വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസത്തിന്റെ പരിശോധന

വിശ്വാസത്തിന്റെ പരിശോധന

വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന

ഗ്രേറ്റ്‌ ബ്രിട്ട​നി​ലെ ഉണരുക! ലേഖകൻ

ഇംഗ്ലണ്ടി​ലെ നോർത്ത്‌ യോക്‌ഷ​യ​റി​ലുള്ള പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു പട്ടണമാണ്‌ റിച്ച്‌മണ്ട്‌. 1066-ലെ നോർമൻ അധിനി​വേ​ശത്തെ തുടർന്ന്‌ ഏറെ താമസി​യാ​തെ പണിക​ഴി​പ്പി​ക്ക​പ്പെ​ട്ട​താണ്‌ അവി​ടെ​യുള്ള പ്രഭു​മ​ന്ദി​രം. ആ ഹർമ്യ​ത്തിൽനി​ന്നു നോക്കി​യാൽ സ്വേൽ നദി ഒഴുകുന്ന താഴ്‌വാ​ര​ത്തി​ന്റെ​യും അതു ചെന്ന്‌ അവസാ​നി​ക്കുന്ന യോക്‌ഷയർ ഡേൽസ്‌ നാഷണൽ പാർക്കി​ന്റെ​യും നല്ലൊരു വീക്ഷണം ലഭിക്കും.

ദ റിച്ച്‌മണ്ട്‌ സിക്‌സ്റ്റീൻ എന്ന ടെലി​വി​ഷൻ ഡോക്യു​മെ​ന്ററി ആ ഹർമ്യ​ത്തി​ന്റെ ആധുനിക ചരി​ത്ര​വു​മാ​യി ബന്ധപ്പെട്ട ഒരു സുപ്ര​ധാന കാര്യ​ത്തി​ലേക്ക്‌—ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ച്ച​തിന്‌ അവിടെ തടവിൽ പാർപ്പി​ക്ക​പ്പെട്ട 16 വ്യക്തി​കൾക്ക്‌ ഉണ്ടായ അനുഭ​വ​ങ്ങ​ളി​ലേക്ക്‌—വെളിച്ചം വീശുന്നു. അവർക്ക്‌ എന്താണു സംഭവി​ച്ചത്‌?

നിർബ​ന്ധ​മാ​യി സൈന്യ​ത്തിൽ ചേർക്കു​ന്നു

1914-ൽ ബ്രിട്ടൻ യുദ്ധം പ്രഖ്യാ​പി​ച്ച​തി​നെ തുടർന്ന്‌ രാജ്യത്ത്‌ അലയടിച്ച ദേശഭക്തി അതിന്റെ സായുധ സേനയിൽ ചേരാൻ 25 ലക്ഷത്തോ​ളം പുരു​ഷ​ന്മാ​രെ പ്രേരി​പ്പി​ച്ചു. എന്നാൽ യുദ്ധത്തിൽ കൂടുതൽ സൈനി​കർ നഷ്ടമാ​കാൻ തുടങ്ങു​ക​യും രാഷ്‌ട്ര നേതാ​ക്ക​ന്മാർ ഉറപ്പു നൽകി​യ​തു​പോ​ലെ യുദ്ധം അത്ര പെട്ടെന്ന്‌ അവസാ​നി​ക്കാൻ പോകു​ന്നി​ല്ലെന്നു തെളി​യു​ക​യും ചെയ്‌ത​തോ​ടെ “സൈന്യ​ത്തിൽ ചേരാ​നുള്ള അഭ്യർഥന കൽപ്പന​യ്‌ക്കു വഴിമാ​റി” എന്ന്‌ ചരി​ത്ര​കാ​ര​നായ അലൻ ലോയിഡ്‌ പറയുന്നു. അങ്ങനെ, 1916 മാർച്ചിൽ ബ്രിട്ടീഷ്‌ ചരി​ത്ര​ത്തിൽ ആദ്യമാ​യി നിർബ​ന്ധിത സൈനിക സേവനം നിലവിൽവന്നു. വിവാ​ഹി​ത​ര​ല്ലാത്ത പുരു​ഷ​ന്മാ​രെ​യാണ്‌ ഈ വിധത്തിൽ സൈന്യ​ത്തി​ലേക്ക്‌ എടുത്തി​രു​ന്നത്‌.

