വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയം തകർന്നവർക്ക്‌ ആശ്വാസം

ഹൃദയം തകർന്നവർക്ക്‌ ആശ്വാസം

ദൈവ​​ത്തോട്‌ അടുത്തു​​ചെ​ല്ലു​ക

ഹൃദയം തകർന്ന​വർക്ക്‌ ആശ്വാസം

‘യഹോ​വ​യ്‌ക്ക്‌ ഒരിക്ക​ലും എന്നെ സ്‌നേ​ഹി​ക്കാ​നാ​വില്ല.’ കാലങ്ങ​ളാ​യി വിഷാ​ദ​ത്തി​ന്റെ പിടി​യിൽ കഴിയുന്ന ഒരു ക്രിസ്‌ത്യാ​നി പറഞ്ഞതാണ്‌ ഇത്‌. യഹോവ തന്നിൽനിന്ന്‌ അകന്നു​നിൽക്കു​ക​യാ​​ണെന്ന്‌ സ്വയം വിശ്വ​സി​പ്പി​ക്കാൻ അവർ ശ്രമിച്ചു. എന്നാൽ വിഷാദം അനുഭ​വി​ക്കുന്ന തന്റെ ആരാധ​ക​രിൽനിന്ന്‌ യഹോവ അകന്നു​നിൽക്കു​മോ? സങ്കീർത്തനം 34:18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​ന്റെ നിശ്വസ്‌ത വാക്കു​ക​ളിൽ ഇതിനുള്ള ഉത്തരമുണ്ട്‌.

ജീവി​ത​ത്തിൽ അതിക​ഠി​ന​മായ വ്യഥകൾ അനുഭ​വി​ച്ചി​ട്ടുള്ള ഒരാളാണ്‌ യഹോ​വ​യു​ടെ വിശ്വസ്‌ത ആരാധ​ക​നാ​യി​രുന്ന ദാവീദ്‌. യുവാ​വാ​യി​രി​ക്കെ, ഒരു വേട്ടമൃ​ഗ​​ത്തെ​​യെ​ന്ന​​പോ​ലെ തന്നെ പിന്തു​ടർന്ന അസൂയാ​ലു​വായ ശൗൽ രാജാ​വിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ദാവീ​ദിന്‌ ഒരു അഭയാർഥി​യാ​യി കഴി​യേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഒരിക്കൽ അവൻ ശൗൽ തന്നെ കണ്ടുപി​ടി​ക്കാ​നി​ട​യി​​ല്ലെന്നു കരുതിയ ഒരിടത്ത്‌—ഫെലി​സ്‌ത്യ ദേശത്തുള്ള ശത്രു​പ​ട്ട​ണ​മായ ഗത്തിൽ—അഭയം തേടി. ആളുകൾ തന്നെ തിരി​ച്ച​റി​​ഞ്ഞെന്ന്‌ മനസ്സി​ലാ​ക്കിയ ദാവീദ്‌ ഒരു ഭ്രാന്ത​നാ​യി അഭിന​യി​ച്ചു​​കൊണ്ട്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. തന്നെ വിടു​വി​ച്ച​തി​ന്റെ മഹത്വം ദാവീദ്‌ യഹോ​വ​യ്‌ക്കു നൽകി. ആ അനുഭ​വ​ത്തിൽനി​ന്നാണ്‌ 34-ാം സങ്കീർത്തനം ദാവീദ്‌ രചിക്കു​ന്നത്‌.

ക്ലേശങ്ങൾ അനുഭ​വി​ക്കു​​മ്പോൾ യഹോവ തങ്ങളെ തള്ളിക്ക​ള​ഞ്ഞ​താ​യോ അവന്റെ ശ്രദ്ധയിൽപ്പെ​ടാ​നുള്ള യോഗ്യത തങ്ങൾക്കി​​ല്ലെ​ന്നോ ചിലർക്കു തോന്നി​​യേ​ക്കാം. എന്നാൽ ദാവീദ്‌ അങ്ങനെ വിശ്വ​സി​ച്ചോ? ദാവീദ്‌ എഴുതു​ന്നു: “ഹൃദയം നുറു​ങ്ങി​യ​വർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന​വരെ അവൻ രക്ഷിക്കു​ന്നു.” (18-ാം വാക്യം) ഈ വാക്കുകൾ ആശ്വാ​സ​വും പ്രത്യാ​ശ​യും നൽകു​ന്ന​​തെ​ങ്ങ​​നെ​​യെന്ന്‌ നമുക്കു നോക്കാം.

