വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

‘ലോക​ത്തി​ലേ​ക്കും ചെറുത്‌’

ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ന്റെ ഹാരാ​ഗ്വാ ദേശീയ പാർക്കി​ലെ ഗുഹക​ളിൽ വെറും രണ്ടു സെന്റി​മീ​റ്റർ നീളമുള്ള “ലോക​ത്തി​ലെ ഏറ്റവും ചെറിയ പല്ലിവർഗ ജീവിയെ” കണ്ടെത്തി​യി​രി​ക്കു​ന്നു. “ശരീര​ത്തി​ലെ ജലാംശം തീരെ കുറഞ്ഞു​പോ​കാ​നുള്ള സാധ്യ​ത​യാണ്‌ അതു നേരി​ടുന്ന ഏറ്റവും വലിയ അപകടം. കാരണം, ശരീര പിണ്ഡ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ അതിന്റെ വലിപ്പം വളരെ കൂടുതൽ ആണ്‌” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ പറയുന്നു. “പല്ലിവർഗ​ത്തി​ലെ മാത്രമല്ല 23,000 ഉരഗങ്ങ​ളും പക്ഷിക​ളും സസ്‌ത​നി​ക​ളും അടങ്ങുന്ന ഉൽബി​വർഗ​ത്തി​ലെ​തന്നെ ഏറ്റവും ചെറിയ ജീവി​യാണ്‌ അത്‌.” വലിപ്പ​ത്തി​ന്റെ കാര്യ​ത്തിൽ അതി​നോട്‌ ഏതാണ്ട്‌ സമാന​ത​യുള്ള മറ്റൊരു പല്ലിവർഗ ജീവിയെ സമീപ​ത്തുള്ള ബ്രിട്ടീഷ്‌ വിർജിൻ ദ്വീപു​ക​ളി​ലാ​ണു കണ്ടെത്താൻ കഴിഞ്ഞി​ട്ടു​ള്ളത്‌. പത്രം കൂടു​ത​ലാ​യി ഇങ്ങനെ പറയുന്നു: “കൂടാതെ, ലോക​ത്തി​ലെ ഏറ്റവും ചെറിയ പക്ഷിയായ അഞ്ചു സെന്റി​മീ​റ്റർ നീളമുള്ള തേനീച്ച മൂളി​പ്പ​ക്ഷി​യും ഈയ​ക്കോൽ നീക്കം ചെയ്‌ത ഒരു പെൻസി​ലി​ന്റെ ദ്വാര​ത്തി​ലൂ​ടെ നുഴഞ്ഞു​പോ​കാൻ കഴിയുന്ന ലോക​ത്തി​ലെ ഏറ്റവും വണ്ണം കുറഞ്ഞ പാമ്പായ ആന്റിലി​യൻ നൂൽപാ​മ്പും കരീബി​യനു സ്വന്തമാണ്‌.”(g02 9/8)

