വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​രാ​ജ്യ​ത്തിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക

ദൈവ​രാ​ജ്യ​ത്തിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക

‘വിശ്വാ​സം എന്നതോ പ്രത്യാ​ശി​ക്കു​ന്ന കാര്യങ്ങൾ സംഭവി​ക്കു​മെന്ന ഉറച്ച​ബോ​ധ്യ​മാ​കു​ന്നു.’—എബ്രാ. 11:1.

1, 2. ദൈവ​രാ​ജ്യം മനുഷ്യ​വർഗ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം നിറ​വേ​റ്റു​മെന്ന നമ്മുടെ ബോധ്യ​ത്തെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എന്ത്, എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങൾക്കു​മു​ള്ള ഒരേ​യൊ​രു പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്ന് യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ നാം കൂടെ​ക്കൂ​ടെ പറയാ​റുണ്ട്. ഈ ജീവത്‌പ്ര​ധാ​ന തിരു​വെ​ഴു​ത്തു​സ​ത്യം നാം ഉത്സാഹ​ത്തോ​ടെ ആളുക​ളു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. രാജ്യ​പ്ര​ത്യാ​ശ നമുക്കും വലിയ ആശ്വാസം പകരുന്നു. എന്നാൽ, ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന ഒരു യഥാർഥ​ഭ​ര​ണ​കൂ​ട​മാണ്‌ ദൈവ​രാ​ജ്യം എന്ന നമ്മുടെ ബോധ്യം എത്ര ശക്തമാണ്‌? രാജ്യ​ത്തിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ നമുക്ക് എന്ത് അടിസ്ഥാ​ന​മുണ്ട്?—എബ്രാ. 11:1.

2 മനുഷ്യ​വർഗ​ത്തോ​ടു​ള്ള ബന്ധത്തിൽ തന്‍റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ സർവശ​ക്തൻത​ന്നെ സ്ഥാപി​ച്ചി​രി​ക്കു​ന്ന ഒരു ക്രമീ​ക​ര​ണ​മാണ്‌ മിശി​ഹൈ​ക​രാ​ജ്യം. ഭരിക്കാ​നു​ള്ള സമ്പൂർണ​മാ​യ അവകാശം യഹോ​വ​യ്‌ക്കു മാത്ര​മാണ്‌ എന്ന ഇളകാത്ത അടിസ്ഥാ​ന​ത്തി​ന്മേ​ലാണ്‌ രാജ്യം സ്ഥാപി​ത​മാ​യി​രി​ക്കു​ന്നത്‌. രാജാവ്‌, സഹഭര​ണാ​ധി​കാ​രി​കൾ, ഭരണ​പ്ര​ദേ​ശം എന്നിങ്ങനെ രാജ്യ​ത്തി​ന്‍റെ സുപ്ര​ധാ​ന​ഘ​ട​ക​ങ്ങൾ വ്യത്യ​സ്‌ത ഉടമ്പടി​ക​ളി​ലൂ​ടെ നിയമ​പ​ര​മാ​യി ഉറപ്പി​ച്ചി​രി​ക്കു​ന്നു. ഈ ഉടമ്പടി​കൾ നിയമ​പ​ര​മാ​യ കരാറു​കൾ പോ​ലെ​യാണ്‌. ഇവയി​ലെ​ല്ലാം ഒന്നാം കക്ഷി ഒന്നുകിൽ ദൈവ​മോ അല്ലെങ്കിൽ അവന്‍റെ പുത്ര​നാ​യ യേശു​ക്രി​സ്‌തു​വോ ആണ്‌. ഈ ഉടമ്പടി​ക​ളെ​ക്കു​റിച്ച് പരിചി​ന്തി​ക്കു​ക​വ​ഴി, ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം  ഒരു കാരണ​വ​ശാ​ലും പരാജ​യ​മ​ട​യാ​തെ എങ്ങനെ യാഥാർഥ്യ​മാ​യി​ത്തീ​രു​മെന്ന് മെച്ചമാ​യി മനസ്സി​ലാ​ക്കാ​നാ​കും. അതോ​ടൊ​പ്പം, ഈ ക്രമീ​ക​ര​ണം എത്ര​ത്തോ​ളം ഉറപ്പു​ള്ള​താ​ണെന്ന് മനസ്സി​ലാ​ക്കാ​നും അതു നമ്മെ സഹായി​ക്കും.—എഫെസ്യർ 2:12 വായിക്കുക.

3. ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും നാം എന്തു പരിചി​ന്തി​ക്കും?

