നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, പരാമർശിച്ചിരിക്കുന്ന ബൈബിൾ വാക്യങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങൾ 22-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. നെബൂഖദ്നേസർ രാജാവു സ്വപ്നത്തിൽ കണ്ട വെട്ടിയിടപ്പെട്ട മഹാവൃക്ഷത്തിന് എന്തു നൽകപ്പെടുമെന്നാണു ദൂതൻ പറഞ്ഞത്, ഇത് എന്ത് അർഥമാക്കി? (ദാനീയേൽ 4:16)
2. അസ്കലോനിൽവെച്ച് 30 ഫെലിസ്ത്യരെ കൊല്ലുന്നതിലേക്കു നയിച്ച എന്താണ് തന്റെ വിവാഹ വിരുന്നിൽ ശിംശോൻ ഫെലിസ്ത്യരോടു പറഞ്ഞത്? (ന്യായാധിപന്മാർ 14:12-19)
3. മാറ്റാനാവാത്ത ഒരു നിയമം നിമിത്തം ദാനീയേലിനെ സിംഹങ്ങളുടെ കുഴിയിൽ എറിയാനുള്ള കൽപ്പന നൽകാൻ നിർബന്ധിതനായ ബാബിലോണിയൻ രാജാവിന്റെ പേരെന്ത്? (ദാനീയേൽ 6:9)
4. വസ്ഥി രാജ്ഞിയുടെ സൗന്ദര്യം മറ്റുള്ളവരുടെ മുമ്പാകെ പ്രദർശിപ്പിക്കാനായി അവളെ കൂട്ടിക്കൊണ്ടുവരാൻ അഹശ്വേരോശ് രാജാവ് അയച്ച കൊട്ടാര ഉദ്യോഗസ്ഥന്മാരുടെ എണ്ണമെത്ര? (എസ്ഥേർ 1:10, 11)
5. യാക്കോബ് പറഞ്ഞതനുസരിച്ച്, “ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി”യിൽ ഉൾപ്പെട്ടിരിക്കാൻ ദൈവം ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങൾ ഏവ? (യാക്കോബ് 1:27)
6. ഒരു എബ്രായ അടിമ യജമാനനിൽനിന്നു സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യജമാനൻ എന്തു ചെയ്യേണ്ടതുണ്ടായിരുന്നു? (പുറപ്പാടു 21:6)
7. രൂബേന്യനായ എലീയാബിന്റെ ഏതു രണ്ടു പുത്രന്മാരാണ് മോശെക്കും അഹരോനും എതിരെയുള്ള മത്സരത്തിൽ കോരഹിനെ പിന്തുണച്ചത്? (സംഖ്യാപുസ്തകം 16:1-3)
8. ത്വക്കിൽ എന്തു ചെയ്യുന്നതിൽ നിന്നാണ് ഇസ്രായേല്യരെ വിലക്കിയിരുന്നത്? (ലേവ്യപുസ്തകം 19:28)
9. ഹിസ്കീയാവിന്റെ അമ്മയുടെ പേരെന്ത്? (2 രാജാക്കന്മാർ 18:2; 2 ദിനവൃത്താന്തം 29:1)
10. ശലോമോൻ പറഞ്ഞ പ്രകാരം “ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും” എന്തുണ്ട്? (സഭാപ്രസംഗി 3:1, NW)
11. ചുരുളിൽ ഉണ്ടായിരുന്ന ചില അപലപനങ്ങൾ കേട്ട ശേഷം യെഹോയാക്കീം രാജാവ് അതു കത്തിച്ചു കളഞ്ഞപ്പോൾ എന്തു ചെയ്യാനാണു യഹോവ യിരെമ്യാവിനോടു കൽപ്പിച്ചത്? (യിരെമ്യാവു 36:27-32)
12. പുരോഹിതനും പകർപ്പെഴുത്തുകാരനും എന്ന നിലയിൽ ശ്രദ്ധേയനായ ഒരു വ്യക്തി ആര്? (നെഹെമ്യാവു 8:9, NW)
13. ക്ഷാമകാലത്ത്, കൂടുതൽ ആഹാരം വാങ്ങാനായി ഈജിപ്തിലേക്കു തിരിച്ചുപോകാൻ യാക്കോബ് തന്റെ പുത്രന്മാരോട് അഭ്യർഥിച്ചപ്പോൾ അവർ അതു നിരസിച്ചത് എന്തുകൊണ്ട്? (ഉല്പത്തി 43:1-5)