പ്രവച​ന​ങ്ങ​ളു​ടെ ദയനീയ പരാജയം

“ഭാവി​ക​ഥ​ന​ക്കാർ, ജ്യോ​തി​ഷ​ക്കാർ, ദാർശ​നി​കർ എന്നിവ​രു​ടെ സംഘത്തിന്‌ 2001 വീണ്ടും ദയനീയ പരാജ​യ​ത്തി​ന്റെ ഒരു വർഷം ആയിരു​ന്നു” എന്ന്‌ ജർമൻ വർത്തമാ​ന​പ്പ​ത്ര​മായ സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ പറയുന്നു. ആ വർഷത്തെ പ്രവച​നങ്ങൾ വിലയി​രു​ത്തിയ ശേഷമാണ്‌ ജർമനി​യു​ടെ ഫോറം ഫോർ പാരാ​സ​യൻസ​സി​ലെ വിദഗ്‌ധർ ആ നിഗമ​ന​ത്തി​ലെ​ത്തി​യത്‌. അതീ​ന്ദ്രിയ ശക്തി ഉള്ളതായി അവകാ​ശ​പ്പെ​ട്ട​വ​രാ​രും സെപ്‌റ്റം​ബർ 11-ലെ ആക്രമ​ണ​ങ്ങ​ളോ അഫ്‌ഗാ​നി​സ്ഥാ​നി​ലെ യുദ്ധമോ മുൻകൂ​ട്ടി കണ്ടില്ല എന്നതാ​യി​രു​ന്നു ഒരു കാരണം. കൂടാതെ ജർമനി​യി​ലെ സാമ്പത്തിക മാന്ദ്യം മുൻകൂ​ട്ടി കാണാ​നും അവർക്കു കഴിഞ്ഞില്ല. മറിച്ച്‌ അവർ ഭാവിയെ കുറിച്ച്‌ ഏറെക്കു​റെ ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ള്ളവർ ആയിരു​ന്നു. 2001-ൽ ലോകം “സമാധാ​ന​ത്തി​ന്റെ ഒരു യുഗ”ത്തിലേക്കു പ്രവേ​ശി​ക്കു​മെന്നു പ്രവചി​ക്കാൻ പോലും ഒരു ദാർശ​നിക ധൈര്യ​പ്പെ​ടു​ക​യു​ണ്ടാ​യി. മനുഷ്യ പ്രവച​നങ്ങൾ അപൂർവ​മാ​യി നിവൃ​ത്തി​യേ​റി​യാൽത്ത​ന്നെ​യും അവ ഏതൊക്കെ ആയിരി​ക്കു​മെന്നു കൃത്യ​മാ​യി മുൻകൂ​ട്ടി പറയാൻ ആർക്കും കഴിയില്ല എന്നു പത്രം പറഞ്ഞു. അത്‌ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “എന്നാൽ അനവധി തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഇങ്ങനെ നിഗമനം ചെയ്യാം: തെറ്റു വരുത്തുക എന്നതു തികച്ചും മനുഷ്യസഹജമാണ്‌.”(g02 9/8)

മൊണാർക്ക്‌ ചിത്ര​ശലഭ ദുരന്തം

ജനുവരി മാസത്തി​ലെ ശൈത്യ​കാ​ലത്ത്‌ ഉണ്ടായ അതിശ​ക്ത​മായ കാറ്റി​നെ​യും മഴയെ​യും തുടർന്നു താപനില വളരെ കുറഞ്ഞത്‌ മെക്‌സി​ക്കോ​യി​ലെ മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ഏറ്റവും വലിയ രണ്ടു കോള​നി​ക​ളു​ടെ നാശത്തിൽ കലാശി​ച്ചു. ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌ത​ത​നു​സ​രിച്ച്‌ “സ്യെറാ ചിങ്ക്വാ കോള​നി​യി​ലെ ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ 74 ശതമാ​ന​വും റൊസാ​ര്യോ കോള​നി​യി​ലെ 80 ശതമാ​ന​വും നശിച്ച​താ​യി” ഗവേഷകർ കണക്കാ​ക്കു​ക​യു​ണ്ടാ​യി. ചെറിയ ഏതാനും കോള​നി​കൾ ഒഴിച്ചു​നി​റു​ത്തി​യാൽ . . . കിഴക്കൻ ഐക്യ​നാ​ടു​ക​ളി​ലെ​യും കാനഡ​യി​ലെ​യും പ്രജനനം നടത്തുന്ന മുഴു ചിത്ര​ശ​ല​ഭ​ങ്ങ​ളും ഉള്ളത്‌ ഈ വലിയ കോള​നി​ക​ളി​ലാണ്‌.” 22 കോടി​ക്കും 27 കോടി​ക്കും ഇടയ്‌ക്ക്‌ ചിത്ര​ശ​ല​ഭങ്ങൾ തണുത്തു​മ​ര​വിച്ച്‌ വൃക്ഷങ്ങ​ളി​ലെ തങ്ങളുടെ വിശ്ര​മ​സ്ഥാ​ന​ങ്ങ​ളിൽനി​ന്നു ചത്തു വീണതി​ന്റെ ഫലമായി ചില സ്ഥലങ്ങളിൽ 30 സെന്റി​മീ​റ്റർ കനത്തിൽ അവ നിലത്തെ മൂടി. ഈ നഷ്ടം ചിത്ര​ശ​ല​ഭ​ങ്ങൾക്കു വംശനാശ ഭീഷണി ഉയർത്തു​ന്നി​ല്ലെന്നു കരുത​പ്പെ​ടു​ന്നെ​ങ്കി​ലും അവയുടെ എണ്ണം വളരെ കുറഞ്ഞി​രി​ക്കുന്ന സ്ഥിതിക്ക്‌ ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രതി​കൂല കാലാ​വ​സ്ഥ​ക​ളും രോഗ​ങ്ങ​ളും അവയെ ബാധി​ക്കാൻ ഇടയു​ണ്ടെന്ന്‌ ഗവേഷകർ പറയു​ക​യു​ണ്ടാ​യി. എല്ലാ വസന്തകാ​ല​ത്തും മൊണാർക്ക്‌ ചിത്ര​ശ​ല​ഭങ്ങൾ കൂട്ട​ത്തോ​ടെ മെക്‌സി​ക്കോ​യിൽനി​ന്നു വടക്കോ​ട്ടു നടത്തുന്ന ദേശാ​ന്ത​ര​ഗ​മ​നങ്ങൾ ശ്രദ്ധേ​യ​മാണ്‌. അവ ദക്ഷിണ ഐക്യ​നാ​ടു​ക​ളിൽ മുട്ടയി​ടു​ന്നു. പുതിയ ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ രൂപാ​ന്ത​രണം പൂർണ​മാ​യി​ക്ക​ഴി​യു​മ്പോൾ അവ ദേശാ​ന്ത​ര​ഗ​മ​ന​ത്തിൽ പങ്കു​ചേ​രു​ക​യും വേനൽക്കാ​ല​മാ​കു​മ്പോ​ഴേ​ക്കും കാനഡ വരെ എത്തുക​യും ചെയ്യുന്നു. (g02 9/8)

