വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുക

ദൈവം തിന്മയും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ ചോദി​ച്ചി​രി​ക്കാൻ സാധ്യ​ത​യുള്ള ചില ചോദ്യ​ങ്ങ​ളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളു​ടെ ബൈബി​ളിൽ എവിടെ കണ്ടെത്താ​മെ​ന്നും ഈ ലേഖന​ത്തിൽ പറയു​ന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളു​മാ​യി ചർച്ച​ചെ​യ്യാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നു.

1. തിന്മ ആരംഭി​ച്ചത്‌ എങ്ങനെ?

സാത്താൻ പറഞ്ഞ ആദ്യത്തെ നുണ​യോ​ടെ​യാണ്‌ ഭൂമി​യിൽ തിന്മ ആരംഭി​ച്ചത്‌. സാത്താനെ ദൈവം സൃഷ്ടി​ച്ച​പ്പോൾ അവനിൽ തിന്മയു​ണ്ടാ​യി​രു​ന്നില്ല. അവൻ യാതൊ​രു കളങ്കവു​മി​ല്ലാത്ത ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു. പക്ഷേ അവൻ “സത്യത്തിൽ നിലനി​ന്നില്ല.” (യോഹ​ന്നാൻ 8:44) ദൈവ​ത്തി​നു​മാ​ത്രം അവകാ​ശ​പ്പെട്ട ആരാധന അവൻ മോഹി​ച്ചു. സാത്താൻ ആദ്യ മനുഷ്യ​സ്‌ത്രീ​യായ ഹവ്വാ​യോട്‌ നുണ പറഞ്ഞു; ദൈവ​ത്തി​നു പകരം തന്നെ അനുസ​രി​ക്കാൻ അവൻ അവളെ പ്രേരി​പ്പി​ച്ചു. ഹവ്വാ അതിനു വഴി​പ്പെട്ടു. ആദാമും ഹവ്വാ​യോ​ടൊ​പ്പം ചേർന്ന്‌ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. ആദാമി​ന്റെ അനുസ​ര​ണ​ക്കേട്‌ കഷ്ടപ്പാ​ടും മരണവും വരുത്തി​വെച്ചു.—ഉല്‌പത്തി 3:1-6, 17-19 വായി​ക്കുക.

ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കാൻ ഹവ്വായ്‌ക്ക്‌ പ്രേരണ നൽകി​യ​പ്പോൾ മനുഷ്യ​രെ ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​നെ​തി​രെ തിരി​ക്കാ​നുള്ള ഒരു നീക്കത്തി​നു തുടക്ക​മി​ടു​ക​യാ​യി​രു​ന്നു സാത്താൻ. മനുഷ്യ​രിൽ ഭൂരി​പ​ക്ഷ​വും സാത്താന്റെ പക്ഷം ചേരു​ക​യും ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ തള്ളിക്ക​ള​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. സാത്താൻ അങ്ങനെ “ഈ ലോക​ത്തി​ന്റെ അധിപതി” ആയിത്തീർന്നി​രി​ക്കു​ക​യാണ്‌.—യോഹ​ന്നാൻ 14:30; വെളി​പാട്‌ 12:9 വായി​ക്കുക.

2. ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ എന്തെങ്കി​ലും ന്യൂന​ത​ക​ളു​ണ്ടാ​യി​രു​ന്നോ?

ദൈവത്തെ സമ്പൂർണ​മാ​യി അനുസ​രി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാണ്‌ ദൂതന്മാ​രെ​യും ആദ്യ മനുഷ്യ​ജോ​ഡി​യെ​യും ദൈവം സൃഷ്ടി​ച്ചത്‌. (ആവർത്ത​ന​പു​സ്‌തകം 32:5) മനുഷ്യ​രായ നമുക്ക്‌ ദൈവം ഇച്ഛാസ്വാ​ത​ന്ത്ര്യം എന്നൊരു പ്രാപ്‌തി​കൂ​ടി നൽകി​യി​ട്ടുണ്ട്‌, നന്മയും തിന്മയും തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം. ആ സ്വാത​ന്ത്ര്യം വാസ്‌ത​വ​ത്തിൽ ദൈവ​ത്തോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ക്കാ​നുള്ള ഒരു മാർഗം​കൂ​ടി​യാണ്‌.—യാക്കോബ്‌ 1:13-15; 1 യോഹ​ന്നാൻ 5:3 വായി​ക്കുക.

3. ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തന്റെ പരമാ​ധി​കാ​ര​ത്തി​നെ​തി​രെ​യുള്ള മത്സരം ദൈവം തത്‌കാ​ല​ത്തേക്ക്‌ അനുവ​ദി​ച്ചി​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റേ​ത​ല്ലാത്ത ഒരു ഭരണവും ആളുകൾക്ക്‌ പ്രയോ​ജനം ചെയ്യില്ല എന്ന്‌ കാണി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അത്‌. (യിരെ​മ്യാ​വു 10:23) മനുഷ്യൻ മനുഷ്യ​നെ ഭരിക്കാൻ തുടങ്ങി​യിട്ട്‌ 6,000-ത്തിലധി​കം വർഷം കഴിഞ്ഞി​രി​ക്കു​ന്നു. ദൈവത്തെ കൂടാ​തെ​യുള്ള മനുഷ്യ​ന്റെ ഭരണം വിജയി​ക്കി​ല്ലെന്ന്‌ അസന്ദി​ഗ്‌ധ​മാ​യി തെളി​യി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. യുദ്ധം, കുറ്റകൃ​ത്യം, അനീതി, രോഗം എന്നിവ ഇല്ലാതാ​ക്കാൻ മാനുഷ ഭരണാ​ധി​കാ​രി​കൾക്കു കഴിഞ്ഞി​ട്ടില്ല.—സഭാ​പ്ര​സം​ഗി 7:29; 8:9; റോമർ 9:17 വായി​ക്കുക.

