വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്‌ ഒരു സംഘടനയുണ്ടോ?

ദൈവത്തിന്‌ ഒരു സംഘടനയുണ്ടോ?

ദൈവ​ത്തിന്‌ ഒരു സംഘട​ന​യു​ണ്ടോ?

ക്രമബദ്ധത ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലെ​വി​ടെ​യും ദൃശ്യ​മാണ്‌. ഒരു യീസ്റ്റ്‌ കോശ​ത്തി​ന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. ഒരു ബോയിങ്‌ വിമാ​ന​ത്തി​ന്റെ അത്രയും​തന്നെ ഭാഗങ്ങ​ളുണ്ട്‌ ആ ഒരൊറ്റ കോശ​ത്തിന്‌! വെറും അഞ്ച്‌ മൈക്രോൺ a വ്യാസ​മുള്ള ഒരു ഗോള​ത്തി​ന​ക​ത്താണ്‌ ഈ ഭാഗങ്ങ​ള​ത്ര​യും ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എന്നോർക്കുക! എന്നാൽ ബോയിങ്‌ വിമാ​ന​ത്തിന്‌ ഇല്ലാത്ത വിസ്‌മ​യ​ക​ര​മായ ഒരു പ്രാപ്‌തി ഈ കൊച്ചു​കോ​ശ​ത്തി​നുണ്ട്‌. പ്രജന​ന​ത്തി​ലൂ​ടെ പെരു​കാ​നുള്ള കഴിവ്‌! അതെ, നിസ്സാ​ര​മെന്നു തോന്നി​യേ​ക്കാ​വുന്ന ഈ കോശ​ത്തിൽ ദർശി​ക്കാ​നാ​കുന്ന ക്രമബ​ദ്ധ​ത​യും ചിട്ടയും ആരെയും അമ്പരപ്പി​ക്കാൻപോ​ന്ന​താണ്‌!—1 കൊരി​ന്ത്യർ 14:33.

ഭൗതി​ക​പ്ര​പ​ഞ്ച​ത്തിൽ മാത്രമല്ല ക്രമബ​ദ്ധ​ത​യു​ടെ തെളി​വു​കൾ നാം കാണു​ന്നത്‌. ആത്മമണ്ഡ​ല​ത്തി​ലെ പിഴവറ്റ സംഘാ​ട​ന​ത്തെ​പ്പറ്റി ബൈബിൾ പറയു​ന്നുണ്ട്‌. അവിടെ എല്ലാം സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചി​രി​ക്കുന്ന വിധത്തിൽ ഭംഗി​യാ​യി ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു ദർശന​ത്തിൽ പ്രവാ​ച​ക​നായ ദാനി​യേൽ ദൈവ​സ​ന്നി​ധി​യിൽ നിൽക്കുന്ന അസംഖ്യം ദൈവ​ദൂ​ത​ന്മാ​രെ കാണു​ക​യു​ണ്ടാ​യി. അതേക്കു​റിച്ച്‌ അവൻ ഇങ്ങനെ എഴുതി: “ആയിര​മാ​യി​രം പേർ അവന്നു ശുശ്രൂ​ഷ​ചെ​യ്‌തു; പതിനാ​യി​രം പതിനാ​യി​രം പേർ അവന്റെ മുമ്പാകെ നിന്നു.” (ദാനീ​യേൽ 7:9, 10) അവരുടെ സംഖ്യ ദശകോ​ടി​യി​ല​ധി​കം വരു​മെന്ന്‌ ഈ വാക്യം സൂചി​പ്പി​ക്കു​ന്നു. ഭൂമി​യി​ലെ ദൈവ​ദാ​സ​ന്മാ​രു​ടെ ക്ഷേമത്തി​നാ​യി പ്രവർത്തി​ക്കു​ന്ന​തുൾപ്പെടെ അനേകം ധർമങ്ങൾ ഇവർക്കു നിർവ​ഹി​ക്കാ​നുണ്ട്‌. (സങ്കീർത്തനം 91:11) ചിന്തി​ച്ചു​നോ​ക്കുക, കോടാ​നു​കോ​ടി വരുന്ന ദൂതന്മാർ ദൈവ​ത്തി​ന്റെ ഓരോ ആജ്ഞകളും നിർദേ​ശ​ങ്ങ​ളും അണുവിട തെറ്റാതെ പാലി​ക്കു​ന്നു! എത്ര വലിയ സംഘാ​ട​ന​മാ​യി​രി​ക്കണം അതിനു പിന്നി​ലു​ള്ളത്‌!