ഇതുമാ​യി ബന്ധപ്പെട്ട പരാതി​കൾ കേൾക്കാ​നാ​യി രണ്ടായി​രം നീതി​ന്യാ​യ കോട​തി​കൾ സ്ഥാപിച്ചു. എന്നാൽ മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ച്ച​വ​രിൽ വളരെ കുറച്ചു പേരെ മാത്രമേ സൈനിക സേവന​ത്തിൽനി​ന്നു പൂർണ​മാ​യും ഒഴിവാ​ക്കി​യു​ള്ളൂ. ബാക്കി​യു​ള്ള​വ​രിൽ മിക്കവ​രോ​ടും യുദ്ധത്തിന്‌ ഇറങ്ങാ​തെ​തന്നെ യുദ്ധസം​രം​ഭ​ങ്ങളെ പിന്തു​ണ​യ്‌ക്കുന്ന സേവന​വി​ഭാ​ഗ​ങ്ങ​ളിൽ ചേരാൻ ഉത്തരവി​ട്ടു. അതിനു സമ്മതി​ക്കാ​തി​രു​ന്ന​വരെ നിർബ​ന്ധിത സൈനിക സേവന​ത്തിന്‌ എടുക്ക​പ്പെ​ട്ട​വ​രാ​യി കണക്കാക്കി സൈനിക കോട​തി​ക​ളിൽ വിചാരണ ചെയ്‌ത്‌ തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. വളരെ പരുഷ​മായ പെരു​മാ​റ്റ​ത്തിന്‌ ഇവർ വിധേ​യ​രാ​യി. കൂടാതെ ഇവരിൽ പലർക്കും അതി​ശോ​ച​നീ​യ​മായ അവസ്ഥക​ളിൽ കഴി​യേ​ണ്ട​താ​യും വന്നു.

റിച്ച്‌മണ്ട്‌ ഹർമ്യ​ത്തിൽ തടവി​ലാ​ക്ക​പ്പെട്ട പതിനാ​റു പേർ

ഇവിടത്തെ പ്രഭു​മ​ന്ദി​ര​ത്തിൽ തടവി​ലാ​ക്ക​പ്പെ​ട്ട​വ​രിൽ അഞ്ച്‌ അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​കൾ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അങ്ങനെ​യാണ്‌—ഉണ്ടായി​രു​ന്നു. 1905-ൽ 15-ാം വയസ്സിൽ ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്ന ഹെർബർട്ട്‌ സീനിയർ ഏതാണ്ട്‌ 50 വർഷത്തി​നു ശേഷം ഇങ്ങനെ എഴുതി: “സെല്ലു​ക​ളി​ലല്ല, ഇരുട്ട​റ​ക​ളി​ലാ​ണു ഞങ്ങളെ പാർപ്പി​ച്ചി​രു​ന്നത്‌ എന്നു പറയു​ന്ന​താ​വും കൂടുതൽ ശരി. വർഷങ്ങ​ളാ​യി അവ ഉപയോ​ഗി​ക്കാ​തെ കിടക്കു​ക​യാ​യി​രു​ന്നു എന്നു തോന്നു​ന്നു, കാരണം നിലത്ത്‌ [രണ്ടുമൂന്ന്‌ ഇഞ്ച്‌] കനത്തി​ലാണ്‌ ചപ്പുച​വ​റു​കൾ കിടന്നി​രു​ന്നത്‌.” സെല്ലു​ക​ളി​ലെ വെള്ളപൂ​ശിയ ഭിത്തി​ക​ളിൽ തടവു​കാർ കോറി​യിട്ട ചിത്ര​ങ്ങ​ളും കുറി​ച്ചിട്ട എഴുത്തു​ക​ളും അടുത്ത​കാ​ലത്ത്‌ പരസ്യ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഇവ ഇപ്പോൾ മങ്ങി​പ്പോ​യി​രി​ക്കു​ന്നു, ചില സ്ഥലങ്ങളി​ലെ എഴുത്തു​ക​ളും മറ്റും വായി​ച്ചെ​ടു​ക്കാൻ കഴിയില്ല. പേരുകൾ, സന്ദേശങ്ങൾ, പ്രിയ​പ്പെ​ട്ട​വ​രു​ടെ ചിത്രങ്ങൾ, കൂടാതെ തങ്ങളുടെ വിശ്വാ​സങ്ങൾ പ്രകട​മാ​ക്കുന്ന പ്രസ്‌താ​വ​നകൾ എല്ലാം ഇക്കൂട്ട​ത്തി​ലുണ്ട്‌.

