വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിന്റെ രഹസ്യഭരണാധിപൻ വെളിപ്പെട്ടിരിക്കുന്നു

ലോകത്തിന്റെ രഹസ്യഭരണാധിപൻ വെളിപ്പെട്ടിരിക്കുന്നു

ലോക​ത്തി​ന്റെ രഹസ്യ​ഭ​ര​ണാ​ധി​പൻ വെളി​പ്പെ​ട്ടി​രി​ക്കു​ന്നു

യേശു ഒരിക്കൽ ആളുക​ളോട്‌ പറഞ്ഞു: “ഈ ലോക​ത്തി​ന്റെ അധിപ​തി​യെ പുറന്ത​ള്ളും.” പിന്നീട്‌ അവൻ: ‘ഈ ലോക​ത്തി​ന്റെ അധിപ​തിക്ക്‌ എന്റെമേൽ ഒരധി​കാ​ര​വു​മില്ല,’ ‘ഈ ലോക​ത്തി​ന്റെ അധിപതി വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു’ എന്നെല്ലാം പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 12:31; 14:30; 16:11) ആരെക്കു​റി​ച്ചാണ്‌ യേശു ഇവിടെ പരാമർശി​ച്ചത്‌?

“ഈ ലോക​ത്തി​ന്റെ അധിപതി”യെക്കു​റിച്ച്‌ യേശു പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ അവൻ തന്റെ പിതാ​വായ യഹോ​വ​യാം​ദൈ​വത്തെ പരാമർശി​ക്കു​ക​യാ​യി​രു​ന്നില്ല എന്നു വ്യക്തം. അപ്പോൾപ്പി​ന്നെ ആരാണ്‌ “ഈ ലോക​ത്തി​ന്റെ അധിപതി?” എങ്ങനെ​യാണ്‌ അവൻ “പുറന്തള്ള”പ്പെടു​ന്നത്‌? അവൻ “വിധി​ക്ക​പ്പെട്ടി”രിക്കു​ന്നത്‌ എങ്ങനെ?

“ഈ ലോക​ത്തി​ന്റെ അധിപതി” സ്വയം വെളി​പ്പെ​ടു​ത്തു​ന്നു

അതിവി​ദ​ഗ്‌ധ​നായ ഒരു കുറ്റവാ​ളി പലപ്പോ​ഴും തന്റെ ശക്തിയിൽ ഊറ്റം​കൊ​ള്ളാ​റുണ്ട്‌. ദൈവ​പു​ത്ര​നായ യേശു​വി​നെ പരീക്ഷി​ച്ച​പ്പോൾ പിശാ​ചും അതുത​ന്നെ​യാണ്‌ ചെയ്‌തത്‌. “സകല രാജ്യ​ങ്ങ​ളും” യേശു​വി​നെ കാണി​ച്ചു​കൊണ്ട്‌, “ഈ സകല അധികാ​ര​വും അവയുടെ മഹത്ത്വ​വും ഞാൻ നിനക്കു തരാം; എന്തെന്നാൽ ഇതെല്ലാം എനിക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു; എനിക്ക്‌ ഇഷ്ടമു​ള്ള​വനു ഞാൻ അതു കൊടു​ക്കു​ക​യും ചെയ്യുന്നു. ആകയാൽ നീ എന്റെ മുമ്പാകെ വീണ്‌ എന്നെ​യൊ​ന്നു നമസ്‌ക​രി​ച്ചാൽ ഇതെല്ലാം നിന്റേ​താ​കും” എന്ന്‌ പിശാച്‌ പറഞ്ഞു.—ലൂക്കോസ്‌ 4:5-7.