“കൃത്യ​ത​യു​ള്ളത്‌ അതേസ​മയം കാവ്യാ​ത്മ​ക​വും”

“മുൻ ധാരണ​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി സാങ്കൽപ്പിക കഥക​ളെ​ക്കാൾ അധിക​മാ​യി വസ്‌തു​തകൾ ഉൾക്കൊ​ള്ളുന്ന” ഒരു ഗ്രന്ഥമാ​ണു ബൈബിൾ എന്ന്‌ ഫ്രഞ്ച്‌ പ്രകൃ​തി​മാ​സി​ക​യായ ടെർ സോവാഴ്‌ പറയുന്നു. ബൈബിൾ ഒരു മതഗ്ര​ന്ഥ​മാ​ണെ​ങ്കി​ലും അതിൽ “കൃത്യ​മായ ജന്തുശാ​സ്‌ത്ര നിരീ​ക്ഷ​ണങ്ങൾ” അടങ്ങി​യി​രി​ക്കു​ന്ന​താ​യി ഇസ്രാ​യേ​ലി​ലെ പ്രകൃ​തി​ശാ​സ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്രകൃ​തി​ശാ​സ്‌ത്ര​ജ്ഞരെ സംബന്ധി​ച്ചി​ട​ത്തോ​ളം “സങ്കീർത്ത​ന​വും സദൃശ​വാ​ക്യ​ങ്ങ​ളും വളരെ വിലപ്പെട്ട വിവര​ങ്ങ​ളു​ടെ ഉറവി​ട​ങ്ങ​ളാണ്‌ എന്ന്‌ ലേഖനം പറഞ്ഞു.” അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽ . . . മലയാ​ടി​ന്റെ ഗർഭകാ​ലം, കാട്ടു​ക​ഴു​ത​യു​ടെ​യും നീർക്കു​തി​ര​യു​ടെ​യും സ്വാഭാ​വിക പരിസ്ഥി​തി എന്നിവയെ കുറിച്ചു കൃത്യ​ത​യു​ള്ള​തും അതേസ​മയം കാവ്യാ​ത്മ​ക​വു​മായ വിവര​ണങ്ങൾ അടങ്ങിയിരിക്കുന്നു.”(g02 9/8)

“വിചിത്ര ജോഡി”