3 ക്രിസ്‌തു​യേ​ശു മുഖാ​ന്ത​ര​മു​ള്ള മിശി​ഹൈ​ക​രാ​ജ്യ​വു​മാ​യി ബന്ധപ്പെട്ട ആറ്‌ പ്രധാന ഉടമ്പടി​ക​ളെ​ക്കു​റിച്ച് ബൈബിൾ പറയുന്നു. അവ (1) അബ്രാ​ഹാ​മ്യ ഉടമ്പടി, (2) ന്യായ​പ്ര​മാ​ണ ഉടമ്പടി, (3) ദാവീ​ദി​ക ഉടമ്പടി, (4) മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലെ​യുള്ള ഒരു പുരോ​ഹി​ത​നു​വേ​ണ്ടി​യുള്ള ഉടമ്പടി, (5) പുതിയ ഉടമ്പടി, (6) രാജ്യ ഉടമ്പടി എന്നിവ​യാണ്‌. ഓരോ ഉടമ്പടി​യും രാജ്യ​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും കുറി​ച്ചു​ള്ള ദൈ​വോ​ദ്ദേ​ശ്യം നിറ​വേ​റ്റു​ക എന്ന ലക്ഷ്യം മുൻനി​റു​ത്തി ഓരോ​ന്നും എന്തു ധർമം നിർവ​ഹി​ക്കു​ന്നെ​ന്നും നമുക്കു പരി​ശോ​ധി​ക്കാം.—“ദൈവം തന്‍റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കു​ന്ന വിധം” എന്ന ചാർട്ട് കാണുക.

ദൈ​വോ​ദ്ദേ​ശ്യം നിറ​വേ​റ്റ​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്ന് വെളി​പ്പെ​ടു​ത്തു​ന്ന ഒരു വാഗ്‌ദാ​നം

4. മനുഷ്യ​രോ​ടു​ള്ള ബന്ധത്തിൽ യഹോവ നടത്തിയ ഏത്‌ പ്രഖ്യാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഉല്‌പ​ത്തി​പ്പു​സ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌?

4 നമ്മുടെ മനോ​ഹ​ര​മാ​യ ഭൂഗ്രഹം വാസ​യോ​ഗ്യ​മാ​ക്കി​യ​ശേഷം മനുഷ്യ​രോ​ടു​ള്ള ബന്ധത്തിൽ യഹോവ മൂന്ന് പ്രഖ്യാ​പ​ന​ങ്ങൾ നടത്തി: (1) താൻ മനുഷ്യ​വർഗ​ത്തെ തന്‍റെ സ്വരൂ​പ​ത്തിൽ സൃഷ്ടി​ക്കും, (2) മനുഷ്യർ മുഴു​ഭൂ​മി​യി​ലേ​ക്കും പറുദീസ വ്യാപി​പ്പി​ക്കു​ക​യും നീതി​യു​ള്ള സന്തതി​ക​ളെ​ക്കൊണ്ട് ഭൂമി നിറയ്‌ക്കു​ക​യും വേണം, (3) നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ വൃക്ഷഫലം മനുഷ്യൻ തിന്നരുത്‌. (ഉല്‌പ. 1:26, 28; 2:16, 17) മനുഷ്യ​നെ​യും ഭൂമി​യെ​യും കുറി​ച്ചു​ള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്‍റെ നിവൃ​ത്തിക്ക് ഈ മൂന്ന് ഉത്തരവു​ക​ളിൽ കൂടു​ത​ലാ​യി ഒന്നും ആവശ്യ​മി​ല്ലാ​യി​രു​ന്നു. മനുഷ്യ​നെ സൃഷ്ടി​ച്ച​ശേ​ഷം, ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം നിറ​വേ​റ്റ​പ്പെ​ടാൻ പിന്നെ​യു​ള്ള രണ്ട് ഉത്തരവു​കൾ മനുഷ്യൻ അനുസ​രി​ക്കു​ക​യേ വേണ്ടി​യി​രു​ന്നു​ള്ളൂ. അങ്ങനെ​യെ​ങ്കിൽപ്പി​ന്നെ, ഉടമ്പടി​കൾ ആവശ്യ​മാ​യി വന്നത്‌ എങ്ങനെ​യാണ്‌?

5, 6. (എ) സാത്താൻ യഹോ​വ​യു​ടെ ഉദ്ദേശ്യം തകിടം​മ​റി​ക്കാൻ ശ്രമി​ച്ച​തെ​ങ്ങ​നെ? (ബി) ഏദെനിൽ വെച്ച് സാത്താൻ ഉയർത്തിയ വെല്ലു​വി​ളി​യോട്‌ യഹോവ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

5 ഒരു മത്സരത്തിന്‌ തിരി​കൊ​ളു​ത്തി​ക്കൊണ്ട് യഹോ​വ​യു​ടെ ഉദ്ദേശ്യം തകിടം​മ​റി​ക്കാൻ പിശാ​ചാ​യ സാത്താൻ നീചമായ ഒരു ശ്രമം നടത്തി. മനുഷ്യ​ന്‍റെ ഭാഗത്ത്‌ അനുസ​ര​ണം ആവശ്യ​മാ​യി​രു​ന്ന ഉത്തരവി​നെ കേന്ദ്രീ​ക​രി​ച്ചാണ്‌ അവൻ അതിന്‌ ശ്രമി​ച്ചത്‌. യഹോ​വ​യു​ടെ പ്രഖ്യാ​പ​ന​ങ്ങ​ളിൽ സാത്താന്‌ എളുപ്പ​ത്തിൽ സ്വാധീ​നി​ക്കാ​നാ​കു​മാ​യി​രു​ന്നത്‌ നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ വൃക്ഷഫലം തിന്നരു​തെ​ന്നു​ള്ള കല്‌പന ആയിരു​ന്നു. അത്‌ ലംഘി​ക്കാൻ അവൻ ആദ്യ സ്‌ത്രീ​യാ​യ ഹവ്വായെ വശീക​രി​ച്ചു. (ഉല്‌പ. 3:1-5; വെളി. 12:9) അങ്ങനെ, തന്‍റെ സൃഷ്ടി​ക​ളെ ഭരിക്കാ​നു​ള്ള ദൈവ​ത്തി​ന്‍റെ അവകാ​ശ​ത്തെ സാത്താൻ വെല്ലു​വി​ളി​ച്ചു. കൂടാതെ, വിശ്വ​സ്‌ത ദൈവ​ദാ​സർ ദൈവത്തെ സേവി​ക്കു​ന്നത്‌ സ്വാർഥ​നേ​ട്ട​ങ്ങൾക്കു​വേ​ണ്ടി​യാ​ണെന്ന് പിന്നീട്‌ സാത്താൻ ആരോ​പി​ക്കു​ക​യും ചെയ്‌തു.—ഇയ്യോ. 1:9-11; 2:4, 5.