“യഹോവ സമീപസ്ഥൻ.” “തന്റെ ജനത്തെ സഹായി​ക്കാ​നും രക്ഷിക്കാ​നും ആയി കർത്താവ്‌ അവരു​​ടെ​മേൽ സദാ ദൃഷ്ടി​​വെ​ച്ചി​രി​ക്കു​ന്നു” എന്നാണ്‌ ഈ പ്രസ്‌താ​വ​ന​യു​ടെ അർഥ​മെന്ന്‌ ഒരു റഫറൻസ്‌ ബുക്ക്‌ പറയുന്നു. യഹോവ തന്റെ ജനത്തി​ന്മേൽ ദൃഷ്ടി​​വെച്ച്‌ അവരെ പരിപാ​ലി​ക്കു​ന്നു എന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! “ദുഷ്‌ക​ര​മായ” ഈ നാളു​ക​ളിൽ തന്റെ ജനം അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ അവൻ കാണുന്നു; അവരുടെ മനോ​വ്യ​ഥകൾ അവൻ മനസ്സി​ലാ​ക്കു​ന്നു.—2 തിമൊ​​ഥെ​​യൊസ്‌ 3:1; പ്രവൃ​ത്തി​കൾ 17:27.

“ഹൃദയം നുറു​ങ്ങി​യവർ.” സങ്കീർത്ത​ന​ക്കാ​രന്റെ ഈ വാക്കുകൾ, “മനുഷ്യർക്ക്‌ സാധാ​ര​ണ​മായ ദുഃഖ​ങ്ങ​​ളെ​യും സങ്കടങ്ങ​​ളെ​യും” ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌ എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. അതെ, ദൈവ​ത്തി​ന്റെ വിശ്വസ്‌ത ആരാധ​കർക്കു​​പോ​ലും ചില സമയങ്ങ​ളിൽ ഹൃദയത്തെ തകർത്തു​ക​ള​യുന്ന തരത്തി​ലുള്ള അതിക​ഠി​ന​മായ പ്രയാ​സങ്ങൾ നേരി​​ട്ടേ​ക്കാം.

‘മനസ്സു തകർന്നവർ.’ നിരു​ത്സാ​ഹി​ത​രാ​യ​വർക്ക്‌ തങ്ങൾ തീരെ വില​കെ​ട്ട​വ​രാ​ണെന്ന തോന്നൽ ഉണ്ടാ​യേ​ക്കാം. തങ്ങളുടെ സകല പ്രതീ​ക്ഷ​ക​ളും നശിച്ച​തു​​പോ​ലെ ചില സമയങ്ങ​ളിൽ അവർക്കു തോന്നാം. “മുന്നിൽ പ്രതീ​ക്ഷ​യു​ടെ നേരിയ വെട്ടം​​പോ​ലും കാണാ​നാ​കാ​ത്തവർ” എന്നും ദാവീ​ദി​ന്റെ ഈ വാക്കു​കളെ പരിഭാ​ഷ​​പ്പെ​ടു​ത്താ​വു​ന്ന​താ​​ണെന്ന്‌ ബൈബിൾ പരിഭാ​ഷ​കർക്കു​​വേ​ണ്ടി​യുള്ള ഒരു ഗൈഡ്‌ പറയുന്നു.

“ഹൃദയം നുറു​ങ്ങിയ”വരോ​ടും “മനസ്സു തകർന്ന”വരോ​ടും ഉള്ള യഹോ​വ​യു​ടെ മനോ​ഭാ​വം എന്താണ്‌? സ്‌നേ​ഹി​ക്കാൻ കൊള്ളാ​ത്ത​വ​​രെന്ന്‌ എഴുതി​ത്തള്ളി അവൻ അവരെ അകറ്റി​നി​റു​ത്തി​യി​രി​ക്കു​ക​യാ​ണോ? ഒരിക്ക​ലു​മല്ല! വേദന അനുഭ​വി​ക്കുന്ന സ്വന്തം കുഞ്ഞിനെ ചേർത്തു​പി​ടിച്ച്‌ ആശ്വസി​പ്പി​ക്കുന്ന സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വി​​നെ​​പ്പോ​​ലെ​യാണ്‌ യഹോവ. സഹായ​ത്തി​നാ​യി നിലവി​ളി​ക്കുന്ന തന്റെ ദാസന്മാർക്ക്‌ ആശ്വാസം പകരാ​നാ​യി അവൻ എപ്പോ​ഴും അവരുടെ അരികിൽത്ത​​ന്നെ​യുണ്ട്‌. അവരുടെ തകർന്ന ഹൃദയ​​ത്തെ​യും മനസ്സി​​നെ​യും ആശ്വസി​പ്പി​ക്കാൻ അവൻ സദാ സന്നദ്ധനാണ്‌. ഏതൊരു പരി​ശോ​ധ​ന​​യെ​യും നേരി​ടാ​നുള്ള ജ്ഞാനവും ഉൾക്കരു​ത്തും അവൻ അവർക്കു നൽകു​ക​യും ചെയ്യും.—2 കൊരി​ന്ത്യർ 4:7; യാക്കോബ്‌ 1:5.

യഹോ​വ​​യോട്‌ കൂടുതൽ അടുക്കാ​നാ​യി എന്തു ചെയ്യാൻ കഴിയു​​മെന്ന്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ‘മനസ്സു​ത​കർന്ന​വ​രു​ടെ ഹൃദയത്തെ ജീവി​പ്പി​ക്കാ​നാ​യി അവരോ​​ടൊ​പ്പം ഞാൻ വാസം ചെയ്യുന്നു’ എന്ന്‌ കരുണാ​മ​യ​നായ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു.—യെശയ്യാ​വു 57:15, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാ​ന്തരം.