ചില ആളുകൾ പറയു​ന്ന​തു​പോ​ലെ, പിശാച്‌ ഒരു വ്യക്തി​യു​ടെ മനസ്സിൽ കുടി​കൊ​ള്ളുന്ന തിന്മയാ​ണെ​ങ്കിൽ യേശു​വിന്‌ ഉണ്ടായ പ്രലോ​ഭ​നത്തെ എങ്ങനെ വിശദീ​ക​രി​ക്കും? തന്നിലു​ണ്ടാ​യി​രുന്ന ഏതെങ്കി​ലും ദുഷ്‌ചി​ന്ത​യാൽ അല്ലെങ്കിൽ സ്‌നാ​ന​ശേഷം തന്റെ ഉള്ളിലു​ണ്ടായ ഏതെങ്കി​ലും വികാ​ര​വി​ക്ഷോ​ഭ​ത്താൽ യേശു പ്രലോ​ഭി​ത​നാ​കു​ക​യാ​യി​രു​ന്നോ? അങ്ങനെ​യാ​യി​രു​ന്നെ​ങ്കിൽ, “അവനിൽ പാപം ഇല്ല” എന്ന്‌ എങ്ങനെ പറയാൻ കഴിയും? (1 യോഹ​ന്നാൻ 3:5) മനുഷ്യ​വർഗ​ത്തി​ന്മേ​ലുള്ള പിശാ​ചി​ന്റെ അധികാ​രം യേശു നിഷേ​ധി​ച്ചില്ല. പകരം അവനെ “കൊല​പാ​തകി,” “ഭോഷ്‌കാ​ളി” എന്നെല്ലാം വിളി​ച്ചു​കൊണ്ട്‌ അവൻ “ഈ ലോക​ത്തി​ന്റെ അധിപതി”യാണെന്ന കാര്യം സ്ഥിരീ​ക​രി​ക്കു​ക​യാണ്‌ യേശു ചെയ്‌തത്‌.—യോഹ​ന്നാൻ 14:30; 8:44.

യേശു​വും പിശാ​ചും തമ്മിലു​ണ്ടായ കൂടി​ക്കാഴ്‌ച കഴിഞ്ഞ്‌ അറുപ​തി​ലേറെ വർഷങ്ങൾക്കു​ശേഷം, യോഹ​ന്നാൻ അപ്പൊ​സ്‌തലൻ പിശാ​ചി​ന്റെ വശീക​ര​ണ​ശ​ക്തി​യെ​ക്കു​റിച്ച്‌ ക്രിസ്‌ത്യാ​നി​കളെ ഇപ്രകാ​രം ഓർമി​പ്പി​ച്ചു: “സർവ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” ആ ദുഷ്ട​നെ​ക്കു​റിച്ച്‌ “ഭൂതലത്തെ മുഴുവൻ വഴി​തെ​റ്റി​ക്കുന്ന”വനെന്നും യോഹ​ന്നാൻ എഴുതി. (1 യോഹ​ന്നാൻ 5:19; വെളി​പാട്‌ 12:9) അതെ, അദൃശ്യ​നായ ഒരു ആത്മവ്യ​ക്തി​യാണ്‌ “ഈ ലോക​ത്തി​ന്റെ അധിപതി” എന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. എന്നാൽ അവൻ തനിച്ചാ​ണോ പ്രവർത്തി​ക്കു​ന്നത്‌?

ലോകാ​ധി​പതി അധികാ​രം പങ്കു​വെ​ക്കു​ന്നു

വിശ്വാ​സ​ത്തി​നു​വേ​ണ്ടി​യുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ പോരാ​ട്ട​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അവരുടെ ക്രൂര​രായ ശത്രുക്കൾ ആരാ​ണെന്ന്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ സ്‌പഷ്ട​മാ​ക്കി. “നമുക്കു പോരാ​ട്ട​മു​ള്ളത്‌ മാംസ​ര​ക്ത​ങ്ങ​ളോ​ടല്ല, വാഴ്‌ച​ക​ളോ​ടും അധികാ​ര​ങ്ങ​ളോ​ടും ഈ അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളോ​ടും സ്വർലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​ക​ളോ​ടു​മ​ത്രേ,” അവൻ പറഞ്ഞു. (എഫെസ്യർ 6:12) ക്രിസ്‌ത്യാ​നി​കൾക്കുള്ള ഈ പോരാ​ട്ടം മാനു​ഷ​ത​ല​ത്തിൽമാ​ത്രം ഒതുങ്ങി​നിൽക്കു​ന്നതല്ല. കാരണം പോരാ​ട്ടം നടത്തേ​ണ്ടത്‌ “മാംസ​ര​ക്ത​ങ്ങ​ളോ​ടല്ല” പകരം “ദുഷ്ടാ​ത്മ​സേന”കളോ​ടാണ്‌.