സ്രഷ്ടാ​വാ​യ യഹോവ ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും മികച്ച സംഘാ​ട​ക​നാണ്‌. പക്ഷേ എന്തിനും ഏതിനും നിയമങ്ങൾ വെച്ച്‌ മനുഷ്യ​നെ വീർപ്പു​മു​ട്ടി​ക്കുന്ന കർക്കശ​ക്കാ​ര​നായ ഒരു ദൈവമല്ല അവൻ. അവൻ സ്‌നേ​ഹ​സ്വ​രൂ​പ​നാണ്‌; “ധന്യനായ ദൈവം” അഥവാ സന്തോ​ഷ​ത്തി​ന്റെ ദൈവം എന്ന്‌ തിരു​വെ​ഴു​ത്തു​കൾ വിശേ​ഷി​പ്പി​ക്കുന്ന അവൻ തന്റെ സൃഷ്ടി​ക​ളു​ടെ ക്ഷേമത്തിൽ അതീവ താത്‌പ​ര്യ​മു​ള്ള​വ​നാണ്‌. (1 തിമൊ​ഥെ​യൊസ്‌ 1:11; 1 പത്രോസ്‌ 5:7) പുരാതന ഇസ്രാ​യേ​ല്യ​രോ​ടും ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളോ​ടും ദൈവം ഇടപെട്ട വിധം നോക്കി​യാൽ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും കരുത​ലും നമുക്ക്‌ മനസ്സി​ലാ​ക്കാം.

പുരാതന ഇസ്രാ​യേൽ—സുസം​ഘ​ടി​ത​രായ ഒരു ജനത

സത്യാ​രാ​ധ​ന​യ്‌ക്കാ​യി യഹോവ തിര​ഞ്ഞെ​ടുത്ത ഇസ്രാ​യേ​ല്യർ സുസം​ഘ​ടി​ത​രായ ഒരു ജനതയാ​യി​രു​ന്നു. അവരെ ആ വിധത്തിൽ സംഘടി​പ്പി​ക്കാൻ ദൈവം ഉപയോ​ഗി​ച്ചത്‌ മോശ​യെ​യാ​യി​രു​ന്നു. സീനായ്‌ മരുഭൂ​മി​യി​ലൂ​ടെ​യുള്ള ഇസ്രാ​യേ​ല്യ​രു​ടെ പ്രയാ​ണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ആ യാത്ര​യ്‌ക്കി​ടെ പലപ്പോ​ഴും അവർക്ക്‌ കൂടാ​ര​മ​ടിച്ച്‌ താമസി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഓരോ കുടും​ബ​ത്തെ​യും അവരവർക്ക്‌ ഇഷ്ടമു​ള്ളി​ടത്ത്‌ കൂടാ​ര​മ​ടി​ക്കാൻ അനുവ​ദി​ച്ചി​രു​ന്നെ​ങ്കിൽ എന്താകു​മാ​യി​രു​ന്നു അവസ്ഥ? എന്നാൽ അങ്ങനെ​യൊ​രു അരാജ​ക​ത്വ​മു​ണ്ടാ​കാൻ ദൈവം അനുവ​ദി​ച്ചില്ല. ഓരോ ഗോ​ത്ര​വും എവിടെ പാളയ​മ​ടി​ക്കണം എന്നതു സംബന്ധിച്ച്‌ യഹോവ വ്യക്തമായ നിർദേശം നൽകി. (സംഖ്യാ​പു​സ്‌തകം 2:1-34) കൂടാതെ, മോശ മുഖാ​ന്തരം ദൈവം നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൽ ആരോ​ഗ്യം, ശുചി​ത്വം എന്നിവ​യോ​ടു ബന്ധപ്പെട്ട നിയമ​ങ്ങ​ളും ഉണ്ടായി​രു​ന്നു. വിസർജ്യം നീക്കം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെ​ന്നുള്ള നിർദേശം ഒരു ഉദാഹ​ര​ണ​മാണ്‌.—ആവർത്ത​ന​പു​സ്‌തകം 23:12, 13.