“സാധാ​ര​ണ​ഗ​തി​യിൽ ഒരു സിംഹി​യും ഓറി​ക്‌സ്‌ കിടാ​വും തമ്മിലുള്ള ഏതൊരു ബന്ധവും ഏറെ നീണ്ടു​നിൽക്കില്ല, എന്നു മാത്രമല്ല കിടാ​വി​ന്റെ മരണത്തിൽ കലാശി​ക്കു​ക​യും ചെയ്യും” എന്നു ദി ഇക്കോ​ണ​മിസ്റ്റ്‌ പറയുന്നു. എന്നാൽ ഒരു സിംഹി​യും ഓറി​ക്‌സ്‌ കിടാ​വും സമാധാ​ന​പൂർവം അടുത്ത​ടു​ത്തു കിടക്കുന്ന ഒരു ഫോട്ടോ ആ ലേഖന​ത്തോ​ടൊ​പ്പം കൊടു​ത്തി​രു​ന്നു. ലേഖനം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഡിസംബർ 21-ാം തീയതി കെനി​യ​യി​ലെ സാംബൂ​രൂ വന്യജീ​വി സങ്കേത​ത്തി​ലാണ്‌ ഈ വിചിത്ര ജോഡി​യെ അപ്രതീ​ക്ഷി​ത​മാ​യി കണ്ടത്‌. . . . വന്യജീ​വി​ക​ളു​ടെ ഫോട്ടോ എടുക്കുന്ന രണ്ടുപേർ ജനുവരി 6-ാം തീയതി മറ്റൊരു സിംഹം കിടാ​വി​നെ കൊല്ലു​ന്നതു വരെ അവയെ പിന്തു​ടർന്ന്‌ ക്യാമ​റ​യിൽ പകർത്തു​ക​യു​ണ്ടാ​യി.” ചില സമയങ്ങ​ളിൽ പ്രസവാ​ന​ന്തരം ഒരു ജന്തു മറ്റൊരു ജന്തുവി​നെ സ്വന്തം കുഞ്ഞായി സ്വീക​രി​ക്കാ​റുണ്ട്‌. അതിന്‌ ഒരു ഉദാഹ​രണം ആയിരു​ന്നോ ഇവിടെ സംഭവി​ച്ചത്‌? അല്ലെന്നാ​ണു തെളിവു സൂചി​പ്പി​ക്കു​ന്ന​തെന്ന്‌ ഇക്കോ​ണ​മിസ്റ്റ്‌ പറയുന്നു. “ഈ സംഭവത്തെ അങ്ങേയറ്റം അസാധാ​രണം ആക്കുന്ന പല ഘടകങ്ങൾ ഉണ്ട്‌: ഓറി​ക്‌സി​ന്റെ തള്ള അപ്പോ​ഴും ജീവി​ച്ചി​രി​ക്കു​ക​യും കുഞ്ഞിനെ പാലൂ​ട്ടു​ക​യും ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു; സിംഹി​ക്കു വളരെ പ്രായം കുറവാ​യി​രു​ന്നു, തന്നെയു​മല്ല ഒരിക്കൽപ്പോ​ലും പ്രസവി​ച്ചി​ട്ടു​ള്ള​തി​ന്റെ ലക്ഷണങ്ങ​ളൊ​ന്നും അതിൽ പ്രകട​മാ​യി​രു​ന്നില്ല.” കൂടാതെ, “കിടാവ്‌ സിംഹി​യെ പിന്തു​ട​രു​ക​യാ​യി​രു​ന്നില്ല, സിംഹി​യാണ്‌ കിടാ​വി​നെ പിന്തു​ടർന്നത്‌ (ഉദാഹ​ര​ണ​ത്തിന്‌ കിടാവ്‌ പാൽ കുടി​ക്കാൻ അമ്മയുടെ അടുക്കൽ മടങ്ങി​പ്പോ​കു​മ്പോ​ഴും മറ്റും).” ലേഖനം ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “‘ഭക്ഷണം’ എന്ന ചിന്ത മനസ്സിൽ ഉണർത്തേ​ണ്ടി​യി​രുന്ന ഒരു ജീവി​യു​മാ​യി ബന്ധം സ്ഥാപി​ക്കാൻ അവൾ ആഗ്രഹി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്‌.”(g02 9/8)