6 ഏദെനിൽവെച്ച് സാത്താൻ ഉയർത്തിയ വെല്ലു​വി​ളി​യോട്‌ യഹോവ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? മത്സരി​ക​ളെ നശിപ്പി​ച്ചു​കൊണ്ട് അവന്‌ അവരുടെ മത്സരഗതി അവസാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ ആദാമി​ന്‍റെ​യും ഹവ്വായു​ടെ​യും പിൻഗാ​മി​ക​ളെ​ക്കൊണ്ട് ഭൂമിയെ നിറയ്‌ക്കാ​നു​ള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റാ​തെ പോകു​മാ​യി​രു​ന്നു. മത്സരി​ക​ളെ അപ്പോൾ അവി​ടെ​വെച്ച് നശിപ്പി​ക്കു​ന്ന​തി​നു പകരം ജ്ഞാനി​യാ​യ സ്രഷ്ടാവ്‌ അർഥസ​മ്പു​ഷ്ട​മാ​യ ഒരു പ്രവചനം—ഏദെനിക വാഗ്‌ദാനം—ഉച്ചരിച്ചു. സകല വിശദാം​ശ​ങ്ങ​ളും സഹിതം തന്‍റെ വാക്കുകൾ നിറ​വേ​റ്റു​മെന്ന് അവൻ അതിലൂ​ടെ ഉറപ്പു നൽകി.—ഉല്‌പത്തി 3:15 വായിക്കുക.

7. ഏദെനിക വാഗ്‌ദാ​നം സർപ്പ​ത്തെ​യും അതിന്‍റെ സന്തതി​യെ​യും കുറിച്ച് എന്ത് ഉറപ്പു​നൽകു​ന്നു?

7 ഏദെനിക വാഗ്‌ദാ​ന​ത്തി​ലൂ​ടെ യഹോവ സർപ്പത്തി​നും അതിന്‍റെ സന്തതി​ക്കും എതിരെ ന്യായ​വി​ധി പുറ​പ്പെ​ടു​വി​ച്ചു. സർപ്പം പിശാ​ചാ​യ സാത്താനെ കുറി​ക്കു​ന്നു; ഭരിക്കാ​നു​ള്ള ദൈവ​ത്തി​ന്‍റെ അവകാ​ശ​ത്തി​നെ​തി​രെ നിലയു​റ​പ്പി​ക്കു​ന്ന എല്ലാവ​രെ​യു​മാണ്‌ സർപ്പത്തി​ന്‍റെ സന്തതി ചിത്രീ​ക​രി​ക്കു​ന്നത്‌. സാത്താനെ നശിപ്പി​ക്കാ​നു​ള്ള അധികാ​രം സത്യ​ദൈ​വം സ്‌ത്രീ​യു​ടെ സന്തതിക്ക് നൽകി. അങ്ങനെ, ഏദെൻ തോട്ട​ത്തി​ലെ മത്സരത്തി​നു കാരണ​ക്കാ​ര​നാ​യ സാത്താ​നും അവൻ വരുത്തി​വെച്ച  സകല വിനക​ളും നീക്കം ചെയ്യ​പ്പെ​ടു​മെന്ന് ഏദെനിക വാഗ്‌ദാ​നം ഊന്നി​പ്പ​റ​ഞ്ഞു. മാത്രമല്ല, ഇതു നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌ ഏതു മുഖാ​ന്ത​ര​ത്താ​ലാ​ണെ​ന്നും അതു വ്യക്തമാ​ക്കു​ന്നു.

8. സ്‌ത്രീ​യെ​യും അവളുടെ സന്തതി​യെ​യും കുറിച്ച് എന്തു പറയാ​നാ​കും?