എന്നാൽ ദൈവത്തെ തങ്ങളുടെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്ന​വർക്ക്‌ നിരവധി അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു. (യെശയ്യാ​വു 48:17, 18) മനുഷ്യ​ന്റെ സകല ഭരണകൂ​ട​ങ്ങ​ളെ​യും ദൈവം ഉടൻതന്നെ നീക്കം​ചെ​യ്യും. ദൈവ​ത്തി​ന്റെ ഭരണത്തി​നു കീഴ്‌പെ​ടാൻ മനസ്സു​കാ​ണി​ക്കു​ന്നവർ മാത്രമേ ഭൂമി​യിൽ ഉണ്ടായി​രി​ക്കൂ.—യെശയ്യാ​വു 2:3, 4; 11:9; ദാനീ​യേൽ 2:44 വായി​ക്കുക.

4. ദൈവ​ത്തി​ന്റെ ദീർഘക്ഷമ എന്തിനുള്ള അവസര​മാണ്‌ നൽകു​ന്നത്‌?

മനുഷ്യ​രിൽ ആരും ദൈവ​ത്തോട്‌ വിശ്വ​സ്‌ത​ത​യും അനുസ​ര​ണ​വും കാണി​ക്കില്ല എന്നാണ്‌ സാത്താന്റെ വാദം. മനുഷ്യ​ഭ​ര​ണ​ത്തിന്‌ പെട്ടെന്ന്‌ തിരശ്ശീ​ല​യി​ടാ​തെ ദൈവം ക്ഷമ കാണി​ച്ച​തു​മൂ​ലം ദൈവ​ത്തി​ന്റെ ഭരണമാ​ണോ മനുഷ്യ​ന്റെ ഭരണമാ​ണോ നാം ആഗ്രഹി​ക്കു​ന്നത്‌ എന്ന്‌ തെളി​യി​ക്കാ​നുള്ള അവസരം നമുക്ക്‌ ലഭിച്ചി​രി​ക്കു​ന്നു. നമ്മുടെ ജീവി​ത​രീ​തി നമ്മുടെ തീരു​മാ​നത്തെ പ്രതി​ഫ​ലി​പ്പി​ക്കും.—ഇയ്യോബ്‌ 1:8-11; സദൃശ​വാ​ക്യ​ങ്ങൾ 27:11 വായി​ക്കുക.

5. ദൈവ​ത്തെ​യാണ്‌ നാം ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്ന​തെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന സത്യത്തി​നു ചേർച്ച​യിൽ ദൈവത്തെ ആരാധി​ക്കു​മ്പോൾ നാം അവനെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്നു എന്ന്‌ തെളി​യി​ക്കു​ക​യാണ്‌. (യോഹ​ന്നാൻ 4:23) അതു​പോ​ലെ, യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ രാഷ്‌ട്രീ​യ​ത്തിൽനി​ന്നും യുദ്ധത്തിൽനി​ന്നും നാം വിട്ടു​നിൽക്കും.—യോഹ​ന്നാൻ 17:14 വായി​ക്കുക.

അധാർമി​ക​വും ദുഷി​ച്ച​തു​മായ കാര്യങ്ങൾ സാത്താൻ ഇന്ന്‌ ലോക​ത്തിൽ ഊട്ടി​വ​ളർത്തു​ക​യാണ്‌. അത്തരം കാര്യങ്ങൾ നാം നിഷേ​ധി​ക്കു​മ്പോൾ ചില സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളു​മൊ​ക്കെ നമ്മെ പരിഹ​സി​ക്കു​ക​യും എതിർക്കു​ക​യും ചെയ്‌തേ​ക്കാം. (1 പത്രോസ്‌ 4:3, 4) അപ്പോൾ നാം എന്തു ചെയ്യും? ദൈവത്തെ സ്‌നേ​ഹി​ക്കുന്ന ആളുക​ളു​മാ​യി നാം തുടർന്നും സഹവസി​ക്കു​മോ? ദൈവം സ്‌നേ​ഹ​പൂർവം നൽകി​യി​രി​ക്കുന്ന നിയമങ്ങൾ നാം അനുസ​രി​ക്കു​മോ? ഇക്കാര്യ​ങ്ങ​ളിൽ ശരിയായ നിലപാ​ടു സ്വീക​രി​ക്കു​മ്പോൾ, ദൈവ​ത്തോട്‌ ആരും വിശ്വ​സ്‌ത​രാ​യി​രി​ക്കില്ല എന്ന സാത്താന്റെ വാദം ഒരു നുണയാ​ണെന്ന്‌ തെളി​യി​ക്കു​ക​യാ​യി​രി​ക്കും നാം.—1 കൊരി​ന്ത്യർ 6:9, 10; 15:33 വായി​ക്കുക.

കൂടുതൽ വിവര​ങ്ങൾക്ക്‌, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം കാണുക.

[18-ാം പേജിലെ ചിത്രം]

ആദാം തെറ്റായ തീരു​മാ​നം കൈ​ക്കൊ​ണ്ടു

[19-ാം പേജിലെ ചിത്രം]

നമ്മുടെ തീരു​മാ​നങ്ങൾ നാം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്നോ ഇല്ലയോ എന്ന്‌ തെളി​യി​ക്കും