ഇസ്രാ​യേ​ല്യർ വാഗ്‌ദത്ത ദേശത്ത്‌ പ്രവേ​ശി​ച്ച​തും സുസം​ഘ​ടി​ത​രായ ഒരു ജനതയാ​യി​ട്ടാണ്‌. ജനത്തെ മൊത്തം 12 ഗോ​ത്ര​ങ്ങ​ളാ​യി തിരി​ച്ചി​രു​ന്നു. ഓരോ ഗോ​ത്ര​ത്തി​നും പ്രത്യേ​കം പ്രത്യേ​കം ഭൂപ്ര​ദേ​ശ​വും നൽകി​യി​രു​ന്നു. ആരാധന, വിവാഹം, കുടും​ബം, വിദ്യാ​ഭ്യാ​സം, വ്യാപാ​ര​കാ​ര്യ​ങ്ങൾ, ആഹാര​രീ​തി, കൃഷി, മൃഗപ​രി​പാ​ലനം എന്നിങ്ങനെ അവരുടെ ജീവി​ത​ത്തി​ന്റെ സമസ്‌ത മണ്ഡലങ്ങ​ളെ​യും ബാധി​ക്കുന്ന നിയമങ്ങൾ യഹോവ നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൽ ഉണ്ടായി​രു​ന്നു. b ചില നിയമ​ങ്ങ​ളിൽ സൂക്ഷ്‌മ​മായ നിർദേ​ശങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അതി​ലെ​ല്ലാം യഹോ​വ​യ്‌ക്ക്‌ തന്റെ ജനത്തോ​ടുള്ള കരുത​ലും സ്‌നേ​ഹ​വും പ്രതി​ഫ​ലി​ച്ചി​രു​ന്നു. അവരുടെ സന്തോ​ഷ​ത്തി​നു​വേണ്ടി ഉള്ളതാ​യി​രു​ന്നു ആ നിയമ​ങ്ങ​ളെ​ല്ലാം. അവ അനുസ​രിച്ച സമയ​ത്തൊ​ക്കെ അവർ യഹോ​വ​യു​ടെ പ്രീതി, അവന്റെ സ്വന്തജനം എന്ന പദവി, ആസ്വദി​ച്ചു.—സങ്കീർത്തനം 147:19, 20.

മോശ സമർഥ​നായ ഒരു നേതാ​വാ​യി​രു​ന്നു. മോശ​യു​ടെ ജയപരാ​ജ​യങ്ങൾ പക്ഷേ അവന്റെ നേതൃ​ത്വ​പാ​ട​വ​ത്തെയല്ല പിന്നെ​യോ ദൈവം ചെയ്‌തി​രുന്ന ക്രമീ​ക​ര​ണ​ങ്ങ​ളോ​ടുള്ള അവന്റെ വിശ്വ​സ്‌ത​തയെ ആശ്രയി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മരുഭൂ​മി​യി​ലൂ​ടെ​യുള്ള പ്രയാ​ണ​ത്തിൽ, ജനത്തെ ഏതു വഴിയി​ലൂ​ടെ നയിക്ക​ണ​മെന്ന്‌ മോശ തീരു​മാ​നി​ച്ചത്‌ എങ്ങനെ​യാണ്‌? യഹോവ അതിന്‌ ഒരു ക്രമീ​ക​രണം ചെയ്‌തി​രു​ന്നു. പകൽ സമയത്ത്‌ ഒരു മേഘസ്‌തം​ഭ​ത്താ​ലും രാത്രി​യിൽ ഒരു അഗ്നിസ്‌തം​ഭ​ത്താ​ലും ദൈവം അവരെ വഴികാ​ട്ടി. (പുറപ്പാ​ടു 13:21, 22) തന്റെ ജനത്തെ നയിക്കാൻ യഹോവ മോശ​യെ​പ്പോ​ലുള്ള മനുഷ്യ​രെ ഉപയോ​ഗി​ച്ചെ​ങ്കി​ലും യഥാർഥ​ത്തിൽ അവരെ സംഘടി​പ്പി​ച്ച​തും വഴിന​യി​ച്ച​തും യഹോ​വ​ത​ന്നെ​യാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലും ദൈവം അങ്ങനെ ചെയ്‌തി​രു​ന്നു.