8 സ്‌ത്രീ​യു​ടെ സന്തതി ആരായി​രി​ക്കു​മാ​യി​രു​ന്നു? അവൻ സർപ്പത്തി​ന്‍റെ തല തകർക്കു​ന്ന​തി​നാൽ, അതായത്‌ ആത്മജീ​വി​യാ​യ പിശാ​ചാ​യ സാത്താനെ ‘ഒടുക്കി​ക്ക​ള​യു​ന്ന​തി​നാൽ,’ ഈ സന്തതി ഒരു ആത്മവ്യ​ക്തി​യാ​യി​രി​ക്കണം. (എബ്രാ. 2:14) അതു​കൊ​ണ്ടു​ത​ന്നെ ഈ സന്തതിക്കു ജന്മം നൽകുന്ന സ്‌ത്രീ​യും ഒരു അക്ഷരീ​യ​സ്‌ത്രീ ആയിരി​ക്കി​ല്ല. യഹോവ ഏദെനിക വാഗ്‌ദാ​നം നൽകി ഏകദേശം 4,000 വർഷ​ത്തോ​ളം ഈ സ്‌ത്രീ​യും അവളുടെ സന്തതി​യും ആരാ​ണെ​ന്നത്‌ ഒരു രഹസ്യ​മാ​യി തുടർന്നു. അതേസ​മ​യം സർപ്പത്തി​ന്‍റെ സന്തതി പെരു​കി​ക്കൊ​ണ്ടി​രു​ന്നു. ഈ കാലയ​ള​വിൽ, യഹോവ സ്‌ത്രീ​യു​ടെ സന്തതിയെ തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്ന പല ഉടമ്പടി​കൾ ചെയ്യു​ക​യും മനുഷ്യ​കു​ടും​ബ​ത്തിന്‌ സാത്താൻ വരുത്തി​വെച്ച ദുരന്തം ഈ സന്തതി​യി​ലൂ​ടെ നീക്കം​ചെ​യ്യു​മെന്ന് തന്‍റെ ദാസന്മാർക്ക് ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

സന്തതിയെ തിരി​ച്ച​റി​യി​ക്കു​ന്ന ഒരു ഉടമ്പടി

9. എന്താണ്‌ അബ്രാ​ഹാ​മ്യ ഉടമ്പടി, അത്‌ എപ്പോ​ഴാണ്‌ നിലവിൽ വന്നത്‌?

9 സാത്താന്‍റെ മേൽ വിധി പുറ​പ്പെ​ടു​വിച്ച് ഏകദേശം 2,000 വർഷങ്ങൾക്കു ശേഷം ഗോ​ത്ര​പി​താ​വാ​യ അബ്രാ​ഹാ​മി​നോട്‌ മെസൊ​പ്പൊ​ട്ടേ​മി​യ​യി​ലെ ഊർ നഗരത്തി​ലു​ള്ള തന്‍റെ ഭവനം വിട്ട് കനാൻ ദേശ​ത്തേ​ക്കു പോകാൻ യഹോവ കൽപ്പിച്ചു. (പ്രവൃ. 7:2, 3) യഹോവ അവനോട്‌ ഇങ്ങനെ അരുളി​ച്ചെ​യ്‌തു: “നീ നിന്‍റെ ദേശ​ത്തെ​യും ചാർച്ച​ക്കാ​രെ​യും പിതൃ​ഭ​വ​ന​ത്തെ​യും വിട്ടു പുറ​പ്പെ​ട്ടു ഞാൻ നിന്നെ കാണി​പ്പാ​നി​രി​ക്കു​ന്ന ദേശ​ത്തേ​ക്കു പോക. ഞാൻ നിന്നെ വലി​യോ​രു ജാതി​യാ​ക്കും; നിന്നെ അനു​ഗ്ര​ഹി​ച്ചു നിന്‍റെ പേർ വലുതാ​ക്കും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും. നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഞാൻ അനു​ഗ്ര​ഹി​ക്കും. നിന്നെ ശപിക്കു​ന്ന​വ​രെ ഞാൻ ശപിക്കും; നിന്നിൽ ഭൂമി​യി​ലെ സകലവം​ശ​ങ്ങ​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.” (ഉല്‌പ. 12:1-3) യഹോ​വ​യാം ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത അബ്രാഹാമ്യ ഉടമ്പടി​യെ​ക്കു​റിച്ച് ആദ്യമാ​യി രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇവി​ടെ​യാണ്‌. എപ്പോഴാണ്‌ ദൈവം ആദ്യമാ​യി ഈ ഉടമ്പടി ചെയ്‌ത​തെന്ന് കൃത്യ​മാ​യി നമുക്ക് അറിയില്ല.  എന്നാൽ, ഈ ഉടമ്പടി നിലവിൽ വന്നത്‌ ബി.സി. 1943-ൽ അബ്രാ​ഹാ​മിന്‌ 75 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ അവൻ ഹാരാൻ വിട്ട് യൂഫ്ര​ട്ടീസ്‌ നദി കടന്ന സമയത്താണ്‌.

10. (എ) ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടെന്ന് അബ്രാ​ഹാം തെളി​യി​ച്ചത്‌ എങ്ങനെ? (ബി) സ്‌ത്രീ​യു​ടെ സന്തതി​യെ​ക്കു​റിച്ച് എന്തു വിശദാം​ശ​ങ്ങൾ യഹോവ ക്രമേണ വെളി​പ്പെ​ടു​ത്തി?