“ദുഷ്ടാ​ത്മ​സേന”കളെന്ന്‌ പരാമർശി​ച്ചി​രി​ക്കു​ന്നത്‌ മനസ്സിലെ തിന്മ​യെയല്ല മറിച്ച്‌ അതിശ​ക്ത​രായ ദുഷ്ട ആത്മവ്യ​ക്തി​ക​ളെ​യാണ്‌ എന്ന്‌ മിക്ക ആധുനി​ക​കാല ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചില ബൈബിൾ ഭാഷാ​ന്ത​രങ്ങൾ ഇതിനെ “സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തി​ക്കുന്ന തിൻമ​യു​ടെ ദുരാ​ത്‌മാ​ക്കൾ” (പി.ഒ.സി. ബൈബിൾ), “സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേന” (സത്യ​വേ​ദ​പു​സ്‌തകം) എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അതെ, തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ പിശാച്‌ “തങ്ങൾക്കാ​യുള്ള വാസസ്ഥലം” വിട്ടു​പോന്ന മത്സരി​ക​ളായ ദൂതന്മാ​രെ​യും ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—യൂദാ 6.

പുരാ​ത​ന​കാ​ലം​മു​തൽ ഈ ‘ലോകാ​ധി​പ​തി​കൾ’ ഭൂമി​യു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ദാനീ​യേൽ എന്ന പ്രാവ​ച​നിക ബൈബിൾ പുസ്‌തകം വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. ബി.സി. 537-ൽ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനിന്ന്‌ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോയ യഹൂദ​ന്മാ​രെ​ക്കു​റിച്ച്‌ ദാനീ​യേൽ വളരെ​യ​ധി​കം വ്യാകു​ല​പ്പെട്ടു. അവർക്കു​വേണ്ടി മൂന്നാഴ്‌ച പ്രാർഥ​ന​ക​ഴിച്ച അവനെ ബലപ്പെ​ടു​ത്താൻ ദൈവം ഒരു ദൂതനെ അയയ്‌ക്കു​ക​യു​ണ്ടാ​യി; എന്നാൽ ദാനീ​യേ​ലി​ന്റെ അടുക്കൽ എത്താൻ വൈകിയ ദൂതൻ അതിന്റെ കാരണം അവനോട്‌ വിശദീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു ഇരുപ​ത്തൊ​ന്നു​ദി​വസം എന്നോടു എതിർത്തു​നി​ന്നു.”—ദാനീ​യേൽ 10:2, 13.

ആരായി​രു​ന്നു ഈ “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു?” പേർഷ്യൻ രാജാ​വായ കോ​രെ​ശി​നെയല്ല ദൂതൻ ഇവിടെ പരാമർശി​ച്ചത്‌ എന്നു വ്യക്തമാണ്‌. കാരണം ദാനീ​യേ​ലും അവന്റെ ജനവും ആ സമയത്ത്‌ രാജാ​വി​ന്റെ പ്രീതി​ക്കു പാത്ര​മാ​യി​രു​ന്നു. ഇനി, ഒരു രാത്രി​കൊണ്ട്‌ ശൂരന്മാ​രായ 1,85,000 പോരാ​ളി​കളെ വധിച്ചത്‌ ഒരൊറ്റ ദൂതനാ​ണെന്ന്‌ ഓർക്കുക! (യെശയ്യാ​വു 37:36) ആ സ്ഥിതിക്ക്‌, ഒരു മനുഷ്യ​രാ​ജാ​വിന്‌ ഒരു ആത്മവ്യ​ക്തി​യോട്‌ മൂന്നാഴ്‌ച എങ്ങനെ ചെറു​ത്തു​നിൽക്കാൻ കഴിയും? അതു​കൊണ്ട്‌, ദൂത​നോട്‌ എതിരി​ട്ടു​നിന്ന “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു” പിശാ​ചി​ന്റെ ഒരു പ്രതി​നി​ധി​യാ​യി​രു​ന്നി​രി​ക്കണം; അതായത്‌, പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്മേൽ നിയ​ന്ത്ര​ണ​മു​ണ്ടാ​യി​രുന്ന ഒരു ദുഷ്ടദൂ​തൻ. തുടർന്നുള്ള വിവര​ണ​ത്തിൽ, തനിക്ക്‌ ഒരിക്കൽക്കൂ​ടി “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു”വിനോ​ടും അതിനു​ശേഷം മറ്റൊരു ഭൂത​പ്ര​ഭു​വായ “യവന​പ്രഭു”വിനോ​ടും പോരാ​ടേ​ണ്ട​തു​ണ്ടെന്ന്‌ ദൈവ​ത്തി​ന്റെ ദൂതൻ പറയുന്നു.—ദാനീ​യേൽ 10:20.