ആദ്യകാല ക്രിസ്‌ത്യാ​നി​കൾ സുസം​ഘ​ടി​ത​രാ​യി​രു​ന്നു

അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ​യും മറ്റു ക്രിസ്‌തു​ശി​ഷ്യ​ന്മാ​രു​ടെ​യും ഊർജ​സ്വ​ല​മായ പ്രവർത്ത​ന​ഫ​ല​മാ​യി ഏഷ്യയു​ടെ​യും യൂറോ​പ്പി​ന്റെ​യും പല ഭാഗങ്ങ​ളി​ലും ക്രിസ്‌തീയ സഭകൾ സ്ഥാപി​ക്ക​പ്പെട്ടു. അങ്ങുമി​ങ്ങു​മാ​യി​ട്ടാണ്‌ സഭകൾ രൂപ​പ്പെ​ട്ട​തെ​ങ്കി​ലും അവയൊ​ന്നും സ്വത​ന്ത്ര​മായ, ഒറ്റപ്പെട്ട കൂട്ടങ്ങ​ളാ​യി​രു​ന്നില്ല. പകരം അവ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ മേൽനോ​ട്ട​ത്തിൻകീ​ഴിൽ ഏകീക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ക്രേത്ത (ക്രീറ്റ്‌) പ്രദേ​ശത്തെ സഭയിലെ “കാര്യങ്ങൾ ക്രമ​പ്പെ​ടു​ത്താ”നായി തീത്തൊ​സി​നെ പൗലോസ്‌ അപ്പൊ​സ്‌തലൻ ചുമത​ല​പ്പെ​ടു​ത്തു​ന്ന​താ​യി ബൈബി​ളിൽ നാം വായി​ക്കു​ന്നു. (തീത്തൊസ്‌ 1:5) അതു​പോ​ലെ, കൊരി​ന്ത്യ​യി​ലുള്ള സഭയ്‌ക്ക്‌ എഴുതവെ ചില സഹോ​ദ​ര​ന്മാർക്ക്‌ ‘നേതൃ​ത്വ​പാ​ടവം’ അഥവാ നല്ല സംഘാ​ട​ന​ശേഷി ഉള്ളതായി പൗലോസ്‌ പരാമർശി​ച്ചു. (1 കൊരി​ന്ത്യർ 12:28) സഭക​ളെ​യെ​ല്ലാം ഇത്ര ഭംഗി​യാ​യി ഏകോ​പി​പ്പിച്ച്‌ മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ കഴിഞ്ഞത്‌ വാസ്‌ത​വ​ത്തിൽ ആരുടെ കഴിവാ​യി​രു​ന്നു? പൗലോ​സു​തന്നെ അതു പറയു​ന്നുണ്ട്‌. സഭയെ ‘ദൈവ​മാണ്‌ സമന്വ​യി​പ്പി​ച്ചത്‌’ എന്ന്‌ അവൻ എഴുതി. (1 കൊരി​ന്ത്യർ 12:25) അതെ, ആ സംഘാ​ട​ന​ത്തി​ന്റെ​യും ഏകോ​പ​ന​ത്തി​ന്റെ​യും ബഹുമതി യഹോ​വ​യാം ദൈവ​ത്തി​നു​ള്ള​താ​യി​രു​ന്നു.