ഒരു തടവു​കാ​രൻ ഇങ്ങനെ എഴുതി: “തത്ത്വനി​ഷ്‌ഠ​യി​ല്ലാ​ത്ത​തി​ന്റെ പേരിൽ മരി​ക്കേണ്ടി വരുന്ന​തി​നെ​ക്കാൾ ഒരു തത്ത്വം മുറ​കെ​പ്പി​ടി​ക്കു​ന്ന​തി​ന്റെ പേരിൽ മരിക്കു​ന്ന​താണ്‌ നല്ലതെന്നു ഞാൻ കരുതു​ന്നു.” പല സന്ദേശ​ങ്ങ​ളി​ലും യേശു​ക്രി​സ്‌തു​വി​നെ​യും അവന്റെ പഠിപ്പി​ക്ക​ലു​ക​ളെ​യും കുറി​ച്ചുള്ള പരാമർശങ്ങൾ ഉൾപ്പെ​ടു​ന്നു. കൂടാതെ, അന്ന്‌ അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന (ഐബി​എസ്‌എ) ഉപയോ​ഗി​ച്ചി​രുന്ന ചിഹ്നമായ ‘കുരി​ശും കിരീ​ട​വും’ ഭിത്തി​ക​ളിൽ ശ്രദ്ധാ​പൂർവം വരച്ചി​ട്ടി​ട്ടുണ്ട്‌. യുഗങ്ങ​ളു​ടെ ദൈവിക നിർണയം (ഇംഗ്ലീഷ്‌) എന്ന ബൈബി​ള​ധ്യ​യന സഹായി​യിൽനി​ന്നുള്ള “യുഗങ്ങ​ളു​ടെ ചാർട്ട്‌” തന്നെ പാർപ്പി​ച്ചി​രുന്ന സെല്ലിന്റെ ഭിത്തി​യിൽ താൻ വരച്ചതാ​യി ഹെർബർട്ട്‌ സീനിയർ പറഞ്ഞു. എന്നാൽ അത്‌ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഒരുപക്ഷേ പ്രധാന ബ്ലോക്കി​ന്റെ​യും മറ്റും ഭിത്തി​ക​ളി​ലെ ചില എഴുത്തു​കൾ പോലെ അതും മാഞ്ഞു​പോ​യി​രി​ക്കാം. മറ്റൊ​രി​ടത്ത്‌ ഇങ്ങനെ എഴുതി​യി​രി​ക്കു​ന്നു: ‘ലിഡ്‌സി​ലെ ക്ലാരൻസ്‌ ഹാൾ, ഐബി​എസ്‌എ. 1916 മേയ്‌ 29. ഫ്രാൻസി​ലേക്ക്‌ അയയ്‌ക്ക​പ്പെട്ടു.’

ഫ്രാൻസി​ലേ​ക്കും തിരി​ച്ചും!

ഫ്രാൻസി​ലും ബെൽജി​യ​ത്തി​ലും യുദ്ധത്തിൽ കൊല്ല​പ്പെ​ടുന്ന സൈനി​ക​രു​ടെ എണ്ണം ആശങ്കാ​ജ​ന​ക​മാം വിധം കുതി​ച്ചു​യർന്നു. യുദ്ധകാ​ര്യ​ങ്ങൾക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന മന്ത്രി ഹൊ​റേ​ഷോ ഹെർബർട്ട്‌ കിച്ച്‌ന​റി​നും ബ്രിട്ടീഷ്‌ ജനറലാ​യി​രുന്ന ഡഗ്ലസ്‌ ഹേഗി​നും അടിയ​ന്തി​ര​മാ​യി കുറെ സൈനി​ക​രു​ടെ​കൂ​ടെ ആവശ്യ​മു​ണ്ടെന്നു തോന്നി. തുടർന്ന്‌ വിവാ​ഹി​ത​രായ പുരു​ഷ​ന്മാ​രെ കൂടെ 1916 മേയ്‌ മാസ​ത്തോ​ടെ നിർബ​ന്ധ​മാ​യി സൈന്യ​ത്തി​ലേക്ക്‌ എടുത്തു തുടങ്ങി. യുദ്ധത്തിൽ ചേരാൻ ആളുക​ളു​ടെ മേൽ സമ്മർദം ചെലു​ത്തു​ന്ന​തി​നാ​യി അവർ ഒരു തന്ത്രം ആവിഷ്‌ക​രി​ച്ചു, മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ യുദ്ധത്തി​നു ചേരാൻ വിസമ്മ​തി​ച്ച​വരെ മറ്റുള്ള​വർക്കുള്ള ഒരു താക്കീത്‌ എന്ന നിലയിൽ ശിക്ഷി​ക്കുക. അങ്ങനെ റിച്ച്‌മണ്ട്‌ ഹർമ്യ​ത്തിൽ പാർപ്പി​ച്ചി​രുന്ന പതിനാ​റു തടവു​കാ​രെ കൈക​ളിൽ വിലങ്ങ​ണി​യിച്ച്‌ തോക്കു​ധാ​രി​ക​ളായ സൈനി​ക​രു​ടെ അകമ്പടി​യോ​ടെ നിയമ​വി​രു​ദ്ധ​മാ​യി ഒരു ട്രെയി​നിൽ കയറ്റി ഫ്രാൻസി​ലേക്കു കൊണ്ടു​പോ​യി. രഹസ്യ​മാ​യി ഒരു വളഞ്ഞവ​ഴി​യി​ലൂ​ടെ​യാണ്‌ അവരെ കൊണ്ടു​പോ​യത്‌. അവിടെ ബൂലോൻ ബീച്ചിൽ, “ഈ പുരു​ഷ​ന്മാ​രെ ക്രൂശി​ലേ​റ്റു​ന്ന​തു​പോ​ലെ പോസ്റ്റു​ക​ളിൽ വേലി​ക്ക​മ്പി​കൊണ്ട്‌ കെട്ടി​യി​ട്ടു”വെന്ന്‌ ഹെറി​റ്റേജ്‌ മാസിക പറയുന്നു. ഓടി​പ്പോയ ഒരു ബ്രിട്ടീഷ്‌ സൈനി​കനെ അവരുടെ കൺമു​മ്പിൽവെച്ച്‌ വെടി​വെ​ച്ചു​കൊ​ന്നു. കൽപ്പനകൾ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ അവരു​ടെ​യും ഗതി അതുത​ന്നെ​യാ​യി​രി​ക്കു​മെന്ന്‌ അവർക്കു മുന്നറി​യി​പ്പു ലഭിച്ചു.