ഇതിൽനി​ന്നെ​ല്ലാം എന്താണ്‌ വെളി​വാ​കു​ന്നത്‌? അദൃശ്യ​രായ ‘ലോകാ​ധി​പ​തി​കൾ’ അതായത്‌ ഭൂത​പ്ര​ഭു​ക്ക​ന്മാർ സ്ഥിതി​ചെ​യ്യു​ന്നു. അവർ തങ്ങളുടെ നേതാ​വായ പിശാ​ചായ സാത്താന്റെ അധികാ​ര​ത്തിൻകീ​ഴിൽ ഈ ലോക​ത്തി​ന്റെ നിയ​ന്ത്രണം പങ്കി​ട്ടെ​ടു​ത്തി​രി​ക്കു​ക​യാണ്‌. പക്ഷേ എന്താണ്‌ അവരുടെ ലക്ഷ്യം?

ലോകാ​ധി​പതി തന്റെ നയം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു

ബൈബി​ളി​ലെ അവസാന പുസ്‌ത​ക​മായ വെളി​പാ​ടിൽ പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ എന്ന നിലയിൽ യേശു പിശാ​ചി​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും പരാജ​യ​പ്പെ​ടു​ത്തു​ന്ന​താ​യി യോഹ​ന്നാൻ അപ്പൊ​സ്‌തലൻ വിവരി​ക്കു​ന്നു. അവരെ സ്വർഗ​ത്തിൽനിന്ന്‌ തള്ളിക്ക​ള​ഞ്ഞ​തി​ന്റെ ദാരു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പറയു​ന്നത്‌ ശ്രദ്ധി​ക്കുക: ‘ഭൂമിക്ക്‌ അയ്യോ കഷ്ടം! പിശാച്‌ തനിക്ക്‌ അൽപ്പകാ​ല​മേ​യു​ള്ളൂ എന്നറിഞ്ഞ്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്ക​ലേക്ക്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.’—വെളി​പാട്‌ 12:9, 12.

എങ്ങനെ​യാണ്‌ പിശാച്‌ തന്റെ മഹാ​ക്രോ​ധം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌? ഗത്യന്ത​ര​മി​ല്ലാ​തെ വരു​മ്പോൾ ഏതു മാർഗ​വും സ്വീക​രി​ക്കാൻ കുറ്റവാ​ളി​കൾക്ക്‌ മടികാ​ണില്ല. സമാന​മാ​യി, പിശാ​ചും അവന്റെ ഭൂതങ്ങ​ളും ‘ഭരിക്കുക അല്ലെങ്കിൽ മുടി​ക്കുക’ എന്ന നയമാണ്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. തങ്ങൾ നശിക്കു​ന്ന​തി​നോ​ടൊ​പ്പം ഭൂമി​യെ​യും അതിലെ നിവാ​സി​ക​ളെ​യും നശിപ്പി​ക്കാൻ അവർ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നു. തനിക്ക്‌ അൽപ്പകാ​ല​മേ​യു​ള്ളൂ എന്ന്‌ അറിയാ​വുന്ന പിശാച്‌ തന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഒരു മുഖ്യ​ഘ​ട​കത്തെ, അതായത്‌ വൻബി​സി​ന​സ്സു​കളെ ഇതിനാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ഇതിലൂ​ടെ, സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടുക എന്ന ഉപഭോ​ക്തൃ​സം​സ്‌കാ​ര​ത്തി​ന്റെ ഭ്രാന്ത​മായ ത്വര ആളുക​ളിൽ ഉളവാ​ക്കു​ന്ന​തിൽ അവൻ വിജയി​ച്ചി​രി​ക്കു​ന്നു. പ്രകൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ശോഷ​ണ​ത്തി​നും പരിസ്ഥി​തി​യു​ടെ നാശത്തി​നും ഇത്‌ വഴി​തെ​ളി​ച്ചി​രി​ക്കു​ന്നു. അങ്ങനെ മനുഷ്യ​വർഗ​ത്തി​ന്റെ നിലനിൽപ്പു​തന്നെ ഇപ്പോൾ ഭീഷണി​യി​ലാണ്‌.—വെളി​പാട്‌ 11:18; 18:11-17.

