വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേലാൽ മുൻവിധി ഇല്ലാതിരിക്കുമ്പോൾ!

മേലാൽ മുൻവിധി ഇല്ലാതിരിക്കുമ്പോൾ!

മേലാൽ മുൻവി​ധി ഇല്ലാതി​രി​ക്കു​മ്പോൾ!

അധഃപ​തിച്ച ഈ ലോകത്തു മുൻവി​ധി തരണം ചെയ്യു​ന്നത്‌ ഒരു ആറ്റം വിഘടി​പ്പി​ക്കു​ന്ന​തി​നേ​ക്കാൾ ദുഷ്‌ക​ര​മാ​ണെന്നു ശാസ്‌ത്ര​ജ്ഞ​നാ​യി​രുന്ന ആൽബർട്ട്‌ ഐൻസ്റ്റിൻ ഒരിക്കൽ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. സമാന​മാ​യി, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു പ്രസി​ദ്ധ​നാ​യി​ത്തീർന്ന ഒരു പത്ര​പ്ര​വർത്ത​ക​നും പിന്നീട്‌ യു.എസ്‌. ഇൻഫർമേഷൻ ഏജൻസി​യു​ടെ ഡയറക്ട​റു​മാ​യി​രുന്ന എഡ്‌വേർഡ്‌ ആർ. മുറോ​യും ഇങ്ങനെ പ്രസ്‌താ​വി​ച്ചു, “മുൻവി​ധി തുടച്ചു​മാ​റ്റാൻ ആർക്കും കഴിയു​ക​യില്ല—അംഗീ​ക​രി​ക്കാ​നേ കഴിയൂ.”

ഈ പ്രസ്‌താ​വ​ന​ക​ളിൽ സത്യത്തി​ന്റെ ധ്വനി​യു​ണ്ടോ? വിവേ​ച​ന​യും വർഗീ​യ​ത​യും തുടച്ചു​മാ​റ്റുക അസാധ്യ​മാ​ണോ? മുൻവി​ധി​യെ​ക്കു​റി​ച്ചു ദൈവ​ത്തിന്‌ എങ്ങനെ തോന്നു​ന്നു?

ദൈവം പക്ഷപാ​തി​യല്ല

ബൈബിൾ പക്ഷപാ​ത​ത്തി​നെ​തി​രാ​യി സംസാ​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 24:23; 28:21) “ഉയരത്തിൽനി​ന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മ​ല​വും പിന്നെ സമാധാ​ന​വും ശാന്തത​യും അനുസ​ര​ണ​വു​മു​ള്ള​തും കരുണ​യും സൽഫല​വും നിറഞ്ഞ​തും പക്ഷപാ​ത​വും കപടവും ഇല്ലാത്ത​തു​മാ​കു​ന്നു” എന്ന്‌ അതു പ്രസ്‌താ​വി​ക്കു​ന്നു. (യാക്കോബ്‌ 3:17) അത്തരം ജ്ഞാന​ത്തെ​ക്കു​റി​ച്ചു പുരാതന ഇസ്രാ​യേ​ലി​ലെ ന്യായാ​ധി​പ​ന്മാ​രോട്‌ ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു. “ന്യായ​വി​സ്‌താ​ര​ത്തിൽ അന്യായം ചെയ്യരു​തു,” അവരോട്‌ ആജ്ഞാപി​ക്കു​ക​യു​ണ്ടാ​യി. “എളിയ​വന്റെ മുഖം നോക്കാ​തെ​യും വലിയ​വന്റെ മുഖം ആദരി​ക്കാ​തെയു”മിരി​ക്കണം.—ലേവ്യ​പു​സ്‌തകം 19:15.

പക്ഷപാ​ത​ത്തി​നും മുൻവി​ധി​ക്കും എതി​രെ​യുള്ള ബൈബി​ളി​ന്റെ ഉറച്ച നിലപാട്‌ യേശു​ക്രി​സ്‌തു​വും അവന്റെ അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രുന്ന പത്രോ​സും പൗലോ​സും ഊന്നി​പ്പ​റഞ്ഞു. “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ കുഴഞ്ഞ​വ​രും ചിന്നി​യ​വ​രു​മായ” ആളുക​ളോട്‌ യേശു പക്ഷപാ​ത​ര​ഹി​തൻ ആയിരു​ന്നു. (മത്തായി 9:36) “കാഴ്‌ച​പ്ര​കാ​രം വിധി​ക്ക​രു​തു; നീതി​യുള്ള വിധി വിധി​പ്പിൻ” എന്ന്‌ അവൻ പഠിപ്പി​ച്ചു.—യോഹ​ന്നാൻ 7:24.