1916 ജൂൺ മധ്യത്തിൽ ഈ തടവു​കാ​രെ അവരുടെ മരണവി​ധി കേൾപ്പി​ക്കാ​നാ​യി 3,000 പേരട​ങ്ങുന്ന ഒരു സൈന്യ​ത്തി​ന്റെ മുന്നി​ലൂ​ടെ മാർച്ച്‌ ചെയ്യിച്ചു. എന്നാൽ ഈ സമയമാ​യ​പ്പോ​ഴേ​ക്കും കിച്ച്‌നർ മരണമ​ട​യു​ക​യും ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി പ്രശ്‌ന​ത്തിൽ ഇടപെ​ടു​ക​യും ചെയ്‌തി​രു​ന്നു. കോഡ്‌ ഭാഷയി​ലുള്ള സന്ദേശം അടങ്ങിയ ഒരു പോസ്റ്റ്‌കാർഡ്‌ ലണ്ടനിലെ അധികാ​രി​കൾക്കു ലഭിച്ച​തി​നെ തുടർന്ന്‌ സൈനിക ഉത്തരവ്‌ പിൻവ​ലി​ക്ക​പ്പെ​ട്ടി​രു​ന്നു. അങ്ങനെ മരണശി​ക്ഷ​ക​ളെ​ല്ലാം പത്തു വർഷത്തെ കഠിന​ത​ട​വാ​യി ഇളച്ചു​കൊ​ടു​ക്കാ​നുള്ള ഉത്തരവ്‌ ജനറൽ ഹേഗിനു ലഭിച്ചു.

ബ്രിട്ട​നിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ ഈ 16 തടവു​കാ​രിൽ ചിലരെ സ്‌കോ​ട്ട്‌ലൻഡി​ലെ ഒരു കരിങ്കൽമ​ട​യി​ലേക്കു കൊണ്ടു​പോ​യി. ഒരു ഔദ്യോ​ഗിക റിപ്പോർട്ട്‌ പറയു​ന്ന​തു​പോ​ലെ, ഭയാന​ക​മായ ചുറ്റു​പാ​ടിൽ “ദേശീയ പ്രാധാ​ന്യ​മുള്ള വേല” ചെയ്യാൻ. ഹെർബർട്ട്‌ സീനിയർ ഉൾപ്പെ​ടെ​യുള്ള ശേഷി​ച്ച​വരെ സൈനി​കേതര ജയിലു​ക​ളി​ലേക്ക്‌ അയച്ചു.