കൊല്ലി​ത്തി​മിം​ഗ​ല​ങ്ങളെ ഭാഷാ​ഭേ​ദങ്ങൾ ആകർഷി​ക്കു​ന്നു

“ജീവി​ത​കാ​ലം മുഴു​വ​നും ഒരു ചെറിയ പറ്റത്തിന്റെ ഇടയിൽത്തന്നെ കഴിയുന്ന കൊല്ലി​ത്തി​മിം​ഗ​ലങ്ങൾ അന്തഃ​പ്ര​ജ​നനം ഒഴിവാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?” കാനഡ​യു​ടെ ദ വാൻകൂ​വർ സൺ ചോദി​ക്കു​ന്നു. “ഏഴു വർഷത്തെ ജനിതക ഗവേഷ​ണ​ത്തെ​യും ബ്രിട്ടീഷ്‌ കൊളം​ബി​യ​യിൽനി​ന്നും അലാസ്‌ക​യിൽനി​ന്നും ശേഖരിച്ച 340 ഡിഎൻഎ സാമ്പി​ളു​ക​ളെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി ‘വാൻകൂ​വർ അക്വേ​റി​യം’ സീനിയർ ശാസ്‌ത്ര​ജ്ഞ​നായ ലാൻസ്‌ ബാറിറ്റ്‌-ലെനാർഡ്‌, പെൺ തിമിം​ഗ​ലങ്ങൾ മറ്റു പറ്റങ്ങളിൽനി​ന്നുള്ള ആൺ തിമിം​ഗ​ല​ങ്ങ​ളു​മാ​യേ ഇണ ചേരാ​റു​ള്ളൂ എന്നു കണ്ടെത്തി​യി​രി​ക്കു​ന്നു.” പക്ഷേ തങ്ങളുടെ പ്രദേ​ശ​ത്തി​നു വെളി​യി​ലുള്ള പറ്റങ്ങളിൽനിന്ന്‌ അവ ഇണയെ തിര​ഞ്ഞെ​ടു​ക്കാ​റില്ല. “ബന്ധുക്കൾക്കി​ട​യി​ലെ ഇണചേ​ര​ലി​നു യാതൊ​രു തെളി​വു​മില്ല” എന്ന്‌ ബാറിറ്റ്‌-ലെനാർഡ്‌ പറയുന്നു. “വളരെ വ്യത്യ​സ്‌ത​മായ ശബ്ദങ്ങൾ പുറ​പ്പെ​ടു​വി​ക്കുന്ന പറ്റങ്ങളി​ലെ തിമിം​ഗ​ലങ്ങൾ തമ്മിലാണ്‌ എല്ലായ്‌പോ​ഴും​തന്നെ ഇണചേരൽ നടക്കു​ന്നത്‌.” “കൊല്ലി​ത്തി​മിം​ഗ​ലങ്ങൾ ആവുന്നത്ര അകന്ന ബന്ധുക്ക​ളെ​യാണ്‌ ഇണകളാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. മറ്റു തിമിം​ഗ​ലങ്ങൾ പുറ​പ്പെ​ടു​വി​ക്കുന്ന ശബ്ദങ്ങൾ ശ്രദ്ധി​ക്കു​ക​യും തങ്ങളു​ടേ​തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മായ ശബ്ദങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്ന​വ​യു​ടെ കൂട്ടത്തിൽനിന്ന്‌ ഇണകളെ തിര​ഞ്ഞെ​ടു​ക്കു​ക​യും ആയിരി​ക്കാം അവ ചെയ്യുന്നത്‌.1”(g02 9/22)