10 കൂടു​ത​ലാ​യ വിശദാം​ശ​ങ്ങൾ നൽകി​ക്കൊണ്ട് യഹോവ അബ്രാ​ഹാ​മി​നോട്‌ പലതവണ തന്‍റെ വാഗ്‌ദാ​നം ആവർത്തി​ച്ചു. (ഉല്‌പ. 13:15-17; 17:1-8, 16) തന്‍റെ ഒരേ ഒരു മകനെ യാഗം കഴിക്കാ​നു​ള്ള മനസ്സൊ​രു​ക്കം കാണി​ച്ചു​കൊണ്ട് അബ്രാ​ഹാം യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലു​ള്ള അചഞ്ചല​മാ​യ വിശ്വാ​സം പ്രകട​മാ​ക്കി​യ​പ്പോൾ, നിബന്ധ​ന​ക​ളോ ഉപാധി​ക​ളോ ഇല്ലാത്ത ഒരു വാഗ്‌ദാ​നം കൊടു​ത്തു​കൊണ്ട് യഹോവ തന്‍റെ ഉടമ്പടി ഒന്നുകൂ​ടി ഉറപ്പിച്ചു. (ഉല്‌പത്തി 22:15-18; എബ്രായർ 11:17, 18 വായിക്കുക.) അബ്രാ​ഹാ​മ്യ ഉടമ്പടി പ്രാബ​ല്യ​ത്തി​ലാ​യ ശേഷം സ്‌ത്രീ​യു​ടെ സന്തതി​യെ​ക്കു​റി​ച്ചു​ള്ള സുപ്ര​ധാ​ന​വി​ശ​ദാം​ശങ്ങൾ യഹോവ ക്രമേണ വെളി​പ്പെ​ടു​ത്തി. ഈ സന്തതി: അബ്രാ​ഹാ​മി​ന്‍റെ വംശത്തിൽ ജനിക്കും; ഒന്നില​ധി​കം പേർ ചേർന്ന​താ​യി​രി​ക്കും; ഒരു രാജകീയ ധർമം നിറ​വേ​റ്റും; ശത്രു​ക്ക​ളെ​യെ​ല്ലാം നശിപ്പി​ക്കും; അനേകർക്ക് ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും.

ദൈവത്തിന്‍റെ വാഗ്‌ദാ​ന​ങ്ങ​ളിൽ അബ്രാ​ഹാം അചഞ്ചല​മാ​യ വിശ്വാ​സം പ്രകട​മാ​ക്കി (10-‍ാ‍ം ഖണ്ഡിക കാണുക)

11, 12. അബ്രാ​ഹാ​മ്യ ഉടമ്പടിക്ക് ഒരു വലിയ നിവൃ​ത്തി​യു​ണ്ടെ​ന്നു തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ, അത്‌ നമ്മെ എങ്ങനെ ബാധി​ക്കു​ന്നു?

11 അബ്രാ​ഹാ​മി​ന്‍റെ സന്തതി വാഗ്‌ദ​ത്ത​ദേ​ശം അവകാ​ശ​പ്പെ​ടു​ത്തി​യ​പ്പോൾ അബ്രാ​ഹാ​മ്യ ഉടമ്പടിക്ക് അക്ഷരീയ നിവൃ​ത്തി​യു​ണ്ടാ​യി. എന്നാൽ, ആ ഉടമ്പടി​യി​ലെ വാക്കു​കൾക്ക് ഒരു ആത്മീയ​നി​വൃ​ത്തി​യും​കൂ​ടെ​യു​ണ്ടെന്ന് തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. (ഗലാ. 4:22-25) ഈ വലിയ നിവൃ​ത്തി​യിൽ, അബ്രാ​ഹാ​മി​ന്‍റെ സന്തതി​യു​ടെ മുഖ്യ​ഭാ​ഗം ക്രിസ്‌തു​വും ഉപഭാഗം 1,44,000 ആത്മാഭി​ഷി​ക്ത ക്രിസ്‌ത്യാ​നി​ക​ളും ആണെന്ന് അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ നിശ്ശ്വ​സ്‌ത​ത​യിൽ വിശദീ​ക​രി​ച്ചു. (ഗലാ. 3:16, 29; വെളി. 5:9, 10; 14:1, 4) ഈ സന്തതിക്ക് ജന്മം നൽകുന്ന സ്‌ത്രീ ആരാണ്‌? അത്‌ ‘മീതെ​യു​ള്ള യെരു​ശ​ലേം,’ അതായത്‌ ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗം ആണ്‌. അതിൽ വിശ്വ​സ്‌ത​രാ​യ ആത്മസൃ​ഷ്ടി​കൾ ഉൾക്കൊ​ള്ളു​ന്നു. (ഗലാ. 4:26, 31) അബ്രാ​ഹാ​മ്യ ഉടമ്പടി വാഗ്‌ദാ​നം ചെയ്യു​ന്ന​തു​പോ​ലെ, സ്‌ത്രീ​യു​ടെ സന്തതി മനുഷ്യ​വർഗ​ത്തി​ന്മേൽ അനു​ഗ്ര​ഹ​ങ്ങൾ ചൊരി​യും.

