വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു—അവന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

യേശു—അവന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

“എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യു​ന്ന​തും അവന്റെ വേല പൂർത്തി​യാ​ക്കു​ന്ന​തു​മ​ത്രേ എന്റെ ആഹാരം.”—യോഹ​ന്നാൻ 4:34.

യേശു ഈ വാക്കുകൾ പറഞ്ഞ സാഹച​ര്യം പരി​ശോ​ധി​ച്ചാൽ ജീവി​ത​ത്തിൽ എന്തിനാണ്‌ അവൻ പ്രാധാ​ന്യം നൽകി​യ​തെന്നു മനസ്സി​ലാ​കും. അന്നു രാവിലെ മുഴുവൻ യേശു​വും ശിഷ്യ​ന്മാ​രും കുന്നും മലയും നിറഞ്ഞ ശമര്യ​യി​ലൂ​ടെ സഞ്ചരി​ക്കു​ക​യാ​യി​രു​ന്നു. (യോഹ​ന്നാൻ 4:6, അടിക്കു​റിപ്പ്‌) ഉച്ചയാ​യ​പ്പോൾ, യേശു​വിന്‌ വിശക്കു​ന്നു​ണ്ടാ​കും എന്നു കരുതി ശിഷ്യ​ന്മാർ അവന്‌ ഭക്ഷണം കൊണ്ടു​വന്നു കൊടു​ത്തു. (യോഹ​ന്നാൻ 4:31-33) അപ്പോൾ യേശു അവരോ​ടു പറഞ്ഞ വാക്കു​ക​ളിൽ അവന്റെ ജീവി​ത​ത്തി​ന്റെ ലക്ഷ്യം വ്യക്തമാ​യി​രു​ന്നു. ദൈവം നൽകിയ നിയോ​ഗം നിറ​വേ​റ്റു​ന്ന​താ​യി​രു​ന്നു അവന്‌ ആഹാര​ത്തെ​ക്കാൾ പ്രധാനം. ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നാണ്‌ തന്റെ ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​ന​മെന്ന്‌ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും അവൻ തെളി​യി​ച്ചു. എങ്ങനെ​യെന്നു നോക്കാം.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു

“(യേശു) ഗലീല​യി​ലൊ​ക്കെ​യും ചുറ്റി​സ​ഞ്ച​രിച്ച്‌ അവരുടെ സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പ്രസം​ഗി​ക്കു​ക​യും . . . ചെയ്‌തു” എന്ന്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (മത്തായി 4:23) ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുക മാത്രമല്ല യേശു ചെയ്‌തത്‌. ഈടുറ്റ വാദമു​ഖങ്ങൾ നിരത്തി ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ കാര്യ​കാ​ര​ണ​സ​ഹി​തം വിശദീ​ക​രി​ച്ചു​കൊണ്ട്‌ യേശു ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. യേശു നൽകിയ സന്ദേശ​ത്തി​ന്റെ കേന്ദ്ര​വി​ഷയം ദൈവ​രാ​ജ്യ​മാ​യി​രു​ന്നു.

തന്റെ പരസ്യ​ശു​ശ്രൂ​ഷ​ക്കാ​ല​ത്തൊ​ക്കെ​യും, ദൈവ​രാ​ജ്യം എന്താണ്‌, അത്‌ മനുഷ്യർക്കു​വേണ്ടി എന്തു ചെയ്യും എന്നീ കാര്യങ്ങൾ അവൻ ആളുകളെ പഠിപ്പി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ചില വസ്‌തു​ത​ക​ളും അവയ്‌ക്ക്‌ ആധാര​മായ തിരു​വെ​ഴു​ത്തു​ക​ളും—യേശു​വി​ന്റെ​തന്നെ വാക്കുകൾ—ആണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌.

  • ദൈവ​രാ​ജ്യം ഒരു സ്വർഗീയ ഗവണ്മെ​ന്റാണ്‌. അതിന്റെ രാജാ​വാ​യി യഹോവ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നത്‌ യേശു​വി​നെ​യാണ്‌.—മത്തായി 4:17; യോഹ​ന്നാൻ 18:36.