അധികാ​ര​ത്തോ​ടുള്ള പിശാ​ചി​ന്റെ ദുര മാനവ​ച​രി​ത്ര​ത്തി​ന്റെ തുടക്കം​മു​തൽ രാഷ്‌ട്രീയ-മത ഘടകങ്ങ​ളി​ലും ദൃശ്യ​മാണ്‌. പിശാച്‌ ‘വലിയ അധികാ​രം’ കൊടു​ത്തി​രി​ക്കുന്ന കാട്ടു​മൃ​ഗ​മാ​യി​ട്ടാണ്‌ രാഷ്‌ട്രീയ ശക്തികളെ വെളി​പാട്‌ പുസ്‌തകം ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. മതവും രാഷ്‌ട്രീ​യ​വും തമ്മിലുള്ള അവിശു​ദ്ധ​ബ​ന്ധത്തെ ആത്മീയ വ്യഭി​ചാ​ര​മാ​യും ഈ പുസ്‌തകം പരാമർശി​ക്കു​ന്നു. (വെളി​പാട്‌ 13:2; 17:1, 2) കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ ദശലക്ഷ​ങ്ങ​ളു​ടെ ജീവൻ അപഹരിച്ച യുദ്ധം, അടിമത്തം, അടിച്ച​മർത്തൽ, വംശീയ പോരാ​ട്ടങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചൊന്ന്‌ ചിന്തി​ക്കുക. മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ഏടുക​ളിൽ കളങ്കം ചാർത്തിയ ഇത്തരം ഞെട്ടി​പ്പി​ക്കുന്ന സംഭവങ്ങൾ വെറും സാധാരണ മനുഷ്യ​ന്റെ പ്രവൃ​ത്തി​ക​ളാ​ണെന്ന്‌ സത്യസ​ന്ധ​മാ​യി ആർക്കെ​ങ്കി​ലും പറയാ​നാ​കു​മോ? അതോ അദൃശ്യ ആത്മവ്യ​ക്തി​ക​ളു​ടെ കരുനീ​ക്ക​ങ്ങ​ളാ​ണോ ഇവയ്‌ക്കു​പി​ന്നിൽ?

മാനുഷ നേതാ​ക്ക​ളു​ടെ​യും ലോക​ശ​ക്തി​ക​ളു​ടെ​യും പിന്നിൽനിന്ന്‌ ചരടു​വ​ലി​ക്കുന്ന വ്യക്തിയെ ബൈബിൾ തുറന്നു​കാ​ട്ടു​ന്നു. അറിഞ്ഞോ അറിയാ​തെ​യോ മാനവ​സ​മൂ​ഹം ആ ഭരണാ​ധി​കാ​രി​യു​ടെ മനോ​ഭാ​വ​വും ‘ഭരിക്കുക അല്ലെങ്കിൽ മുടി​ക്കുക’ എന്ന നയവു​മാണ്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. എന്നാൽ ഇനി എത്രനാൾകൂ​ടി മനുഷ്യ​വർഗം പിശാ​ചി​ന്റെ ഭരണത്തിൻകീ​ഴിൽ ദുരിതം അനുഭ​വി​ക്കേ​ണ്ടി​വ​രും?

പിശാ​ചി​ന്റെ മരണമണി മുഴങ്ങി​യി​രി​ക്കു​ന്നു!

പിശാ​ചി​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും അന്ത്യം സമീപ​മാ​ണെന്ന്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴുള്ള യേശു​വി​ന്റെ പ്രവർത്ത​നങ്ങൾ സൂചി​പ്പി​ച്ചു. അദൃശ്യ​രായ ഭൂതാ​ത്മാ​ക്കളെ പുറത്താ​ക്കിയ ശിഷ്യ​ന്മാർ അക്കാര്യം യേശു​വി​നോട്‌ വിവരി​ച്ച​പ്പോൾ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “സാത്താൻ ആകാശ​ത്തു​നി​ന്നു മിന്നൽപോ​ലെ വീണതു ഞാൻ കണ്ടു.” (ലൂക്കോസ്‌ 10:18) ഈ വാക്കുകൾ പറഞ്ഞ​പ്പോൾ, ലോക​ത്തി​ന്റെ അധിപ​തി​യു​ടെ​മേ​ലുള്ള തന്റെ ഭാവി​വി​ജയം, അതായത്‌ സ്വർഗാ​രോ​ഹണം ചെയ്‌ത​ശേഷം പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ എന്നനി​ല​യിൽ താൻ ചെയ്യേ​ണ്ടി​യി​രു​ന്നത്‌ യേശു മനസ്സിൽക്കാ​ണു​ക​യാ​യി​രു​ന്നു. (വെളി​പാട്‌ 12:7-9) സാത്താ​ന്റെ​മേ​ലുള്ള ഈ ജയിച്ച​ടക്കൽ 1914-ൽ അല്ലെങ്കിൽ അധികം താമസി​യാ​തെ സ്വർഗ​ത്തിൽ നടന്നെന്ന്‌ ബൈബിൾ പ്രവച​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സമഗ്ര​പ​ഠനം തെളി​യി​ക്കു​ന്നു. a