പിൻത​ല​മു​റ​ക​ളു​ടെ മേലുള്ള സ്വാധീ​നം

ഇംഗ്ലീഷ്‌ ഹെറി​റ്റേജ്‌ എന്ന സംഘട​ന​യു​ടെ മേൽനോ​ട്ട​ത്തിൽ റിച്ച്‌മണ്ട്‌ ഹർമ്യ​ത്തിൽ ഇപ്പോൾ ഒരു സമഗ്ര എക്‌സി​ബി​ഷൻ പരിപാ​ടി നടക്കു​ന്നുണ്ട്‌. അറകളു​ടെ ഭിത്തികൾ ദുർബ​ലാ​വ​സ്ഥ​യിൽ ആയിരി​ക്കു​ന്ന​തി​നാൽ ചില പ്രത്യേക സംവി​ധാ​നങ്ങൾ ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഇവിടെ സ്ഥാപി​ച്ചി​രി​ക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീ​നിൽ തൊടു​മ്പോൾ അറകളു​ടെ​യും ഭിത്തി​ക​ളു​ടെ​യു​മൊ​ക്കെ ത്രിമാന ചിത്രങ്ങൾ തെളി​ഞ്ഞു​വ​രും. അങ്ങനെ അറകൾക്കും ഭിത്തി​ക​ളി​ലെ ചിത്ര​ങ്ങൾക്കും എഴുത്തു​കൾക്കു​മൊ​ന്നും കുഴപ്പം​വ​രാ​തെ​തന്നെ അവയൊ​ക്കെ അടുത്തു​നി​രീ​ക്ഷി​ക്കാൻ സന്ദർശ​കർക്കു കഴിയു​ന്നു. മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തിച്ച വ്യക്തികൾ തങ്ങൾ ആത്മാർഥ​മാ​യി വിശ്വ​സി​ച്ചി​രുന്ന കാര്യ​ങ്ങ​ളു​ടെ പേരിൽ ശിക്ഷക​ളും ജയിൽവാ​സ​വും വേണ്ടി​വ​ന്നാൽ വധശി​ക്ഷ​പോ​ലും ഏറ്റുവാ​ങ്ങാൻ ഒരുക്ക​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​ക​ളു​ടെ കൂട്ടങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.

“മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കുക എന്ന നിലപാട്‌ പൊതു​ജ​ന​ത്തി​ന്റെ ശ്രദ്ധയി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​ലും ആ നടപടിക്ക്‌ അംഗീ​കാ​ര​വും ബഹുമ​തി​യും നേടി​ക്കൊ​ടു​ക്കു​ന്ന​തി​ലും” റിച്ച്‌മണ്ട്‌ ഹർമ്യ​ത്തിൽ തടവി​ലാ​ക്ക​പ്പെട്ട 16 പേർ വിജയി​ച്ചു. ഇത്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കു​ന്ന​വ​രെന്ന നിലയിൽ പേർ രജിസ്റ്റർ ചെയ്‌ത​വ​രോട്‌ അധികാ​രി​കൾ കൂടുതൽ പരിഗ​ണ​ന​യോ​ടെ​യുള്ള സമീപനം കൈ​ക്കൊ​ള്ളു​ന്ന​തിന്‌ ഇടയാക്കി.

റിച്ച്‌മണ്ട്‌ പ്രഭു​മ​ന്ദി​ര​ത്തിൽ തടവി​ലാ​ക്ക​പ്പെ​ട്ട​വ​രു​ടെ ധാർമിക വിശ്വാ​സ​ങ്ങൾക്കുള്ള ബഹുമതി എന്ന നിലയിൽ 2002-ൽ ഹർമ്യ​ത്തി​ന്റെ അങ്കണത്തിൽ മനോ​ഹ​ര​മായ ഒരു പൂങ്കാ​വനം ഭാഗി​ക​മാ​യി അവരുടെ സ്‌മര​ണ​യ്‌ക്കാ​യി സമർപ്പി​ക്ക​പ്പെട്ടു. (g04 2/22)

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഇടത്തു​നിന്ന്‌: 12-ാം നൂറ്റാ​ണ്ടി​ലെ റിച്ച്‌മണ്ട്‌ ഹർമ്യ ഗോപു​രം, തടവു​പു​ള്ളി​കളെ പാർപ്പി​ച്ചി​രുന്ന സെല്ലു​ക​ളുള്ള ബ്ലോക്ക്‌

ഹെർബർട്ട്‌ സീനിയർ, പതിനാ​റു പേരിൽ ഒരാൾ

പതിനാറു തടവു​കാ​രിൽ ചിലരെ പാർപ്പി​ച്ചി​രുന്ന ഒരു സെൽ

പശ്ചാത്തലത്തിൽ: പോയ വർഷങ്ങ​ളിൽ തടവു​കാർ അറകളു​ടെ ഭിത്തി​യിൽ കോറി​യിട്ട ചിത്ര​ങ്ങ​ളും എഴുത്തു​ക​ളും