  • ദൈവ​രാ​ജ്യം ദൈവ​ത്തി​ന്റെ നാമം വിശു​ദ്ധീ​ക​രി​ക്കു​ക​യും അവന്റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ചെയ്യ​പ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്യും.—മത്തായി 6:9, 10.

  • ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​യി​ത്തീ​രും.—ലൂക്കോസ്‌ 23:42, 43.

  • പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യം ഭൂമി​യു​ടെ​മേൽ ഭരണം ആരംഭി​ക്കും; ഭൂമിയെ സംബന്ധിച്ച ദൈ​വേഷ്ടം നിറ​വേ​റ്റും. aമത്തായി 24:3, 7-12.

അത്ഭുതങ്ങൾ പ്രവർത്തിച്ചു

യേശു പ്രധാ​ന​മാ​യും “ഗുരു” എന്ന നിലയ്‌ക്കാണ്‌ അറിയ​പ്പെ​ട്ടത്‌. (യോഹ​ന്നാൻ 13:13) എങ്കിലും തന്റെ മൂന്നര വർഷത്തെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ അവൻ പല അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു. ഇതിന്‌ കുറഞ്ഞത്‌ രണ്ട്‌ ഉദ്ദേശ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഒന്ന്‌, യേശു ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാ​ണെന്ന്‌ തെളി​യി​ക്കാൻ അതു സഹായി​ച്ചു. (മത്തായി 11:2-6) രണ്ട്‌, അത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെ​ന്ന​നി​ല​യിൽ അവൻ മാനവ​രാ​ശി​ക്കാ​യി ഭാവി​യിൽ ചെയ്യാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു പൂർവ​വീ​ക്ഷണം നൽകി. അവൻ ചെയ്‌ത ചില അത്ഭുതങ്ങൾ ഇവയാണ്‌:

ഇങ്ങനെ​യൊ​രു രാജാവ്‌ വാഴ്‌ച നടത്തു​മ്പോൾ ഭൂമി​യി​ലെ ജീവിതം എത്ര ആഹ്ലാദ​ക​ര​മാ​യി​രി​ക്കു​മെന്നു ചിന്തി​ച്ചു​നോ​ക്കുക!

യഹോ​വ​യു​ടെ വ്യക്തി​ത്വം വെളിപ്പെടുത്തിക്കൊടുത്തു

യേശു യഹോ​വ​യു​ടെ സ്വന്തം പുത്ര​നാ​യ​തു​കൊണ്ട്‌ യഹോ​വ​യെ​ക്കു​റി​ച്ചു പഠിപ്പി​ക്കാൻ അവനെ​ക്കാൾ യോഗ്യ​നായ മറ്റൊ​രാ​ളില്ല. “സകല സൃഷ്ടി​കൾക്കും ആദ്യജാത”നായ യേശു മറ്റ്‌ ആത്മരൂ​പി​കൾ സൃഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​നെ​ല്ലാം മുമ്പേ യഹോ​വ​യോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. (കൊ​ലോ​സ്യർ 1:15) യേശു​വി​നു ലഭിച്ച ആ അസുലഭ അവസര​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. പിതാ​വി​ന്റെ ഹിതവും ചിന്തക​ളും വഴിക​ളു​മെ​ല്ലാം നേരിട്ട്‌ മനസ്സി​ലാ​ക്കാൻ അവനു കഴിഞ്ഞു.

അതു​കൊണ്ട്‌ യേശു​വിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “പുത്രൻ ആരെന്ന്‌ പിതാ​വ​ല്ലാ​തെ ആരും അറിയു​ന്നില്ല. പിതാവ്‌ ആരെന്ന്‌ പുത്ര​നും പുത്രൻ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​നു​മ​ല്ലാ​തെ ആരും അറിയു​ന്നില്ല.” (ലൂക്കോസ്‌ 10:22) മനുഷ്യ​നാ​യി ഭൂമി​യിൽ വന്നപ്പോൾ തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വം ആളുകൾക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ യേശു വലിയ തീക്ഷ്‌ണത കാണിച്ചു. സ്വർഗ​ത്തി​ലെ അനുഭ​വ​ങ്ങ​ളും പിതാ​വിൽനിന്ന്‌ നേരിട്ടു പഠിക്കാൻ കഴിഞ്ഞ കാര്യ​ങ്ങ​ളും യേശു​വി​ന്റെ സ്‌മര​ണ​യി​ലു​ണ്ടാ​യി​രു​ന്നു. അതിനെ ആധാര​മാ​ക്കി​യാണ്‌ അവൻ സംസാ​രി​ച്ച​തും പഠിപ്പി​ച്ച​തു​മെ​ല്ലാം. യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​നെ ഉത്‌കൃ​ഷ്ട​മാ​ക്കി​യ​തും അതാണ്‌.—യോഹ​ന്നാൻ 8:28.