യഹോ​വ​യാം ദൈവം മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നാ​ണെന്നു പത്രോ​സും പൗലോ​സും നമുക്ക്‌ ഉറപ്പേ​കു​ന്നു. “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല എന്നും ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥ​മാ​യി ഗ്രഹി​ക്കു​ന്നു,” പത്രോസ്‌ പ്രസ്‌താ​വി​ച്ചു. (പ്രവൃ​ത്തി​കൾ 10:34, 35) “ദൈവ​ത്തി​ന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ നമ്മോടു പറയുന്നു.—റോമർ 2:11.

ബൈബി​ളി​ന്റെ സ്വാധീ​നം

ബൈബി​ളിന്‌ അതിനാൽ നയിക്ക​പ്പെ​ടു​ന്ന​വ​രു​ടെ വ്യക്തി​ത്വ​ത്തി​നു മാറ്റം വരുത്താൻ ശക്തിയുണ്ട്‌. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ വചനം ജീവനും ചൈത​ന്യ​വു​മു​ള്ളതാ”ണ്‌. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ, മുൻവി​ധി​യുള്ള വ്യക്തിക്കു തന്റെ ചിന്താ​രീ​തി​ക്കു മാറ്റം​വ​രു​ത്താ​നും മറ്റുള്ള​വ​രു​മാ​യുള്ള ഇടപെ​ട​ലിൽ പക്ഷപാ​ത​ര​ഹി​ത​നാ​യി​ത്തീ​രാ​നും കഴിയും.

തർസൊ​സു​കാ​ര​നായ ശൗലിനെ ഉദാഹ​ര​ണ​മാ​യെ​ടു​ക്കുക. ബൈബിൾ വൃത്താന്തം പറയു​ന്ന​ത​നു​സ​രിച്ച്‌, വഴക്കമി​ല്ലാത്ത മതപാ​ര​മ്പ​ര്യ​ങ്ങൾ പിന്തു​ടർന്ന​തി​നാൽ അവൻ ഒരു സമയത്തു ക്രിസ്‌തീയ സഭയെ അക്രമാ​സ​ക്ത​മാ​യി എതിർക്കു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 8:1-3) ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം വിശ്വാ​സ​ത്യാ​ഗി​ക​ളും സത്യാ​രാ​ധ​ന​യു​ടെ ശത്രു​ക്ക​ളു​മാ​ണെന്നു യഹൂദ പാരമ്പ​ര്യം നിമിത്തം അവന്‌ ഉറച്ച ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അവന്റെ മുൻവി​ധി ക്രിസ്‌ത്യാ​നി​കളെ കൊല്ലു​ന്ന​തി​നു പിന്തുണ കൊടു​ക്കു​ന്ന​തിൽ കലാശി​ച്ചു. അവൻ “കർത്താ​വി​ന്റെ ശിഷ്യ​ന്മാ​രു​ടെ നേരെ ഭീഷണി​യും കുലയും നിശ്വസി”ക്കുകയാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 9:1) അപ്രകാ​രം ചെയ്യു​ന്ന​തി​ലൂ​ടെ താൻ ദൈവ​ത്തിന്‌ ഒരു വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ അവൻ അനുമാ​നി​ച്ചു.—യോഹ​ന്നാൻ 16:2 താരത​മ്യം ചെയ്യുക.

എന്നിട്ടും, തർസൊ​സു​കാ​ര​നായ ശൌലി​നു തന്റെ കടുത്ത മുൻവി​ധി കാറ്റിൽ പറത്താൻ കഴിഞ്ഞു. അവൻ ഒരു ക്രിസ്‌ത്യാ​നി ആയിത്തീ​രു​ക​പോ​ലു​മു​ണ്ടാ​യി! പിന്നീട്‌, യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്ന പേരിൽ, അവൻ ഇങ്ങനെ എഴുതി: “മുമ്പെ ഞാൻ ദൂഷക​നും ഉപദ്ര​വി​യും നിഷ്‌ഠൂ​ര​നും ആയിരു​ന്നു; എങ്കിലും അവിശ്വാ​സ​ത്തിൽ അറിയാ​തെ ചെയ്‌ത​താ​ക​കൊ​ണ്ടു എനിക്കു കരുണ ലഭിച്ചു.”—1 തിമൊ​ഥെ​യൊസ്‌ 1:13.