12 അബ്രാ​ഹാ​മ്യ ഉടമ്പടി സ്വർഗ​രാ​ജ്യ​ത്തിന്‌ നിയമ​പ​ര​മാ​യ അടിത്തറ നൽകുന്നു. അതു രാജാ​വി​നും സഹഭര​ണാ​ധി​കാ​രി​കൾക്കും രാജ്യം അവകാ​ശ​മാ​ക്കാൻ വഴി തുറക്കു​ന്നു. (എബ്രാ. 6:13-18) ഈ ഉടമ്പടി എത്ര കാല​ത്തേക്ക് നിലവി​ലു​ണ്ടാ​യി​രി​ക്കും? ഉല്‌പത്തി 17:7 അനുസ​രിച്ച് ഇത്‌ ഒരു “നിത്യ” ഉടമ്പടി​യാണ്‌. മിശി​ഹൈ​ക​രാ​ജ്യം ദൈവ​ത്തി​ന്‍റെ ശത്രു​ക്ക​ളെ നശിപ്പി​ക്കു​ക​യും ഭൂമി​യി​ലെ മുഴു​കു​ടും​ബ​ങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്ന​തു​വ​രെ ഈ ഉടമ്പടി പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കും. (1 കൊരി. 15:23-26) എന്നാൽ, തുടർന്ന് ഭൂമി​യിൽ ജീവി​ക്കു​ന്ന എല്ലാവ​രും അതിന്‍റെ നിത്യ​മാ​യ പ്രയോ​ജ​ന​ങ്ങൾ ആസ്വദി​ക്കും. നീതി​യു​ള്ള മനുഷ്യർ “ഭൂമി​യിൽ നിറ”യും എന്ന തന്‍റെ വാഗ്‌ദാ​നം യഹോവ നിവർത്തി​ക്കു​ക​ത​ന്നെ ചെയ്യു​മെന്ന് അബ്രാ​ഹാ​മ്യ ഉടമ്പടി വ്യക്തമാ​ക്കു​ന്നു!—ഉല്‌പ. 1:28.

രാജ്യം നിലനിൽക്കു​മെന്ന് ഉറപ്പാ​ക്കു​ന്ന ഒരു ഉടമ്പടി

13, 14. മിശി​ഹൈ​ക​ഭ​ര​ണ​ത്തെ​ക്കു​റിച്ച് ദാവീ​ദി​ക ഉടമ്പടി എന്ത് ഉറപ്പു​നൽകു​ന്നു?

13 മിശി​ഹൈ​ക​രാ​ജ്യം പ്രതി​നി​ധാ​നം ചെയ്യുന്ന യഹോ​വ​യു​ടെ പരമാ​ധി​കാ​രം, ദൈവ​ത്തി​ന്‍റെ നീതി​യു​ള്ള നിലവാ​ര​ങ്ങ​ളിൽ അടിയു​റ​ച്ച​താ​ണെന്ന സുപ്ര​ധാ​ന​സ​ത്യം ഏദെനിക വാഗ്‌ദാ​ന​വും അബ്രാ​ഹാ​മ്യ ഉടമ്പടി​യും സ്ഥിരീ​ക​രി​ക്കു​ന്നു. (സങ്കീ. 89:14) എന്നാൽ ഈ മിശി​ഹൈ​ക​ഭ​ര​ണം ദുർഭ​ര​ണ​മാ​യി അധഃപ​തിച്ച് നീക്കം ചെയ്യ​പ്പെ​ടു​മോ? അങ്ങനെ ഒരിക്ക​ലും സംഭവി​ക്കി​ല്ലെന്ന് മറ്റൊരു നിയമ​പ​ര​മാ​യ ഉടമ്പടി ഉറപ്പു തരുന്നു.

14 ദാവീദിക ഉടമ്പടി​യി​ലൂ​ടെ പുരാതന ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വിന്‌ യഹോവ കൊടുത്ത വാഗ്‌ദാ​നം പരിചി​ന്തി​ക്കു​ക. (2 ശമൂവേൽ 7:12, 16 വായിക്കുക.) ദാവീദ്‌ യെരു​ശ​ലേ​മിൽ ഭരിച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാണ്‌ അവന്‍റെ വംശപ​ര​മ്പ​ര​യിൽ മിശിഹാ വരുമെന്ന ഈ ഉടമ്പടി യഹോവ ചെയ്‌തത്‌. (ലൂക്കോ. 1:30-33) അങ്ങനെ, സന്തതി വരുന്ന വംശാ​വ​ലി യഹോവ കുറച്ചു​കൂ​ടെ വ്യക്തമാ​ക്കി. മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്‍റെ സിംഹാ​സ​ന​ത്തിന്‌ “അവകാ​ശ​മു​ള്ള​വൻ” ദാവീ​ദി​ന്‍റെ വംശത്തിൽ വരു​മെന്ന് അത്‌ സ്ഥിരീ​ക​രി​ച്ചു. (യെഹെ. 21:25-27) യേശു​വി​ലൂ​ടെ ദാവീ​ദി​ന്‍റെ രാജത്വം “എന്നേക്കും സ്ഥിരമാ​യി​രി​ക്കും.” ദാവീ​ദി​ന്‍റെ സന്തതി “ശാശ്വ​ത​മാ​യും അവന്‍റെ സിംഹാ​സ​നം . . .  സൂര്യ​നെ​പ്പോ​ലെ​യും ഇരിക്കും.” (സങ്കീ. 89:34-37) അതെ, മിശി​ഹാ​യു​ടെ ഭരണം ഒരിക്ക​ലും ഒരു ദുർഭ​ര​ണ​മാ​യി അധഃപ​തി​ക്കു​ക​യി​ല്ല. അതിന്‍റെ ഭരണ​നേ​ട്ട​ങ്ങൾ നിത്യം നിലനിൽക്കും!