ക്രിസ്‌തീ​യ സഭയിൽ നിയമി​ക്ക​പ്പെ​ട്ടി​രുന്ന മേൽവി​ചാ​ര​ക​ന്മാർ സഭയി​ലു​ള്ള​വ​രു​ടെ യജമാ​ന​ന്മാ​രാ​യി​രു​ന്നില്ല, മറിച്ച്‌ “കൂട്ടു​വേ​ല​ക്കാ​രാ”യിരുന്നു. ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പി​നു വിധേ​യ​പ്പെ​ട്ടു​കൊണ്ട്‌ അവർ ഓരോ​രു​ത്ത​രും “അജഗണ​ത്തി​നു മാതൃക” ആയിരി​ക്ക​ണ​മാ​യി​രു​ന്നു. (2 കൊരി​ന്ത്യർ 1:24; 1 പത്രോസ്‌ 5:2, 3) ഏതെങ്കി​ലു​മൊ​രു മനുഷ്യ​നോ ഒരു കൂട്ടം മനുഷ്യ​രോ അല്ല, പിന്നെ​യോ പുനരു​ത്ഥാ​നം പ്രാപിച്ച യേശു​ക്രി​സ്‌തു​വാണ്‌ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ശിരസ്സ്‌.—എഫെസ്യർ 5:23.

കൊരി​ന്തി​ലെ സഭ മറ്റു സഭകളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി സ്വന്തം വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി​യ​പ്പോൾ പൗലോസ്‌ അവർക്ക്‌ ഇപ്രകാ​രം എഴുതി: “ദൈവ​ത്തി​ന്റെ വചനം നിങ്ങളിൽനി​ന്നോ പുറ​പ്പെ​ട്ടത്‌? അല്ല, അതു നിങ്ങൾക്കു മാത്ര​മോ ലഭിച്ചത്‌?” (1 കൊരി​ന്ത്യർ 14:36) അവരുടെ ചിന്താ​ഗതി തിരു​ത്തു​ന്ന​തി​നും അവർക്ക്‌ തന്നിഷ്ട​പ്ര​കാ​രം പ്രവർത്തി​ക്കാ​നാ​വി​ല്ലെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെ​ടു​ത്തു​ന്ന​തി​നും വേണ്ടി​യാണ്‌ അവൻ ഈ ചോദ്യ​ങ്ങൾ ഉന്നയി​ച്ചത്‌. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ നിർദേ​ശങ്ങൾ പിൻപ​റ്റി​യ​പ്പോൾ സഭകൾ എണ്ണത്തിൽ പെരു​കു​ക​യും ആത്മീയാ​ഭി​വൃ​ദ്ധി പ്രാപി​ക്കു​ക​യും ചെയ്‌തു.—പ്രവൃ​ത്തി​കൾ 16:4, 5.

ദൈവ​സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌

ആകട്ടെ, ഇന്നത്തെ കാര്യ​മോ? ഒരു മതസം​ഘ​ട​ന​യു​ടെ ഭാഗമാ​യി​രി​ക്കാൻ ചിലർ ഇഷ്ടപ്പെ​ടു​ന്നില്ല. എന്നാൽ ബൈബി​ളിൽ നോക്കി​യാൽ, ദൈവം തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ എല്ലാ കാലത്തും തന്റേതായ ഒരു സംഘട​നയെ ഉപയോ​ഗി​ച്ചി​രു​ന്നു​വെന്ന്‌ മനസ്സി​ലാ​ക്കാൻ കഴിയും. പണ്ട്‌, ഇസ്രാ​യേ​ല്യ​രായ തന്റെ ആരാധ​കരെ ഒരു ജനത​യെ​ന്ന​നി​ല​യിൽ അവൻ സംഘടി​പ്പി​ച്ചു. അതു​പോ​ലെ ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​യും ഒരു കൂട്ട​മെ​ന്ന​നി​ല​യിൽ അവൻ സംഘടി​പ്പി​ക്കു​ക​യും നയിക്കു​ക​യും ചെയ്‌തു.

