വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംശയിക്കേണ്ടാ, അധ്യയന പതിപ്പുതന്നെ!

സംശയിക്കേണ്ടാ, അധ്യയന പതിപ്പുതന്നെ!

സംശയിക്കേണ്ടാ, അധ്യയന പതിപ്പുതന്നെ!

കൂടുതൽ ആകർഷകമാക്കാനും യഹോവ നൽകിയിരിക്കുന്ന അമൂല്യമായ സത്യവചനം പഠിക്കുന്നതിന്‌ നിങ്ങളെ സഹായിക്കാനും വേണ്ടി അധ്യയന പതിപ്പിൽ ചില രൂപഭേദങ്ങൾ വരുത്തുകയാണ്‌.—സങ്കീ. 1:2; 119:97.

രണ്ടുപതിപ്പുകളായി വീക്ഷാഗോപുരം പുറത്തിറക്കാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഒന്ന്‌ യഹോവയുടെ സാക്ഷികൾക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാർഥികൾക്കും വേണ്ടിയാണ്‌, മറ്റൊന്ന്‌ പൊതുജനത്തിനും.

ദീർഘകാലമായി യഹോവയെ സേവിക്കുന്ന ഒരു സഹോദരൻ അധ്യയന പതിപ്പിനെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ അധ്യയന പതിപ്പുതന്നെ എനിക്ക്‌ ഏറെ ഇഷ്ടമായി. അതെന്നെ വല്ലാതെ സ്‌പർശിച്ചു. ആഴമേറിയ ആത്മീയ സത്യങ്ങൾ ഹൃദയത്തിൽ പതിയുന്ന വിധത്തിലാണ്‌ അതിൽ അവതരിപ്പിച്ചിരിക്കുന്നത്‌. ഈ പുതിയ ക്രമീകരണത്തോടുള്ള എന്റെ നന്ദി ഞാൻ അറിയിച്ചുകൊള്ളുന്നു.” മറ്റൊരു സഹോദരൻ എഴുതിയത്‌ ഇങ്ങനെയാണ്‌: “ബൈബിൾ ഉപയോഗിച്ചുകൊണ്ട്‌ അധ്യയന പതിപ്പിലെ ലേഖനങ്ങൾ പഠിക്കാൻ ഞാൻ മണിക്കൂറുകൾ ചെലവഴിക്കാറുണ്ട്‌. ആ വിലപ്പെട്ട നിമിഷങ്ങൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും.” നിങ്ങൾക്കും സമാനമായ അഭിപ്രായമാണുള്ളതെന്ന്‌ ഞങ്ങൾ കരുതുന്നു.

നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ വീക്ഷാഗോപുരം 1879 മുതൽ മുടങ്ങാതെ അച്ചടിക്കുന്നുണ്ട്‌. യഹോവയുടെ ആത്മാവിന്റെ സഹായവും അവന്റെ അനുഗ്രഹവുമാണ്‌ ഈ നേട്ടത്തിനു പിന്നിൽ. (സെഖ. 4:6) കഴിഞ്ഞ 133 വർഷത്തിനിടയിൽ പലതവണ ഈ മാസികയുടെ പുറന്താളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. 2012-ലും ഉണ്ട്‌ ഒരു മാറ്റം. ഈ വർഷത്തെ ഓരോ അധ്യയന പതിപ്പിന്റെ പുറന്താളിലും സാക്ഷീകരണവേലയെ ചിത്രീകരിക്കുന്ന വർണാഭമായ ഒരു ഛായാചിത്രം ഉണ്ടായിരിക്കും. യഹോവയുടെ രാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം നൽകുക എന്ന ദൈവദത്ത നിയോഗം മനസ്സിലടുപ്പിച്ചുനിറുത്താൻ നമ്മെ സഹായിക്കാനാണത്‌. (പ്രവൃ. 28:23) രണ്ടാമത്തെ പേജിൽ, ഈ ചിത്രത്തിന്‌ ആധാരമായ ഫോട്ടോയും അത്‌ എവിടെ ചിത്രീകരിച്ചതാണെന്നും മറ്റുമുള്ള ഒരു ലഘുവിവരണവും കാണാം. യഹോവയുടെ ജനം “ഭൂലോകത്തിലെങ്ങും” സുവാർത്ത പ്രസംഗിക്കുന്നുണ്ടെന്ന കാര്യം വരും മാസങ്ങളിൽ ഇതു നമ്മെ ഓർമിപ്പിക്കും.—മത്താ. 24:14.

ഇനിയുമുണ്ട്‌ പുതുമകൾ! പുനരവലോകന ചോദ്യങ്ങൾ ഇനി, ഓരോ അധ്യയന ലേഖനത്തിന്റെയും തുടക്കത്തിലായിരിക്കും. ലേഖനം വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഏത്‌ ആശയങ്ങൾക്കായാണ്‌ തിരയേണ്ടതെന്ന്‌ അതിൽനിന്ന്‌ എളുപ്പം മനസ്സിലാക്കാം. അധ്യയന നിർവാഹകൻ അധ്യയനത്തിനൊടുവിൽ പുനരവലോകനം ചെയ്യുന്നതിന്‌ തുടർന്നും ഈ ചോദ്യങ്ങൾ ഉപയോഗിക്കുന്നതായിരിക്കും. മാർജിന്റെ വലുപ്പം കൂട്ടിയതു കൂടാതെ പേജ്‌ നമ്പറും ഖണ്ഡികയുടെ നമ്പറും വ്യക്തമായി കാണത്തക്കവിധം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌.

ഈ ലക്കത്തിൽ വിശദീകരിച്ചിരിക്കുന്നതുപോലെ യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിലെ നിർണായക സംഭവങ്ങൾ വിവരിക്കുന്ന “ചരിത്ര സ്‌മൃതികൾ” എന്നൊരു പരമ്പര ഇനിമുതൽ ഉണ്ടായിരിക്കും. കൂടാതെ, “ആത്മാർപ്പണത്തിന്റെ മാതൃകകൾ” എന്ന തലക്കെട്ടിൽ ജീവിത കഥകളും ഇടയ്‌ക്കൊക്കെ ഉൾപ്പെടുത്തുന്നതാണ്‌. രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള പ്രദേശത്തു സേവിക്കുന്ന സഹോദരീസഹോദരന്മാർ അനുഭവിക്കുന്ന സന്തോഷവും സംതൃപ്‌തിയും ആ കുറിപ്പുകളിൽനിന്ന്‌ നിങ്ങൾക്കു വായിച്ചെടുക്കാം.

ഈ മാസികയുടെ സഹായത്തോടെയുള്ള ദൈവവചനത്തിന്റെ പഠനം നിങ്ങൾ നന്നായി ആസ്വദിക്കും എന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.

പ്രസാധകർ

[3-ാം പേജിലെ ചിത്രം]

1879

[3-ാം പേജിലെ ചിത്രം]

1895

[3-ാം പേജിലെ ചിത്രം]

1931

[3-ാം പേജിലെ ചിത്രം]

1950

[3-ാം പേജിലെ ചിത്രം]

1974

[3-ാം പേജിലെ ചിത്രം]

2008