പൗരോ​ഹി​ത്യ​സേ​വ​നം ഉറപ്പാ​ക്കാൻ വേണ്ടി​യു​ള്ള ഒരു ഉടമ്പടി

15-17. മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലെ​യുള്ള ഒരു പുരോ​ഹി​ത​നു​വേ​ണ്ടി​യുള്ള ഉടമ്പടി​പ്ര​കാ​രം സന്തതിക്ക് മറ്റ്‌ ഏത്‌ ഉത്തരവാ​ദി​ത്വം​കൂ​ടെ ലഭിക്കും, എന്തു​കൊണ്ട്?

15 സ്‌ത്രീ​യു​ടെ സന്തതി രാജാ​വാ​യി ഭരിക്കു​മെന്ന് അബ്രാ​ഹാ​മ്യ ഉടമ്പടി​യും ദാവീ​ദി​ക ഉടമ്പടി​യും വ്യക്തമാ​ക്കി. എന്നാൽ സകല ജനതകൾക്കും അനു​ഗ്ര​ഹ​ങ്ങൾ ചൊരി​യു​ന്ന​തിന്‌ സന്തതി രാജാ​വാ​യി​രു​ന്നാൽ മാത്രം മതിയാ​കു​മാ​യി​രു​ന്നില്ല, ഒരു പുരോ​ഹി​ത​നാ​യും സേവി​ക്ക​ണ​മാ​യി​രു​ന്നു. ഒരു പുരോ​ഹി​തൻ അർപ്പി​ക്കു​ന്ന യാഗത്തി​നു മാത്രമേ അവരെ അവരുടെ പാപാ​വ​സ്ഥ​യിൽനിന്ന് മോചി​പ്പി​ക്കാ​നും യഹോ​വ​യു​ടെ സാർവ​ത്രി​ക​കു​ടും​ബ​ത്തി​ന്‍റെ ഭാഗമാ​ക്കാ​നും കഴിയു​മാ​യി​രു​ന്നു​ള്ളൂ. ഇതിനു​വേ​ണ്ടി ജ്ഞാനി​യാ​യ സ്രഷ്ടാവ്‌ മറ്റൊരു നിയമ​പ​ര​മാ​യ ക്രമീ​ക​ര​ണം ചെയ്‌തു. അതാണ്‌ മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിനുവേണ്ടിയുള്ള ഉടമ്പടി.

16 താൻ യേശു​വു​മാ​യി നേരിട്ട് ഒരു ഉടമ്പടി​യിൽ ഏർപ്പെ​ടു​മെന്ന് യഹോവ ദാവീദ്‌ രാജാ​വി​ലൂ​ടെ വെളി​പ്പെ​ടു​ത്തി. ആ ഉടമ്പടി രണ്ട് ലക്ഷ്യങ്ങൾ സാധി​ക്കു​മാ​യി​രു​ന്നു. ഒന്ന്, യേശു ശത്രു​ക്ക​ളെ​യെ​ല്ലാം കീഴ്‌പെ​ടു​ത്തു​ന്ന​തു​വരെ ദൈവ​ത്തി​ന്‍റെ ‘വലത്തു​ഭാ​ഗ​ത്തി​രി​ക്കും.’ രണ്ട്, അവൻ “മല്‌ക്കീ​സേ​ദെ​ക്കി​ന്‍റെ വിധത്തിൽ എന്നേക്കും ഒരു പുരോ​ഹി​ത”നായി​രി​ക്കും. (സങ്കീർത്തനം 110:1, 2, 4 വായിക്കുക.) “മല്‌ക്കീ​സേ​ദെ​ക്കി​ന്‍റെ വിധത്തിൽ” എന്ന് പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അബ്രാ​ഹാ​മി​ന്‍റെ സന്തതികൾ വാഗ്‌ദ​ത്ത​ദേ​ശം അവകാ​ശ​മാ​ക്കു​ന്ന​തിന്‌ വളരെ മുമ്പ് ശാലേ​മി​ലെ രാജാ​വാ​യി​രു​ന്നു മൽക്കീ​സേ​ദെക്ക്. ഒരേസ​മ​യം “രാജാ​വും അത്യുന്നത ദൈവ​ത്തി​ന്‍റെ പുരോ​ഹി​ത​നു”മായി​ട്ടാണ്‌ അവൻ സേവി​ച്ചി​രു​ന്നത്‌. (എബ്രാ. 7:1-3) യഹോവ നേരി​ട്ടാ​യി​രു​ന്നു അവനെ അങ്ങനെ നിയമി​ച്ചത്‌. ഒരേസ​മ​യം രാജാ​വും പുരോ​ഹി​ത​നും ആയി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്ന ഒരേ ഒരാൾ അവനാണ്‌. തന്നെയു​മല്ല, അവന്‍റെ മുൻഗാ​മി​യെ​യൊ പിൻഗാ​മി​യെ​യൊ കുറിച്ച് രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാൽ “എന്നേക്കും ഒരു പുരോ​ഹി​തൻ” എന്ന് അവനെ വിളി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

17 യഹോവ യേശു​വു​മാ​യി ചെയ്‌ത ഈ ഉടമ്പടി​പ്ര​കാ​രം ഒരു പുരോ​ഹി​ത​നാ​യി സേവി​ക്കാൻ ദൈവം അവനെ നേരിട്ട് നിയമി​ച്ചു. അവൻ ‘മൽക്കീ​സേ​ദെ​ക്കി​ന്‍റെ മാതൃ​ക​പ്ര​കാ​രം എന്നേക്കും ഒരു പുരോ​ഹി​ത​നാ​യി’ തുടരും. (എബ്രാ. 5:4-6) ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും കുറി​ച്ചു​ള്ള തന്‍റെ ആദി​മോ​ദ്ദേ​ശ്യം നിറ​വേ​റ്റാ​നാ​യി മിശി​ഹൈ​ക​രാ​ജ്യം ഉപയോ​ഗി​ക്കാൻ യഹോവ തന്നെത്തന്നെ നിയമ​പ​ര​മാ​യി ബാധ്യ​സ്ഥ​നാ​ക്കി​യി​രി​ക്കു​ന്നു അഥവാ കടപ്പാ​ടിൻകീ​ഴി​ലാ​ക്കി​യി​രി​ക്കു​ന്നു എന്ന് ഇതു വ്യക്തമാ​ക്കു​ന്നു.

ഉടമ്പടി​കൾ രാജ്യ​ത്തിന്‌ നിയമ​പ​ര​മാ​യ അടിത്തറ പാകുന്നു

18, 19. (എ) നാം പരിചി​ന്തി​ച്ച ഉടമ്പടി​കൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് എന്തെല്ലാം വെളി​പ്പെ​ടു​ത്തു​ന്നു? (ബി) അടുത്ത ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

18 നാം പരിചി​ന്തി​ച്ച ഉടമ്പടി​ക​ളിൽനി​ന്നും അവ ഓരോ​ന്നും മിശി​ഹൈ​ക​രാ​ജ്യ​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും രാജ്യ​ക്ര​മീ​ക​ര​ണം നിയമ​പ​ര​മാ​യ കരാറു​ക​ളി​ലൂ​ടെ എങ്ങനെ ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും മനസ്സി​ലാ​ക്കാ​നാ​കും. ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും കുറി​ച്ചു​ള്ള തന്‍റെ ഉദ്ദേശ്യം സ്‌ത്രീ​യു​ടെ സന്തതി​യി​ലൂ​ടെ നിറ​വേ​റ്റാൻ ഏദെനിക വാഗ്‌ദാ​ന​ത്തി​ലൂ​ടെ യഹോവ സ്വയം ബാധ്യ​സ്ഥ​നാ​ക്കി. ആ സന്തതി ആരായി​രി​ക്കും? സന്തതി എന്തെല്ലാം ധർമങ്ങൾ നിർവ​ഹി​ക്കും? ഇതി​നെ​ല്ലാ​മു​ള്ള രൂപരേഖ അബ്രാ​ഹാ​മ്യ ഉടമ്പടി പ്രദാനം ചെയ്യുന്നു.

19 സന്തതി​യു​ടെ പ്രഥമ​ഭാ​ഗം ഏതു വംശത്തിൽ വരു​മെന്ന് ദാവീ​ദി​ക ഉടമ്പടി തിരി​ച്ച​റി​യി​ക്കു​ന്നു. അനു​ഗ്ര​ഹ​ങ്ങൾ നിത്യം നിലനിൽക്ക​ത്ത​ക്ക​വി​ധം ഭൂമി​യു​ടെ മേൽ ഭരണം നടത്താ​നു​ള്ള അവകാശം അത്‌ അവന്‌ കൊടു​ക്കു​ക​യും ചെയ്യുന്നു. മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലെ​യുള്ള ഒരു പുരോ​ഹി​ത​നു​വേ​ണ്ടി​യുള്ള ഉടമ്പടി, സന്തതി പൗരോ​ഹി​ത്യ​വേല ചെയ്യു​മെന്ന് ഉറപ്പാ​ക്കു​ന്നു. എന്നാൽ മനുഷ്യ​വർഗ​ത്തെ പൂർണ​ത​യി​ലേക്ക് ഉയർത്തു​ന്നത്‌ യേശു ഒറ്റയ്‌ക്കല്ല. രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കാൻ മറ്റു ചിലരും അഭി​ഷേ​കം ചെയ്യ​പ്പെ​ടു​ന്നു. അവർ എവി​ടെ​നിന്ന് വരും? അടുത്ത ലേഖന​ത്തിൽ അത്‌ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.