ചിന്താ​രീ​തി​യിൽ അത്തരം ഗണ്യമായ മാറ്റം വരുത്തിയ ഏക വ്യക്തി​യാ​യി​രു​ന്നില്ല പൗലോസ്‌. ഒരു സഹ സുവി​ശേ​ഷ​ക​നാ​യി​രുന്ന തീത്തോ​സി​നുള്ള ലേഖന​ത്തിൽ, ക്രിസ്‌ത്യാ​നി​കൾ “ആരെ​ക്കൊ​ണ്ടും ദൂഷണം പറയാ​തെ​യും കലഹി​ക്കാ​തെ​യും ശാന്തന്മാ​രാ​യി സകലമ​നു​ഷ്യ​രോ​ടും പൂർണ്ണ​സൌ​മ്യത കാണി​പ്പാ​നും” പൗലോസ്‌ അനുശാ​സി​ച്ചു. “മുമ്പെ നാമും ബുദ്ധി​കെ​ട്ട​വ​രും അനുസ​ര​ണ​മി​ല്ലാ​ത്ത​വ​രും വഴി​തെറ്റി നടക്കു​ന്ന​വ​രും നാനാ​മോ​ഹ​ങ്ങൾക്കും ഭോഗ​ങ്ങൾക്കും അധീന​രും ഈർഷ്യ​യി​ലും അസൂയ​യി​ലും കാലം കഴിക്കു​ന്ന​വ​രും ദ്വേഷി​ത​രും അന്യോ​ന്യം പകെക്കു​ന്ന​വ​രും ആയിരു​ന്നു​വ​ല്ലോ.”—തീത്തൊസ്‌ 3:2, 3.

മുൻവി​ധി​യു​ടെ വേലികൾ പൊളി​ച്ചു​മാ​റ്റൽ

ഇന്ന്‌, ആത്മാർഥ​രായ ക്രിസ്‌ത്യാ​നി​കൾ ആ ബുദ്ധ്യു​പ​ദേശം പിൻപ​റ്റാൻ തീവ്ര​മാ​യി ശ്രമി​ക്കു​ന്നു. ഉപരി​പ്ല​വ​മായ ധാരണ​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആളുകളെ വിധി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. മറ്റുള്ള​വ​രെ​ക്കു​റി​ച്ചു ‘ദൂഷണം പറയു’ന്നതിൽനിന്ന്‌ അത്‌ അവരെ തടയുന്നു. സകലവിധ ദേശീയ-വംശീയ-വർഗീയ അതിർവ​ര​മ്പു​ക​ളും മറിക​ട​ക്കുന്ന ഒരു സാർവ​ദേ​ശീയ സാഹോ​ദ​ര്യം അവർ ആസ്വദി​ക്കു​ന്നു.