ഏറ്റവും വേഗം കൂടിയ റോളർ കോസ്റ്റർ

“ഫൂജീ​ക്യൂ ഹൈലൻഡ്‌ അമ്യൂ​സ്‌മെന്റ്‌ പാർക്കിൽ ലോക​ത്തി​ലെ ഏറ്റവും വേഗം കൂടിയ റോളർ കോസ്റ്റർ പ്രവർത്തനം ആരംഭി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഐഎച്ച്‌റ്റി ആസാഹി ഷിമ്പൂൻ എന്ന ജാപ്പനീസ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. “വെറും രണ്ടു സെക്കൻഡിൽ കുറഞ്ഞ സമയം​കൊണ്ട്‌ നിശ്ചല​മായ അവസ്ഥയിൽനിന്ന്‌ മണിക്കൂ​റിൽ 172 കിലോ​മീ​റ്റർ വേഗത്തി​ലെ​ത്തുന്ന സവാരി ലോല​ഹൃ​ദ​യർക്ക്‌ ഉള്ളതല്ല. ഒരു റോക്ക​റ്റിൽനിന്ന്‌ എടു​ത്തെ​റി​യ​പ്പെ​ടു​ന്നതു പോലുള്ള അനുഭ​വ​മാണ്‌ അത്‌. സാധാ​ര​ണ​ഗ​തി​യിൽ പോർവി​മാന പൈല​റ്റു​കൾക്കു മാത്രം അനുഭ​വ​വേ​ദ്യ​മാ​കുന്ന ഗുരു​ത്വാ​കർഷണ ബലം ഇതിലെ സവാരി​ക്കാർക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു.” ഈ റോളർ കോസ്റ്റർ നിർമിച്ച കമ്പനി​യു​ടെ പ്രോ​ജ​ക്‌റ്റ്‌ ഡയറക്ടർ ഹിത്ത്‌ റോബർട്ട്‌സൺ ഇങ്ങനെ പറഞ്ഞു: “പറന്നു​യ​രുന്ന ഒരു വിമാ​ന​ത്തി​ന്റെ ബലം ഗുരു​ത്വാ​കർഷ​ണ​ത്തി​ന്റെ 2.5 ഇരട്ടി​യോ​ളം ആണ്‌. എന്നാൽ ഇതി​ന്റേത്‌ 3.6 ഇരട്ടി വരും.” “ചെറിയ വിമാ​ന​ങ്ങ​ളു​ടെ ചക്രങ്ങൾക്കു സമാന​മാ​യവ” ആണ്‌ റോളർ കോസ്റ്റ​റിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു​പോ​ലെ ഇതു പ്രവർത്തി​ക്കു​ന്നത്‌ 50,000 കുതി​ര​ശക്തി ഉത്‌പാ​ദി​പ്പി​ക്കുന്ന മൂന്നു വായു കമ്പ്രസ്സ​റു​ക​ളു​ടെ ശക്തിയാ​ലാണ്‌. “ചെറി​യൊ​രു റോക്ക​റ്റി​ന്റേ​തി​നു തുല്യ​മാണ്‌ അത്‌.”(g02 9/22)

