വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഖ്യകളുടെ വശ്യത

സംഖ്യകളുടെ വശ്യത

സംഖ്യ​ക​ളു​ടെ വശ്യത

സംഖ്യ​ക​ളി​ല്ലാത്ത ഒരു ലോകത്തെ കുറിച്ചു സങ്കൽപ്പി​ക്കുക. പണമേ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. വ്യാപാ​രം നേരി​ട്ടുള്ള മാറ്റക്ക​ച്ച​വ​ട​ത്തിൽ, അതായത്‌ ചരക്കിനു പകരം ചരക്കു കൊടു​ത്തുള്ള ബാർട്ടർ സമ്പ്രദാ​യ​ത്തിൽ ഒതുങ്ങു​മാ​യി​രു​ന്നു. സ്‌പോർട്‌സി​ന്റെ കാര്യ​മോ? സംഖ്യ​ക​ളി​ല്ലെ​ങ്കിൽ നമുക്ക്‌ സ്‌കോർ കണക്കാ​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല, എന്തിന്‌, ഓരോ ടീമി​ലും എത്ര കളിക്കാർ ഉണ്ടായി​രി​ക്ക​ണ​മെന്നു നിർണ​യി​ക്കാൻ പോലും നമുക്കാ​കു​മാ​യി​രു​ന്നില്ല!

എന്നാൽ, സംഖ്യ​ക​ളു​ടെ പ്രാ​യോ​ഗിക ഉപയോ​ഗ​ത്തി​നു പുറമേ, അവയ്‌ക്ക്‌ നിഗൂഢ സവി​ശേ​ഷ​തകൾ ഉള്ളതായി ചിലർ കണക്കാ​ക്കു​ന്നു. സംഖ്യകൾ അമൂർത്ത​മാ​ണെ​ന്നു​ള്ള​താണ്‌ ഇതിനു കാരണം. നിങ്ങൾക്ക്‌ സംഖ്യ​കളെ കാണാ​നോ തൊടാ​നോ അനുഭ​വി​ച്ച​റി​യാ​നോ കഴിയില്ല. ഇത്‌ നമുക്ക്‌ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ കഴിയും. ഒരു ആപ്പിളിന്‌ അതി​ന്റേ​തായ നിറവും മിനു​സ​വും വലിപ്പ​വും ആകൃതി​യും മണവും രുചി​യും ഉണ്ട്‌. ഈ സവി​ശേ​ഷ​ത​ക​ളിൽ ഓരോ​ന്നും പരി​ശോ​ധിച്ച്‌ ഒരു സാധനം വാസ്‌ത​വ​ത്തിൽ ആപ്പിളാ​ണോ ചെറു​നാ​ര​ങ്ങ​യാ​ണോ പന്താണോ മറ്റെ​ന്തെ​ങ്കി​ലു​മാ​ണോ എന്നു നിങ്ങൾക്കു കണ്ടുപി​ടി​ക്കാൻ കഴിയും. എന്നാൽ സംഖ്യ​ക​ളു​ടെ കാര്യം അങ്ങനെയല്ല. ഏഴു സാധന​ങ്ങ​ളു​ടെ ഒരു കൂട്ടത്തിന്‌ ഏഴു സാധന​ങ്ങ​ളു​ടെ മറ്റൊരു കൂട്ടവു​മാ​യി ആകെയുള്ള സാമ്യം രണ്ടി​ന്റെ​യും എണ്ണം ഏഴാണ്‌ എന്നതു മാത്ര​മാണ്‌. അതു​കൊണ്ട്‌, സംഖ്യ​ക​ളു​ടെ അർഥം ഗ്രഹി​ക്കു​ക​യെ​ന്നാൽ, ഉദാഹ​ര​ണ​ത്തിന്‌ ആറും ഏഴും തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​ക്കു​ക​യെ​ന്നാൽ, തികച്ചും അമൂർത്ത​മായ ഒരു കാര്യം ഗ്രഹി​ക്കുക എന്നാണ്‌. സംഖ്യ​കൾക്ക്‌ ഓരോ അർഥം ഊഹി​ച്ചെ​ടു​ക്കു​ക​യും അവയ്‌ക്ക്‌ നിഗൂ​ഢ​ശക്തി ഉണ്ടെന്ന്‌ ആരോ​പി​ക്കു​ക​യും ചെയ്യു​ന്നവർ രംഗത്തു​വ​രു​ന്നത്‌ ഈ സാഹച​ര്യ​ത്തി​ലാണ്‌.