ഇരുണ്ട നിറമുള്ള, ബ്രസീ​ലി​യ​ക്കാ​ര​നായ എൻറി​ക്ക​യു​ടെ അനുഭവം പരിചി​ന്തി​ക്കുക. വർഗീ​യ​വി​വേ​ച​ന​യു​ടെ ഇരയാ​യി​ത്തീർന്ന അവനു വെള്ളക്കാ​രോ​ടു കടുത്ത വിദ്വേ​ഷ​മാ​യി​രു​ന്നു. അവൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “വെളുത്ത നിറമുള്ള രണ്ടു സാക്ഷികൾ ദൈവ​നാ​മ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ എന്റെ വീട്ടിൽ വന്നു. വെള്ളക്കാ​രെ എനിക്കു വിശ്വാ​സ​മി​ല്ലാ​ഞ്ഞ​തി​നാൽ അവർക്കു ചെവി​കൊ​ടു​ക്കാൻ ആദ്യം എനിക്ക്‌ ആഗ്രഹ​മി​ല്ലാ​യി​രു​ന്നു. എന്നാൽ അവരുടെ സന്ദേശ​ത്തിൽ സത്യത്തി​ന്റെ ധ്വനി​യു​ണ്ടെന്നു താമസി​യാ​തെ​തന്നെ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. കൊള്ളാം, ഞാൻ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു. എന്റെ ആദ്യത്തെ ചോദ്യ​മി​താ​യി​രു​ന്നു, ‘നിങ്ങളു​ടെ സഭയിൽ കറുത്ത​യാ​ളു​ക​ളു​ണ്ടോ?’ ‘ഉവ്വ്‌’ അവർ മറുപടി പറഞ്ഞു. എന്നിട്ട്‌, എന്റെ ബൈബിൾ കഥാ പുസ്‌ത​ക​ത്തിൽനിന്ന്‌, a വ്യത്യസ്‌ത വർഗങ്ങ​ളി​ലുള്ള യുവജ​ന​ങ്ങളെ ചിത്രീ​ക​രി​ക്കുന്ന അവസാ​നത്തെ ചിത്രം അവർ എന്നെ കാണിച്ചു. അക്കൂട്ട​ത്തിൽ ഒരു കറുത്ത പയ്യനു​മു​ണ്ടാ​യി​രു​ന്നു. അതെനി​ക്കു പ്രോ​ത്സാ​ഹ​ന​മേകി. പിന്നീടു ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ സന്ദർശി​ച്ചു. അവിടെ, വ്യത്യസ്‌ത വർഗങ്ങ​ളിൽനി​ന്നുള്ള ആളുകൾ അന്യോ​ന്യം ആദര​വോ​ടെ ഇടപെ​ടു​ന്നതു ഞാൻ കണ്ടു. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രാധാ​ന്യ​മർഹി​ക്കുന്ന സംഗതി​യാ​യി​രു​ന്നു അത്‌.”

ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ എന്ന നിലയിൽ എൻറിക്കാ ഒരു ആത്മാർഥ ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ പ്രമോ​ദ​മു​ള്ള​വ​നാണ്‌. അതിന്റെ ബഹുമതി ഏതെങ്കി​ലും മനുഷ്യർക്കു പോകു​ന്നി​ല്ലെന്ന്‌ അവൻ തിരി​ച്ച​റി​യു​ന്നു. “യഹോ​വ​യും യേശു​വും എനിക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന സകല​ത്തെ​യും​പ്രതി ഞാൻ ഇന്ന്‌ അവരോ​ടു നന്ദിയു​ള്ള​വ​നാണ്‌. സകലവിധ വർഗങ്ങ​ളി​ലും വർണങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലു​മുള്ള, ഒരേ ഉദ്ദേശ്യ​ത്തിൽ ഏകീകൃ​ത​രാ​യി​രി​ക്കുന്ന യഹോ​വ​യു​ടെ ദശലക്ഷ​ക്ക​ണ​ക്കി​നു വിശ്വസ്‌ത സാക്ഷി​ക​ളോ​ടൊ​പ്പ​മാ​ണു ഞാൻ വേല​ചെ​യ്യു​ന്നത്‌.”

മുൻവി​ധി​യു​ടെ ഇരയായി വളർന്നു​വന്ന മറ്റൊ​രാ​ളാ​ണു ഡാര്യോ. 16 വയസ്സു​ള്ള​പ്പോൾ അവൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. “സാക്ഷി​ക​ളു​ടെ​യി​ട​യിൽ വർഗീയ പ്രതാ​പ​ത്തി​ന്റേ​തായ വികാ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെന്നു ഞാൻ കണ്ടെത്തി,” അവൻ അഭി​പ്രാ​യ​പ്പെട്ടു. ആത്മാർഥ സ്‌നേ​ഹ​ത്തി​ന്റേ​തായ അന്തരീക്ഷം അവനിൽ മതിപ്പു​ള​വാ​ക്കി. വ്യത്യസ്‌ത വർഗങ്ങ​ളിൽനി​ന്നുള്ള വ്യക്തികൾ സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നം വഹിക്കു​ന്ന​താ​യി അവൻ പ്രത്യേ​കം ശ്രദ്ധിച്ചു. സഭയ്‌ക്കു പുറത്തുള്ള ആളുക​ളാൽ എതെങ്കി​ലും വിധത്തി​ലുള്ള മുൻവി​ധി​യോ വിവേ​ച​ന​യോ നേരി​ടേ​ണ്ടി​വ​രു​മ്പോൾ, സകല ജനതയിൽനി​ന്നും ഗോ​ത്ര​ങ്ങ​ളിൽനി​ന്നും ഭാഷയിൽനി​ന്നു​മുള്ള ആളുകളെ യഹോവ സ്‌നേ​ഹി​ക്കു​ന്നു​വെന്നു ഡാര്യോ ഓർമി​ക്കു​ന്നു.