അന്നുമു​തൽ, തന്റെ അന്ത്യം സമീപ​മാ​ണെന്ന്‌ പിശാ​ചിന്‌ അറിയാം. ‘സർവ​ലോ​ക​വും അവന്റെ അധീന​ത​യിൽ’ ആണെങ്കി​ലും അവന്റെ നിയ​ന്ത്ര​ണ​ത്തിന്‌ വഴി​പ്പെ​ടാ​തെ​യി​രി​ക്കുന്ന ദശലക്ഷങ്ങൾ ഇന്നുണ്ട്‌; എന്തിനും തുനി​ഞ്ഞി​റ​ങ്ങി​യി​രി​ക്കുന്ന അവന്റെ ഉഗ്ര​ശ്ര​മ​ങ്ങൾക്കു​പോ​ലും അവരെ സ്വാധീ​നി​ക്കാൻ കഴിഞ്ഞി​ട്ടില്ല. കാരണം, ബൈബിൾ അവന്റെ തനിനി​റ​വും തന്ത്രങ്ങ​ളും അവർക്ക്‌ മറനീ​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 2:11) സഹക്രി​സ്‌ത്യാ​നി​ക​ളോ​ടുള്ള പൗലോസ്‌ അപ്പൊ​സ്‌ത​ലന്റെ ഈ വാക്കുകൾ അവർക്ക്‌ പ്രത്യാശ പകരുന്നു: “സമാധാ​നം നൽകുന്ന ദൈവം ഉടൻതന്നെ സാത്താനെ നിങ്ങളു​ടെ കാൽക്കീ​ഴെ ചതച്ചു​ക​ള​യും.” bറോമർ 16:20.

ഉടൻതന്നെ പിശാച്‌ നശിപ്പി​ക്ക​പ്പെ​ടും! ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​നിർഭ​ര​മായ ഭരണത്തിൻകീ​ഴിൽ നീതി​ഹൃ​ദ​യ​രായ ആളുകൾ ദൈവ​ത്തി​ന്റെ പാദപീ​ഠ​മായ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും. ക്രൂര​ത​യും വിദ്വേ​ഷ​വും അത്യാ​ഗ്ര​ഹ​വും എല്ലാം എന്നേയ്‌ക്കു​മാ​യി പൊയ്‌പ്പോ​കും. “മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല.” (യെശയ്യാ​വു 65:17) ഈ ലോക​ത്തി​ന്റെ രഹസ്യ ഭരണാ​ധി​പ​നിൽനി​ന്നും അവന്റെ അധികാ​ര​ത്തിൽനി​ന്നും സ്വത​ന്ത്ര​രാ​കു​ന്ന​വർക്ക്‌ എത്ര വലിയ ആശ്വാ​സ​മാ​യി​രി​ക്കും അത്‌! (w11-E 09/01)

[അടിക്കു​റി​പ്പു​കൾ]

a ഈ വർഷ​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 215-218 പേജുകൾ കാണുക.

b പിശാചിന്റെ അന്തിമ​നാ​ശ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ലെ ആദ്യ​പ്ര​വ​ച​ന​മായ ഉല്‌പത്തി 3:15-ന്റെ പ്രതി​ധ്വ​നി​യാണ്‌ പൗലോ​സി​ന്റെ ഈ വാക്കുകൾ. ആ സംഭവം വിവരി​ക്കാൻ പൗലോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം “തകർത്തു തരിപ്പ​ണ​മാ​ക്കുക, പൊടി​ച്ചു​ക​ള​യുക, ഛിന്നഭി​ന്ന​മാ​ക്കുക” എന്നൊ​ക്കെ​യാണ്‌.—വൈൻസ്‌ കംപ്ലിറ്റ്‌ എക്‌സ്‌പോ​സി​റ്ററി ഡിക്ഷണറി ഓഫ്‌ ഓൾഡ്‌ ആൻഡ്‌ ന്യൂ ടെസ്റ്റ​മെന്റ്‌ വേർഡ്‌സ്‌.

[29-ാം പേജിലെ ആകർഷക വാക്യം]

ക്രിസ്‌തുവിന്റെ സ്‌നേ​ഹ​നിർഭ​ര​മായ ഭരണത്തിൻകീ​ഴിൽ നീതി​ഹൃ​ദ​യ​രായ ആളുകൾ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും