വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

മർദന​ത്തിന്‌ ഇരയാ​കുന്ന സ്‌ത്രീ​കൾ “മർദന​ത്തിന്‌ ഇരയാ​കുന്ന സ്‌ത്രീ​കൾക്കു സഹായം” (ഡിസംബർ 8, 2001) എന്ന ലേഖന പരമ്പര​യ്‌ക്കു നിങ്ങ​ളോട്‌ എങ്ങനെ നന്ദി പറയണ​മെന്ന്‌ എനിക്ക്‌ അറിയില്ല. വീട്ടിൽ അക്രമ​ത്തിന്‌ ഇരയാ​കുന്ന ഒരു വ്യക്തി​യാ​ണു ഞാൻ. ഈ കാര്യം ഞാൻ അധികാ​രി​ക​ളോ​ടു റിപ്പോർട്ടു ചെയ്‌തു. അപ്പോ​ഴും, ഒരുത​ര​ത്തി​ലും ശമിപ്പി​ക്കാ​നാ​വാത്ത എന്റെ കഠിന ദുഃഖ​വും വേദന​യും മനസ്സി​ലാ​ക്കാൻ ആർക്കും കഴിയില്ല എന്ന കാര്യം എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. ഈ ലേഖനങ്ങൾ എന്റെ വികാ​ര​ങ്ങളെ അതേപടി പകർത്തി​യി​രി​ക്കു​ന്നു.

എൻ. എൽ., ഇറ്റലി (g02 6/22)

മാസി​ക​യു​ടെ മുൻപേജ്‌ കണ്ടതും എന്റെ കണ്ണു നിറഞ്ഞു. ഒരിക്ക​ലും സംഭവി​ച്ചി​ട്ടി​ല്ലെന്നു കരുതി സമാധാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന ചില ഭൂതകാല സംഭവങ്ങൾ അത്‌ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​മെന്ന ഭയത്താൽ ഞാൻ മുൻപേജ്‌ കാണാ​ത്ത​വി​ധം മാസിക മടക്കി​പ്പി​ടി​ച്ചു. ആ മാസിക വായി​ക്കാ​നുള്ള ശക്തിക്കാ​യി ഞാൻ പ്രാർഥി​ച്ചു. അങ്ങനെ ചെയ്‌തത്‌ എത്ര നന്നാ​യെ​ന്നോ! എന്റെ കഷ്ടപ്പാ​ടിൽ ഞാൻ ഒറ്റയ്‌ക്കല്ല എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖന പരമ്പര എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. “ഒരുവന്റെ ഇണയെ ഉപദ്ര​വി​ക്കു​ന്നത്‌ ദൈവ​ദൃ​ഷ്ടി​യിൽ കൊടിയ പാപമാണ്‌” എന്ന വാക്കുകൾ ഒരു മുറി​വിൽ കുളിർമ​യേ​കുന്ന തൈലം പകരു​ന്ന​തു​പോ​ലെ ആശ്വാ​സ​ദാ​യ​ക​മാ​യി​രു​ന്നു. യഥാർഥ ജീവിത സാഹച​ര്യ​ങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന ഇത്തരം സാന്ത്വ​ന​ദാ​യ​ക​മായ ലേഖന​ങ്ങൾക്കു നന്ദി.

ഡി.ജി.എം., ഐക്യ​നാ​ടു​കൾ (g02 6/22)

ലേഖന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ അതേ അനുഭ​വ​മാണ്‌ എനിക്കു​മു​ള്ളത്‌. മദ്യവും വളർന്നു​വന്ന സാഹച​ര്യ​വു​മാണ്‌ ആ വിധത്തിൽ പ്രവർത്തി​ക്കാൻ എന്റെ ഭർത്താ​വി​നെ പ്രേരി​പ്പി​ക്കു​ന്ന​തെന്ന്‌ ഞാൻ എന്നോ​ടു​തന്നെ പറയു​മാ​യി​രു​ന്നു. കാര്യ​ങ്ങൾക്ക്‌ ഒരു വിശദീ​ക​രണം നൽകാൻ ആ ഘടകങ്ങൾക്കാ​കു​മെ​ങ്കി​ലും അവയൊ​ന്നും അക്രമ​ത്തിന്‌ ഒരു ന്യായീ​ക​ര​ണ​മ​ല്ലെന്ന അറിവ്‌ എന്നെ വളരെ ആശ്വസി​പ്പി​ച്ചു. എന്റെ ഭർത്താവു ബൈബിൾ വായി​ക്കു​ക​യും യഹോ​വ​യു​ടെ സ്‌നേഹം തിരി​ച്ച​റി​യു​ക​യും ചെയ്യണ​മെന്ന്‌ ഞാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു.

എസ്‌. ഐ., ജപ്പാൻ (g02 6/22)