14. ആദാം “ദൈവത്തിന്റെ സാദൃശ്യത്തിൽ” സൃഷ്ടിക്കപ്പെട്ടത് ഏതു വിധത്തിൽ? (ഉല്പത്തി 5:1)
15. ‘ന്യായപ്രമാണത്തിലെ ഘനമേറിയ’ കാര്യങ്ങൾ ത്യജിച്ചു കളഞ്ഞ പരീശന്മാരുടെ അനുഷ്ഠാനപരമായ ദശാംശം കൊടുക്കലിനെ കുറിച്ചു പറയവേ, യേശു പരാമർശിച്ച സുഗന്ധവാഹിയായ ഔഷധി ഏത്? (മത്തായി 23:23)
16. യിരെമ്യാവ് രേഖാബ്യരുടെ അനുസരണം പരീക്ഷിച്ചത് എങ്ങനെ? (യിരെമ്യാവു 35:3-7എ)
17. യോസേഫ് ഒരു വന്യമൃഗത്താൽ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കത്തക്കവിധം യോസേഫിന്റെ പത്തു സഹോദരന്മാർ യാക്കോബിനെ കബളിപ്പിച്ചത് എങ്ങനെ? (ഉല്പത്തി 37:31-33)
18. ഭീമാകാരന്മാരായ വേറെയും ചിലർ ഉണ്ടായിരുന്നിരിക്കാമെങ്കിലും ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഏറ്റവും പ്രസിദ്ധനായ മല്ലൻ ആരാണ്? (1 ശമൂവേൽ 17:4)
19. വാഗ്ദത്തദേശം നോക്കിക്കണ്ടതിനുശേഷം, ഏതു മലമുകളിൽ വെച്ചാണു മോശെ മരിച്ചത്? (ആവർത്തനപുസ്തകം 32:49, 50)
20. സമാഗമന കൂടാരവും പിന്നീട് ആലയങ്ങളും ഏതു ദിശയ്ക്ക് അഭിമുഖമായാണ് നിലകൊണ്ടിരുന്നത്? (സംഖ്യാപുസ്തകം 3:38)(g02 10/8)
ക്വിസിന്റെ ഉത്തരങ്ങൾ
1. ‘മൃഗസ്വഭാവം.’ നെബൂഖദ്നേസർ സുബോധം നഷ്ടപ്പെട്ട് ഒരു മൃഗത്തെപ്പോലെ പെരുമാറുമെന്ന്
2. ഒരു കടംകഥ
3. ദാര്യാവേശ്
4. ഏഴ്
5. “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും”
6. “കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം”
7. ദാഥാനും അബീരാമും
8. പച്ചകുത്തുന്നതിൽനിന്ന്
9. അബീയാ, ചുരുക്കപ്പേർ അബി
10. ‘ഒരു നിയമിതസമയം’
11. അതിനെക്കാൾ വലിയ പുതിയ ഒരു ചുരുൾ എഴുതാൻ
12. എസ്രാ
13. ഏറ്റവും ഇളയ മകനായ ബെന്യാമീൻ കൂടെ ഇല്ലാത്തപക്ഷം അവർക്കു തിരിച്ചുചെല്ലാൻ കഴിയില്ലെന്ന് ഈജിപ്തിലെ ഭരണാധികാരി അവരോടു പറഞ്ഞിരുന്നു
14. ദിവ്യഗുണങ്ങൾ, ധാർമികബോധം എന്നിങ്ങനെ ഭൂമിയിലെ മറ്റൊരു ജീവിക്കും ഇല്ലാത്ത ശ്രേഷ്ഠമായ മാനസിക പ്രാപ്തികളും കഴിവുകളും അവന് ഉണ്ടായിരുന്നു
15. തുളസി
16. അവൻ അവരുടെ മുമ്പാകെ വീഞ്ഞു കൊണ്ടുവന്നിട്ട് അതു കുടിക്കാൻ അവരോട് ആവശ്യപ്പെട്ടു, അവർ അങ്ങനെ ചെയ്യുന്നത് വീഞ്ഞു കുടിക്കരുതെന്ന അവരുടെ പൂർവ പിതാവിന്റെ കൽപ്പനയ്ക്കു വിരുദ്ധമാകുമായിരുന്നു
17. ഒരു കോലാട്ടുകൊറ്റന്റെ രക്തത്തിൽ മുക്കിയെടുത്ത യോസേഫിന്റെ നിലയങ്കി അവർ യാക്കോബിനെ കാണിച്ചു
18. ഗൊല്യാത്ത്
19. നെബോ
20. കിഴക്കോട്ട്