ഇന്ത്യയിൽ പുകവ​ലി​യു​മാ​യി ബന്ധപ്പെട്ട്‌ ഹൃ​ദ്രോ​ഗ​ങ്ങൾ

“[ഇന്ത്യയി​ലെ] സീനിയർ ഹൃ​ദ്രോ​ഗ​വി​ദ​ഗ്‌ധർ ഹൃദയ​ധ​മ​നീ​രോ​ഗം ഉള്ളവരു​ടെ എണ്ണം വർധിച്ചു വരിക​യാ​ണെന്ന്‌ അഭി​പ്രാ​യ​പ്പെ​ടു​ന്ന​താ​യി” മുംബൈ ന്യൂസ്‌ലൈൻ റിപ്പോർട്ടു ചെയ്യുന്നു. “ജാസ്ലോക്ക്‌ ഹോസ്‌പി​റ്റ​ലി​ലെ ഹൃ​ദ്രോഗ വിഭാഗം ഡയറക്ടർ ഡോ. അശ്വിൻ മെഹ്‌ത്താ പറയു​ന്നത്‌ ഇന്ത്യക്കാ​രു​ടെ ജനിതക ഘടന അവർക്കു ഹൃ​ദ്രോ​ഗങ്ങൾ വരാനുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു എന്നാണ്‌.” എന്നാൽ കൂടുതൽ കൂടുതൽ യുവജ​ന​ങ്ങൾക്ക്‌ ഇപ്പോൾ “വർധിച്ച പുകവ​ലി​യു​ടെ ഫലമായി ഹൃദയ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ” ഉണ്ടാകു​ന്നു എന്നത്‌ വിശേ​ഷി​ച്ചും ആശങ്കാ​ജ​ന​ക​മാണ്‌. അടിയ​ന്തിര നടപടി​കൾ സ്വീക​രി​ക്കാ​ത്ത​പക്ഷം ലോക​ത്തി​ലെ ഏറ്റവു​മ​ധി​കം ഹൃ​ദ്രോ​ഗി​കൾ ഉള്ള രാഷ്‌ട്ര​മാ​യി​ത്തീ​രും ഇന്ത്യ എന്ന്‌ ബോംബെ ഹോസ്‌പി​റ്റ​ലി​ലെ കൺസൾട്ടന്റ്‌ കാർഡി​യോ​ള​ജിസ്റ്റ്‌ ഡോ. പി. എൽ. തിവാരി കരുതു​ന്നു. ഇന്ത്യയു​ടെ അയൽരാ​ജ്യ​മായ ബംഗ്ലാ​ദേ​ശിൽ 35-നും 49-നും ഇടയ്‌ക്കു പ്രായ​മുള്ള പുരു​ഷ​ന്മാ​രു​ടെ 70-ലധികം ശതമാ​ന​വും പുകവ​ലി​ക്കാ​രാ​ണെന്ന്‌ ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ പറയുന്നു. അതു​പോ​ലെ അവിടെ “വരുമാ​നം കുറഞ്ഞി​രി​ക്കു​മ്പോൾ പുകവ​ലി​യു​ടെ തോത്‌ വർധി​ച്ചി​രി​ക്കു​ന്നു” എന്ന്‌ അതു പറയുന്നു. “വസ്‌ത്രം, പാർപ്പി​ടം, ആരോ​ഗ്യ​പ​രി​പാ​ലനം, വിദ്യാ​ഭ്യാ​സം എന്നിവ​യ്‌ക്കാ​യി രാജ്യത്തെ ഓരോ വ്യക്തി​യും [ശരാശരി] ചെലവ​ഴി​ക്കു​ന്ന​തി​ന്റെ ഇരട്ടി​യിൽ അധികം പണം [ഓരോ പുകവ​ലി​ക്കാ​ര​നും] പുകവ​ലി​ക്കാ​യി ചെലവ​ഴി​ക്കു​ന്നു.” ആ പണം ഭക്ഷണാ​വ​ശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ ഈ ദരിദ്ര രാഷ്‌ട്ര​ത്തി​ലെ വികല​പോ​ഷി​ത​രായ 105 ലക്ഷം ആളുകൾക്ക്‌ ആവശ്യ​ത്തിന്‌ ആഹാരം ലഭ്യമാ​ക്കാൻ കഴിയു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. (g02 9/22)