തരണം ചെയ്യേണ്ട വിധം

മാന്യ​ത​യോ​ടും ആദര​വോ​ടും കൂടെ​യുള്ള പെരു​മാ​റ്റം നാമേ​വ​രും ആഗ്രഹി​ക്കു​ന്നു. മുൻവി​ധി​യു​ടെ ഒരു ഇരയാ​യി​രി​ക്കു​ന്നതു സഹിച്ചു​നിൽക്കു​ന്നത്‌ പ്രയാ​സ​മേ​റിയ ഒരു പീഡന​മാ​യി​രി​ക്കു​ന്ന​തി​നു കാരണം അതാണ്‌. ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ മുൻവി​ധി​യോ​ടു​കൂ​ടിയ മനോ​ഭാ​വത്തെ അഭിമു​ഖീ​ക​രി​ക്കേണ്ടി വരുന്ന എല്ലാ സാഹച​ര്യ​ങ്ങ​ളിൽനി​ന്നും ക്രിസ്‌തീയ സഭ നമ്മെ സംരക്ഷി​ക്കു​ന്നില്ല. പിശാ​ചായ സാത്താൻ ലോക​കാ​ര്യ​ങ്ങൾ നിയ​ന്ത്രി​ക്കു​ന്നി​ട​ത്തോ​ളം കാലം അനീതി​യു​ണ്ടാ​യി​രി​ക്കും. (1 യോഹ​ന്നാൻ 5:19) വെളി​പ്പാ​ടു 12:12 നമുക്ക്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” വെറും അസ്വസ്ഥത ഉളവാ​ക്കു​കയല്ല അവന്റെ ഉദ്ദേശ്യം. ഒരു ഇരപി​ടി​യൻ മൃഗ​ത്തോട്‌ അവനെ തുലനം ചെയ്‌തി​രി​ക്കു​ന്നു. പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ പ്രതി​യോ​ഗി​യായ പിശാചു അലറുന്ന സിംഹം എന്നപോ​ലെ ആരെ വിഴു​ങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റി​ന​ട​ക്കു​ന്നു.”—1 പത്രൊസ്‌ 5:8.

“നിങ്ങൾ ദൈവ​ത്തി​ന്നു കീഴട​ങ്ങു​വിൻ; പിശാ​ചി​നോ​ടു എതിർത്തു​നി​ല്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടി​പ്പോ​കും” എന്നും ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ്‌ 4:7) ദാവീദ്‌ രാജാവു ചെയ്‌ത​തു​പോ​ലെ സംരക്ഷ​ണ​ത്തി​നാ​യി ദൈവ​ത്തി​ലേക്കു നോക്കു​ന്ന​താ​ണു മുൻവി​ധി തരണം ചെയ്യു​ന്ന​തി​നുള്ള ഒരു മികച്ച സഹായം: “എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനി​ന്നും നീതി​കേ​ടും ക്രൂര​ത​യും ഉള്ളവന്റെ കയ്യിൽനി​ന്നും എന്നെ വിടു​വി​ക്കേ​ണമേ.” (സങ്കീർത്തനം 71:4) നമുക്കു സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ ഇങ്ങനെ പ്രാർഥി​ക്കാ​നും കഴിയും: “ദൈവമേ, എന്നോടു കൃപയു​ണ്ടാ​കേ​ണമേ; മനുഷ്യർ എന്നെ വിഴു​ങ്ങു​വാൻ പോകു​ന്നു; അവർ ഇടവി​ടാ​തെ പൊരു​തു എന്നെ ഞെരു​ക്കു​ന്നു.”—സങ്കീർത്തനം 56:1.