യേശു പിതാ​വി​ന്റെ വ്യക്തി​ത്വം വെളി​പ്പെ​ടു​ത്തിയ വിധം ഒരു ട്രാൻസ്‌ഫോ​മ​റി​ന്റെ പ്രവർത്ത​ന​ത്തി​ലൂ​ടെ ഉദാഹ​രി​ക്കാം. ഉയർന്ന വോൾട്ടേ​ജി​ലുള്ള വൈദ്യു​തി, ആളുകൾക്ക്‌ ഉപയോ​ഗി​ക്കാൻ സാധി​ക്കു​മാറ്‌ കുറഞ്ഞ വോൾട്ടേ​ജി​ലാ​ക്കി മാറ്റുക എന്നതാ​ണ​ല്ലോ ട്രാൻസ്‌ഫോ​മ​റി​ന്റെ ധർമം. യേശു അനുഷ്‌ഠി​ച്ച​തും ഇങ്ങനെ​യൊ​രു ധർമമാണ്‌. സ്വർഗ​ത്തി​ലാ​യി​രി​ക്കെ പിതാ​വി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ ഭൂമി​യി​ലെ എളിയ​വ​രായ മനുഷ്യർക്ക്‌ ഗ്രഹി​ക്കാ​നും സ്വാം​ശീ​ക​രി​ക്കാ​നും സാധി​ക്കുന്ന വിധത്തിൽ യേശു പകർന്നു​കൊ​ടു​ത്തു.

പിതാ​വി​നെ​ക്കു​റി​ച്ചുള്ള വസ്‌തു​തകൾ യേശു ആളുകൾക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത രണ്ടു പ്രധാന വിധങ്ങൾ കാണുക.

  • യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ—അവന്റെ പേര്‌, ഉദ്ദേശ്യം, വഴികൾ എന്നിവ—യേശു പഠിപ്പി​ച്ചു.—യോഹ​ന്നാൻ 3:16; 17:6, 26.

  • യഹോ​വ​യു​ടെ പല മഹനീയ ഗുണങ്ങ​ളും തന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ യേശു പ്രതി​ഫ​ലി​പ്പി​ച്ചു. പിഴവറ്റ വിധത്തിൽ യേശു തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വം പകർത്തി​ക്കാ​ണി​ച്ചു. ‘എന്റെ പിതാവ്‌ എങ്ങനെ​യാണ്‌ എന്നറി​യാൻ എന്നെ നോക്കി​യാൽ മതി’ എന്ന്‌ അവൻ പറയു​ന്ന​തു​പോ​ലെ ആയിരു​ന്നു അത്‌.—യോഹ​ന്നാൻ 5:19; 14:9.

യേശു​വി​ന്റെ ജീവിതം ആരെയും വിസ്‌മ​യി​പ്പി​ക്കും. അവൻ മരിച്ചത്‌ എന്തിനാ​ണെന്നു മനസ്സി​ലാ​ക്കു​ക​യും ആ അറിവി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ വലിയ അനു​ഗ്ര​ഹങ്ങൾ കൈവ​രി​ക്കാ​നാ​കും.

a ദൈവരാജ്യത്തെക്കുറിച്ചും അത്‌ എപ്പോൾ വരും എന്നതി​നെ​ക്കു​റി​ച്ചും കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ലെ “ദൈവ​രാ​ജ്യം എന്താണ്‌?” എന്ന 8-ാം അധ്യാ​യ​വും “നാം ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ല​ത്തോ?’” എന്ന 9-ാം അധ്യാ​യ​വും കാണുക.