത്തിന് ഒരു ഭാരമായി തുടരാൻ ഞാൻ ആഗ്രഹിച്ചില്ല, അതുകൊണ്ട് ആത്മഹത്യയാണു പരിഹാരമെന്ന് ഞാൻ തീരുമാനിച്ചു,” നേപ്പാളിൽനിന്നുള്ള ഒരു വ്യക്തി എഴുതി. അദ്ദേഹം ഇങ്ങനെ തുടർന്നു: “ഞാൻ ഒരു കയർ തയ്യാറാക്കിവെച്ചു, ആത്മഹത്യക്കുള്ള സ്ഥലവും തീയതിയും നിശ്ചയിച്ചു. എന്നാൽ ആ ദിവസത്തിന് ഒരു ആഴ്‌ച മുമ്പ് എനിക്ക് 2000 ഫെബ്രുവരി 22 ലക്കം ഉണരുക! കിട്ടി.”
ആ ലക്കത്തിലെ ലേഖനപരമ്പരയുടെ വിഷയം “ആത്മഹത്യ—ആരാണു മുൻപന്തിയിൽ? വൃദ്ധരോ യുവജനങ്ങളോ?” എന്നതായിരുന്നു. ആ വ്യക്തി ഇങ്ങനെ എഴുതുന്നു: “ആ മാസിക ഒന്നെടുത്തു വായിക്കുന്നതിന് എനിക്കു സർവശക്തിയും സംഭരിക്കേണ്ടിവന്നു. ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന പത്തു ഘടകങ്ങളെ കുറിച്ചുള്ള വിശദീകരണം എന്നെ ആഴത്തിൽ സ്പർശിച്ചു. അത് എന്റെ മനസ്സു മാറാൻ ഇടയാക്കി.” തുടർന്ന് ഇങ്ങനെ പറഞ്ഞ് അദ്ദേഹം കത്ത് അവസാനിപ്പിച്ചു: “എനിക്കു വേണ്ടി നിങ്ങൾ ചെയ്തതിനു നന്ദി പറഞ്ഞേ മതിയാകൂ. നിങ്ങളുടെ ആ ലേഖനം എന്റെ ജീവൻ രക്ഷിച്ചു!”
ഇന്ന് ആത്മഹത്യാ നിരക്കുകൾ കുതിച്ചുയരുന്നതിനു പിന്നിൽ പല ഘടകങ്ങളുണ്ട്. അനേകർക്കും തങ്ങളുടെ ജീവിതത്തിന് യാതൊരു ഉദ്ദേശ്യവും ഇല്ലാത്തതായി തോന്നുന്നുവെന്നതാണ് അവയിലൊന്ന്. ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രിക മെച്ചപ്പെട്ട ഒരു ജീവിതം പ്രതീക്ഷിക്കാനാകും എന്നു കാണാൻ അനേകരെ സഹായിച്ചിരിക്കുന്നു. ഈ ലഘുപത്രികയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു വിലാസത്തിലോ അയയ്‌ക്കുക.(g01 10/8)
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: