വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്‌കൃത്യങ്ങൾക്ക്‌ അറുതിവരും!

ദുഷ്‌കൃത്യങ്ങൾക്ക്‌ അറുതിവരും!

ദുഷ്‌കൃ​ത്യ​ങ്ങൾക്ക്‌ അറുതി​വ​രും!

ആളുകൾ ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യു​ന്ന​തി​ന്റെ കാരണങ്ങൾ തന്റെ വചനമായ ബൈബി​ളി​ലൂ​ടെ ദൈവം വ്യക്തമാ​ക്കി​യി​ട്ടു​ണ്ടെന്ന്‌ നാം കണ്ടുക​ഴി​ഞ്ഞു. അതോ​ടൊ​പ്പം, മനുഷ്യ​രായ നമുക്ക്‌ തെറ്റും ശരിയും തിര​ഞ്ഞെ​ടു​ക്കാ​നുള്ള പ്രാപ്‌തി ദൈവം നൽകി​യി​രി​ക്കു​ന്ന​താ​യും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. അതു​കൊ​ണ്ടു​തന്നെ ആത്മസം​യ​മനം പാലി​ക്കാ​നും തെറ്റായ കാര്യ​ങ്ങ​ളിൽനിന്ന്‌ വിട്ടു​നിൽക്കാ​നും നമുക്കു കഴിയും. (ആവർത്ത​ന​പു​സ്‌തകം 30:15, 16, 19) അങ്ങനെ​യൊ​രു പ്രാപ്‌തി ഉള്ളതി​നാൽ, നമ്മിൽ അങ്കുരി​ക്കുന്ന തെറ്റായ ചായ്‌വു​കളെ തിരി​ച്ച​റിഞ്ഞ്‌ അവയെ പിഴു​തെ​റി​യാൻ നമുക്കാ​കും. അതാകട്ടെ, നമുക്കും സമൂഹ​ത്തി​നും ഗുണം​ചെ​യ്യും.—സങ്കീർത്തനം 1:1, 2.

തെറ്റു ചെയ്യാ​തി​രി​ക്കാൻ നാം കഠിന​മാ​യി ശ്രമി​ച്ചാ​ലും ലോക​ത്തിൽ ഹീനകാ​ര്യ​ങ്ങൾ സംഭവി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും എന്നത്‌ ഒരു യാഥാർഥ്യ​മാണ്‌. “അന്ത്യകാ​ലത്ത്‌ വിശേ​ഷാൽ ദുഷ്‌ക​ര​മായ സമയങ്ങൾ വരും” എന്ന്‌ ബൈബിൾ മുന്നറി​യി​പ്പു നൽകി​യി​ട്ടുണ്ട്‌. തുടർന്ന്‌ അന്ത്യകാ​ലത്തെ ദുഷ്‌ക​ര​മാ​ക്കുന്ന സംഗതി​കൾ എന്തൊക്കെ ആയിരി​ക്കു​മെ​ന്നും അതു പറയുന്നു: “മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ധനമോ​ഹി​ക​ളും വമ്പുപ​റ​യു​ന്ന​വ​രും ധാർഷ്ട്യ​ക്കാ​രും ദൂഷക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അവിശ്വ​സ്‌ത​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒന്നിനും വഴങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഠു​ര​ന്മാ​രും നന്മയെ ദ്വേഷി​ക്കു​ന്ന​വ​രും വഞ്ചകരും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം സുഖ​ഭോ​ഗ​ങ്ങളെ പ്രിയ​പ്പെ​ടു​ന്ന​വ​രും ആയിരി​ക്കും. ഇങ്ങനെ​യു​ള്ളവർ ദൈവ​ഭ​ക്തി​യു​ടെ വേഷം ധരിച്ച​വ​രെ​ങ്കി​ലും അതിന്റെ ശക്തി​ക്കൊ​ത്ത​വി​ധം ജീവി​ക്കാ​ത്ത​വ​ര​ത്രേ. ഇവരിൽനിന്ന്‌ അകന്നു​മാ​റുക.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

“അന്ത്യകാ​ലം” എന്ന പ്രയോ​ഗം തികച്ചും ശ്രദ്ധേ​യ​മാണ്‌. ‘അന്ത്യം’ എന്ന പദം എന്തി​ന്റെ​യോ അവസാ​ന​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്ന​തെന്ന്‌ നമുക്ക്‌ അറിയാം. എന്നാൽ എന്തിന്റെ? ദൈവ​വ​ചനം നൽകുന്ന ചില വാഗ്‌ദാ​ന​ങ്ങ​ളിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാം.

ദുഷ്ടന്മാർ നിർമൂ​ല​മാ​ക്ക​പ്പെ​ടും.

“കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷി​ച്ചു​നോ​ക്കും; അവനെ കാണു​ക​യില്ല. എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”സങ്കീർത്തനം 37:10, 11.

“യഹോവ തന്നെ സ്‌നേ​ഹി​ക്കുന്ന ഏവരേ​യും പരിപാ​ലി​ക്കു​ന്നു; എന്നാൽ സകലദു​ഷ്ട​ന്മാ​രെ​യും അവൻ നശിപ്പി​ക്കും.”സങ്കീർത്തനം 145:20.

ആരും ആരെയും അടിച്ച​മർത്തില്ല.

“അവൻ നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കു​മ​ല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസ​ത്തിൽനി​ന്നും വീണ്ടെ​ടു​ക്കും.”സങ്കീർത്തനം 72:12, 14.

‘സൃഷ്ടി​ത​ന്നെ​യും ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെട്ട്‌ ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കും.’റോമർ 8:20.

മനുഷ്യരുടെ ഭൗതിക ആവശ്യങ്ങൾ നിറ​വേ​റ്റ​പ്പെ​ടും.

“അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.”മീഖാ 4:4.

“അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും. അവർ പണിക, മറ്റൊ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറ്റൊ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും.”യെശയ്യാ​വു 65:21, 22.

ആരും അന്യാ​യ​ത്തിന്‌ ഇരയാ​വില്ല.

‘രാവും പകലും തന്നോടു നിലവി​ളി​ക്കു​ന്ന​വർക്ക്‌ ഒടുവിൽ ദൈവം ന്യായം നടത്തി​ക്കൊ​ടു​ക്കാ​തി​രി​ക്കു​മോ? അവൻ അവർക്കു വേഗത്തിൽ ന്യായം നടത്തി​ക്കൊ​ടു​ക്കു​മെന്ന്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു.’ലൂക്കോസ്‌ 18:7, 8.

“യഹോവ ന്യായ​പ്രി​യ​നാ​കു​ന്നു; തന്റെ വിശു​ദ്ധ​ന്മാ​രെ ഉപേക്ഷി​ക്കു​ന്ന​തു​മില്ല; അവർ എന്നേക്കും പരിപാ​ലി​ക്ക​പ്പെ​ടു​ന്നു.”സങ്കീർത്തനം 37:28.

എങ്ങും നീതി കളിയാ​ടും.

“ഭൂവാ​സി​കൾ നീതിയെ പഠിക്കും.”യെശയ്യാ​വു 26:9.

“നാം അവന്റെ വാഗ്‌ദാ​ന​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കു​മാ​യി കാത്തി​രി​ക്കു​ന്നു.”2 പത്രോസ്‌ 3:13.

ആളുകൾക്കു മാറ്റം​വ​രു​ന്നു

ദൈവ​വ​ചനം നൽകുന്ന ഈ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നമുക്ക്‌ ആശ്വാസം പകരു​ന്ന​വ​യാണ്‌. എന്നാൽ അവ നിവർത്തി​ക്ക​പ്പെ​ടും എന്നതിന്‌ എന്താണ്‌ ഉറപ്പ്‌? ഇപ്പോൾത്തന്നെ അതിനുള്ള ചില തെളി​വു​കൾ നമുക്ക്‌ കാണാ​നാ​കും. ലോക​മെ​മ്പാ​ടു​മാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ തങ്ങളുടെ സ്വഭാ​വ​രീ​തി​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു. സ്വാർഥ​രും അസന്മാർഗി​ക​ളും അക്രമി​ക​ളും ആയിരുന്ന ആളുകൾ സത്യസ​ന്ധ​രും സമാധാ​ന​സ്‌നേ​ഹി​ക​ളും കരുണ​യു​ള്ള​വ​രു​മാ​യി മാറി​യി​രി​ക്കു​ന്നു. അതെ, ഇന്ന്‌ ലോക​വ്യാ​പ​ക​മാ​യി 70 ലക്ഷത്തി​ല​ധി​കം​വ​രുന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതിനു കഴിഞ്ഞി​രി​ക്കു​ന്നു. a ചരി​ത്ര​ത്തി​ലു​ട​നീ​ളം അക്രമ​ത്തി​നും രക്തച്ചൊ​രി​ച്ചി​ലി​നും ഇടയാ​ക്കി​യി​രി​ക്കുന്ന വംശീ​യ​വും വർഗീ​യ​വും ദേശീ​യ​വും രാഷ്‌ട്രീ​യ​വും സാമ്പത്തി​ക​വു​മായ ഭിന്നതകൾ മറിക​ടന്ന്‌ ഒരു ഏകീകൃത ജനസമൂ​ഹ​മാ​യി അവർ മാറി​യി​രി​ക്കു​ന്നു. ഭാവി​യി​ലേക്ക്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ നിവൃ​ത്തി​യേ​റും എന്നതി​നുള്ള ശക്തമായ തെളി​വാ​ണിത്‌.

ആളുക​ളിൽ ഈ മാറ്റം സംഭവി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതിനും ബൈബിൾ ഉത്തരം നൽകുന്നു. പ്രവാ​ച​ക​നായ യെശയ്യാവ്‌ ബൈബി​ളിൽ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു:

“ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറി​യ​കു​ട്ടി അവയെ നടത്തും. . . . സിംഹം കാള എന്നപോ​ലെ വൈ​ക്കോൽ തിന്നും. മുലകു​ടി​ക്കുന്ന ശിശു സർപ്പത്തി​ന്റെ പോതി​ങ്കൽ കളിക്കും; മുലകു​ടി​മാ​റിയ പൈതൽ അണലി​യു​ടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി​ക്ക​യാൽ എന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.”—യെശയ്യാ​വു 11:6-9.

മനുഷ്യ​രും മൃഗങ്ങ​ളും ഐക്യ​ത്തിൽ വസിക്കുന്ന ഒരു കാല​ത്തെ​ക്കു​റി​ച്ചു മാത്ര​മാ​ണോ ഈ പ്രവചനം പരാമർശി​ക്കു​ന്നത്‌? അല്ല. ഈ മാറ്റത്തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി​ക്ക​യാൽ . . . ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.” ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം മൃഗങ്ങ​ളു​ടെ സ്വഭാ​വ​ത്തി​നു മാറ്റം വരുത്തു​മോ? ഇല്ലെന്നു നമുക്ക​റി​യാം. എന്നാൽ മനുഷ്യ​രു​ടെ സ്വഭാ​വ​ത്തി​നു മാറ്റം വരുത്താൻ അതിനാ​കും. ബൈബിൾ പഠിക്കു​ക​യും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ക​യും ചെയ്യു​മ്പോൾ മൃഗീയ പ്രവണ​തകൾ ഉള്ളവർ അതിനു മാറ്റം​വ​രു​ത്തി ക്രിസ്‌തു​വി​ന്റേ​തു​പോ​ലുള്ള വ്യക്തി​ത്വം ധരിക്കു​മെന്ന്‌ ഈ പ്രവചനം വ്യക്തമാ​ക്കു​ന്നു.

പെഡ്രോ b എന്ന വ്യക്തി​യു​ടെ അനുഭവം കാണുക. നീതി​ക്കു​വേണ്ടി പൊരു​തുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം ഒരു തീവ്ര​വാ​ദി സംഘട​ന​യിൽ ചേർന്നു. പരിശീ​ല​ന​ത്തി​നു​ശേഷം അദ്ദേഹ​ത്തിന്‌ ഒരു ദൗത്യം ലഭിച്ചു; ഒരു പോലീസ്‌ ക്യാമ്പ്‌ ബോം​ബു​വെച്ചു തകർക്കുക! അതിനുള്ള നീക്കങ്ങൾക്കി​ടെ അദ്ദേഹം അറസ്റ്റി​ലാ​യി. 18 മാസം അദ്ദേഹം ജയിലിൽ കഴിഞ്ഞു. അപ്പോ​ഴും അദ്ദേഹം ആ സംഘട​ന​യു​മാ​യി ബന്ധം പുലർത്തു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കു​മ്പോ​ഴാണ്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ന്നത്‌. ജയിലിൽനിന്ന്‌ ഇറങ്ങി​യ​ശേഷം പെ​ഡ്രോ​യും ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കിയ പെഡ്രോ തന്റെ വീക്ഷണ​ങ്ങൾക്കു മാറ്റം​വ​രു​ത്തി. “തീവ്ര​വാ​ദി സംഘട​ന​യോ​ടൊത്ത്‌ പ്രവർത്തി​ച്ചി​രുന്ന കാലത്തും ഒരാ​ളെ​പ്പോ​ലും കൊല്ലാൻ ഇടവന്നി​ല്ല​ല്ലോ എന്നോർക്കു​മ്പോൾ എനിക്ക്‌ യഹോ​വ​യോട്‌ നന്ദിയുണ്ട്‌,” പെഡ്രോ പറയുന്നു. “ഇന്ന്‌ എന്റെ ആയുധം ബൈബി​ളാണ്‌. . . . ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം, യഥാർഥ സമാധാ​ന​ത്തെ​യും നീതി​യെ​യും കുറി​ച്ചുള്ള സന്ദേശം ആളുക​ളു​ടെ പക്കലെ​ത്തി​ക്കു​ക​യാണ്‌ എന്റെ ഇപ്പോ​ഴത്തെ ദൗത്യം.” അക്രമ​ങ്ങ​ളി​ല്ലാത്ത ലോക​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം പങ്കു​വെ​ക്കാൻ, താൻ ഒരിക്കൽ തകർക്കാൻ പദ്ധതി​യിട്ട ആ ക്യാമ്പി​ലും പെഡ്രോ പോയി​രു​ന്നു.

ആളുക​ളിൽ മാറ്റം വരുത്താൻ ദൈവ​വ​ച​ന​ത്തി​നു കഴിയും എന്നതിന്‌ ഇതിലും വലിയ തെളിവു വേണോ? ഭൂമു​ഖ​ത്തു​നിന്ന്‌ തിന്മ തുടച്ചു​നീ​ക്കു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാൻ ശക്തമായ ഒരു അടിസ്ഥാ​നം ഇതു നൽകുന്നു. അതെ, ദുഷ്‌കൃ​ത്യ​ങ്ങൾ എന്നേക്കും തുടരില്ല. തങ്ങളുടെ സ്വഭാ​വ​രീ​തി​കൾക്കു മാറ്റം വരുത്തി​യി​ട്ടു​ള്ളവർ മാത്രമേ ദൈവം കൊണ്ടു​വ​രാ​നി​രി​ക്കുന്ന പുതിയ ലോക​ത്തിൽ ഉണ്ടായി​രി​ക്കൂ. മാത്രമല്ല, പെട്ടെ​ന്നു​തന്നെ യഹോ​വ​യാം​ദൈവം തിന്മയ്‌ക്ക്‌ കാരണ​ക്കാ​ര​നായ പിശാ​ചായ സാത്താനെ നീക്കം​ചെ​യ്യും. ഇന്ന്‌ ‘സർവ​ലോ​ക​വും ഈ ദുഷ്ടന്റെ അധീന​ത​യി​ലാണ്‌.’ (1 യോഹ​ന്നാൻ 5:19) എന്നാൽ താമസി​യാ​തെ ദൈവം അവനെ​യും തങ്ങളുടെ ദുഷിച്ച വഴിക​ളിൽനിന്ന്‌ തിരി​ഞ്ഞു​വ​രാൻ വിസമ്മ​തി​ക്കു​ന്ന​വ​രെ​യും ഇല്ലായ്‌മ​ചെ​യ്യും. അങ്ങനെ​യൊ​രു കാലത്ത്‌ ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കുക!

ആ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ നിങ്ങൾ എന്തു ചെയ്യണം? ഇന്ന്‌ ആളുക​ളു​ടെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്ന​തും സമീപ ഭാവി​യിൽ ഗോള​വ്യാ​പ​ക​മായ മാറ്റങ്ങൾക്ക്‌ ഇടയാ​ക്കു​ന്ന​തും ‘യഹോ​വ​യെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​മാ​ണെന്ന്‌’ നാം കണ്ടുക​ഴി​ഞ്ഞു. പെ​ഡ്രോ​യെ​പ്പോ​ലെ ബൈബിൾ പരിജ്ഞാ​നം സമ്പാദി​ക്കു​ക​യും അതിനു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ “നീതി വസിക്കുന്ന” ആ പുതിയ ലോക​ത്തിൽ നിങ്ങളും ഉണ്ടായി​രി​ക്കും. (2 പത്രോസ്‌ 3:13) ദൈവ​ത്തെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ചു പഠിക്കാ​നുള്ള അവസരം പാഴാ​ക്കാ​തി​രി​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ആ പരിജ്ഞാ​നം നിങ്ങൾക്ക്‌ നിത്യ​ജീ​വൻ നേടി​ത്ത​രും!—യോഹ​ന്നാൻ 17:3.

[അടിക്കു​റി​പ്പു​കൾ]

a കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌? അവർ എന്തു വിശ്വ​സി​ക്കു​ന്നു? എന്ന ലഘുപ​ത്രിക കാണുക. (യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌)

b പേരു മാറ്റി​യി​ട്ടുണ്ട്‌.

[9-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നീതി വസിക്കുന്ന” ആ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ നിങ്ങൾക്കും കഴിയും.—2 പത്രോസ്‌ 3:13