അതു​കൊണ്ട്‌, കഴിഞ്ഞ കാല​ത്തേ​തു​പോ​ലെ ദൈവം ഇക്കാല​ത്തും തന്റെ ജനത്തെ നയിക്കു​ന്നു​ണ്ടാ​കും എന്നു ചിന്തി​ക്കു​ന്നത്‌ യുക്തി​സ​ഹ​മല്ലേ? തന്റെ ആരാധ​കരെ സംഘടി​പ്പി​ക്കു​ക​യും ഏകീക​രി​ക്കു​ക​യും ചെയ്യു​ന്നത്‌ ദൈവ​ത്തിന്‌ അവരോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. ഇന്ന്‌, മനുഷ്യ​വർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാ​നാ​യി യഹോവ തന്റെ സംഘട​നയെ ഉപയോ​ഗി​ക്കു​ന്നു. പക്ഷേ ആ സംഘട​നയെ എങ്ങനെ തിരി​ച്ച​റി​യാം? അതിനുള്ള ചില അടയാ​ളങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു.

സത്യ​ക്രി​സ്‌ത്യാ​നി​കൾ ഒരു പ്രത്യേക വേല​ചെ​യ്യാ​നാ​യി സംഘടി​ത​രാ​യി​രി​ക്കു​ന്നു. (മത്തായി 24:14; 1 തിമൊ​ഥെ​യൊസ്‌ 2:3, 4) സകല ജനതക​ളോ​ടും ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത ഘോഷി​ക്കാ​നുള്ള ഒരു നിയോ​ഗം യേശു തന്റെ അനുഗാ​മി​കൾക്കു നൽകി​യി​ട്ടുണ്ട്‌. ഇത്രയും ബൃഹത്തായ ഒരു നിയോ​ഗം നിറ​വേ​റ്റ​ണ​മെ​ങ്കിൽ ഒരു അന്താരാ​ഷ്‌ട്ര സംഘടന കൂടിയേ തീരൂ. ഉദാഹ​ര​ണ​ത്തിന്‌, ഒന്നോ രണ്ടോ പേർക്ക്‌ ആഹാരം കൊടു​ക്കാൻ ഒരാൾക്കു സാധി​ച്ചെ​ന്നു​വ​രും. എന്നാൽ ലക്ഷക്കണ​ക്കിന്‌ ആളുകളെ പോഷി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ സുസം​ഘ​ടി​ത​രാ​യി പ്രവർത്തി​ക്കുന്ന ഒരുകൂ​ട്ടം ആളുകൾ വേണം; അവരുടെ പ്രവർത്തനം ഏകോ​പി​പ്പി​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും ഉണ്ടായി​രി​ക്കണം. ഇതിന്റെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കു​മ്പോൾ, തങ്ങളുടെ നിയോ​ഗം നിറ​വേ​റ്റാൻ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും സുസം​ഘ​ടി​ത​രാ​യി​രി​ക്കണം എന്നു വ്യക്തമല്ലേ? “ഏകമന​സ്സോ​ടെ,” അതായത്‌ തികഞ്ഞ സഹകര​ണ​ത്തോ​ടെ​യാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ അവരുടെ ദൗത്യം നിറ​വേ​റ്റു​ന്നത്‌. (സെഫന്യാ​വു 3:9) ഏകീകൃ​ത​മാ​യി, ചിട്ട​യോ​ടെ പ്രവർത്തി​ക്കുന്ന ഒരു സംഘട​ന​യു​ടെ സഹായ​മി​ല്ലാ​തെ, പല ദേശക്കാ​രെ​യും പല ഭാഷക്കാ​രെ​യും പല വംശക്കാ​രെ​യും കോർത്തി​ണ​ക്കി​ക്കൊ​ണ്ടുള്ള ഒരു സംരംഭം സാധ്യ​മാ​കു​മോ?