പൈത​ഗോ​റ​സിൽനിന്ന്‌ കപടശാ​സ്‌ത്ര​ത്തി​ലേക്ക്‌

സംഖ്യ​കൾക്കു പ്രത്യേക അർഥം കൽപ്പി​ക്കുന്ന രീതി പുരാതന സമൂഹ​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രു​ന്നു. പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഗ്രീക്ക്‌ തത്ത്വജ്ഞാ​നി​യും ഗണിത​ശാ​സ്‌ത്ര​ജ്ഞ​നു​മായ പൈത​ഗോ​റസ്‌ ‘സർവം സംഖ്യാ​മയം’ എന്നു പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. ക്രമത്തി​ന്റെ​യും പൊരു​ത്ത​ത്തി​ന്റെ​യും ഉദാഹ​ര​ണ​മാണ്‌ മുഴു പ്രപഞ്ച​വും എന്ന്‌ അദ്ദേഹ​വും അനുയാ​യി​ക​ളും ന്യായ​വാ​ദം ചെയ്‌തു. ആ സ്ഥിതിക്ക്‌ ഗണിത​ശാ​സ്‌ത്ര ബന്ധങ്ങൾ എല്ലാ ഭൗതിക വസ്‌തു​ക്ക​ളി​ലും അന്തർലീ​ന​മാ​യി​രി​ക്കു​മോ?

പൈത​ഗോ​റ​സി​ന്റെ നാൾ മുതൽ പ്രവചനം, സ്വപ്‌ന വ്യാഖ്യാ​നം, ഓർമ സഹായി​കൾ എന്നിവ​യ്‌ക്കാ​യി സംഖ്യ​കളെ വ്യാഖ്യാ​നി​ക്കുന്ന രീതി നിലവി​ലുണ്ട്‌. ഈ രീതി പിൻപ​റ്റി​യി​ട്ടു​ള്ള​വ​രു​ടെ കൂട്ടത്തിൽ ഗ്രീക്കു​കാ​രും മുസ്ലീ​ങ്ങ​ളും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ അംഗങ്ങ​ളും ഒക്കെ ഉൾപ്പെ​ടും. ജെമേ​ട്രിയ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു സംഖ്യാ​ജ്യോ​തിഷ വിദ്യ ഉപയോ​ഗിച്ച്‌ യഹൂദ കാബലി​സ്റ്റു​കൾ (തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗൂഢാർഥ​വ്യാ​ഖ്യാ​ന വിദഗ്‌ധർ) എബ്രായ അക്ഷരമാ​ല​യി​ലെ 22 അക്ഷരങ്ങ​ളിൽ ഓരോ​ന്നി​നും സംഖ്യാ​പ​ര​മായ മൂല്യം കൽപ്പി​ക്കു​ക​യും അങ്ങനെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ നിഗൂഢ അർഥങ്ങൾ കണ്ടെത്തി​യി​ട്ടു​ള്ള​താ​യി അവകാ​ശ​പ്പെ​ടു​ക​യും ചെയ്‌തു.

ഇതിൽനിന്ന്‌ ഒട്ടും​തന്നെ വ്യത്യ​സ്‌തമല്ല ഇന്നത്തെ സംഖ്യാ​ജ്യോ​തി​ഷം. മിക്ക​പ്പോ​ഴും, തുടക്കം നിങ്ങളു​ടെ പേരി​ലും ജനനത്തീ​യ​തി​യി​ലും ആയിരി​ക്കും. നിങ്ങളു​ടെ പേരിലെ ഓരോ അക്ഷരത്തി​നും സംഖ്യാ​പ​ര​മായ ഒരു മൂല്യം കൽപ്പി​ക്കു​ന്നു. ഇവയും ഒപ്പം നിങ്ങളു​ടെ ജനന മാസത്തി​ലെ​യും തീയതി​യി​ലെ​യും സംഖ്യ​ക​ളും തമ്മിൽ കൂട്ടി ഒരു സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രൻ നിങ്ങളു​ടെ അടിസ്ഥാന സംഖ്യകൾ ഗണി​ച്ചെ​ടു​ക്കു​ന്നു. തുടർന്ന്‌, അയാൾ ഈ സംഖ്യ​കൾക്ക്‌ പ്രത്യേക അർഥം കൽപ്പി​ക്കു​ക​യും നിങ്ങളു​ടെ വ്യക്തി​ത്വം, അബോ​ധ​മ​ന​സ്സി​ലെ ആഗ്രഹങ്ങൾ, ഭാവി എന്നിവ ഉൾപ്പെടെ നിങ്ങളെ കുറിച്ച്‌ ഒരു പൂർണ ചിത്രം അവ നൽകു​ന്നു​വെന്ന്‌ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു.

ഒരുപക്ഷേ സംഖ്യാ​ജ്യോ​തി​ഷ​ത്തി​ന്റെ പ്രധാന ആകർഷ​ണീ​യത അതിന്റെ വിശക​ല​ന​ത്തോ​ടുള്ള ബന്ധത്തിൽ തോന്നുന്ന കൃത്യ​ത​യാ​യി​രി​ക്കാം. “സംഖ്യാ​പ​ര​മായ അപഗ്ര​ഥ​ന​ത്തിന്‌ വിധേ​യ​മാ​കു​ന്ന​വർക്ക്‌ ആ സംഖ്യകൾ എത്ര നന്നായി ഇണങ്ങുന്നു എന്ന കണ്ടെത്ത​ലാണ്‌ സംഖ്യാ​ജ്യോ​തി​ഷ​ത്തിൽ വിശ്വ​സി​ക്കാൻ പലരെ​യും പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നത്‌” എന്ന്‌ ദശലക്ഷ​ങ്ങൾക്കു വേണ്ടി​യുള്ള പ്രവചനം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ എഡ്വർഡ്‌ അൽബെർട്ട്‌സൺ എഴുതു​ന്നു. ഇതൊ​ക്കെ​യാ​ണെ​ങ്കി​ലും, സംഖ്യാ​ജ്യോ​തി​ഷത്തെ കപടശാ​സ്‌ത്രം എന്നും മുദ്ര​കു​ത്തി​യി​രി​ക്കു​ന്നു. എന്തായി​രി​ക്കും അതിനു കാരണം? അതിന്റെ അവകാ​ശ​വാ​ദ​ങ്ങളെ സംശയി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും കാരണ​ങ്ങ​ളു​ണ്ടോ? (g02 9/8)