ഉയരമുള്ള കെട്ടി​ട​ങ്ങൾക്ക്‌ ഇപ്പോ​ഴും ഡിമാൻഡ്‌

“ഇരട്ട ഗോപു​ര​ങ്ങ​ളു​ടെ തകർച്ച ആർക്കി​ടെ​ക്‌റ്റു​ക​ളെ​യും എഞ്ചിനീ​യർമാ​രെ​യും നടുക്കു​ക​യും അവരിൽ ഭീതി​ദ​മായ ഒരു പുതിയ അവബോ​ധം ഉൾനടു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ യു.എസ്‌.ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ പറയുന്നു. “താത്‌കാ​ലി​ക​മായ ഒരു ഭയം ജനിച്ചി​ട്ടു​ണ്ടെ​ങ്കിൽപ്പോ​ലും അംബര​ചും​ബി​കൾക്കുള്ള ഡിമാൻഡ്‌ കുറയാൻ പോകു​ന്നില്ല.” ഒരു കാരണം, ചില പ്രദേ​ശ​ങ്ങ​ളിൽ സ്ഥലത്തിനു തീപി​ടിച്ച വിലയാണ്‌. മാത്രമല്ല കിട്ടാ​നും വളരെ ബുദ്ധി​മു​ട്ടാണ്‌. അതോ​ടൊ​പ്പം തങ്ങളു​ടേ​തെന്ന നിലയിൽ അഭിമാ​ന​പൂർവം എടുത്തു​കാ​ട്ടാൻ കഴിയുന്ന എന്തെങ്കി​ലും ഉണ്ടായി​രി​ക്കാൻ നഗരങ്ങൾ ആഗ്രഹി​ക്കു​ന്നു. വളരെ ഉയരം കൂടിയ കെട്ടി​ടങ്ങൾ പണിയു​ന്നത്‌ “ഒരു പ്രദേ​ശ​ത്തി​നു പ്രശസ്‌തി നേടി​ക്കൊ​ടു​ക്കാ​നും ആധുനിക പ്രവണ​ത​കൾക്ക്‌ ഒപ്പം നിൽക്കാ​നും മറ്റുമാണ്‌” എന്ന്‌ മസാച്ചു​സെ​റ്റ്‌സ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യി​ലെ സ്‌കൂൾ ഓഫ്‌ ആർക്കി​ടെ​ക്‌ച്ചർ ആൻഡ്‌ പ്ലാനി​ങ്ങി​ന്റെ തലവൻ വില്യം മിച്ചെൽ പറയുന്നു. എന്നിരു​ന്നാ​ലും കെട്ടി​ടങ്ങൾ എങ്ങനെ കൂടുതൽ സുരക്ഷി​ത​മാ​ക്കാം എന്നതു സംബന്ധിച്ച്‌ ആർക്കി​ടെ​ക്‌റ്റു​ക​ളു​ടെ ഇടയിൽ ഇപ്പോൾ വളരെ​യ​ധി​കം ചർച്ചകൾ നടക്കു​ന്നുണ്ട്‌. സ്‌ഫോ​ട​ന​ങ്ങളെ അതിജീ​വി​ക്കാൻ പറ്റിയ ഭിത്തി​ക​ളും ജനാല​ക​ളും പണിതു​കൊണ്ട്‌ ആക്രമ​ണത്തെ ചെറു​ക്കാൻ തക്കവണ്ണം കെട്ടി​ടങ്ങൾ സജ്ജമാ​ക്കാൻ കഴിയും. എന്നാൽ ഇതൊക്കെ കെട്ടി​ട​ത്തി​ന്റെ ഭാരം കൂട്ടു​ക​യും നിർമാണ ചെലവ്‌ വളരെ​യ​ധി​കം വർധി​പ്പി​ക്കു​ക​യും ചെയ്യും. ചൈന​യി​ലെ നിർമാണ ചട്ടങ്ങൾ അനുസ​രിച്ച്‌ ഓരോ 15-ാം നിലയും ഒഴിഞ്ഞു കിടക്കുന്ന തുറസ്സായ ഒരു “അഭയ നില”യായി പണി​യേ​ണ്ട​താണ്‌. മറ്റു ചിലയി​ട​ങ്ങ​ളി​ലെ നിർമാണ ചട്ടങ്ങൾ അഗ്നിശമന പ്രവർത്ത​ക​രു​ടെ ഉപയോ​ഗ​ത്തി​നാ​യി മാത്രം കെട്ടി​ട​ത്തി​ന്റെ ഏറ്റവും മുകൾവരെ പോകുന്ന ഒരു എലി​വേറ്റർ നിർമി​ക്ക​ണ​മെ​ന്നും പുക തങ്ങിനിൽക്കാ​തി​രി​ക്കാൻ തക്കവണ്ണം വായു സമ്മർദം വർധി​പ്പിച്ച സ്റ്റെയർകേ​സു​കൾ ഉണ്ടായി​രി​ക്ക​ണ​മെ​ന്നും നിഷ്‌കർഷി​ക്കു​ന്നു. ലോക​ത്തി​ലെ ഏറ്റവും ഉയരം​കൂ​ടിയ കെട്ടിടം ആയിത്തീർന്നേ​ക്കാ​വുന്ന ഷാങ്‌ഹൈ ലോക സാമ്പത്തിക കേന്ദ്ര​ത്തി​ന്റെ നിർമാ​താ​ക്കൾ ഇപ്പോൾത്തന്നെ കൂടു​ത​ലായ മുൻക​രു​ത​ലു​കൾ എടുക്കു​ക​യാണ്‌. (g02 9/22)