പരസ്‌പരം പ്രോ​ത്സാ​ഹ​ന​വും പിന്തു​ണ​യും നൽകാൻത​ക്ക​വി​ധം സംഘടി​ത​രാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ. ഒറ്റയ്‌ക്കു മലകയ​റുന്ന ഒരു വ്യക്തിക്ക്‌ ഏതു ഭാഗത്തു​കൂ​ടെ, എങ്ങനെ കയറണം എന്നൊക്കെ സ്വയം തീരു​മാ​നി​ക്കാം. ഒറ്റയ്‌ക്കാ​യ​തു​കൊണ്ട്‌ സ്വന്തം കാര്യം നോക്കി​യാൽ മതി എന്നൊരു സൗകര്യ​വു​മുണ്ട്‌. എന്നാൽ ഒരു അത്യാ​ഹി​തം ഉണ്ടാകു​മ്പോ​ഴാ​യി​രി​ക്കും ഒറ്റയ്‌ക്ക്‌ ഇറങ്ങി​പ്പു​റ​പ്പെ​ട്ട​തി​ന്റെ അപകടം അയാൾ മനസ്സി​ലാ​ക്കുക. അതെ, ഒറ്റതി​രി​ഞ്ഞു പ്രവർത്തി​ക്കു​ന്നത്‌ ഒട്ടും ബുദ്ധിയല്ല. (സദൃശ​വാ​ക്യ​ങ്ങൾ 18:1) യേശു നൽകിയ നിയോ​ഗം നിറ​വേ​റ്റുന്ന കാര്യ​ത്തി​ലും ഇതു സത്യമാണ്‌; പരസ്‌പരം സഹായി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌താ​ലേ ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു നിറ​വേ​റ്റാൻ കഴിയൂ. (മത്തായി 28:19, 20) മടുത്തു പിന്മാ​റാ​തെ തങ്ങളുടെ നിയോ​ഗ​വു​മാ​യി മുന്നോ​ട്ടു​പോ​കാൻ ആവശ്യ​മായ തിരു​വെ​ഴു​ത്തു പ്രബോ​ധ​ന​വും പരിശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ക്രിസ്‌തീയ സഭ അതിന്റെ അംഗങ്ങൾക്ക്‌ നൽകുന്നു. ദൈവത്തെ ആരാധി​ക്കാ​നും ദൈവ​ത്തിൽനി​ന്നുള്ള പ്രബോ​ധനം സ്വീക​രി​ക്കാ​നു​മുള്ള വേദി​യാണ്‌ ക്രിസ്‌തീയ യോഗങ്ങൾ. അങ്ങനെ​യാ​ണെ​ന്നി​രി​ക്കെ, ഈ യോഗ​ങ്ങ​ളു​ടെ സഹായ​മി​ല്ലാ​തെ ഒരു വ്യക്തിക്ക്‌ എങ്ങനെ യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചും അവന്റെ വഴിക​ളെ​ക്കു​റി​ച്ചും പഠിക്കാൻ കഴിയും?—എബ്രായർ 10:24, 25.