മർദനം സഹിക്കുന്ന ഒരു ഭാര്യ​യാ​ണു ഞാൻ. അതു​കൊണ്ട്‌ ഈ ലേഖന പരമ്പര​യ്‌ക്ക്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. ഞാൻ റോക്‌സാ​നാ​യാ​ണെന്ന്‌ എനിക്കു തോന്നി​പ്പോ​യി. ഉപദ്ര​വി​ക്ക​പ്പെ​ടുന്ന ഒരു ഭാര്യ​യു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ കഴിയുന്ന മറ്റാളു​കൾ ഉണ്ടെന്ന്‌ അറിയു​ന്നതു വളരെ സഹായ​ക​മാ​യി​രു​ന്നു. എന്റെ ഭർത്താ​വി​ന്റെ മനോ​ഭാ​വ​ത്തി​നു ഞാൻ കുറ്റക്കാ​രി​യ​ല്ലെന്ന്‌ ഈ ലേഖന​ങ്ങ​ളി​ലൂ​ടെ ഞാൻ മനസ്സി​ലാ​ക്കി. കൂടാതെ, ഒന്നിനും കൊള്ളാ​ത്ത​വ​ളാ​യാണ്‌ എന്റെ ഭർത്താവ്‌ എന്നെ വീക്ഷി​ക്കു​ന്ന​തെ​ങ്കി​ലും ദൈവ​ത്തി​നു ഞാൻ വില​പ്പെ​ട്ട​വ​ളാ​ണെന്നു തിരി​ച്ച​റി​യാ​നും അവ എന്നെ സഹായി​ച്ചു. ഇത്ര സഹായ​ക​മായ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു നന്ദി. ഭൗതിക സമ്പത്തി​നെ​ക്കാൾ എത്രയോ മൂല്യ​വ​ത്താണ്‌ അത്‌!

ബി. എൽ., ഫിലി​പ്പീൻസ്‌ (g02 6/22)

പറഞ്ഞു ഫലിപ്പി​ക്കാ​നാ​വാ​തെ എന്റെയു​ള്ളിൽ ഉറഞ്ഞു​കൂ​ടി കിടന്നി​രുന്ന വേദന​യും നിരാ​ശ​യും എത്ര നന്നായി നിങ്ങൾ ലേഖന​ത്തിൽ പകർത്തി​യി​രി​ക്കു​ന്നു. ഈ പ്രശ്‌ന​ത്തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന മാനസി​ക​വും വൈകാ​രി​ക​വു​മായ വേദന യഹോവ മനസ്സി​ലാ​ക്കു​ന്നു​വെന്നു കാണാൻ ഈ ലേഖന പരമ്പര എന്നെ സഹായി​ച്ചു. ദയവായി ഇതു​പോ​ലുള്ള ലേഖനങ്ങൾ തുടർന്നും എഴുതുക. കാരണം ഇത്‌ ആളുകൾ അറിയു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്യേണ്ട ഒരു പ്രശ്‌ന​മാണ്‌. എനിക്ക്‌ ഈ ലേഖന​ങ്ങ​ളിൽനി​ന്നു ലഭിച്ച​തു​പോ​ലുള്ള ആശ്വാസം മറ്റുള്ള​വർക്കും അതിൽനി​ന്നു ലഭിക്കു​മെന്ന കാര്യ​ത്തിൽ എനിക്ക്‌ ഉറപ്പുണ്ട്‌.

കെ. ഇ., ഓസ്‌​ട്രേ​ലിയ (g02 6/22)

പെട്ടെന്നു ദേഷ്യ​പ്പെ​ടുന്ന പ്രകൃ​ത​ക്കാ​ര​നായ ഒരു അച്ഛന്റെ മകളായി വളർത്ത​പ്പെട്ട ഞാൻ മിക്ക​പ്പോ​ഴും എന്റെ ഭർത്താ​വി​നോ​ടു ദേഷ്യ​പ്പെ​ടാ​റുണ്ട്‌. ചില​പ്പോൾ—അല്ല, പലപ്പോ​ഴും—ഞാൻ അദ്ദേഹത്തെ തല്ലുക​പോ​ലും ചെയ്യാ​റുണ്ട്‌. എന്നെക്കാൾ കരുത്തുള്ള ആളായ​തു​കൊണ്ട്‌ അദ്ദേഹ​ത്തി​നു വലിയ വേദന​യൊ​ന്നും എടുക്കു​ന്നി​ല്ലെന്ന്‌ ഞാൻ ചിന്തി​ച്ചി​രു​ന്നു. എന്നാൽ ലേഖന​ത്തിൽ പറഞ്ഞ കാര്യം—ഒരുവന്റെ ഇണയെ ഉപദ്ര​വി​ക്കു​ന്നതു ദൈവ​ദൃ​ഷ്ടി​യിൽ കൊടിയ പാപമാണ്‌ എന്നത്‌—വായി​ച്ച​പ്പോൾ ഞാൻ ശരിക്കും ഞെട്ടി​പ്പോ​യി. എന്റെ ഭർത്താവ്‌ സൗമ്യ​നായ ഒരു ദൈവ​ദാ​സ​നാണ്‌. അദ്ദേഹ​ത്തോട്‌ എനിക്ക്‌ എങ്ങനെ​യും മാപ്പു ചോദി​ച്ചേ മതിയാ​കൂ. ഈ ശിക്ഷണ​ത്തി​നു ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​ളാണ്‌.

ടി. ഐ., ജപ്പാൻ (g02 6/22)

ഈ മാസിക കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. അത്‌ എന്റെ സ്വന്തം അനുഭവം വായി​ക്കു​ന്നതു പോ​ലെ​യാ​യി​രു​ന്നു. എന്നാൽ അടുത്ത​കാ​ലത്ത്‌ എന്റെ ഭർത്താവ്‌ ബൈബി​ളി​നെ കുറിച്ചു ചോദ്യ​ങ്ങൾ ചോദി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. അദ്ദേഹം രാജ്യ​ഹാ​ളിൽ ഏതാനും യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 11-ാം പേജിൽ ലുർഡെസ്‌ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ എനിക്കും ‘ചില​പ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണു​ക​യാ​ണെന്ന്‌.’

ഇ. ആർ., ഐക്യ​നാ​ടു​കൾ (g02 6/22)