[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ബൈബിളിൽ നിഗൂഢ സന്ദേശ​ങ്ങ​ളോ?

എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കമ്പ്യൂട്ടർ അപഗ്ര​ഥ​ന​ത്തി​ലൂ​ടെ നിഗൂഢ സന്ദേശങ്ങൾ കണ്ടെത്തി​യ​താ​യി പത്ര​പ്ര​വർത്ത​ക​നായ മൈക്കൾ ഡ്രോ​സ്‌നിൻ ദ ബൈബിൾ കോഡ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ അവകാ​ശ​പ്പെ​ടു​ന്നു. ഡ്രോ​സ്‌നി​ന്റെ അവകാ​ശ​വാ​ദം അനുസ​രിച്ച്‌, “കോഡി”ൽനിന്ന്‌ “കൊല​ചെ​യ്യുന്ന കൊല​യാ​ളി” എന്നീ വാക്കു​ക​ളും യിഷാക്ക്‌ റബീൻ എന്ന പേരും കിട്ടി. ഇസ്രാ​യേൽ പ്രധാ​ന​മ​ന്ത്രി റബീൻ കൊല്ല​പ്പെ​ടു​ന്ന​തിന്‌ ഒരു വർഷം മുമ്പാണ്‌ ഇതു കണ്ടെത്തി​യത്‌.

പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​തന്നെ, ദ ബൈബിൾ കോഡ്‌ കുറെ വിവാ​ദ​ത്തി​നു തിരി​കൊ​ളു​ത്തി. ഏതു പാഠഭാ​ഗം കമ്പ്യൂട്ടർ അപഗ്ര​ഥ​ന​ത്തി​നു വിധേ​യ​മാ​ക്കി​യാ​ലും നിഗൂഢ സന്ദേശങ്ങൾ എന്നു തോന്നി​യേ​ക്കാ​വു​ന്നത്‌ കണ്ടെത്താ​നാ​കും എന്ന്‌ ഗണിത​ശാ​സ്‌ത്ര​ജ്ഞ​നും ഭൗതി​ക​ജ്ഞ​നു​മായ ഡേവ്‌ തോമസ്‌ തെളി​യി​ച്ചു. തോമസ്‌, ഡ്രോ​സ്‌നി​ന്റെ​തന്നെ പാഠഭാ​ഗം അപഗ്ര​ഥിച്ച്‌ “code” (കോഡ്‌), “silly” (മൗഢ്യം), “hoax” (വഞ്ചന) എന്നീ പദങ്ങൾ കണ്ടെത്തി. “സംഭവ്യ​ത​യു​ടെ അതിവി​സ്‌തൃത മണ്ഡലത്തിൽ അന്വേ​ഷണം നടത്തു​ന്ന​തി​നു സമയവും ശ്രമവും ചെലവി​ടാൻ ഒരുക്ക​മാ​ണെ​ങ്കിൽ നിഗൂഢ സന്ദേശങ്ങൾ എവി​ടെ​യും കണ്ടെത്താൻ കഴിയും” എന്നു തോമസ്‌ പറയുന്നു.

അസംഖ്യം കണക്കു​കൂ​ട്ട​ലു​കൾ നടത്താൻ കഴിവുള്ള കമ്പ്യൂ​ട്ട​റിന്‌, പ്രവച​ന​മാ​യി വ്യാഖ്യാ​നി​ക്കാ​വുന്ന തരത്തി​ലുള്ള ചില അക്ഷരസ​മൂ​ഹങ്ങൾ കണ്ടെത്താൻ സാധി​ച്ചെന്നു വരാം. ഇതു യാദൃ​ച്ഛി​ക​മാ​യി ഒത്തുവ​രു​ന്നതു മാത്ര​മാണ്‌, ബൈബി​ളിൽ നിഗൂഢ സന്ദേശങ്ങൾ ഉണ്ടെന്ന്‌ അതു തെളി​യി​ക്കു​ന്നില്ല. a

[അടിക്കു​റിപ്പ്‌]

[4-ാം പേജിലെ ചിത്രം]

‘സർവം സംഖ്യാ​മയം’ എന്ന്‌ പൈത​ഗോ​റസ്‌ പഠിപ്പി​ച്ചു

[കടപ്പാട്‌]

Courtesy National Library of Medicine