ദൈവത്തെ ഒരുമ​യോ​ടെ സേവി​ക്കാൻത​ക്ക​വി​ധം സംഘടി​ത​രാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ. യേശു​വി​ന്റെ ആടുകൾ അവന്റെ ശബ്ദം കേട്ട്‌ “ഒരൊറ്റ ആട്ടിൻകൂ​ട്ട​മാ​യി​ത്തീ​രും” എന്ന്‌ ബൈബിൾ പറഞ്ഞി​ട്ടുണ്ട്‌. (യോഹ​ന്നാൻ 10:16) വ്യത്യസ്‌ത സഭകളി​ലും കൂട്ടങ്ങ​ളി​ലു​മാ​യി ചിതറി​ക്കി​ട​ക്കുന്ന ഒരു അവസ്ഥയിൽ ആയിരി​ക്കില്ല യേശു​വി​ന്റെ ആടുകൾ എന്നു വ്യക്തം. ബൈബിൾ ഉപദേ​ശ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അവർക്കു തമ്മിൽ ഭിന്നിപ്പ്‌ ഉണ്ടായി​രി​ക്കില്ല; അവർ “എല്ലാവ​രും യോജി​പ്പോ​ടെ” സംസാ​രി​ക്കു​ന്ന​വ​രാ​യി​രി​ക്കും. (1 കൊരി​ന്ത്യർ 1:10) എല്ലാവ​രും ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്ക​ണ​മെ​ങ്കിൽ നല്ല ചിട്ട​യോ​ടെ കാര്യങ്ങൾ നിർവ​ഹി​ക്ക​പ്പെ​ടണം. എല്ലാം ചിട്ട​യോ​ടെ നടക്കണ​മെ​ങ്കി​ലോ? നല്ല സംഘാ​ടനം വേണം. അങ്ങനെ​യുള്ള ഒരു ഏകീകൃത സഹോ​ദ​ര​വർഗ​ത്തി​നു​മാ​ത്രമേ ദൈവ​ത്തി​ന്റെ അനു​ഗ്രഹം ഉണ്ടായി​രി​ക്കൂ.—സങ്കീർത്തനം 133:1, 3.

ബൈബിൾ വെച്ചി​രി​ക്കുന്ന, മേൽപ്പ​റ​ഞ്ഞത്‌ ഉൾപ്പെ​ടെ​യുള്ള നിബന്ധ​നകൾ പാലി​ക്കുന്ന ഒരു സംഘടന ഇന്നുണ്ട്‌. ദൈവ​ത്തെ​യും ബൈബിൾസ​ത്യ​ത്തെ​യും ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾ ഈ സംഘട​നയെ തിരി​ച്ച​റിഞ്ഞ്‌ അതി​ലേക്ക്‌ ഒഴുകി വന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഏകീകൃ​ത​രും സുസം​ഘ​ടി​ത​രു​മായ കൂട്ട​മെ​ന്ന​നി​ല​യിൽ ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ഹി​തം ചെയ്യാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു. “ഞാൻ അവരുടെ ഇടയിൽ വസിക്കു​ക​യും അവരുടെ ഇടയിൽ നടക്കു​ക​യും ചെയ്യും. ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആയിരി​ക്കും” എന്ന്‌ സ്രഷ്ടാ​വായ യഹോവ പറഞ്ഞി​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 6:16) യഹോ​വ​യാം ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ ഭാഗമാ​യി​രു​ന്നു​കൊണ്ട്‌ അവനെ ആരാധി​ക്കു​ന്നെ​ങ്കിൽ മഹത്തായ ഈ അനു​ഗ്ര​ഹ​ത്തിൽ നിങ്ങൾക്കും പങ്കു​ചേ​രാം.

[അടിക്കു​റി​പ്പു​കൾ]

a ഒരു മീറ്ററി​ന്റെ പത്തുല​ക്ഷ​ത്തി​ലൊ​ന്നാണ്‌ ഒരു മൈ​ക്രോൺ അഥവാ മൈ​ക്രോ​മീ​റ്റർ.

b യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, യഹോവയോട്‌ അടുത്തുചെല്ലുവിൻ എന്ന പുസ്‌ത​ക​ത്തി​ന്റെ 13-ാം അധ്യായം കാണുക.

[13-ാം പേജിലെ ചിത്രം]

സുസംഘടിതമായിരുന്ന ഇസ്രാ​യേ​ല്യ​പാ​ളയം

[14, 15 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ലോകവ്യാപകമായി പ്രസം​ഗ​വേല നിർവ​ഹി​ക്കാൻ നല്ല സംഘാ​ടനം ആവശ്യ​മാണ്‌

വീടുതോറുമുള്ള ശുശ്രൂഷ

ദുരിതാശ്വാസ പ്രവർത്ത​ന​ങ്ങൾ

സമ്മേളനങ്ങൾ

ആരാധനാലയങ്ങളുടെ നിർമാ​ണം