അത്തരം പ്രാർഥ​ന​കൾക്കു ദൈവം എങ്ങനെ ഉത്തരം നൽകും? ബൈബിൾ ഉത്തരം പറയുന്നു: “അവൻ നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കു​മ​ല്ലോ. എളിവ​യ​നെ​യും ദരി​ദ്ര​നെ​യും അവൻ ആദരി​ക്കും; ദരി​ദ്ര​ന്മാ​രു​ടെ ജീവൻ അവൻ രക്ഷിക്കും.” (സങ്കീർത്തനം 72:12, 13) അനീതി​യു​ടെ ഇരകളാ​യി​രി​ക്കുന്ന സകലർക്കും യഹോവ തക്കസമ​യത്തു വിടുതൽ കൈവ​രു​ത്തു​മെന്ന്‌ അറിയു​ന്നത്‌ എത്ര നല്ലതാണ്‌!

‘ആരും ദ്രോഹം ചെയ്യു​ക​യില്ല’

ഈ ലോക​ത്തി​ന്റെ ഗവണ്മെ​ന്റു​കൾ തങ്ങളുടെ നിയമ​ങ്ങ​ളും പദ്ധതി​ക​ളു​മൊ​ക്കെ​യാ​യി മുൻവി​ധി​യോ​ടു പോരാ​ടു​ന്ന​തിൽ തുടർന്നേ​ക്കാം. സമത്വ​വും നീതി​യും അവർ തുടർന്നും വാഗ്‌ദാ​നം ചെയ്‌തെ​ന്നു​വ​രാം. എന്നാൽ അവർക്കു വിജയി​ക്കാ​നാ​വില്ല. (സങ്കീർത്തനം 146:3) ദൈവ​ത്തി​നു മാത്രമേ മുൻവി​ധി​യോ​ടു​കൂ​ടിയ പെരു​മാ​റ്റം തുടച്ചു​മാ​റ്റാ​നാ​വു​ക​യു​ള്ളൂ, അവൻ അതു ചെയ്യും. മനുഷ്യ​വർഗത്തെ ഒരു ഏകീകൃത കുടും​ബ​മാ​യി അവൻ രൂപാ​ന്ത​ര​പ്പെ​ടു​ത്തും. “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം” ഈ ദുഷ്ട ലോക​ത്തി​ന്റെ അന്ത്യത്തെ അതിജീ​വി​ക്കു​ക​യും സമാധാ​ന​ത്തിൽ ജീവിതം ആസ്വദി​ക്കു​ക​യും ചെയ്യും.—വെളി​പ്പാ​ടു 7:9, 10.

വർഗീയ-സാമൂ​ഹിക മുൻവി​ധി നിമി​ത്ത​മു​ണ്ടായ സകല അനർഥ​വും യഹോവ ഇല്ലായ്‌മ ചെയ്യും. ഒന്നു വിഭാ​വ​ന​ചെയ്യൂ, അന്യാ​യ​മാ​യി ആരോ​ടും പെരു​മാ​റു​ക​യു​ണ്ടാ​വില്ല! “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.” (മീഖാ 4:4) കൂടാതെ, ‘ആരും ദ്രോഹം ചെയ്യു​ക​യില്ല’ എന്നു ഏശയ്യാ 11:9 (പി.ഒ.സി. ബൈബിൾ) പറയുന്നു.

നിങ്ങൾ ഇപ്പോൾ മുൻവി​ധി​യു​ടെ ഇരയാ​ണെ​ങ്കിൽ ഈ മഹത്തായ ഭാവി പ്രത്യാശ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ ബലിഷ്‌ഠ​മാ​ക്കും. ഈ ദുഷ്ട വ്യവസ്ഥി​തി​യു​ടെ അനീതി​കൾ സഹിച്ചു​നിൽക്കാൻ അതു നിങ്ങളെ സഹായി​ക്കും. മുൻവി​ധി തരണം​ചെ​യ്‌തു മുന്നോ​ട്ടു നോക്കവേ, ബൈബി​ളി​ന്റെ ജ്ഞാനപൂർവ​ക​മായ ഈ ബുദ്ധ്യു​പ​ദേശം പിൻപ​റ്റുക: “യഹോ​വ​യിൽ പ്രത്യാ​ശ​യുള്ള ഏവരുമേ, ധൈര്യ​പ്പെ​ട്ടി​രി​പ്പിൻ; നിങ്ങളു​ടെ ഹൃദയം ഉറെച്ചി​രി​ക്കട്ടെ.”—സങ്കീർത്തനം 31:24.

[അടിക്കു​റിപ്പ]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇന്ത്യ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[4-ാം പേജിലെ ചിത്രം]

U.S. National Archives photo